Food

  • വണ്ണം കുറയ്ക്കാൻ എളുപ്പത്തിൽ ഒരു പാനീയം

    വണ്ണം എന്നും നമ്മുടെയൊക്കെ പ്രശ്‌നമാണ്, ശരീര വണ്ണം കുറയ്ക്കുക എന്നത് നമ്മുടെയൊക്കെ സൗന്ദര്യ സങ്കല്‍പ്പത്തിന്റെ ഭാഗം കൂടിയാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുടെ എണ്ണം ചെറുതല്ല.അതിനായി എത്രത്തോളം പണം വേണമെങ്കിലും ചിലവാക്കും.പരസ്യങ്ങളുടെ പുറകേ പോകുന്നവരുടെ എണ്ണവും ചെറുതല്ല. ശരീരഭാരവും കൊഴുപ്പും കുറയ്ക്കാനുള്ള മരുന്നുകള്‍ക്കും മറ്റുമായി വലിയതോതിലാണ് ആളുകള്‍ പണം ചിലവഴിക്കുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ ഇതിനുള്ള പരിഹാരം ഉണ്ട്.  നാം  നിത്യേന കണ്ടു കളയുന്ന എല്ലാം നമ്മള്‍ തേടി നടക്കുന്നതാണങ്കിലോ? ഇതില്‍ പ്രധാനപ്പെട്ട പാനീയമാണ് ഇഞ്ചിയും നാരങ്ങയും ചേര്‍ത്തുണ്ടാക്കിയ ജ്യൂസ്. ഇത് ശരീരത്തിന്റെ മെറ്റാബോളിസം വര്‍ധിപ്പിക്കുന്നു. കൂടാതെ വിശപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് തുടര്‍ച്ചയായി കുടിക്കുന്നതും വ്യായാമവും കൂടെ ശീലിക്കുന്നതും വേഗത്തില്‍ ഫലം ലഭിക്കുന്നതായി കാണുന്നു. വളരെ എളുപ്പത്തില്‍ ചെലവ് കുറച്ച് തയ്യാറാക്കിയെടുക്കാൻ കഴിയുന്നതാണ് ഈ പാനീയം

    Read More »
  • ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും, ലൈസന്‍സ് നിര്‍ബന്ധം

    കഴിഞ്ഞ ദിവസം ഉണ്ടായ പൊള്ളലാഘാതത്തെ തുടർന്ന് കോഴിക്കോട് ബീച്ചിലെ കടകള്‍ അടപ്പിച്ചിരുന്നു. ഇന്ന് വൈകുന്നേരം മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കച്ചവടക്കാർക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മേയർ പറഞ്ഞു. വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും അധികൃതർ നിർദേശം നൽകി. കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഉപ്പിലിട്ടതു വിൽക്കുന്നത് നിരോധിച്ച കാര്യത്തിൽ കച്ചവടക്കാരുമായി കോർപ്പറേഷൻ മേയർ നടത്തിയ ചർച്ചയെ തുടർന്നാണ് നീക്കം.   കാസർഗോഡ് നിന്ന് വിനോദ സഞ്ചാരത്തിന് ബീച്ചിൽ എത്തിയ കുട്ടികൾ വെള്ളമാണെന്നു കരുതി രാസദ്രാവകം കഴിച്ചു പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ബീച്ചിലെ കടകളിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളുമായി  പേർ കോർപറേഷൻ ആരോഗ്യ വിഭാഗത്തെ സമീപിച്ചു.  തുടർന്നാണ് അടിയന്തിര നടപടിയെന്ന നിലയിൽ ഉപ്പിലിട്ടത് വിൽക്കുന്നത് നിരോധിച്ചത്. ലൈസൻസുള്ള കടകൾക്ക് മാത്രമാണ് ഇനി കച്ചവടം ചെയ്യാൻ അനുമതി കൊടുക്കു എന്ന് മേയർ അറിയിച്ചിരുന്നു. തുടർന്ന് കച്ചവടക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കടകൾ തുറക്കാൻ…

    Read More »
  • മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ

    <span;>മുപ്പത് വയസ്സ് കഴിയുന്നതോടെ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നതും വറുത്തതും പൊരിച്ചതുമെല്ലാം ആഹാരക്രമത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നതിലൂടെ വിവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് നാം ചെയ്യുന്നത്. മാത്രമല്ല, ജോലി തിരക്കും വീട്ടിലെ തിരക്കും കാരണം പലർക്കും ആഹാരത്തിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടാത്തണമെന്നില്ല. പ്രത്യേകച്ച് സ്ത്രീകൾക്ക്. ജോലി ചെയ്യുന്നവരാണെങ്കിൽ പ്രത്യേകിച്ചും. എന്തെങ്കിലും കഴിച്ചെന്ന വരുത്തി ഓഫീസിലേയ്ക്ക് ഓടുകയാണ് മിക്കവരും. അതല്ലെങ്കിൽ ഏതെങ്കിലും ഓർഡർ ചെയ്ത് വരുത്തും. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും <span;>ഭക്ഷണക്രമത്തിൽ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ തടയാനായി ചില ഭക്ഷണങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ.. <span;>ബീൻസ് <span;>ധാതുക്കളും മറ്റ് ജീവകങ്ങളും ധാരാളമടങ്ങിയ ബീൻസിൽ ഭക്ഷ്യ നാരുകളും ധാരാളമായി അടങ്ങിയിരിക്കിന്നു. മാത്രമല്ല, ഒമേഗ 3 ഫാറ്റുകളുടെ കലവറ കൂടിയാണ് ബീൻസ്. ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന…

    Read More »
  • നാല്‍പത് കഴിഞ്ഞാല്‍ മുട്ട ഉപയോഗം എങ്ങനെയാക്കാം.

    വലിയൊരു പരിധി വരെ നമ്മുടെ ശാരീരിക- മാനസികാരോഗ്യം നിര്‍ണയിക്കുന്നതിന് നാം കഴിക്കുന്ന ഭക്ഷണത്തിന് പങ്കു ണ്ട്ശരീരത്തില്‍ അവശ്യം വേണ്ടുന്ന എല്ലാ ഘടകങ്ങളും നാം ഭക്ഷണത്തില്‍ നിന്നാണ് കണ്ടെത്തുന്നത്. പ്രായമാകുംതോറും ശരീരത്തിന്റെ ആകെയും ആന്തരീകാവയവങ്ങളുടെയെുമെല്ലാം പ്രവര്‍ത്തനം കുറഞ്ഞുവരുമെന്ന് നമുക്കറിയാം. അതിന് അനുസരിച്ച് ആരോഗ്യം മെച്ചപ്പെടുത്താനും  കാത്തുസൂക്ഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ നാം കണ്ടെത്തണം. നന്നായി ക്രമപ്പെടുത്തിയ ഒരു ഭക്ഷണ രീതിക്ക് അതിനു സാധിക്കും. എന്നാല്‍ പ്രായമേറുമ്പോള്‍ ദഹനാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി മാറുന്നുവെന്നതിനാല്‍ ഭക്ഷണം കുറച്ചുകഴിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. കട്ടിയാഹാരങ്ങൾ വര്‍ജ്ജിക്കുക എന്നതും, ഒരു പ്രായം കടന്നവര്‍ ഭക്ഷണത്തില്‍ ചിലത് ശ്രദ്ധിക്കാനുണ്ടെന്നും പറയുന്നതും  കേട്ടിട്ടില്ലേ? പ്രധാനമായും ‘ഷുഗര്‍’, ‘കൊളസ്‌ട്രോള്‍’ പോലുള്ള ജീവിതശൈലീരോഗങ്ങള്‍ പിടിപെടാതിരിക്കാനാണ് ഇത്തരത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദേശിക്കുന്നത്. നമ്മുടെ ഭക്ഷണ രീതികളുമായി നന്നായി ബന്ധപ്പെട്ട് കിടക്കുന്ന രോഗങ്ങളാണ് ഇവ. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും വ്യത്യസ്ത തലത്തിലുള്ള ഭക്ഷണ ചിട്ട പിന്തുടരേണ്ട ആവശ്യമുണ്ടോ? മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഇല്ലെങ്കില്‍ നാല്‍പത് കടന്നവരാണെങ്കില്‍ സവിശേഷിച്ചും പുരുഷന്മാര്‍ നിത്യവും ഓരോ…

    Read More »
  • ബീഫും മട്ടണും പന്നിയും ഉൾപ്പടെയുള്ള മാംസാഹാരങ്ങൾ പതിവായി കഴിക്കുന്നത് അപകടകരമോ, വൃക്കകളെയും ഹൃദയത്തെയും ഗുരുതരമായി ബാധിക്കുമോ

    ബീഫും മട്ടണും പന്നിയിറച്ചിയുമൊക്കെ നിങ്ങള്‍ പതിവായി കഴിക്കാറുണ്ടോ? എങ്കില്‍ ആരോഗ്യപരമായി നിങ്ങള്‍ക്കത് ദോഷം ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. റെഡ് മീറ്റ് കഴിക്കുന്നതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാല്‍, നിയന്ത്രിത അളവില്‍ കഴിച്ചാല്‍ ആരോഗ്യത്തിന് പ്രയോജനകരമാണ്. കൂടുതല്‍ കഴിച്ചാല്‍ ദോഷങ്ങള്‍ ഏറെയുണ്ട് താനും. കുട്ടികള്‍ക്ക് ചുവന്ന മാംസം നല്കുന്നത് വളരെ നല്ലതാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ അയണ്‍, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവ മാംസത്തില്‍ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട പ്രോട്ടീനും ധാരാളം ഇരുമ്പ് സത്തും ഇതില്‍ നിന്നു ലഭിക്കും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഇത് ആവശ്യമാണ്. വിവിധയിനങ്ങളിലുള്ള മാംസഭക്ഷണം കുട്ടികള്‍ക്ക് വളരുന്ന പ്രായത്തില്‍ നല്കേണ്ടതാണ്. എന്നാല്‍, റെഡ് മീറ്റിന്റെ അമിതോപയോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മറ്റുള്ളവരേക്കാള്‍ വൃക്കരോഗങ്ങള്‍ പിടിപെടാന്‍ 40 ശതമാനം സാധ്യത…

    Read More »
  • ദഹനപ്രശ്നങ്ങൾ പ്രശ്‌നമാണ്.. എന്നാൽ ഇനിയില്ല.

    മനുഷ്യനു മനസ്സിലാകുന്ന ഒരേ ഒരു ഭാഷ ഭക്ഷണമാണന്നും, ഒരാളുടെ മനസ്സിലേക്കാണന്നും പണ്ട് കാലം തൊട്ടേ നമ്മള്‍ പറഞ്ഞ്‌ കേള്‍ക്കുന്നുണ്ട്. നമ്മുടെ ഭക്ഷണ സംസ്കാരം അനുദിനം മാറുന്നു.  നമ്മുടെ അനുദിന ജീവിതത്തെ അത് വല്ലാതെ ബാധിക്കുന്നു. അതില്‍ ഒന്നാമതാണ് ദഹന പ്രശ്നം. എന്തു ഭക്ഷണം കഴിച്ചാലും ഉടൻ വയറിനു പ്രശ്നമുണ്ടാകുക, അൽപം ഭക്ഷണം കഴിക്കുമ്പോഴേ വയർ നിറഞ്ഞതായി തോന്നുക, വയർ‌ എരിച്ചിൽ, വേദന…ഇങ്ങനെ ദഹനസംബന്ധിയായ പ്രശ്നങ്ങളിൽപെട്ട് നട്ടംതിരിയുകയാണ് നമ്മളിൽ പലരും. ആരോഗ്യകരമായ ദഹനം വ്യായാമത്തിൽ നിന്നും ലഭ്യമാണ്. ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നതിന് വ്യായാമത്തിന്റെ ഗുണങ്ങൾ നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നടത്തം, ഓട്ടം, യോഗ തുടങ്ങിയ വ്യായാമങ്ങൾ ഇന്നത്തെ ജീവിതത്തിന് അനിവാര്യമാണ്. ഇതിന് പരിഹാരമായി പതിവായി മരുന്നുകൾ കഴിക്കുന്നത് മറ്റ് സങ്കീർണതകൾക്ക് കാരണമാവുകയും ചെയ്യും. ജീവിതശൈലികൊണ്ടു തന്നെ ദഹനം സുഗമമാക്കുകയാണ് ഉചിതം. ദഹനത്തിന്റെ ആരോഗ്യത്തിന് ധാരാളം വെള്ളം കുടിക്കുന്നത് പ്രധാനമാണ്. കാരണം, പോഷകങ്ങൾ ആഗിരണം ചെയ്യാനും ദഹനവ്യവസ്ഥയിലൂടെ ഭക്ഷണവും മാലിന്യങ്ങളും നീക്കാനും ജലാംശം ഉറപ്പാക്കാനും…

    Read More »
  • അറബി നാട്ടില്‍ നിന്നും എത്തിയതാണങ്കിലെന്താ, കേമനാ.! ഇന്നറിയാം ഈന്തപ്പഴ മാഹാത്മ്യം.

    മധുരമാണ് സ്വാദ് എങ്കിലും മിതമായ മധുരം മാത്രമുള്ളത്കൊണ്ട്  ഈന്തപ്പഴം പ്രമേഹ രോഗികള്‍ക്ക് അത്ര അപകടകാരിയല്ല.മിതത്വം പാലിച്ചാല്‍ ചില പ്രത്യേക ഗുണങ്ങള്‍ കൊണ്ട് തടി കുറയ്ക്കാനും സഹായിക്കും.ഈന്തപ്പഴം പച്ചയും പഴുത്തതും ഉണക്കയുമെല്ലാം ലഭിയ്ക്കും.   ഈന്തപ്പഴം പല രീതിയില്‍ കഴിക്കാം. ഓരോന്നും ഓരോ ഗുണം പ്രദാനം ചെയ്യുന്നു. സാധാരണയായി തനിയെ കഴിയ്ക്കുന്ന ഇത് ചിലര്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കും. എന്നാല്‍ ഈന്തപ്പഴം കുതിര്‍ത്താണ്, അതായത് വെള്ളത്തിലിട്ടു വച്ചാണ് കഴിയ്ക്കേണ്ടത് എന്നു പറയും. വെള്ളത്തിലിട്ട ഈന്തപ്പഴം കുറച്ച് കൗതുകമായി തോന്നുന്നു. എന്നാൽ ഒത്തിരി പോഷകപ്രദമാണ്. രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത  ഈന്തപ്പഴം രാവിലെ വെറുംവയറ്റിലെ കഴിയ്ക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് പഠനം.ണ സ്ട്രോക്ക് പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാന്‍ ഇത് ഏറെ സഹായകമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.   വെള്ളത്തിലിട്ടു കുതിര്‍ക്കുമ്പോൾ ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ആല്‍ക്കഹോളിന്റെ ചെറിയ അംശവും ടോക്സിനുകളുമെല്ലാം പുറന്തള്ളപ്പെടും. ഇവയിലെ മാലിന്യമുണ്ടെങ്കില്‍ നീക്കാനുള്ള എളുപ്പ വഴി കൂടിയാണ് വെള്ളത്തിലിട്ടു കുതിര്‍ത്തി…

    Read More »
  • പഴങ്കഞ്ഞി: ആരോഗ്യ ഗുണങ്ങളിൽ ഏറെ മുമ്പിൽ

    ഒരു രാത്രി മുഴുവൻ, അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.അതായത് 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു എന്നർത്ഥം.ഇത് എല്ലുകളുടെ ബലം വർദ്ധിക്കാൻ  ഏറെ സഹായിക്കുന്നു.അതോടൊപ്പം മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ എന്നിവയും പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. അതായത് പഴങ്കഞ്ഞി അത്ര മോശമല്ല എന്നർത്ഥം.പഴങ്കഞ്ഞിയുടെ ഗുണങ്ങൾ കേട്ടാല്‍ ആരും ഞെട്ടും പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ…

    Read More »
  • വിഷുവിന് വീട്ടുവളപ്പിലെ വെള്ളരി കണികാണാം

    പണ്ടുകാലത്ത് സമൃദ്ധിയുടെ പ്രതീകമായി സ്വന്തം പറമ്പിലുണ്ടായ ഫലങ്ങളാണ് വിഷുപ്പുലരിക്ക് കൺകുളിർക്കെ കണികാണാൻ തളികയിൽ വെച്ചിരുന്നതെങ്കിൽ ഇന്നത് പണം കൊടുത്ത് കണിക്കൊന്നയോടൊപ്പം വാങ്ങേണ്ട ഗതികേടിലാണ് നമ്മൾ മലയാളികൾ.ഇത്തവണത്തെ വിഷുവിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കണിവെള്ളരി വിഷുക്കണി കാണുന്ന ഉരുളിയിൽ സമർപ്പിക്കുവാൻ നമുക്ക് കഴിയണം.ഇത് പഴയകാല നന്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കും കൂടിയാണ്. ഫെബ്രുവരി ആദ്യവാരം അല്ലെങ്കിൽ രണ്ടാം വാരം തന്നെ ഇതിനായി വിത്ത് നടണം.മുടിക്കോട് ലോക്കൽ ആണ് വിഷുക്കണിക്ക് ഉപയോഗിക്കുന്ന കണിവെള്ളരി.കാർഷിക സർവകലാശാല, വി.എഫ്.പി.സി.കെയുടെ വിത്ത് വില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിത്ത് സമാഹരിക്കാം.80 ദിവസം ആയുസുള്ള കണിവെള്ളരി നട്ട് 55-60 ദിവസം കൊണ്ട് ആദ്യകായ് പറിക്കാം. നാലോ അഞ്ചോ വിത്തുകൾ തലേ ദിവസം നനച്ച് വെച്ച് രാവിലെ ഗ്രോബാഗിലോ കൊത്തിക്കിളച്ച മണ്ണിൽ 60 സെ.മീ ചുറ്റളവിലും 30 സെ.മീ താഴ്ചയിലും കുഴിയെടുത്ത് നടാം.അധികം താഴ്ത്തി നടേണ്ടതില്ല. 1-2 സെന്റീമീറ്റർ താഴ്ച അഭികാമ്യം.നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിത്ത് മുളച്ച് തൈകൾ വരും. നടുന്നതിന്…

    Read More »
  • ഉണക്കമീനിലെ ‘ഉണങ്ങിയിരിക്കുന്ന’ അപകടങ്ങൾ  

    പച്ചമീൻ പോലെതന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ഉണക്കമീനും.ഊണിനൊപ്പമായാലും പഴങ്കഞ്ഞിയാക്കി കഴിക്കുമ്പോഴുമെല്ലാം ഉണക്കമീൻ കൂടിയുണ്ടെങ്കിൽ വയറുനിറച്ച് ആഹാരം കഴിയ്ക്കാൻ വേറെന്നും വേണ്ട.കൂടാതെ, കപ്പയ്ക്ക് ഒപ്പവും ചമ്മന്തിയായും വറുത്തും ചുട്ടും കറിയാക്കിയുമെല്ലാം മലയാളി തന്റെ തീൻമേശയിൽ ഉണക്കമീൻ നിരത്താറുണ്ട്.ചിലർക്ക് മൂന്നു നേരം ഉണക്കമീനില്ലാതെ ആഹാരം ഇറങ്ങുകപോലുമില്ല. നന്നായി കഴുകി വൃത്തിയാക്കി ഉപ്പിട്ട് മീൻ വെയിലത്ത് ഉണക്കിയെടുക്കുന്നു എന്നാണ് മിക്കവരും ഉണക്കമീനിനെപ്പറ്റി ധരിച്ചുവച്ചിരിക്കുന്നത്.എന്നാൽ, ഇവയ്ക്ക് വിപരീതമാണ് യഥാർഥത്തിൽ നടക്കുന്നത്. പച്ച മീനുകളിൽ ഏറ്റവും മോശമായവ തെരഞ്ഞെടുത്ത് ഉപ്പും മാരകമായ കെമിക്കലുകളും ചേർത്ത് ഉണക്കിയാണ് ഉണക്ക മീനുകളായി ഭൂരിഭാഗവും വിപണിയിൽ എത്തുന്നത്. കൂടാതെ, പച്ച മത്സ്യം ഐസിൽ വച്ച് കഴിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളേക്കാൾ വലുതാണ് ദിവസം കഴിഞ്ഞ മീനുകൾ ഐസിൽ സൂക്ഷിച്ച് പിന്നീട് ഉണക്കിയെടുക്കുന്നവ. അതുകൊണ്ട് തന്നെ ഉണക്ക മീൻ വാങ്ങുന്നതിന് മുൻപ് അവ നന്നായി നോക്കി വാങ്ങേണ്ടത് അത്യാവശ്യമാണ്.കുട്ടികൾക്കും മുതിർന്നവർക്കും, എല്ലാവർക്കും കഴിക്കാൻ പറ്റുന്നതാണോ എന്നും പരിശോധിച്ച് വേണം ഉണക്കമീനുകൾ വാങ്ങേണ്ടത്.അതുപോലെ ചെറിയ പാക്കറ്റുകളിൽ വിലക്കുറവിൽ ലഭിക്കുന്ന…

    Read More »
Back to top button
error: