ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും രുചി മുന്നിൽ നിൽക്കുന്ന കബാബ് ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ ചിക്കൻ ഉപയോഗിച്ച് കബാബ് തയ്യാറാക്കി നോക്കിയാല്ലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പിയാണിത്.
ആവശ്യമുള്ള സാധനങ്ങൾ
യോഗർട്ട് – 250 മില്ലി
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 50 ഗ്രാം
മുളക്പൊടി – ഒരു ടീസ്പൂൺ
ജീരകപ്പൊടി – അര ടീസ്പൂൺ
ബോൺലെസ് ചിക്കൻ – 250 ഗ്രാം
ഉപ്പ്, കുരുമുളക്പൊടി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചിക്കനിൽ തേച്ചുപിടിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജിൽ വെക്കുക. ഇനി സ്ക്യൂവറിൽ കൊരുത്ത് ഗ്രിൽ ചെയ്യണം. നന്നായി ഗ്രിൽ ചെയ്തെടുത്ത ശേഷം ചൂടോടെ കഴിക്കാം.
കുറിപ്പ്: കുറച്ച് കരി കത്തിച്ച് അതിന് മുകളിലായി സ്ക്യൂവേഴ്സിൽ കോർത്ത് ചിക്കൻ വയ്ക്കുക. ഓരോ വശവും 8-10 മിനിറ്റ് ഗ്രിൽ ചെയ്യുക.