Food
-
ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാം
1-ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നീളത്തില്‍ അരിയുക.ഇത് വെള്ളത്തിലിട്ട് അതില്‍ പറ്റിയിരിക്കുന്ന മണ്ണും മറ്റും കഴുകി നന്നായി വൃത്തിയാക്കുക. ഒന്നുരണ്ട് തവണ ഇങ്ങനെ കഴുകിയ ശേഷം ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ഇടുക.ഇത് ഒരുമണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 2- ഒരു മണിക്കൂറിന് ശേഷം ഇതിലെ വെള്ളം വറ്റിച്ച് കളഞ്ഞ്. ഉരുളക്കിഴങ്ങ് കഷ്ണങ്ങളിലെ വെള്ളം ഒരു തുണിയെടുത്ത് നന്നായി ഒപ്പിയെടുക്കുക. 3- അതിനു ശേഷം അവ എണ്ണയിലിട്ട് പകുതി ചൂടില്‍ വറുക്കുക. 4-ഉരുളക്കിഴങ്ങുകള്‍ വേവുന്നത് വരെ വറുത്താല്‍ മതി. അതിന്റെ നിറം മാറാന്‍ അനുവദിക്കരുത്.എന്നിട്ട് ഫ്രൈ ആക്കിയ ഉരുളക്കിഴങ്ങ് കഷണങ്ങൾ ഒരു ടിഷ്യൂപേപ്പറിലേക്കിടുക. 5- തണുത്തതിനു ശേഷം വീണ്ടും അത് എണ്ണയിലിട്ട് വറുക്കുക.ഇത്തവണ മുഴുവന്‍ ചൂടില്‍ വേവിക്കാം.നന്നായി മൊരിയുന്നതുവരെയും ഇളം ബ്രൗണ്‍ നിറം ആകുന്നവരെയും വറുക്കാം. 6-വറുത്ത് കോരിയതിനു ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഇതിലെ എണ്ണ ഒപ്പിയെടുക്കുക. 7- ഇതിലേക്ക് അല്‍പ്പം ഉപ്പും കുരുമുളകും വിതറി ടോമാറ്റോ സോസില്‍ മുക്കി ചൂടോടെ കഴിക്കാം
Read More » -
വീട്ടിലുണ്ടാക്കാം അടിപൊളി കെഎഫ്‌സി സ്റ്റൈല്‍ ചിക്കന്‍
ചേരുവകൾ ചിക്കൻ എല്ലില്ലാത്തത്: 500 ഗ്രാം യോഗട്ട്: 1 കപ്പ് പഞ്ചസാര; 1 ടീസ്പൂൺ പാൽ: 250 മില്ലി. വിനാഗിരി: 2 ടേബിൾ സ്പൂൺ റെഡ് ചില്ലി – 3-4 വെളുത്തുള്ളി-3-4 ബ്രെഡ് ക്രംസ്: 250 ഗ്രാം കോൺഫ്ളെക്സ്-250 ഗ്രാം കുരുമുളക് പൊടി- 1 ടേബിൾ സ്പൂൺ ഉപ്പ്; 1 ടേബിൾ സ്പൂൺ എണ്ണ: 200 ഗ്രാം മുട്ട: എണ്ണം തയ്യാറാക്കുന്ന വിധം ചുവന്ന മുളക്, വെളുത്തുള്ളി എന്നിവ വിനാഗിരി ചേർത്ത് നന്നായി അരയ്ക്കുക.ചെറുതായി മുറിച്ച ചിക്കൻ കഷണങ്ങൾ പഞ്ചസാര,തൈര് അരപ്പ് ചേർത്ത് നാല് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ഒരു പാത്രത്തിൽ പാൽ ഒഴിച്ച് അതിൽ മുട്ട ചേർത്ത് അടിയ്ക്കുക. വേറൊരു പാത്രത്തിൽ ബ്രെഡ് ക്രംസ്, കോൺഫ്ളവർ, ചെറുതായി പൊടിച്ച കോൺഫ്ളെക്സ്, ഉപ്പ്, പെപ്പർ പൗഡർ എന്നിവ ചേർത്ത് വയ്ക്കുക. തൈരിൽ വച്ചിരുന്ന ചിക്കൻകഷണങ്ങൾ എടുത്ത് ഓരോന്നും പാൽ മിശ്രിതത്തിൽ മുക്കുക.അതിനുശേഷം ഈ കഷണങ്ങൾ ബ്രെഡ് ക്രംസ്…
Read More » -
ചേനയുടെ ഗുണങ്ങൾ; നടാൻ സമയമായി
നമ്മുടെ ആഹാരരീതിയിൽ നിന്ന് ഒരിക്കലും ഒഴിവാക്കപ്പെടാനാവാത്ത ഒരു ഭക്ഷണപദാർത്ഥമാണ് ചേന.ഒരില മാത്രമുള്ള ഇത് കിഴങ്ങു വർഗ്ഗത്തിൽ ഉൾപ്പെട്ട പച്ചക്കറിയാണ്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ചേന കൃഷി ചെയ്തു വരുന്നുണ്ട്.നല്ല നീർവാർച്ചയുള്ള മണ്ണാണ് ഈ കൃഷിക്ക് ഏറെ യോജിച്ചത്. ആസത്മ,വയറിളക്കം, അർശസ് മറ്റു ഉദരരോഗങ്ങൾക്ക് ചേന ഒരു പ്രതിവിധിയായി കണക്കാക്കുന്നു. കുംഭത്തിൽ ചേന നട്ടാൽ കുടത്തോളം വരും എന്നാണ് വിശ്വാസം. ചേനയിൽ മികച്ച വിളവ് തരുന്ന ഇനങ്ങളാണ് ഗജേന്ദ്ര, ശ്രീ പത്മ, ശ്രീ ആതിര തുടങ്ങിയവ. സദ്യവട്ടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നിൽക്കുന്നതിനാൽ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്. എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയൽ, അച്ചാർ, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങൾ നിരവധിയാണ്. ഇതിനുപുറമേ വറുത്തോ, കനലിൽ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം. ചീത്ത കൊളസ്‌ട്രോള്‍ ഉള്ളവരില്‍ ചേന കഴിയ്ക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ന്ല്ലതാണ്. ഒരു…
Read More » -
നാട്ടിൽ താരമായി നാടന്‍ തട്ടുകടകൾ
എയർപോർട്ടിലോ മറ്റ് എവിടെയെങ്കിലുമോ പോയിട്ട് പാതിരാത്രിയിൽ വണ്ടിയോടിച്ചു തിരിച്ചു വരുമ്പോൾ പടുതയോ പ്ലാസ്റ്റിക് ഷീറ്റോ വലിച്ചു കെട്ടിയ, അംഗവൈകല്യം സംഭവിച്ച നാലു കസേരയും മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവുമായി വഴിയോരത്ത് കാണുന്ന തട്ടുകടയ്ക്കു മുൻപിൽ വണ്ടി നിർത്തി എന്നെങ്കിലും ഒരു ചായ കുടിച്ചിട്ടുണ്ടോ.. ഇല്ലെങ്കിൽ വൃത്തിയുടെ മനക്കണക്കുകൾ മാറ്റിവെച്ച് ഒരിക്കലെങ്കിലും തട്ടുകടയിലെ ഭക്ഷണം കഴിക്കണം.അടിച്ചു പതപ്പിച്ചു കിട്ടുന്ന വഴിയോരത്തെ ചായ കുടിക്കുമ്പോ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ…എന്റെ സാറേ..ലോകത്ത് വേറൊരിടത്തും ഇത്രയും ടേസ്റ്റുള്ള സൂപ്പർ ചായ കിട്ടില്ല.അത്രയ്ക്കും ടേസ്റ്റാണത്! ഒരു പേരെഴുതി ബോർഡ് പോലും വെക്കാത്ത ഇത്തരം തട്ടുകടകളാണ് ഇന്നത്തെ കേരളത്തിന്റെ രാത്രി ജീവിതം നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. ഒരുപക്ഷെ ഹോട്ടലുകളെക്കാൾ കൂടുതൽ വഴിയോര ഭക്ഷണ ശാലകളായ തട്ടുകടകളും മറ്റും ഏറ്റവും കൂടുതലുള്ള(നഗരങ്ങളിലെ കാര്യമല്ല) ഒരു സംസ്‌ഥാനം കേരളം മാത്രമായിരിക്കും.മറ്റുള്ള സംസ്ഥാനങ്ങളിൽ രാത്രി പതിനൊന്നു കഴിഞ്ഞാൽ വിജനമായ വഴിയോരങ്ങൾ മാത്രമായിരിക്കും നമുക്ക് കൂട്ടിനുണ്ടാകുക. തെരുവോരങ്ങളെ പൂരപ്പറമ്പുകളാക്കി രാത്രി ജീവിതത്തിന്റെ സുഖത്തിലേക്കും അതിജീവനത്തിന്റെ നുറുങ്ങുവെട്ടത്തിലേക്കും…
Read More » -
അമൃതിന് തുല്യം അമ്പഴങ്ങ
അമൃതിന് തുല്യമായാണ് അമ്പഴങ്ങയെ കണക്കാക്കുന്നത്. അത്രയധികം പോഷകഗുണങ്ങളാല്‍ സമ്പന്നമാണിത്. സ്‌പോണ്ടിയാസ് ഡള്‍സീസ് എന്നാണ് അമ്പഴങ്ങയുടെ ശാസ്ത്രീയനാമം. ഇംഗ്ലീഷില്‍ ഹോഗ്പ്ലം എന്നും അറിയപ്പെടുന്നു. ഇന്ത്യ, വിയറ്റ്‌നാം, കംബോഡിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് അമ്പഴങ്ങ കൂടുതലായുളളത്. അമ്പഴത്തിന് പലതരം ഉപവര്‍ഗങ്ങളുണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ സ്‌പോണ്ടിയാസ് പിറ്റേന്ന എന്നതരമാണ് കൂടുതലായുളളത്. അല്പം മധുരം കലര്‍ന്ന പുളിയാണ് ഇതിന്. രേഖപ്പെടുത്തിയിട്ടുളള പതിനേഴ് ഉപവര്‍ഗങ്ങളില്‍ പത്തെണ്ണത്തിന്റെ സ്വദേശം ഏഷ്യയാണ്. അമ്പഴത്തിന്റെ ഇലകളും തണ്ടും രോഗചികിത്സയിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്നു. അന്നജം, മാംസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവയെല്ലാം അമ്പഴങ്ങയില്‍ ധാരാളമായുണ്ട്. ഇതിനുപുറമെ ദഹനത്തിന് ഏറെ ഫലപ്രദമായ നാരുകളും തയാമിന്‍, റൈബോഫ്‌ലേവിന്‍ എന്നീ വിറ്റാമിനുകളുമെല്ലാം ധാരാളമായുണ്ട്. ദഹനക്കേട്, മലബന്ധം പോലുളള പ്രശ്‌നങ്ങളുളളവര്‍ക്ക് അമ്പഴങ്ങ കഴിക്കാവുന്നതാണ്. നിര്‍ജലീകരണം പോലുളള പ്രശ്‌നങ്ങള്‍ക്കും ഫലപ്രദമാണിത്. ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചുമ പോലുളള പ്രശ്‌നങ്ങള്‍ക്ക് അമ്പഴത്തിന്റെ ഇലച്ചാറ് ഉത്തമമാണ്. രോഗപ്രതിരോധശക്തിയ്ക്കും അമ്പഴങ്ങ മികച്ചതാണെന്ന് പറയപ്പെടുന്നു. ചര്‍മരോഗങ്ങള്‍ക്കുളള പ്രതിവിധിയായും അമ്പഴങ്ങ ഉപയോഗിക്കാറുണ്ട്. ചൊറി,…
Read More » -
തീരദേശത്തിന് ഭീഷണിയായി കേരള മല്‍സ്യ സംഭരണ, ലേല, വിപണന, ഗുണനിലവാര പരിപാലന നിയമം
തീരദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി മാറുകയാണു കേരള മല്‍സ്യ സംഭരണ, ലേല, വിപണന, ഗുണനിലവാര പരിപാലന നിയമം.ഈ നിയമത്തിലെ ചില വ്യവസ്‌ഥകള്‍ ഇങ്ങനെയാണ്: – സര്‍ക്കാര്‍ വിജ്‌ഞാപനം ചെയ്‌തിട്ടുള്ള ലാന്‍ഡിങ് സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള ലേലക്കാരന്‍ വഴിയല്ലാതെ മല്‍സ്യ ലേലം നടത്താന്‍ പാടില്ല. – ലേല കമ്മീഷനായി മല്‍സ്യ വിലയുടെ 5 % ഈടാക്കും. ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ ശിക്ഷാര്‍ഹനാകും. – ആദ്യതെറ്റിന് രണ്ടു മാസം തടവോ, ഒരു ലക്ഷം പിഴയോ, രണ്ടും കൂടിയോ. രണ്ടാമത്തെ തെറ്റിന് ഒരു വര്‍ഷം തടവോ, 3 ലക്ഷം പിഴയോ, രണ്ടും കൂടിയോ. പിന്നീടുള്ള ഓരോ തെറ്റിനും ഒരു വര്‍ഷം തടവോ, 5 ലക്ഷം പിഴയോ, രണ്ടും കൂടിയോ ആണ് ശിക്ഷ. – മല്‍സ്യബന്ധനം കഴിഞ്ഞാലുടന്‍ നിര്‍ണ്ണയിക്കപ്പെടാവുന്ന വിധത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും, ഈ മല്‍സ്യം നിയമവിധേയമായ തരത്തില്‍ പിടിച്ചതാണെന്നും, ഭക്ഷ്യയോഗ്യമാണെന്നും ഫിഷറീസ് എക്‌സ്‌റ്റന്‍ഷന്‍ ഓഫിസറില്‍ നിന്നും സാക്ഷ്യപത്രം വാങ്ങിയാലേ ലേലം ചെയ്‌തു…
