Food

  • ഈ  ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കി കഴിക്കരുത്

    നാമെല്ലാവരും രാത്രി അധികം വന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ എടുത്തു വച്ച് പിറ്റേന്ന് ചൂടാക്കി കഴിക്കുന്നവരാണ്.എന്നാൽ ചില ഭക്ഷണങ്ങൾ ഒരിക്കലും ഇങ്ങനെ രണ്ടാമത് ചൂടാക്കി കഴിക്കാൻ പാടില്ലാത്തവയാണ്.അത്തരത്തിൽ ചില ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്.അതായത് മലയാളികളുടെ തീൻമേശയിൽ നിന്നും ഒരിക്കലും ഒഴിയാത്ത ചില ഭക്ഷണങ്ങൾ.അതിൽ മുട്ടയാണ് ആദ്യത്തേത്. മുട്ട ഒരു കാരണവശാലും രണ്ടാമത് ചൂടാക്കിയ കഴിക്കാൻ പാടുള്ളതല്ല. കാരണം മുട്ടയിൽ ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.വീണ്ടും ചൂടാക്കുന്തോറും ഇത് വിഷമായി മാറുകയാണ് ചെയ്യുന്നത്.അതുപോലെതന്നെ ചിക്കനും ബീഫും.രണ്ടുകിലോ ചിക്കനോ അതല്ലെങ്കിൽ ബീഫോ വാങ്ങിയാൽ അത് തീരുന്നതിനു മുൻപ് കുറഞ്ഞത് നാലോ അഞ്ചോ തവണ നമ്മൾ ചൂടാക്കിയിരിക്കും.ബീഫ് രണ്ടാമതും മൂന്നാമതും ഒക്കെ ചൂടാക്കി കഴിക്കുമ്പോൾ ടേസ്റ്റ് കൂടിക്കൂടി വരുമെന്നും ചിലർ അഭിപ്രായപ്പെടാറുണ്ട്.പക്ഷേ കൂടുതൽ ചൂടാകുമ്പോൾ  ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീൻ ഘടകം കുഴപ്പക്കാരായി മാറുകയാണ് സത്യത്തിൽ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽ വേവിച്ച ചിക്കനും ബീഫും രണ്ടാമതും ചൂടാക്കി കഴിക്കുമ്പോൾ ഓർക്കുക, പെട്ടെന്ന് അനുഭവപ്പെട്ടില്ലെങ്കിലും പതുക്കെ നിങ്ങളൊരു രോഗിയായി…

    Read More »
  • കപ്പ നടും മുന്നേ അറിയാം ചില കാര്യങ്ങൾ

    നല്ല ഇളക്കമുള്ള പൊടി മണൽ കലർന്ന മണ്ണാണ് കപ്പ കൃഷിക്ക് അനുയോജ്യം. കല്ലിന്റെ അംശം കുറവുള്ള പതുപതുപ്പുള്ള ചുവന്ന മണ്ണിലും വയൽരാശി മണ്ണിലും കേരളത്തിൽ കപ്പ മികച്ച വിളവ് നൽകുന്നതായി കാണുന്നു. കട്ടിയുള്ള കളിമണ്ണിൽ കപ്പ നന്നായി വിളയാറില്ല. മണ്ണിന്റെ പി.എച്ച്. മൂല്യം 5 നും 7 നും ഇടയിലുമാണ് എങ്കിൽ നല്ലതാണ്. രോഗ-കീട വിമുക്തമായ തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന തണ്ടുകൾ മുറിച്ച് നട്ടാണ് മരച്ചീനി കൃഷിചെയ്യുന്നത്. തണ്ടിന്റെ ചുവട്ടിൽ നിന്നുള്ള 15 സെന്റിമീറ്റർ ഭാഗവും മുകൾഭാഗത്തെ മൂപ്പുകുറഞ്ഞ ഇളംഭാഗം 30 സെന്റിമീറ്റർ ഭാഗവും നടാൻ പറ്റിയതല്ല. ഇതിനിടയിൽ വരുന്ന കൊമ്പിന്റെ ഭാഗം 20 സെന്റിമീറ്റർ നീളത്തിലുള്ള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചാണ് കൊമ്പു കുത്തേണ്ടത്. വിളവെടുപ്പിന് ശേഷം പറമ്പിൽ നിന്ന് ശേഖരിക്കുന്ന കമ്പുകൾ മരത്തിന്റെയോ മറ്റോ തണലിൽ കുത്തനെ ചാരി നിർത്തി സംരക്ഷിക്കണം. കമ്പുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് നല്ല വായു സഞ്ചാരം അത്യാവശ്യമാണ്. കമ്പിൽ നടുന്നതിന് മുമ്പ് കീടങ്ങളോ ചെതുമ്പലുകളോ വന്നാൽ…

    Read More »
  • വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കാം

    ചേരുവകള്‍ ബിരിയാണി അരി   –  2 കപ്പ് സവാള നീളത്തില്‍ അരിഞ്ഞത് – ¼ കപ്പ് ബീന്‍സ് അരിഞ്ഞത്  – ¼ കപ്പ് കാരറ്റ് അരിഞ്ഞത്   – ¼ കപ്പ് ക്വാളിഫ്ലവര്‍ അരിഞ്ഞത്   – ¼ കപ്പ് പച്ചപട്ടാണി  – ¼ കപ്പ് ഉരുളകിഴങ്ങ് അരിഞ്ഞത്   – ¼ കപ്പ് തക്കാളി അരിഞ്ഞത്   – ¼ കപ്പ് പച്ചമുളക് അരിഞ്ഞത്   – ¼ ടീസ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി ചതച്ചത്  – 2 ടീസ്പൂണ്‍ മല്ലിയില  – ¼ കപ്പ് പുതിനയില  – ¼ കപ്പ് മുളക് പൊടി  – ¼  ടീസ്പൂണ്‍ മല്ലി പൊടി   – 2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി  – ½ ടീസ്പൂണ്‍ ഗരം മസാല പൊടി  – ½ ടീസ്പൂണ്‍ ഏലക്കായ്   –  3 എണ്ണം ഗ്രാമ്പൂ  –  6 എണ്ണം കറുവാപ്പട്ട  –   2 സ്റ്റിക് പെരുംജീരകം –  1 ടീസ്പൂണ്‍ ജാതിപത്രി  – 2 എണ്ണം തൈര്‍  – ½ കപ്പ് വെള്ളം ഉപ്പ്, നെയ്യ്, എണ്ണ –  ആവശ്യത്തിന്…

    Read More »
  • ദിവസവും കാടമുട്ട കഴിച്ചാലുള്ള ​ഗുണങ്ങൾ

    എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം പ്രോട്ടീൻ അടങ്ങിയ കാടമുട്ട ആസ്മ, ചുമ എന്നിവ തടയാനും ഏറ്റവും നല്ലതാണ്. അമ്പതുഗ്രാം കാടമുട്ടയില്‍  80 കാലറി മാത്രമാണുള്ളത്. ജലദോഷം, പനി എന്നിവ മാറാൻ കാടമുട്ട കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത്‌ ഏറെ ​ഗുണം ചെയ്യും. ആർത്തവ സമയത്തെ വേദന അകറ്റാൻ ഏറ്റവും നല്ലതാണ് കാടമുട്ട. പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തകോശങ്ങള്‍ രൂപപ്പെടാനും കാടമുട്ട കഴിക്കുന്നത്‌ സഹായിക്കും.   രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കാടമുട്ട കഴിക്കുന്നത് ​ഗുണം ചെയ്യും. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഏറ്റവും നല്ലതാണ് കാടമുട്ട. ദിവസവും രണ്ട് കാടമുട്ട കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ അകറ്റാൻ സഹായിക്കും. ക്യാൻസർ വരാതിരിക്കാൻ കാടമുട്ട സഹായിക്കും.കോഴിമുട്ടയിൽ കാണാത്ത ഓവോ‌മുകോയ്ഡ് എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

    Read More »
  • വെറും രണ്ടുമിനിറ്റ് മതി, മയണൈസ് റെഡി

    വറുത്തതും പൊരിച്ചതുമൊക്കെ കഴിക്കുമ്പോൾ സോസിനൊപ്പം മയണൈസും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ് ഇന്ന് നമ്മളിൽ പലരും.ചിലർക്ക് അത്രയേറെ ഇഷ്ടമാണ് മയണൈസിന്റെ രുചി.കുബ്ബൂസിനും ഷവർമയ്ക്കൂം ചിക്കൻ ഫ്രൈക്കും കുഴിമന്തിക്കും എന്തിനധികം ചപ്പാത്തിക്കൊപ്പം വരെ മയണൈസ് ഉപയോഗിക്കുന്നവരുണ്ട്. റെസ്റ്ററന്റ് രുചികളിൽ മാത്രമല്ല വീട്ടിലും വേണമെങ്കിൽ മയണൈസ് ഉണ്ടാക്കാം.വെറും രണ്ടു മിനിറ്റിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് മയണൈസ്. മുട്ടയും വെളുത്തുള്ളിയും വിനാഗിരിയുമൊക്കെ ഉപയോഗിച്ചാണ് മയണൈസ് ഉണ്ടാക്കുന്നത്.മുട്ടയുടെ വെള്ള മാത്രം ഉപയോഗിച്ചും മുട്ട മുഴുവനായി എടുത്തും മയണൈസ് ഉണ്ടാക്കാവുന്നതാണ്.മുട്ടയുടെ മഞ്ഞ കൂടി ഉൾപ്പെടുത്തി മയണൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ മുട്ട- രണ്ടെണ്ണം വെളുത്തുള്ളി- രണ്ട് അല്ലി വിനാഗിരി- ആവശ്യത്തിന് റിഫൈൻഡ് ഓയിൽ- ആവശ്യത്തിന് ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം രണ്ടു മുട്ടയുടെ വെള്ളയും ഒരു മുട്ടയുടെ മഞ്ഞയും മിക്സിയിലെ ജാറിലേക്ക് ഇടുക. ഇതിലേക്ക് രണ്ടല്ലി വെളുത്തുള്ളിയും ചേർക്കുക. ഇനി മിക്സിയിൽ ചമ്മന്തിയും മറ്റും ചതയ്ക്കുന്ന മോഡിലിട്ട് നന്നായൊന്ന് അടിച്ചെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും അൽപം ഉപ്പും ചേർത്ത്…

    Read More »
  • ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും പ്രശ്നക്കാർ തന്നെ; കുട്ടികളുടെ വാശിക്ക് വഴങ്ങാതിരിക്കുക

    ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം.റസ്റ്ററന്റ് ഫുഡിനെയാണ് നമ്മള്‍ പൊതുവെ ഫാസ്റ്റ് ഫുഡ് എന്ന് വിളിക്കുന്നത്.ഇത് ആരോഗ്യത്തിന് നല്ലതോ, ചീത്തയോ എന്ന് തീരുമാനിക്കുന്നത് അത് തയാറാക്കുന്ന വിധം കൂടി കണക്കിലെടുത്തുകൊണ്ടാവണം. ഇതിനര്‍ഥം എല്ലാ ഫാസ്റ്റ് ഫുഡും നല്ലതാണ് എന്നും എല്ലാ ഫാസ്റ്റ് ഫുഡും ചീത്തയാണ് എന്നുമല്ല.പ്രോസസ്ഡ് വസ്തുക്കള്‍ ഉപയോഗിക്കാത്ത പീസ്ത, ടാക്കൊ, സാൻഡ്‌വിച്ച് തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫ്രൈ ചെയ്തതെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തിൽ വരുന്നതാണ്. സാച്യുറേറ്റഡ് ഫാറ്റ് ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കാൾ കുറവായിരിക്കും. ഇതിനാലാണ് ഇതിനെ എംപ്റ്റി കാലറി എന്ന് വിളിക്കുന്നത്.പായ്ക്ക് ചെയ്തുവരുന്ന പൊട്ടറ്റോ ചിപ്സ് ഉൾപ്പെടെയുള്ളവയെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തിൽ വരുന്നതാണ്.ജങ്ക് ഫുഡിലെ കാലറി ഷുഗറിൽ നിന്നോ ഫാറ്റിൽ നിന്നോ ഉള്ളതാണ്. ഇതിൽ ഫൈബർ, പ്രോട്ടീൻ, മിനറൽസ്, വൈറ്റമിൻ എന്നിവയൊക്കെ കുറവായിരിക്കും. സാച്യുറേറ്റഡ് ഫാറ്റ് വച്ചുണ്ടാക്കുന്ന ഇറച്ചി ജങ്ക് ഫുഡ് ആണ്.പ്രോസസ്ഡ് ഫുഡിൽ ഷുഗർ, സോൾട്ട്, ഫാറ്റ് എന്നിവ കൂടുതലായിരിക്കും. ജങ്ക് ഫുഡ് സ്ഥിരമായി…

    Read More »
  • ചിക്കൻ ഷവർമ ഇനി വീട്ടിൽ തന്നെ തയാറാക്കാം

    ചേരുവകൾ ചിക്കൻ കുരുമുളക് പൊടി മഞ്ഞൾ പൊടി മുളകുപൊടി സവാള ക്യാബേജ് തക്കാളി കാരറ്റ് മയോണീസ് കുബൂസ് ടൊമാറ്റോ കെച്ചപ്പ് തയാറാക്കുന്ന വിധം മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. വെന്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി കൊത്തിയരിഞ്ഞു വയ്ക്കുക. സവാള, ക്യാബേജ്, കാരറ്റ്, തക്കാളി, മല്ലിയില എന്നിവയൊക്കെ ചെറുതായി അരിഞ്ഞ് അതിലേക്ക് അരിഞ്ഞുവച്ച ചിക്കൻ ചേർക്കുക. ഇതിലേക്ക് മയോണീസും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുത്താൽ വേണ്ട ഫില്ലിംഗ് ആയി. കുബൂസ് എടുത്ത് അതിനുമുകളിൽ മയോണീസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് പിടിപ്പിക്കുക.ശേഷം ഫില്ലിംഗ് നിറച്ച് കുബൂസ് റോൾ ചെയ്തെടുക്കുക. ഷവർമ്മ റെഡി. കുബ്ബൂസിന് പകരം ചപ്പാത്തി അല്ലെങ്കിൽ റുമാലി റൊട്ടിയും ഉപയോഗിക്കാവുന്നതാണ്.

    Read More »
  • മുട്ടയോടൊപ്പം ഇവ കഴിക്കരുത്, അപകടമാണ്

    ആരോഗ്യത്തിന് അത്യധികം ഗുണകരമാണ് മുട്ട. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്. ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നത് നമുക്ക് ആരോഗ്യം പകരും. എന്നാൽ ഏതെങ്കിലും ഭക്ഷണ സംയോജനം തെറ്റാണെങ്കില്‍, അത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. ആയുര്‍വ്വേദം ഭക്ഷണകാര്യത്തില്‍ മികച്ച ചില കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. നാം എന്താണ് കഴിക്കുന്നതെന്നും അതിന്റെ ആരോഗ്യ ഗുണങ്ങളും അറിയാത്തത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാം. ആയുര്‍വേദ പ്രകാരം, തെറ്റായ ചില ഭക്ഷണ കോമ്പിനേഷനുകള്‍ ദഹനനാളത്തിന് പ്രശ്‌നമുണ്ടാക്കും. ഇത് ക്ഷീണം, ഓക്കാനം, കുടല്‍ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. അവ എന്തൊക്കെയെന്ന് നോക്കാം. ആളുകള്‍ സാധാരണയായി കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട. വളരെയധികം പോഷകഗുണമുള്ളതും ഒരു ചെറിയ ഭക്ഷണവുമാണ് മുട്ട എന്ന് നമുക്കറിയാം. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ മുട്ട കുറഞ്ഞ കാര്‍ബ് ഭക്ഷണമാണ്. എന്നാല്‍ മുട്ടയിലൂടെ ആരോഗ്യം ലഭിക്കുമെങ്കിലും ചില ഭക്ഷണങ്ങളോടൊപ്പം മുട്ട…

    Read More »
  • മത്തങ്ങ ഒരു മരുന്നാണ്; മത്തങ്ങയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

    ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ.ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളമായി അ​ട​ങ്ങി​യി​ട്ടു​ണ്ട്.ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നി​വയുടെ കലവറയാണ് മ​ത്ത​ങ്ങ.അറിയാം മത്തങ്ങയുടെ ചില ഗുണങ്ങള്‍… വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മത്തങ്ങ.കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ മത്തങ്ങ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.100 ഗ്രാം മത്തങ്ങയില്‍ 26 കലോറിയും 200 ഗ്രാം മത്തങ്ങയില്‍ ഒരു ഗ്രാം ഫൈബറുമാണ് അടങ്ങിയിരിക്കുന്നത്. ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ കഴിയാൻ മത്തങ്ങ സഹായിക്കുന്നു.ദഹനത്തിനും മികച്ച ഒരു പച്ചക്കറിയാണ് മത്തങ്ങ. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മത്തങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.മത്തങ്ങയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.മത്തങ്ങാക്കുരുവില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. മത്തങ്ങ കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ…

    Read More »
  • ദിവസേന ഓരോ നേന്ത്രപ്പഴം കഴിച്ചാൽ 

    ഉഷ്ണമേഖലാപ്രദേശങ്ങളിൽ സമൃദ്ധിയായി വളരുന്ന ഒന്നാണ് നേന്ത്രവാഴ.കേരളത്തിലെ മണ്ണും കാലാവസ്ഥയും ഇതിന് ഏറ്റവും യോജിച്ചതാണ്.ഭക്ഷ്യവസ്തു എന്ന് മാത്രമല്ല, ഔഷധം എന്ന നിലയിലും നേന്ത്രപ്പഴത്തിന് ഫലങ്ങളുടെ ഇടയിൽ പ്രധാന സ്ഥാനമുണ്ട്.നല്ല മൂത്ത നേന്ത്രക്കായ അന്നജം, പ്രോട്ടീൻ, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവയുടെ കലവറയായി വർത്തിക്കുന്നു.രണ്ടു നേന്ത്രപ്പഴവും ഒരു ഗ്ലാസ് പാലും കൂടിയാൽ ഉത്തമമായ ഒരു സമീകൃത ആഹാരമായി എന്ന് പറയാം. നേന്ത്രപ്പഴം തൈരിൽ ഉടച്ച് ചേർത്ത് മധുരത്തിന് തേനും കൂട്ടി ദിവസേന ശീലിച്ചാൽ ശരീരത്തിന് ബലവും രോഗപ്രതിരോധ ശക്തിയും ഉണ്ടാകുന്നതാണ്.ശിശുക്കൾക്കും ബാലൻമാർക്കും ഇത് വിശേഷപ്പെട്ട ഒരു ഭക്ഷണമാണ് എന്നതിൽ രണ്ടു പക്ഷത്തിനു വഴിയില്ല.മൂത്ത നേന്ത്രക്കായ അരിഞ്ഞ് ഉണക്കിപ്പൊടിച്ചു കുറുക്കി ശിശുക്കൾക്ക് കൊടുത്താൽ പരസ്യത്തിൽ കാണുന്ന ബോണി ബേബീസ് ആയി വളരും.ടീൻ പൗഡർ കഴിച്ചു വളരുന്ന കുട്ടികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള വയറിളക്കവും മറ്റും ഈ ബനാന ബേബിസിനെ അലട്ടുകയുമില്ല. നേന്ത്രക്കായ ഉണക്കി പൊടിച്ചത് കുറുക്കിയോ കഞ്ഞിയായോ കഴിക്കുന്നത് വയറുകടി, അതിസാരം, ആമാശയ വ്രണം, മൂത്രരോഗങ്ങൾ എന്നിവയ്ക്ക് ആശ്വാസദായകമാണ്.ഇതിലെ…

    Read More »
Back to top button
error: