Food

വിളര്‍ച്ച തടയും, കണ്ണിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമം; ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല: നേന്ത്രപ്പഴത്തിന്റെ എണ്ണമറ്റ ഗുണങ്ങൾ അനുഭവിച്ചറിയൂ

ആഹാരമാണ് ഔഷധം

ആയുർവേദം നിഷ്ക്കർഷിക്കുന്നത് വീട്ടിലെ ഫാര്‍മസിയാക്കി അടുക്കളയെ മാറ്റണം എന്നാണ്. അസന്തുലിതമായ ഭക്ഷണ ശീലങ്ങളും തിരക്കേറിയ ജീവിതശൈലിയും മൂലം ആളുകൾ ഇന്ന് ഗുരുതരമായ നിരവധി രോഗങ്ങൾക്ക് ഇരയാകുമ്പോൾ, സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തെക്കുറിച്ചുള്ള അറിവ്  വളരെ പ്രധാനമാണ്.

നിരവധി ഗുണങ്ങള്‍ അടങ്ങിയ  ഫലമാണ് നേന്ത്രപ്പഴം. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്ന് തുടങ്ങി ശരീരത്തിന് വേണ്ട ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ന്യൂട്രീഷ്യന്മാര്‍ പറയുന്നു. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നേന്ത്രപ്പഴം ഉത്തമം തന്നെ.  ഇത് നമ്മുടെ ദഹനത്തെയും പ്രതിരോധശേഷിയെയും മെച്ചപ്പെടുത്തുന്നു.

അസിഡിറ്റിയെ തടയാന്‍ രാവിലെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും ഇവ സഹായിക്കും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചതിന് ശേഷം വേണം നേന്ത്രപ്പഴം കഴിക്കാന്‍. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്, കൂടാതെ നിമ്മുടെ മാനസികാവസ്ഥ മികച്ചതാക്കാനും ഇവ സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിത വണ്ണം നിയന്ത്രിക്കാനും ഇവ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും. ദിവസം ഒരു ഏത്തപ്പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താം. നേന്ത്രപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎൽന്റെ തോതു കുറയ്ക്കുന്നതിനു സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും നേന്ത്രപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിളര്‍ച്ച തടയാനും കണ്ണിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനുമൊക്കെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്.  വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നേന്ത്രപ്പഴം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

Back to top button
error: