FoodLIFE

ഇരുമ്പൻ പുളി: ഗുണവും ദോഷവും

ഇതിലെ ടാന്നിൻസ്, ടെർപെൻസ് എന്നീ ഘടകങ്ങൾ മൂലക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്
 
 

മ്മുടെ നാട്ടിൽ ധാരാളമായി കാണപ്പെടുന്നതും എന്നാൽ നമ്മളിൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഒരു ഫലവർഗ്ഗമാണ് ഇരുമ്പൻ പുളി.പുളിയും ചവർപ്പും അധികമായതിനാൽ ഒട്ടുമിക്ക ആളുകളും ഇരുമ്പൻ പുളി ഉപയോഗിക്കാറില്ല.അച്ചാർ ഇട്ടും ചമ്മന്തിയായും ജ്യൂസാക്കിയുമൊക്കെ ഇത് ഉപയോഗിക്കാം.ഇതിന്റെ വിത്തുകളും പൂക്കളുമെല്ലാം ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ളവയാണ്.

 ഇവയുടെ ആരോഗ്യഗുണങ്ങൾ നോക്കാം.

1. ഇരുമ്പൻ പുളി ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ നല്ലതാണ് ഇത് ചൂടുവെള്ളത്തിൽ കുറുക്കി കഷായം പോലെ പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്.

2. വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പന്പുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കും.

3. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഫലം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.

4. നാരുകൾ ധാരാളമടങ്ങിയ ഇവ കഴിക്കുന്നതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സാധിക്കും.ഇതിലടങ്ങിയിരിക്കുന്ന ടാന്നിൻസ്, ടെർപെൻസ് എന്നീ ഘടകങ്ങൾ മൂലക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു.

5. പ്രമേഹ നിയന്ത്രണത്തിനും ഇരുമ്പൻപുളി നല്ലതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ ഭക്ഷണത്തിൽ ചമ്മന്തിയായും മറ്റും ഇരുമ്പൻ പുളി ചേർക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

6. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഹൈപ്പർ ലിപ്പിഡമിക് എന്ന ഘടകം ശരീരത്തിലെ അമിത കൊളസ്ട്രോളിനെ നീക്കം ചെയ്യുകയും ശരീര വണ്ണം കുറയ്ക്കുകയും ചെയ്യുന്നു.

7. ഇരുമ്പൻ പുളി ജ്യൂസ് അലർജി സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.

8.വാളൻപുളി, കുടമ്പുളി എന്നിവയ്ക്ക് പകരമായി കറികളിൽ ഉപയോഗിക്കാം.

9. മാങ്ങയ്ക്ക് പകരം മീൻ കറികളിൽ ചേർക്കാം.

10. അച്ചാർ,ജ്യൂസ്, സ്ക്വാഷ്, വൈൻ, സൂപ്പ്, എന്നീ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളിലൂടെ അധിക വരുമാനം നേടാൻ ഇത് സാധിക്കും.

പുളിക്ക് പകരം കറികളിലിടാനും അച്ചാറുണ്ടാക്കാനും ജ്യുസ്, സ്ക്വാഷ് എന്നിവയുണ്ടാക്കാനും ഇരുമ്പൻ പുളി ഉപയോഗിച്ച് വരുന്നു. ഇരുമ്പൻ പുളി, ഇലുമ്പി പുളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.മരം നിറയെ കായ്കൾ പിടിക്കുന്ന ഇരുമ്പൻ പുളി കാലഭേദമില്ലാതെ കായ്ക്കുന്ന മരമാണ്.എന്നാൽ ഇത് പച്ചയ്ക്ക് സ്ഥിരമായി കഴിക്കുന്നത് കരളിനെ ദോഷമായ രീതിയില്‍ ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ഇരുമ്പന്‍ പുളി ചമ്മന്തി

          ചേരുവകള്‍:

  • ഇരുമ്പന്‍ പുളി – 5.
  • കാന്താരി മുളക് -4 -5
  • ഇഞ്ചി – 1 ചെറിയ കഷ്ണം
  • വെളുത്തുള്ളി – 1 അല്ലി
  • തേങ്ങ -1 /2 കപ്പ്
  • കറിവേപ്പില
  • ഉപ്പ് വെള്ളം

 തയാറാക്കുന്ന വിധം:

ഇരുമ്പന്‍ പുളി കുറച്ചു വെള്ളം ചേര്‍ത്തു വേവിക്കുക.ചൂടാറിയ ശേഷം തേങ്ങ,കാന്താരി മുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കുക.

Back to top button
error: