FoodNEWS

ഐസ്‌ക്രീമിന്റെ ആരോഗ്യവശങ്ങള്‍

സ്‌ക്രീം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇഷ്ടപ്പെടുന്നവരെ അകറ്റി നിര്‍ത്തുന്ന ഒരു കാര്യമുണ്ട്, ഐസ്‌ക്രീം തടി കൂട്ടുമെന്ന പേടി. പല്ലു കേടു വരും, കോള്‍ഡു വരും എന്നൊക്കെ പറഞ്ഞ് കുഞ്ഞുങ്ങളെ ഐസ്‌ക്രീമില്‍ നിന്ന് അകറ്റി നിര്‍ത്തുന്നവരുമുണ്ട്.
എന്നാല്‍ ഐസ്‌ക്രീമിന്ചില ആരോഗ്യവശങ്ങളുമുണ്ട്. പാല്‍ കൊണ്ട് ഉണ്ടാക്കുന്നതുകൊണ്ട് ഐസ്‌ക്രീമില്‍ കാല്‍സ്യം ധാരാളമുണ്ട്. അതുകൊണ്ടു തന്നെ പല്ലിനും എല്ലിനും ഇത് ഗുണം ചെയ്യും. പാല്‍ കുടിയ്ക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് ഐസ്‌ക്രീം കൊടുക്കുന്നതു നല്ലതെന്നര്‍ത്ഥം.
ചോക്കലേറ്റ് ഐസ്‌ക്രീം ഹൃദയത്തിന് പ്രശ്‌നങ്ങളുള്ളവര്‍ക്ക് നല്ലതാണ്. കാരണം ചോക്കലേറ്റിലെ, പ്രത്യേകിച്ച് ഡാര്‍ക് ചോക്കലേറ്റിലെ ഫ്‌ളേവനോയ്ഡ്‌സ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ രക്തധമനികളില്‍ തടസമുണ്ടാകാതെ തടയുന്നു.
ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ വൈറ്റമിന്‍ എ, ഡി. കെ, ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് കഴിവ് നല്‍കുന്നു. വൈറ്റമിന്‍ കെ ശരീരത്തിലെ രക്തപ്രവാഹം ത്വരിതപ്പെടുത്തുകയും രക്തകോശങ്ങളിലെ ബ്ലോക്ക് നീക്കുകയും ചെയ്യുന്നു. വൈറ്റമിന്‍ ബി 12 ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും നാഡീവ്യൂഹത്തിനും നല്ലതാണ്.

ശരീരത്തിനാവശ്യമായ പ്രോട്ടീനും ഐസ്‌ക്രീം നല്‍കുന്നു. മസിലുകളുടെ ശരിയായ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്.

Back to top button
error: