
ബെംഗ്ളുറു: ബൈക്കും ബസും കൂട്ടിയിടിച്ച് 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. ചിത്രദുർഗ എസ്ജെഎം നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ യാസീൻ (22), അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. ഇരുവരും കൊല്ലം അഞ്ചൽ സ്വദേശികളാണ്.
അപകടത്തിൽ ഒപ്പമുണ്ടായിരുന്ന നബീൽ എന്ന വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ ബെംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റംസാൻ നോമ്പ് എടുക്കുന്നതിന് രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

ചിത്രദുര്‍ഗ ജെ.സി.ആര്‍ എക്സ്റ്റന്‍ഷനു സമീപത്തുവച്ചാണ് അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.