Food
-
മധ്യവയസ്‌ക്കരേ, നിങ്ങൾക്ക് 10 വര്‍ഷം കൂടുതൽ ജീവിക്കാം…! ആരോഗ്യകരമായ ഭക്ഷണങ്ങൾ ആയുസ് വര്‍ധിപ്പിക്കുമെന്ന് പഠനം, കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇതാ
മധ്യവയസ്‌ക്കർക്ക് സന്തോഷ വാർത്ത…! ആരോഗ്യകരമായ ഭക്ഷണക്രമവും അത് നിലനിര്‍ത്തുന്നതും മധ്യവയസ്‌ക്കരുടെ ആയുസ് ഏകദേശം 10 വര്‍ഷം കൂടുതൽ വര്‍ധിപ്പിക്കുമെന്ന് പഠനം. 4,67,354 ബ്രിട്ടീഷ് പൗരന്മാരുടെ ഭക്ഷണ ശീലങ്ങള്‍ പഠന വിധേയമാക്കി യു.കെ ബയോബാങ്ക് നടത്തിയ പഠനം നേച്ചര്‍ ഫുഡ് ജേണലില്‍ പ്രസിദ്ധീകരിച്ചു. സ്ത്രീകള്‍ക്ക് 10.8 വര്‍ഷവും പുരുഷന്മാര്‍ക്ക് 10.4 വര്‍ഷവും അധികമായി ലഭിച്ച ഈ നല്ല മാറ്റം വളരെ ശ്രദ്ധേയമായിരുന്നു. 40കളില്‍ ശരാശരി ഭക്ഷണക്രമത്തില്‍ നിന്ന് ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് നീങ്ങുന്നവര്‍ക്ക്, പഠനം സൂചിപ്പിക്കുന്നത് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 3.1 വര്‍ഷവും പുരുഷന്മാര്‍ക്ക് 3.4 വര്‍ഷവും കൂടും എന്നാണ്. ശ്രദ്ധേയമായി, 70-കളില്‍ സമാനമായ ഭക്ഷണരീതി മെച്ചപ്പെടുത്തുന്ന വ്യക്തികള്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ഏകദേശം അഞ്ച് വര്‍ഷത്തെ നേട്ടമാണ് അടയാളപ്പെടുത്തുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ആയുസ് വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകരമായ ഭക്ഷണം ◾അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുക: ഈ പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുകയാണെങ്കില്‍, ഹൃദ്രോഗം, സ്‌ട്രോക്ക്, ടൈപ്പ് 2 പ്രമേഹം…
Read More » -
ചായക്കടയിലെ പഴം പൊരിയും ബീഫ് റോസ്റ്റും അതേ രുചിയിൽ വീട്ടിൽ ഉണ്ടാക്കാം
നല്ല മൊരിഞ്ഞ പഴംപൊരിയും ബീഫ് റോസ്റ്റും കിടിലൻ കോംബിനേഷനാണ്. വൈകിട്ട് കട്ടൻ ചായക്കൊപ്പം കഴിക്കാൻ പഴംപൊരിയും ബീഫ് ഫ്രൈയും തയ്യാറാക്കിയാലോ..? ബീഫ് ഫ്രൈ ചേരുവകൾ ബീഫ് – 1 കിലോ ഗ്രാം മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ മുളകുപൊടി – 1 ടേബിൾ സ്പൂൺ ഇറച്ചി മസാല – 1 ടേബിൾ സ്പൂൺ കുരുമുളക് പൊടി – 1 ടീ സ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ ഇഞ്ചി – ഒരു കഷണം വെളുത്തുള്ളി – അഞ്ച് അല്ലി ചെറിയുള്ളി – 8 എണ്ണം കറിവേപ്പില – 3 തണ്ട് തേങ്ങാക്കൊത്ത് – 1/4 കപ്പ് കടുക് – 1/2 ടീസ്പൂൺ നെയ്യ് – 3 ടേബിൾ സ്പൂൺ ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ഇറച്ചിയിൽ ചേർത്ത് പ്രഷർ കുക്കറിൽ നന്നായി വേവിക്കുക. ഒരു വിസിൽ കഴിയുമ്പോൾ തീ കുറയ്ക്കുക.…
Read More » -
രാമശ്ശേരി ഇഡ്ഡലി; കടലുകടന്ന പാലക്കാടിന്റെ രുചി പെരുമ !
പാലക്കാട് നഗരത്തില്‍ നിന്ന് കോയമ്പത്തൂര്‍ ദേശീയപാതയിലൂടെ ചന്ദ്രനഗര്‍, കൂട്ടുപാത, പുതുശ്ശേരിവഴി സഞ്ചരിച്ചാൽ രാമശ്ശേരിയിലെത്താം. ഇഡ്ഡലി കൊണ്ട് പ്രസിദ്ധമായ ഗ്രാമം ! രാമശ്ശേരിയിലുള്ള മുതലിയാര്‍ കുടുംബങ്ങളാണ് ഈ പ്രത്യേകതരം വിഭവത്തിന്റെ ഉല്‍പാദകര്‍. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ സാധാരണക്കാരുടെ തീന്‍മേശയില്‍ വരെ രാമശ്ശേരി ഇഡ്ഡലി എത്തിയതിനു പിന്നില്‍ ചിറ്റൂരി അമ്മയെന്ന ഗ്രാമീണ സ്ത്രീയുടെ കൈപ്പുണ്യമായിരുന്നു.ഒരു നൂറ്റാണ്ടു മുമ്പ് ചിറ്റൂരിയമ്മയാണ് രാമശ്ശേരി ഇഡ്ഡലിയുടെ സ്വാദ് ആദ്യമായി പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നു പാലക്കാട്ടേക്കു കുടിയേറിയവരായിരുന്നു ചിറ്റൂരിയമ്മയുടെ കുടുംബം.ഇവരുടെ പിന്‍തലമുറ രാമശ്ശേരി ഇഡ്ഡലിയുടെ സംരക്ഷകരായി ഇപ്പോഴും നിലനില്‍ക്കുന്നു. അരി, ഉഴുന്ന് ഉലുവ എന്നിവ ചേര്‍ത്ത് അരച്ചുണ്ടാക്കിയ മാവ് മണ്‍കലത്തില്‍ പ്രത്യേക തട്ടുപയോഗിച്ചാണ് വേവിച്ചെടുക്കുന്നതാണ് രാമശ്ശേരി ഇഡ്ഡലി. പാചകത്തിന് പുളി വിറക് മാത്രമാണ് ഉപയോഗിച്ചിരുന്നത്. ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ചെടുക്കുന്ന പൊന്നി അരിയാണ് ഇഡ്ഡലിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇഡ്ഡലിക്കൊപ്പം തൊട്ടുകൂട്ടാന്‍ സ്വാദുള്ള ചമ്മന്തിപ്പൊടിയാണ് നല്‍കുന്നത്. പാലക്കാടന്‍ രുചിപ്പെരുമയില്‍ കടലും കടന്ന് പോയ പ്രശസ്തിയാണ് രാമശ്ശേരി ഇഡ്ഡലിക്ക് പറയാനുള്ളത്. വിദേശികളടക്കം നിരവധിപേർ രാമശ്ശേരി ഇഡ്ഡലിയുടെ രുചിയറിയാൻ ഇവിടെയെത്തുന്നുണ്ട്…
Read More » -
തലമുടി തഴച്ചു വളരാൻ പതിവായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍
വിറ്റാമിനുകളുടെ കുറവ് കൊണ്ടുള്ള തലമുടി കൊഴിച്ചിൽ മാറ്റാൻ, ഭക്ഷണത്തിൽ ഒരൽപ്പം ശ്രദ്ധ നൽകിയാൽ മാത്രം മതി. അത്തരത്തിൽ തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സാൽമൺ ഫിഷാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടി വളരാൻ സഹായിക്കും. രണ്ട്… അവക്കാഡോയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇയും ബയോട്ടിനും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും. മൂന്ന്… ചീരയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, സിങ്ക്, അയേൺ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ഇവയിലുണ്ട്. നാല്… മുട്ടയാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിൻ ബിയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, അമിനോ ആസിഡ് എന്നിവയും മുട്ടയിൽ…
Read More » -
മത്സ്യത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങൾ…
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണം ആണ് മത്സ്യം. പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, തുടങ്ങി ശരീരത്തിന് വേണ്ട വിവിധ പോഷകങ്ങള്‍ മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം മീന്‍ കറി കഴിക്കുന്നത് പലരുടെയും ശീലമാണ്. അതേസമയം, മത്സ്യത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… പാലുല്‍പ്പന്നങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മത്സ്യത്തിനൊപ്പം പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കഴിക്കുന്നത് ചിലര്‍ക്ക് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. കാരണം ഇവ രണ്ടും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്. അതിനാല്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹിക്കാന്‍ സമയമെടുക്കും. ഇതുമൂലം വയറുവേദന, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവ ഉണ്ടാകാം. രണ്ട്… സിട്രസ് ഫ്രൂട്ടുകളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ ആസിഡും മത്സ്യത്തിലെ പ്രോട്ടീനും കൂടി ചേരുമ്പോള്‍ രുചിയിലും വ്യത്യാസം വരും, ചിലര്‍ക്ക് ദഹന പ്രശ്നങ്ങളും…
Read More » -
ഉണക്കമുന്തിരിയുടെ അഞ്ച് ആരോഗ്യ ഗുണങ്ങൾ ഇതാ
ഡ്രൈ ഫ്രൂട്സിൽ പെടുന്ന ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ നമ്മളിൽ പലർക്കും അത്ര സുപരിചിതമല്ല. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നതിൽ ഉണക്കമുന്തിരി ഒരു പ്രധാന പങ്ക് വഹിക്കുന്നു. പനി, ക്ഷീണം, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കും ഉണക്ക മുന്തിരി നല്ലൊരു പരിഹാര മാർഗ്ഗമാണ്. ശരീര ഭാരം ഉയർത്താനും ഇത് ഉപയോഗിക്കാം. നേത്ര സംബന്ധമായ പല രോഗങ്ങളും ഭേദപ്പെടുത്താൻ ഉണക്ക മുന്തിരി നിർദ്ദേശിക്കാറുണ്ട്. ഉണക്കമുന്തിരിയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ ബി -6, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. മലബന്ധം തടയാനും ഉണക്ക മുന്തിരി സഹായിക്കുന്നു. ഉണക്കമുന്തിരിയുടെ അഞ്ച് പ്രധാന ആരോഗ്യ ഗുണങ്ങൾ നന്നായി ഉറങ്ങാൻ സഹായിക്കുന്നു ഉറക്കക്കുറവ് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. ഉണക്കമുന്തിരി ഉറക്കമില്ലായ്മയെ ചികിത്സിക്കുകയും അവയിലെ ഇരുമ്പിന്റെ സാന്നിധ്യം കാരണം നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യും. ഈ പോഷകം ശരീരത്തിലെ ഹീമോഗ്ലോബിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ…
Read More » -
ആനക്കാര്യം തന്നെയാണ് ചേന !
നമ്മുടെ ആഹാരരീതിയിൽ നിന്ന് ഒരിക്കലും ഒഴിവാക്കപ്പെടാനാവാത്ത ഒരു ഭക്ഷണപദാർത്ഥമാണ് ചേന. ഒരില മാത്രമുള്ള ഇത് കിഴങ്ങു വർഗ്ഗത്തിൽ ഉൾപ്പെട്ട പച്ചക്കറിയാണ്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ചേന കൃഷി ചെയ്തു വരുന്നുണ്ട്. നല്ല നീർവാർച്ചയുള്ള മണ്ണാണ് ഈ കൃഷിക്ക് ഏറെ യോജിച്ചത്. ഔഷധ ഗുണങ്ങൾ കൂടുതലാണ് ചേനയ്ക്ക്. ആസത്മ,വയറിളക്കം, അർശസ് മറ്റു ഉദരരോഗങ്ങൾക്ക് ചേന ഒരു പ്രതിവിധിയായി കണക്കാക്കുന്നു. ഇടവിളയായി തെങ്ങിൻ തോപ്പുകളിൽ ചേന കൃഷി ചെയ്തു അതിൽ വിജയ ഗാഥ രചിച്ച ഒട്ടേറെ കർഷകർ നമ്മുടെ കേരളത്തിൽ ഉണ്ട്. കുംഭത്തിൽ ചേന നട്ടാൽ കുടത്തോളം വരും എന്നാണ് വിശ്വാസം. കുംഭത്തിൽ നട്ട ചേന വിളവെടുക്കാൻ ഒക്ടോബർ – നവംബർ മാസങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ചേനയിൽ മികച്ച വിളവ് തരുന്ന ഇനങ്ങളാണ് ഗജേന്ദ്ര, ശ്രീ പത്മ, ശ്രീ ആതിര തുടങ്ങിയവ. ഇതിൽ ഗജേന്ദ്ര ചേനയാണ് കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത്. നാടൻ ചേനയെക്കാൾ പെട്ടെന്ന് വേവുകയും നാരുകൾ ഇല്ലാത്തതുമായ ചേനയാണ് ഗജേന്ദ്ര ചേന. നല്ല…
Read More » -
ഉത്തരേന്ത്യൻ സ്റ്റൈൽ സമൂസ
രുചികരമായ സമൂസ കഴിക്കാൻ ബേക്കറിയിൽ പോകണമെന്നില്ല, അൽപമൊന്നു ശ്രമിച്ചാൽ വീട്ടിലും തയ്യാറാക്കാം.അതും ഉത്തരേന്ത്യൻ സ്റ്റൈലിൽ തന്നെ. സമൂസ മസാല ഉണ്ടാക്കാൻ 1. ഉരുളക്കിഴങ്ങ് വേവിച്ചത് -2 എണ്ണം 2.സവാള -1 എണ്ണം 3.പച്ചമുളക് -2 എണ്ണം 4. ഇഞ്ചി -1 ചെറിയ കഷ്ണം 5.ഗ്രീൻ പീസ് വേവിച്ചത് /ഫ്രഷ് ഗ്രീൻ പീസ് -1 കപ്പ് 6. മഞ്ഞൾ പൊടി -1/2 ടേബിൾ സ്പൂൺ 7. ഗരം മസാല -1/4 ടേബിൾ സ്പൂൺ 8. എണ്ണ -1 ടീസ്പൂൺ 9. ഉപ്പ് – ആവശ്യത്തിന് 10. മല്ലിയില സമൂസ ഷീറ്റ് ഉണ്ടാക്കാൻ 1.മൈദ -1 കപ്പ് 2. നെയ്യ് -1 ടീസ്പൂൺ 3. ഉപ്പ് – ആവശ്യത്തിന് സമൂസ തയ്യാറാക്കുന്ന വിധം മസാല ഉണ്ടാക്കാനായി ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി എന്നിവയിട്ട് വഴറ്റുക.പിന്നീട് ഇതിലേക്ക് വേവിച്ച ഗ്രീൻ പീസ് ഇട്ട്…
Read More » -
നാവിൽ വെള്ളമൂറും കൂർക്ക മെഴുക്കുപുരട്ടി; കൂർക്ക തൊലി കളയാൻ ഇതാ ഒരെളുപ്പവഴി
കൂർക്ക മെഴുക്കുപുരട്ടി ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല.അത്രയ്ക്ക് രുചികരമാണിത്.കൂർക്ക വൃത്തിയാക്കി എടുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. ഒന്ന് തൊലി കളഞ്ഞ് കിട്ടിയാൽ പിന്നെ നുറുക്കി വേവിക്കാൻ അധികം സമയം എടുക്കില്ല. കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ – ഒരു നെറ്റ് ബാഗിൽ കൂർക്ക ഇട്ടു 2 മണിക്കൂർ വെള്ളത്തിൽ മുക്കി വെക്കുക. അതിനു ശേഷം ആ ബാഗോടു കൂടി ഉരച്ച് കഴുകി എടുക്കുക.പൈപ്പ് തുറന്ന് അടിയിൽ പിടിച്ചാൽ സംഗതി ക്ലീൻ ആയി കിട്ടും. തയാറാക്കുന്ന വിധം കൂർക്ക നന്നായി ഉരച്ച് കഴുകി തൊലി കളഞ്ഞ് ചെറുതായി മുറിച്ച് വെള്ളത്തിൽ ഇട്ട് വെക്കുക. കുറച്ചു വെള്ളം അടുപ്പത്ത് വെച്ച് തിളക്കുമ്പോൾ ആവശ്യത്തിന് ഉപ്പും 1 സ്പൂൺ മഞ്ഞൾപ്പൊടിയും കാൽ സ്പൂൺ മുളക്പൊടിയും ചേർത്ത് കൂർക്കയും ഇട്ട് വെള്ളം പറ്റിച്ചെടുക്കുക. വെള്ളം കൂടുതൽ ആണെങ്കിൽ ഊറ്റി കളയുക. പാൻ / ചീനച്ചട്ടി (ഇരുമ്പ് ആണെങ്കിൽ കൂടുതൽ ടേസ്റ്റ് ആയിരിക്കും.) അടുപ്പിൽ വെച്ച് 3 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 7-8 ചെറിയുള്ളി…
Read More » -
മലബന്ധം അകറ്റും,ഹൃദയത്തെ കാക്കും; അറിയാം ബീൻസിന്റെ ഗുണങ്ങൾ
അടുക്കളയിൽ സാധാരണയായി കാണുന്ന പച്ചക്കറിയാണ് ബീൻസ്. വിറ്റാമിനുകളും പോഷകങ്ങളും ഉയർന്ന തോതിലുള്ള മാന്ത്രികഭക്ഷണമാണിതെന്ന് വേണമെങ്കിൽ പറയാം.അതുകൊണ്ടു തന്നെ ഗ്രീൻ ബീൻസ് ഡയറ്റിൽ പതിവായി ഉൾപ്പെടുത്തേണ്ട പച്ചക്കറിയാണ്. ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇത് വിറ്റാമിൻ എ, സി, കെ, ബി 6, ഫോളിക് ആസിഡ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയാണ്. ഫൈബറും ധാരാളം അടങ്ങിയ ഗ്രീൻ ബീൻസിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ബീൻസ് ചർമത്തിന്റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്. തലമുടി കൊഴിച്ചിലുള്ളവർക്കും നഖം പൊട്ടിപ്പോകുന്ന പ്രശ്നമുള്ളവർക്കുമെല്ലാം ഇത് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. അയൺ ധാരാളം അടങ്ങിയ ബീൻസ് കഴിക്കുന്നത് വിളർച്ചയെ തടയാനും ശരീരത്തിന് വേണ്ട ഊർജം ലഭിക്കാനും സഹായിക്കും. നാരുകൾ ധാരാളമുള്ളതിനാൽ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് ഏറെ നല്ലതാണിത്.ഇതിൽ ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ബീൻസ് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്.…
Read More »