ബുദ്ധിഭ്രമം, അപസ്മാരം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, മൂത്രതടസ്സം, ആമാശയ രോഗങ്ങള്‍, അര്‍ശസ്സ് എന്നിവയുടെ ചികിത്സയില്‍ കുമ്ബളങ്ങ പ്രയോജനപ്പെടുത്തുന്നു.
കുമ്ബളങ്ങ ഭക്ഷണത്തില്‍ അധികമാരും ഉള്‍പ്പെടുത്താറില്ല. എന്തെങ്കിലും പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കുമ്ബോള്‍ മാത്രമാണ് ചിലര്‍ കുമ്ബളങ്ങ കടയില്‍ നിന്നും വാങ്ങിക്കുന്നത്. വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയ കുമ്ബളങ്ങ നിങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. പൊണ്ണത്തടിയുള്ളവര്‍ക്ക് കുമ്ബളങ്ങ കഴിക്കാം. ഇതില്‍ കൊഴുപ്പും കലോറിയും വളരെ കുറവ് മാത്രമേയുള്ളൂ.
കുമ്ബളങ്ങ പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ ഇവ സഹായിക്കും. തണുപ്പിക്കാന്‍ ശേഷിയുള്ള ഇവ കഴിക്കുന്നതുമൂലം അസിഡിറ്റിയും അള്‍സറും ശമിപ്പിക്കാം. കുമ്ബളങ്ങ നാഡീവ്യൂഹത്തിന് ഉറപ്പ് നല്‍കുന്നു. കുമ്ബളങ്ങയുടെ വിത്ത് ശരീരത്തിനാവശ്യമില്ലാത്ത കോശങ്ങളുടെ വളര്‍ച്ച തടയും.
വയറിനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മാറ്റും. മലക്കെട്ട് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല.
മൂക്കില്‍ നിന്നും ശ്വാസകോശത്തില്‍ നിന്നും വരുന്ന രക്തസ്രാവം നിര്‍ത്തലാക്കാന്‍ ഇവയ്ക്ക് കഴിയും. കുമ്ബളങ്ങ ജ്യൂസില്‍ ചെറുനാരങ്ങാനീര് ഒഴിച്ച് കുടിച്ചാല്‍ മതി.
കുമ്ബളങ്ങ വേവിച്ച വെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് സിറപ്പായി കുടിക്കാം. ഇത് നിങ്ങളുടെ ശരീരക്ഷീണം മാറ്റുകയും അനീമിയ പോലുള്ള വിളര്‍ച്ചകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. കുമ്ബളങ്ങ ജ്യൂസ് എന്നും കഴിക്കുന്നതിലൂടെ തൈറോയ്ഡിന്റെ സാധ്യതയും തൈറോയ്ഡ് രോഗവും ഇല്ലാതാക്കാം. കുമ്ബളങ്ങയുടെ വിത്തും തൊലിയും വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേക്കുകയാണെങ്കില്‍ താരന്റെ പ്രശ്‌നം ഒഴിവായി കിട്ടും. മുടി വളരാനും ഇത് സഹായിക്കും.
കുമ്ബള ജ്യൂസോ, കുഴമ്ബോ കഴിക്കുന്നത് ചുമയ്ക്കും ജലദോഷത്തിനും പരിഹാരമാകും.
ആസ്തമ ഒരുപരിധിവരെ ഇല്ലാതാക്കാന്‍ കുമ്ബളങ്ങ സഹായിക്കും.