- കടലമാവ് – 1 കപ്പ്
- പഞ്ചസാര – 2 കപ്പ്
- നെയ്യ് ഉരുക്കിയത് – 1 ½ കപ്പ്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഒരു കപ്പ് കടലമാവ് എടുത്ത് അതിലേക്ക് ഒന്നര കപ്പ് നെയ്യ് ഉരുക്കിയതിൽ കുറേശ്ശെ വീതം ചേർത്ത് നന്നായി യോജിപ്പിക്കുക. മാവ് യോജിപ്പിക്കാൻ ആവശ്യമുള്ളത്രയും നെയ്യ് എടുത്ത ശേഷം ബാക്കി നെയ്യ് മാറ്റി വയ്ക്കുക. അതിനു ശേഷം സ്റ്റൗ കത്തിച്ച്, തവ ചൂടാക്കി രണ്ട് കപ്പ് പഞ്ചസാരയില് മുക്കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കിക്കൊടുക്കുക. പഞ്ചസാര അലിയുന്നതു വരെ ഇളക്കണം.
പഞ്ചസാര ലായനി തിളച്ചു വരുമ്പോൾ കടലമാവിന്റെ മിശ്രിതം അതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ഇത് യോജിച്ച് വരാൻ കുറച്ചു സമയമെടുക്കും അതുവരെ നന്നായി ഇളക്കികൊടുക്കുക.
നന്നായി യോജിപ്പിച്ച ശേഷം നന്നായി വറ്റിച്ചെടുക്കുക. ബാക്കിയുള്ള നെയ്യ് കുറേശ്ശെ വീതം ഇതിലേക്ക് ഒഴിച്ചു കൊടുത്ത് ഇളക്കിക്കൊടുക്കുക(ഒന്നര കപ്പ് നെയ്യിൽ ആദ്യമെടുത്തു കഴിഞ്ഞതിനു ശേഷമുള്ള ബാക്കി നെയ്യ് മുഴുവനും ഇടയ്ക്കിടയ്ക്ക് ഒഴിച്ചു കൊടുത്തു വേണം ഇളക്കാൻ). നന്നായി വരട്ടിയെടുക്കുക. ഈ മിശ്രിതം പാനിൽ നിന്ന് വിട്ട് വരുന്നതാണ് പാകം. മിക്സ് റെഡി ആയ ശേഷം തീ ഓഫ് ചെയ്ത് ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വച്ച് അതിനു മുകളിലായി ഈ മിശ്രിതം ഒഴിക്കുക. ഇത് ഇങ്ങനെ രണ്ടു മണിക്കൂർ നേരം വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.