Read More » -
മൈസൂര്‍ പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം
ഒരു തെക്കേ ഇന്ത്യൻ മധുര പലഹാരമാണ് മൈസൂർ പാക്ക്.ദീപാവലി തുടങ്ങിയ വിശേഷാവസരങ്ങളിൽ വിളമ്പാറുള്ള ഈ വിഭവം നെയ്യിലാണ് ഉണ്ടാക്കുന്നത്.പേരുപോലെ തന്നെ കർണാടകയാണ് ഈ പലഹാരത്തിന്റെ ജന്മദേശം. കടലമാവ്-1 കപ്പ് പഞ്ചസാര-2 കപ്പ് നെയ്യ്-1 കപ്പ് എലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍ ഒരു തവയില്‍ കടലമാവ് അല്‍പം നെയ്യൊഴിച്ച് നല്ലപോലെ കൂട്ടിക്കലര്‍ത്തുക. മറ്റൊരു പാത്രത്തില്‍ അര കപ്പ് വെള്ളത്തില്‍ പഞ്ചസാര അലിയിച്ച് ഉരുക്കുക. ഇതിലേയ്ക്ക് കടലമാവ് ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക അല്‍പം കഴിയുമ്പോള്‍ നെയ്യ് ഇതിലേയ്ക്കു ചേര്‍ത്തിളക്കണം.ഇത് വീണ്ടും നല്ലപോലെ ഇളക്കുക. ഈ മിശ്രിതം തവയുടെ വശങ്ങളില്‍ പിടിച്ചു തുടങ്ങുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കണം. മിശ്രിതം പാകത്തിന് വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.ചൂടാറിക്കഴിഞ്ഞാല്‍ മുറിച്ച് ഉപയോഗിക്കാം.മധുരപലഹാരങ്ങളിൽ മൈസൂർ പാക്കിനെ വെല്ലാൻ മറ്റൊന്നിനുമാകില്ല.
Read More » -
ഇരുമ്പൻ പുളി: ഗുണവും ദോഷവും
ഇതിലെ ടാന്നിൻസ്, ടെർപെൻസ് എന്നീ ഘടകങ്ങൾ മൂലക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ് നമ്മുടെ നാട്ടിൽ ധാരാളമായി കാണപ്പെടുന്നതും എന്നാൽ നമ്മളിൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഒരു ഫലവർഗ്ഗമാണ് ഇരുമ്പൻ പുളി.പുളിയും ചവർപ്പും അധികമായതിനാൽ ഒട്ടുമിക്ക ആളുകളും ഇരുമ്പൻ പുളി ഉപയോഗിക്കാറില്ല.അച്ചാർ ഇട്ടും ചമ്മന്തിയായും ജ്യൂസാക്കിയുമൊക്കെ ഇത് ഉപയോഗിക്കാം.ഇതിന്റെ വിത്തുകളും പൂക്കളുമെല്ലാം ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ളവയാണ്. ഇവയുടെ ആരോഗ്യഗുണങ്ങൾ നോക്കാം. 1. ഇരുമ്പൻ പുളി ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ നല്ലതാണ് ഇത് ചൂടുവെള്ളത്തിൽ കുറുക്കി കഷായം പോലെ പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്. 2. വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പന്പുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കും. 3. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഫലം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. 4. നാരുകൾ ധാരാളമടങ്ങിയ ഇവ കഴിക്കുന്നതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സാധിക്കും.ഇതിലടങ്ങിയിരിക്കുന്ന ടാന്നിൻസ്, ടെർപെൻസ് എന്നീ ഘടകങ്ങൾ…
Read More » -
ഗോൾഗപ്പ അഥവാ പാനിപൂരി
വഴിയോര കച്ചവടക്കാരന്‍ കയ്യില്‍ വച്ചു തരുന്ന, പുളിയും മധുരവും എരിവുമെല്ലാം നിറഞ്ഞ ആ കുഞ്ഞ് കുമിള ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? വടക്കേ ഇന്ത്യയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഗോള്‍ഗപ്പ അഥവാ പാനിപൂരി. ഗോൾഗപ്പ,ഭേൽപൂരി,പാവ്ബജി,കച്ചോരി,വടാപ്പാവ്.. തുടങ്ങി ഒരു നാണവും കൂടാതെ തെരുവിനു നടുവിൽനിന്നു കഴിക്കുന്ന ധാരാളം ആളുകളെ വടക്കേ ഇന്ത്യയിലെ ഓരോ പ്രദേശത്തും നമുക്ക് കാണുവാൻ സാധിക്കും.അത്രയേറെ രൂചികരമായ വിഭവങ്ങളാണ് ഇവയോരോന്നും എന്നതാണ് അതിന് കാരണം.സുഖാ പൂരി, ആലു, ഛോലെ, ചട്ണി.. കേൾക്കുമ്പോൾ തന്നെ ഒരു വെറൈറ്റി തോന്നുന്നില്ലേ… ഗോൾഗപ്പ എല്ലാവർക്കും പ്രിയപ്പെട്ട പാനിപൂരിയാണ് ഗോൾഗപ്പ.മിനി പൂരിക്കുള്ളിൽ ആലു, കടല, റെത്ത ബൂന്ദി എന്നിവ ചേർത്ത് ഇംലി(പുളി) ചട്നിയിലോ ഹരി ചട്നിയിലോ മുക്കി തണുത്ത പാനിയിൽ മുക്കിയെടുത്ത് പേപ്പർ പ്ലേറ്റിലേക്കെത്തുന്നു.ഇവ വ്യത്യസ്തരുചിയാണ് നാവിൻ തുമ്പിൽ സൃഷ്ടിക്കുക.ഇപ്പോൾ കേരളത്തിലെ മിക്ക വഴിയരികിലും ഗോൾഗപ്പ കിട്ടും. 20 രൂപയ്ക്ക് സാധാരണമായി ആറ് പൂരികൾ കഴിക്കാം.രണ്ടുതരം പൂരികളാണുള്ളത്. ഒന്ന് ആട്ടയിലുണ്ടാക്കിയ പൂരി, രണ്ടാമത്തേത് റവകൊണ്ടുണ്ടാക്കിയതും. ആലു ടിക്കി ചാട്ട് തീർച്ചയായും കഴിച്ചിരിക്കേണ്ട മറ്റൊരു…
Read More » -
മലയാളികളുടെ രുചിക്കൂട്ടിൽ ഇന്നും നമ്പർ വൺ ഏതാണ് ?
മലയാളികളുടെ രുചിയാഴങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട വിഭവമേതാണ്.കഞ്ഞിയും പയറും… കപ്പയും മീനും… പൊറോട്ട ബീഫ്…? എന്നാൽ ഇതൊന്നുമല്ല കേട്ടോ മലയാളികളുടെ എന്നത്തേയും ഇഷ്ടവിഭവം.അത് തേങ്ങാ ചമ്മന്തിയാണ്. മലയാളികളുടെ മനസ്സില്‍ എന്നും ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒന്നാണ് അമ്മ അമ്മിക്കല്ലില്‍ അരച്ച് ഉരുട്ടി എടുത്ത ചമ്മന്തിയും ചൂട് കുത്തരി ചോറും.പ്രത്യേകിച്ച് പ്രവാസികളുടെ ! വാഴയിലയില്‍ കെട്ടുന്ന പൊതിച്ചോറിലും ചമ്മന്തി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം തന്നെയാണ്.പ്രത്യേകിച്ച് ട്രെയിൻ യാത്രകളിലും മറ്റും.കാലം എത്ര മാറിയിട്ടും ഇന്നും ഊണിനു ഒരു ചമ്മന്തി ഉണ്ടെങ്കില്‍ മലയാളിക്ക് ചോറ് കഴിക്കാന്‍ മറ്റൊന്നും വേണമെന്നില്ല… തേങ്ങാ പുളി ചമ്മന്തി ……………………………………… ചേരുവകള്‍ തേങ്ങാ ചിരവിയത് – ഒരു മുറി ചുവന്നുള്ളി – മൂന്നെണ്ണം വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ ഉപ്പ് – പാകത്തിന് കറി വേപ്പില – അഞ്ചു ഇലകള്‍ മുളക്‌പൊടി – അര ടേബിള്‍ സ്പൂണ്‍ ( മുളകുപൊടി കൂടരുത്, ഇതിനു പകരം വറ്റല്‍ മുളക് ഉപയോഗിയ്ക്കാം) വെള്ളം …
Read More »