FoodLIFE

മലബന്ധം അകറ്റും,ഹൃദയത്തെ കാക്കും; അറിയാം ബീൻസിന്റെ ഗുണങ്ങൾ 

ടുക്കളയിൽ സാധാരണയായി കാണുന്ന പച്ചക്കറിയാണ് ബീൻസ്. വിറ്റാമിനുകളും പോഷകങ്ങളും ഉയർന്ന തോതിലുള്ള മാന്ത്രികഭക്ഷണമാണിതെന്ന് വേണമെങ്കിൽ പറയാം.അതുകൊണ്ടു തന്നെ ഗ്രീൻ ബീൻസ് ഡയറ്റിൽ പതിവായി ഉൾപ്പെടുത്തേണ്ട പച്ചക്കറിയാണ്.

ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇത് വിറ്റാമിൻ എ, സി, കെ, ബി 6, ഫോളിക് ആസിഡ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയാണ്. ഫൈബറും ധാരാളം അടങ്ങിയ ഗ്രീൻ ബീൻസിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്.

വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ  ബീൻസ് ചർമത്തിന്റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്. തലമുടി കൊഴിച്ചിലുള്ളവർക്കും നഖം പൊട്ടിപ്പോകുന്ന പ്രശ്നമുള്ളവർക്കുമെല്ലാം ഇത് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും.

 

അയൺ ധാരാളം അടങ്ങിയ  ബീൻസ് കഴിക്കുന്നത് വിളർച്ചയെ തടയാനും ശരീരത്തിന് വേണ്ട ഊർജം ലഭിക്കാനും സഹായിക്കും. നാരുകൾ ധാരാളമുള്ളതിനാൽ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് ഏറെ നല്ലതാണിത്.ഇതിൽ ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

 

ബീൻസ് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഇവയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. ഇതിൽ കാത്സ്യം ഉൾപ്പടെ നിരവധി ധാതുക്കളും മറ്റ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നവയാണ്.

 

കാത്സ്യത്തിന്റെ കലവറയായ ഇത് കഴിക്കുന്നത് കാത്സ്യം ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത കുറയ്ക്കും. ശക്തമായ അസ്ഥികൾക്ക് ആവശ്യമായ മറ്റൊരു പോഷകമായ വിറ്റാമിൻ കെയും ഗ്രീൻ ബീൻസിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന വിവിധ ആന്റി ഓക്സിഡന്റുകൾ ബീൻസിൽ അടങ്ങിയിട്ടുണ്ട്.

Back to top button
error: