നമ്മുടെ നാട്ടിൻ പുറങ്ങളിലും തൊടിയിലുമെല്ലാം വളരുന്ന ഫലങ്ങൾക്ക് ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. ഇവ പലതും പോഷകങ്ങളുടെ കലവറ കൂടിയാണ്. അതിൽ ഒന്നാണ് സീതപ്പഴം. കസ്റ്റാർഡ് ആപ്പിളിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച പഴമായാണ് പഠനങ്ങൾ പറയുന്നത്. വിശപ്പ് നിയന്ത്രിക്കുന്നതിലും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിലും സീതപ്പഴം സഹായകമാണ്.
കസ്റ്റാർഡ് ആപ്പിളിൽ വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഉൾപ്പെടെ വിവിധ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ ഊർജ്ജ നില നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
നാരുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ അസാധാരണ പഴം പ്രതിരോധശേഷി വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും അതുപോലെ ഹൃദയത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും വളരെയധികം സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കസ്റ്റാർഡ് ആപ്പിളിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് വിശപ്പ് കുറയ്ക്കാനും അമിതഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുന്നതിനും സഹായകമാണ്.
കസ്റ്റാർഡ് ആപ്പിളിലെ നാരുകൾ ദഹനത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഫലപ്രദമായ ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ദഹനവ്യവസ്ഥ അത്യന്താപേക്ഷിതമാണ്.
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് സീതപ്പഴം. ഇത് രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും നമ്മെ സംരക്ഷിച്ചുകൊണ്ട് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. അൾസറിനെയും അസിഡിറ്റിയെയും നിയന്ത്രിക്കാൻ ഈ പഴത്തിന് കഴിയും. ഹീമോഗ്ലോബിന്റെ അളവിനെ ക്രമപ്പെടുത്താൻ ഇതിന് കഴിയും.