കൃത്യമായ പരിചരണം നല്‍കാതെ വന്നാല്‍ ഇത്തരം ബാക്ടീരിയ വാട്ടം വിളവിന്റെ മാത്രമല്ല തക്കാളി ചെടികളുടെ നാശത്തിനും കാരണമാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ബാക്ടീരിയ വാട്ടത്തെ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
മണ്ണിലെ ഉയർന്ന അളവിലുള്ള അസിഡിറ്റിയാണ് ബാക്ടീരിയ വാട്ടത്തിൻ്റെ പ്രധാന കാരണം. മണ്ണിലെ അസിഡിറ്റിയെ കുറയ്ക്കുന്നതിന് Quicklime – അഥവാ കാല്‍സ്യം ഓക്സൈഡ് എന്നറിയപ്പെടുന്ന രാസ സംയുക്തം ഉപയോഗിക്കാവുന്നതാണ്. ഗ്രോ ബാഗുകളിലും ഈ രീതി ഉപയോഗിക്കാം. പോട്ടിംഗ് മിശ്രിതം ഉണ്ടാക്കുമ്ബോള്‍ Quicklime ഇട്ട് നന്നായി ഇളക്കുക. പക്ഷെ ശ്രദ്ധിക്കുക, ഇത് വിതറി രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ തക്കാളി തൈകള്‍ നടാൻ പാടുള്ളു. ഇത് മണ്ണിൻ്റ അസിഡിറ്റി നിയന്ത്രിക്കുകയും ബാക്ടീരിയ വാട്ടത്തിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.
സ്യൂഡോമോണസ് ഫ്ലൂറസെൻസ് തക്കാളിയുടെ ബാക്ടീരിയ വാട്ടത്തിനെ നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു പരിഹാരമാണ്. തക്കാളി വിത്ത് പാകുന്നതിന് 6 മണിക്കൂർ മുമ്ബ് സ്യൂഡോമോണസ് ഫ്ലൂറസെൻസില്‍ മുക്കി വെക്കാം. സ്യൂഡോമോണസ് ദ്രവരൂപത്തിനും ഖര രൂപത്തിലും ലഭ്യമാണ്. 50 മില്ലി വെള്ളത്തില്‍ 2-3 ഗ്രാം സ്യൂഡോമോണസ് ഇട്ട് തക്കാളി വിത്തുകള്‍ 6 മണിക്കൂർ കാത്തിരിക്കുക. അതിന് ശേഷം നിത്ത് വിതയ്ക്കുന്ന ട്രേയിലോ അല്ലെങ്കില്‍ ഗ്രോ ബാഗിലോ വിത്ത് നടാം. ഇത് രോഗങ്ങള്‍ വരുന്നത് തടയുക മാത്രമല്ല തക്കാളി ചെടികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. സ്യൂഡോമോണസിനൊപ്പം രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കരുത് എന്നത് ഓർക്കുക.
തക്കാളികള്‍ വളർത്തുന്നതിന് മറ്റ് ജൈവവളങ്ങള്‍ ഉപയോഗിക്കാവുന്നതാണ് തക്കാളി കൃഷിയില്‍ ഫലപ്രദമായ ജൈവ വളമാണ് ഫിഷ് അമിനോ ആസിഡ്. ഇത് ചെടിക്ക് സൂക്ഷ്മ പോഷകങ്ങള്‍ നല്‍കുകയും കൂടുതല്‍ ഉല്‍പ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.
ചെറിയ മീനുകളായ മത്തി, നത്തോലി എന്നിങ്ങനെയുള്ള മീനിൻ്റെ വേസ്റ്റ്, ശർക്കര എന്നിവയാണ് ഇവയ്ക്ക് ആവശ്യമായവ. മീനും ശർക്കരയും തുല്യമായ അളവില്‍ എടുത്ത് വായു കടക്കാത്ത പ്ലാസ്റ്റിക് ജാറില്‍ അടച്ച് വെക്കുക. ഇത് വെയില്‍ ഇല്ലാത്ത സ്ഥലത്ത് വെക്കുക.
30 ദിവസം കഴിഞ്ഞ ശേഷം വേസ്റ്റ് ഫില്‍ട്ടർ ചെയ്ക് നീക്കം ചെയ്യാം. ഇത് 14 ദിവസത്തെ ഇടവേളയില്‍ പച്ചക്കറികളിലും പൂച്ചെടികളിലും ഉപയോഗിക്കാം, 1 ലിറ്റർ വെള്ളത്തില്‍ 2-4 മില്ലി എന്നത് ആണ് അളവ്. ഇത് തളിക്കുമ്ബോള്‍ ചെടികളുടെ ചുവട്ടില്‍ അല്ലെങ്കില്‍ ഇലകളില്‍ തളിക്കാവുന്നതാണ്, ഇലകളില്‍ തളിക്കുമ്ബോള്‍ വീര്യംകുറയ്ക്കാവുന്നതാണ്, മാത്രമല്ല വൈകുന്നേരങ്ങളില്‍ തളിക്കുന്നതാണ് ചെടികളുടെ ആരോഗ്യത്തിന് നല്ലത്.