LIFELife Style

ഭര്‍ത്താവിന്റെ നിരപരാധിത്വം തെളിയിച്ച് ഒരു വരവ് കൂടി വരും; ലൈംഗികാതിക്രമ പരാതിയ്‌ക്കെതിരേ സ്‌നേഹ

ണ്ട് മാസം മുന്‍പാണ് സീരിയല്‍ നടന്‍മാരായ ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ ലൈംഗികാതിക്രമ പരാതിയുമായി സഹപ്രവര്‍ത്തകയായ നടി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീകുമാറും ബിജു സോപാനവും പരാതിയില്‍ കൂടുതല്‍ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. ഇപ്പോഴിതാ ശ്രീകുമാറിന്റെ ഭാര്യയും സിനിമാ സീരിയല്‍ നടിയുമായ സ്‌നേഹ പരാതിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. തന്റെ ഭര്‍ത്താവിനുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത് വ്യാജപരാതിയാണെന്നാണ് സ്‌നേഹ പറയുന്നത്. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

‘വനിതാ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് എന്നെ ക്ഷണിക്കാറുണ്ട്. അതിന് ഞാന്‍ പോകുമ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ സ്ത്രീകളെ ഇനിയും ശാക്തീകരിക്കാന്‍ ഉണ്ടെന്നാണ്. സത്യം പറഞ്ഞാല്‍ ഇനി സ്ത്രീകളെ ശാക്തീകരിക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ ശക്തിയുളളവര്‍ തന്നെയാണ്. സ്ത്രീകള്‍ക്കായാലും കുട്ടികള്‍ക്കായാലും അനുകൂലമായി ഒട്ടനവധി സാഹചര്യങ്ങള്‍ ഇപ്പോള്‍ സമൂഹത്തിലുണ്ട്. ഇപ്പോള്‍ നമ്മള്‍ പ്രധാനമായിട്ടും രണ്ട് കാര്യങ്ങളാണ് ചിന്തിക്കേണ്ടത്.

Signature-ad

ഒന്ന് നമ്മള്‍ പ്രതീക്ഷിക്കാത്ത വാര്‍ത്തകളാണ് കേള്‍ക്കുന്നത്. അത് ലഹരിയുമായും കുട്ടികളുടെ അതിക്രമവുമായി ബന്ധപ്പെട്ടുളളതാണ്. ഇതില്‍ ഏത് രീതിയില്‍ ഇടപെടാന്‍ കഴിയും എന്നുളളതാണ് സ്ത്രീകള്‍ പ്രധാനമായും ആലോചിക്കേണ്ട കാര്യം. മ?റ്റൊരു കാര്യം നമ്മള്‍ നിയമത്തിന്റെ എല്ലാ വശവും ഉപയോഗിക്കുമ്പോഴും അവിടെ ഒരു പ്രശ്‌നം ഉണ്ടാകുന്നുണ്ട്. രണ്ട് മാസങ്ങള്‍ മുന്‍പ് എല്ലാ വാര്‍ത്ത ചാനലുകളിലും എന്റെ ഭര്‍ത്താവിന്റെ ചിത്രങ്ങളും വീഡിയോകളും വന്നിരുന്നു. ലൈംഗികാതിക്രക്കേസായിരുന്നു. അതിന്റെ സത്യാവസ്ഥ എന്താണെന്ന് ആരും അന്വേഷിച്ചില്ല.

ആ കേസ് വിശദമായി പരിശോധിച്ചിരുന്നവെങ്കില്‍ ഇതുപോലുളള തെറ്റായ കാര്യങ്ങള്‍ ഉണ്ടാകില്ലായിരുന്നു. അത്തരത്തില്‍ ഒരു പരാതി പോലും വന്നിട്ടില്ല. ഭര്‍ത്താവിനെതിരെ പരാതി കൊടുത്തത് ഒരു സ്ത്രീയാണ്. ആ വ്യക്തിയുടെ പേര് പറയാനോ കേസ് എന്താണെന്ന് വെളിപ്പെടുത്താനോ ഉളള സ്വാതന്ത്ര്യം എനിക്കില്ല. ഞാനും ഒരു സ്ത്രീയാണ്. അവര്‍ അനുഭവിക്കുന്ന അതേ സംരക്ഷണം എനിക്കും ആവശ്യമാണ്. അത് പറയാന്‍ കഴിയാത്തത് എന്റെ ഗതികേടാണ്.

അത് 100 ശതമാനം വ്യാജപരാതിയാണെന്നറിയാം. നിയമപരമായി തന്നെ അതിനെ നേരിടും. എന്നിരുന്നാല്‍ പോലും പരാതി പുറത്തുവന്ന സമയത്ത് ഞാന്‍ അനുഭവിച്ച മാനസികാവസ്ഥ പറയാന്‍ കഴിയില്ല. അതാരും ചിന്തിക്കുന്നില്ല. ഇത്തരത്തിലുളള വ്യാജപരാതികള്‍ കൊടുക്കുന്നതിലൂടെ പല സത്യമുളള പരാതികള്‍ക്കും വിലയില്ലാതെ വരും. ഇത് വ്യാജപരാതിയാണെന്ന് ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അറിയാം. അത് ഞങ്ങള്‍ തെളിയിക്കും.നിയമസംവിധാനത്തോട് വിശ്വാസമുണ്ട്.ഇത്തരത്തില്‍ പരാതി വന്നാല്‍ നേരിടുന്ന അവസ്ഥ വലുതാണ്. കുടുംബം തകരുന്ന സാഹചര്യമാണ്. ഇത് ജോലിയെ വരെ തടസപ്പെടുത്തുന്നു. നിരപരാധിത്വം തെളിയിച്ച് ഒരു വരവ് കൂടി വരും. അതിനായി ഏതറ്റം വരെയും പോകും’- സ്‌നേഹ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: