FoodLIFE

ചേനയുടെ ഗുണങ്ങൾ; നടാൻ സമയമായി

മ്മുടെ ആഹാരരീതിയിൽ നിന്ന് ഒരിക്കലും ഒഴിവാക്കപ്പെടാനാവാത്ത ഒരു ഭക്ഷണപദാർത്ഥമാണ് ചേന.ഒരില മാത്രമുള്ള ഇത് കിഴങ്ങു വർഗ്ഗത്തിൽ ഉൾപ്പെട്ട പച്ചക്കറിയാണ്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ചേന കൃഷി ചെയ്തു വരുന്നുണ്ട്.നല്ല നീർവാർച്ചയുള്ള മണ്ണാണ് ഈ കൃഷിക്ക് ഏറെ യോജിച്ചത്. ആസത്മ,വയറിളക്കം, അർശസ് മറ്റു ഉദരരോഗങ്ങൾക്ക് ചേന ഒരു പ്രതിവിധിയായി കണക്കാക്കുന്നു. കുംഭത്തിൽ ചേന നട്ടാൽ കുടത്തോളം വരും എന്നാണ് വിശ്വാസം. ചേനയിൽ മികച്ച വിളവ് തരുന്ന ഇനങ്ങളാണ് ഗജേന്ദ്ര, ശ്രീ പത്മ, ശ്രീ ആതിര തുടങ്ങിയവ.
സദ്യവട്ടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നിൽക്കുന്നതിനാൽ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്. എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയൽ, അച്ചാർ, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങൾ നിരവധിയാണ്. ഇതിനുപുറമേ വറുത്തോ, കനലിൽ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം.
ചീത്ത കൊളസ്‌ട്രോള്‍ ഉള്ളവരില്‍ ചേന കഴിയ്ക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ന്ല്ലതാണ്. ഒരു പരിധി വരെ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ അഥവാ നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും ഇതു നല്ലതാണ്. ഇതു പോലെ തന്നെ ഗ്യാസ്‌ട്രൈറ്റിസ് പ്രശ്‌നങ്ങള്‍ക്ക് ഇതേറെ നല്ലതാണ്.മറ്റൊരു ഗുണമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കും എന്നത്. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കാമെനന്‍ ആണ് ഇതിനു സഹായിക്കുന്നത്.

ചേന നടാന്‍ സമയമായി

വിളഞ്ഞ്, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളിൽ നിന്നാണ് വിത്തുചേന തയ്യാറാക്കുന്നത്. ചേനയുടെ തണ്ട് നിന്ന ഭാഗത്തെ ശീർഷമായി കരുതി എല്ലാ വശങ്ങളിലേക്കും ഒരു ചാൺ നീളമുള്ള ത്രികോണാകൃതിയിൽ മുറിച്ച കഷണമാണ് നടീൽ വസ്തു. ചെറിയ മുഴുച്ചേനയും ചേനവിത്തും ഉപയോഗിക്കാം.

ഒരു നല്ല ചേനയിൽ നിന്ന് 750ഗ്രാം മുതൽ ഒരു കിലോ വരെയുള്ള കഷണങ്ങൾ ആക്കുന്നു.വരികൾ തമ്മിലും നിരകൾ തമ്മിലും മുക്കാൽ മീറ്ററെങ്കിലും അകലം കൊടുത്തു വേണം ചേന നടാൻ കുഴികൾ തയ്യാറാക്കാൻ. 60 സെന്റിമീറ്റർ സമചതുരവും 50 സെന്റിമീറ്റർ ആഴവുമുള്ള കുഴികളാണ് എടുക്കേണ്ടത്. കുഴിയൊന്നിന് രണ്ടു മൂന്നു കിലോ ജൈവവളം ചേർക്കാം.

Signature-ad

ചേനക്കുഴികളിൽ കരിയിലയിട്ട് കത്തിച്ചതിനുശേഷം അതിലാണ് മുമ്പ് ജൈവവളം ചേർത്തിരുന്നത്്. അതിനുശേഷം മേൽമണ്ണിട്ട് കുഴിമൂടണം. ഇതിനുപുറമേ എല്ല് പൊടിയും ചേർക്കാവുന്നതാണ്.

നട്ടതിന് ശേഷം കുഴികൾക്കു മീതെ കരിയിലയോ പച്ചിലയോ ചേർത്ത് പുതയിട്ടു കൊടുക്കണം ഒരു മാസം കൊണ്ട് ചേനയുടെ മുളപൊട്ടും. അപ്പോൾ ചേനക്കുഴിക്കരിലൂടെ അല്പം കല്ലുപ്പ് തൂവി നനച്ചുകൊടുക്കണം. വേര് പെട്ടെന്ന് വളർന്നുവരാനാണ് അങ്ങനെ ചെയ്യുന്നത്. വളർന്നുവരുന്ന തൂമ്പിൽ ഒന്ന് മാത്രം നിലനിർത്തുക. ഒരു ചുവട്ടിൽ നിന്ന് ഒന്നിലധികം കിളിർപ്പ് വരുന്നുണ്ടെങ്കിൽ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിർത്തി ബാക്കിയുള്ളവ മുറിച്ചു കളയണം.നല്ല നീർവാർച്ചയുള്ള മണ്ണാണ് ചേന കൃഷിക്ക് അനുയോജ്യം. 25 മുതൽ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളാണ് ചേന കൃഷിക്ക് അനുയോജ്യം. വിത്ത് നട്ട് 6-7 മാസം കൊണ്ട് ചേന വിളവെടുക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: