Lead News
-
‘ലബനനിലെ ഇസ്രയേൽ ആക്രമണങ്ങൾ അവസാനിപ്പിക്കണം; അതിന് തയ്യാറായില്ലെങ്കിൽ ടെൽ അവീവിനെ ലക്ഷ്യമിടും‘: ഇറാൻ
ന്യൂഡൽഹി: ലബനനിലെ ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രയേൽ നഗരമായ ടെൽ അവീവിനെ ലക്ഷ്യമിടുമെന്ന് ഇറാന്റെ ശക്തമായ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഇറാന്റെ ഈ നീക്കം. തെക്കൻ ലബനനിലെ സൈനിക നടപടി നിർത്തിയില്ലെങ്കിൽ, തങ്ങളുടെ മിസൈൽ യൂണിറ്റുകൾ ടെൽ അവീവിൽ ആക്രമണം നടത്തുമെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഈ താക്കീത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് പ്രഖ്യാപിച്ച വെടിനിർത്തലിനെ ചൊല്ലി ഇസ്രയേലും പാകിസ്താനും വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലബനന് ബാധകമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറയുന്നത് വെടിനിർത്തൽ കരാറിൽ ലബനനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ്. ഇതിനിടെ തെക്കൻ ലബനനിലെ നഗരങ്ങളിൽനിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇസ്രയേൽ സൈന്യം പുതിയ…
Read More » -
കണ്ണാടിയിൽ ഞാൻ എത്തിയത് ക്യാൻസർ രോഗിയെ കാണാൻ, കാറിലെത്തിയയാൾ സഭ്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചു, ഇതാണ് ഞാൻ ചോദ്യം ചെയ്തത്, സത്യം തെളിയിച്ച ശേഷം മാത്രമേ ഇതിൽ നിന്ന് പിന്മാറൂ, വെള്ള ചുരിദാർ ഇട്ട സ്ത്രീ കാറിൽ കയറിയിട്ടില്ല… ആരോപണം തള്ളി ശോഭ സുരേന്ദ്രൻ
പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്ത്. ഇപ്പോൾ നടക്കുന്നത് തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തിൽ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും സത്യം തെളിയിച്ച ശേഷം മാത്രമേ ഇതിൽ നിന്ന് പിന്മാറൂ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഉയരുന്ന ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണ്. കണ്ണാടിയിൽ താൻ എത്തിയത് ക്യാൻസർ രോഗിയെ കാണാനാണ്. തൻ്റെ കാർ കോൺഗ്രസ് പ്രവർത്തകർ പിന്തുടരുകയായിരുന്നു. അത് ചോദ്യം ചെയ്യുകയാണ് ചെയ്തത്. കാർ വിനേഷ് എന്നയാളാണ്. ഒപ്പം ഉണ്ടായിരുന്നയാൾ സഭ്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചു. ഇതാണ് താൻ ചോദ്യം ചെയ്തതെന്നും ഒരു സ്ത്രീ കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ പാലക്കാട്…
Read More » -
മുഖ്യമന്ത്രിയുടെ‘ഡാഷ് മോനെ’ പരാമർശം കേരളത്തിനാകെ അപമാനകരം; രേവന്ദ് റെഡ്ഡി തമാശയ്ക്ക് ഒരു പരാമർശം നടത്തിയപ്പോൾ അതേതീതിയിൽ സിനിമാ ഡയലോഗിൽ തന്നെ പിണറായി വിജയനും മറുപടിയേകാമായിരുന്നു‘- കെ. മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ ‘ഡാഷ് മോനെ’ എന്ന പരാമർശം കേരളത്തിനാകെ അപമാനകരമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഒരു മലയാള സിനിമാ ഡയലോഗ് തമാശയായി ഉപയോഗിച്ചതിന് മറുപടിയായി, മറ്റൊരു സിനിമാ ഡയലോഗ് ഉപയോഗിച്ച് പിണറായി വിജയന് രാഷ്ട്രീയപരമായി പ്രതികരിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള സാവധാനവും സംസ്കാരപരവുമായ മറുപടിയായിരുന്നു ഉചിതമെന്നും, മുഖ്യമന്ത്രി ഉപയോഗിച്ച പദപ്രയോഗം യോജിച്ചതല്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഒരു ഭരണാധികാരിയിൽ നിന്ന് വിവേകപൂർണമായ പെരുമാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും, ഇത്തരം വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ, രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരഞ്ഞെടുപ്പുകളിൽ അടിയൊഴുക്കുകൾ സാധാരണമായ കാര്യമാണ്. എന്നാൽ അവയെ നേരിടാനുള്ള ശക്തിയും സ്ഥിരതയും വേണമെന്നും മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ സിപിഎം-ബി.ജെ.പി മത്സരം എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, അത് കേട്ട് ബിജെപി പ്രവർത്തകർ പോലും അത്ഭുതപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു.…
Read More » -
‘കല്ലേലി അപ്പൂപ്പനാണേ സത്യം എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല; എനിക്ക് അങ്ങനെയാകാനും കഴിയില്ല‘-പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ; മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്നും കേസെടുക്കണമെന്നും കളക്ടർ
അടൂർ: യുഡിഎഫ് സ്ഥാനാർഥിയായ സി.വി ശാന്തകുമാർ മാധ്യമങ്ങൾക്കുമുന്നിൽ വികാരാധീനനായി പൊട്ടിക്കരഞ്ഞു. വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനും എൽഡിഎഫ് ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതികരണം. തനിക്കെതിരെ വ്യാജ നോട്ടീസ് പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി എത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശാന്തകുമാർ കൊലപാതക കേസിലെ പ്രതിയാണെന്നടക്കമുള്ള ആരോപണങ്ങളാണ് നോട്ടീസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. “എന്നെ ഇല്ലാതാക്കാനാണ് ശ്രമം. ഞാൻ ഒരിക്കലും പ്രതിയായിട്ടില്ല. വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനുമാണ് അവർ ശ്രമിക്കുന്നത്. ഞാനൊരിക്കലും പ്രതിയായിട്ടില്ല. എന്റെ ജീവന് ഭീഷണിയുണ്ട്. എന്റെ മൃതദേഹമായിരിക്കും ഇവിടെ നിന്ന് കൊണ്ടുപോകുക.കോൺഗ്രസ് പ്രവർത്തകരാണ് എനിക്ക് ആശ്രയം. വിശ്വസിക്കുന്ന കല്ലേലി അപ്പൂപ്പനാണേ സത്യം. എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല. എനിക്ക് അങ്ങനെയാകാനും കഴിയില്ല. എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്’ ശാന്തകുമാർ വിങ്ങിപ്പൊട്ടി. തനിക്കെതിരെ ഇത്തരം കേസുകളൊന്നുമില്ലെന്നും, ഇത്തരത്തിലുള്ള ആരോപണങ്ങൾ അസത്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.സി. കണ്ണനെ ഇല്ലാതാക്കിയതുപോലെ തന്നെയും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായ പ്രക്രിയയാണെന്നും, ജയപരാജയങ്ങൾ…
Read More » -
അവസാന ലാപ്പിൽ നോട്ടിൽ കുടുങ്ങി ബിജെപി, ഫ്ലയിങ് സ്‌ക്വാഡ് സ്ഥലത്ത്, കളക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഫ്ലയിങ് സ്‌ക്വാഡ് ഉടൻ സ്ഥലത്ത് എത്തിയെന്നും അധികൃതർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പണം വിതരണം ചെയ്യുന്നതിൻറെ ദൃശ്യങ്ങൾ കോൺഗ്രസാണ് പുറത്ത് വിട്ടത്. കണ്ണാടി പഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻറെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിൻറെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭ…
Read More » -
‘അടിച്ച് നിന്റെ കരണക്കുറ്റി പൊളിക്കും, ഫോണ്‍ നുറുക്കും’; വീഡിയോ എടുത്തയാൾക്കെതിരെ ശോഭാ സുരേന്ദ്രന്റെ ഭീഷണി
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ വോട്ടർക്ക് ബിജെപി പണം നൽകിയെന്ന ആരോപണത്തിൽ വീഡിയോ ചിത്രീകരിച്ചയാളെ ഭീഷണിപ്പെടുത്തി ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രൻ. ഫോണിൽ തന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്താൽ അടിച്ച് കരണക്കുറ്റി പൊളിയ്ക്കുമെന്നായിരുന്നു ശോഭയുടെ ഭീഷണി. പണം കൈമാറിയ യുവതിയുടെ വല്ല്യമ്മയാണെന്നും ശോഭ പറയുന്നു. നിങ്ങൾ കൂടുതൽ വിലസേണ്ടെന്നും ശോഭ വീഡിയോ എടുത്തയാളോട് പറഞ്ഞു. മൊബൈൽ പിടിച്ച് നുറുക്കി കളയുമെന്നും തന്റെ അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയുമെടുത്താൽ അടിച്ച് കരണക്കുറ്റി പൊളിക്കുമെന്നും ശോഭ പറഞ്ഞു. വീഡിയോ പകര്‍ത്തിയവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും ശോഭ ശ്രമിച്ചു. പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായാണ് ആരോപണം. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. കണ്ണാടി പഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ…
Read More » -
‘സംവിധായൻ രഞ്ജിത്തിന്റെ അറസ്റ്റിൽ അത്ഭുതമോ ഷോക്കോ ഇല്ല; ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും ‘പെർഫോമൻസ്’ മാത്രം‘: നടി പാർവ്വതി തിരുവോത്ത്
യുവനടിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത് ബാലകൃഷ്ണൻ അറസ്റ്റിലായതിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും ഞെട്ടിക്കുന്നില്ലെന്നും ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യമാണെന്നും പാർവതി പറഞ്ഞു. “മുൻപ് ചെയ്ത തെറ്റുകൾക്ക് അർഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവർ. അതുകൊണ്ട് തന്നെ ഇത്തരമൊരു വാർത്തയിൽ തനിക്ക് അത്ഭുതമോ ഷോക്കോ തോന്നുന്നില്ല,”- പാർവതി പറഞ്ഞു. “മറ്റൊരു സാഹചര്യത്തിൽ കരീന കപൂർ പറഞ്ഞ thak gayi mei (ഞാൻ മടുത്തുപോയി) എന്ന വാചകം ഞാൻ അടുത്തിടെ കേട്ടു. അതിനുശേഷം ഞാൻ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്. ശരിക്കും ഞാൻ മടുത്തുപോയി. നമുക്ക് ജീവിക്കണം, ജോലി ചെയ്യണം, ആക്ടിവിസ്റ്റ് ആകണം, ചോദ്യങ്ങളുടെ ഭാരം ചുമക്കണം, പണം സമ്പാദിക്കണം… ഇതിനിടയിൽ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വരുന്നത് വലിയ തളർച്ചയുണ്ടാക്കുന്നു’-പാർവതി പറഞ്ഞു. ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും ‘പെർഫോമൻസ്’ മാത്രമാണെന്നും പാർവതി വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ എന്തിനാണ് സ്ത്രീകൾ പരാതി നൽകാൻ വൈകിയത് എന്ന്…
Read More » -
ഏത് കൊടികുത്തിയ ബോളറായാലും ആദ്യ ബോൾ അതിർത്തി കടത്തുക അത്രതന്നെ… ആദ്യ ബോളുകളിൽ തന്നെ ബുംറ, ബോൾട്ട്, താക്കൂർ എന്നിവരുടെ പന്തുകളിൽ സിക്സർ പായിച്ച് വൈഭവ് സൂര്യവംശി, അഞ്ച് സിക്സർ, ഒരു ഫോർ… 39 റൺസിൽ 34 റൺസും താരം നേടിയത് ബൗണ്ടറികളിലൂടെ- Video
ഈ ഐപിഎല്ലിൽ സഞ്ജു പടിയിറങ്ങിയിട്ടും രാജസ്ഥാൻ റോയൽസിന്റെ കളി കാണാൻ ആരാധകരെത്തുന്നതിനുള്ള പ്രധാന കാരണം വൈഭവ് സൂര്യവംശിയെന്ന 15 കാരൻ ആണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. അവന്റെ ബാറ്റിൽ നിന്നു പറക്കുന്ന എണ്ണം പറഞ്ഞ സിക്സറും ഫോറും കാണാൻ തന്നെ ഒരു ചന്തമാണ്. ശരിക്കും ഫിയർലെസ് കിഡ്… ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേയും സമാന രീതിയിൽ തന്നെയാണ് വൈഭവ് ബാറ്റ് വീശിയത്. ഇതോടെ 27 റൺസിന്റെ മിന്നും ജയമാണ് രാജസ്ഥാൻ നേടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞാടി. ഇന്നലത്തെ കളിയിൽ ആരാധകർ ഒന്നടങ്കം കാത്തിരുന്നത് ബുംറയെ വൈഭവ് എങ്ങനെ നേരിടുമെന്ന് കാണാനായിരുന്നു. എന്നാൽ…
Read More » -
അഞ്ചുവയസുകാരൻ മകന്റെ മുന്നിലിട്ട് യുവാവിനെ ഭാര്യയുടെ കാമുകനും കൂട്ടാളികളും തലയ്ക്കടിച്ച് കൊലപ്പെടുത്തി, കുഞ്ഞ് വനത്തിനുള്ളിൽ പിതാവിന്റെ മൃതദേഹത്തിനു കാവലിരുന്നത് ഒരു രാത്രി!! മൂന്നുപേർ കസ്റ്റഡിയിൽ
തിരുപ്പതി: അഞ്ചുവയസുള്ള മകന്റെ മുന്നിലിട്ട് അച്ഛനെ അമ്മയുടെ കാമുകനും കൂട്ടാളികളും തലയ്ക്കടിച്ച് കൊലപ്പെടുത്തി. വനത്തിനുള്ളിൽ ഒരുരാത്രി മുഴുവൻ അഞ്ചുവയസുകാരൻ അച്ഛന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി (45)യാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ഗാന്ധിയുടെ ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുമാണ് ഗാന്ധിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ നരസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് സംഭവം. അടുത്തിടെയാണ് രാസാത്തി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചത്. നരസിംഹലുവുമായി അടുപ്പത്തിലായ യുവതി പിന്നാലെ ഇയാൾക്കൊപ്പം ജീവിക്കാനായി വീട്ടുവിട്ടിറങ്ങുകയായിരുന്നു. തങ്ങളെ ഉപേക്ഷിച്ച് വീട്ടുവിട്ടിറങ്ങിപ്പോയ ഭാര്യയെ അന്വേഷിച്ചാണ് ഗാന്ധിയും അഞ്ചുവയസുള്ള മകനും കഴിഞ്ഞദിവസം അന്നമയ്യയിലെത്തിയത്. തുടർന്ന് ഗാന്ധി നരസിംഹലുവിനെ നേരിട്ടു കണ്ടു. ഇതിനടെ ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. പിന്നാലെ ഇയാളും രണ്ടുകൂട്ടാളികളും ഗാന്ധിയെ മദ്യപിക്കാനായി ക്ഷണിച്ചു. ഇതിനുശേഷം പ്രതികൾ ഗാന്ധിയെയും മകനെയും സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ചാണ്…
Read More »
