Lead News

  • ഭൂഗോളത്തിന്റെ സ്പന്ദനം മാത്രമല്ല ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പന്ദനവും മാത്തമാറ്റിക്സ് ആണ് : സംഗമത്തിന്റെ കണക്ക് ബോധിപ്പിക്കാത്തതിൽ ഹൈക്കോടതിക്ക് കടുത്ത എതിർപ്പ് : ഒരു മാസത്തിനകം കണക്ക് ബോധിപ്പിച്ചില്ലെങ്കിൽ നടപടി എന്നും കോടതി

      കൊച്ചി : ഭൂഗോളത്തിന്റെ സ്പന്ദനം മാത്രമല്ല ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പന്ദനവും മാത്തമാറ്റിക്സ് ആണെന്ന് ബുദ്ധിയുള്ളവർക്കെല്ലാം മനസ്സിലാകും. എന്തായാലും ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ ബോധിപ്പിക്കാത്തത് എന്ത് എന്ന് ഹൈക്കോടതി ചോദിച്ചപ്പോൾ ദേവസ്വം ബോർഡിന് അടുത്തിടെ ഇറങ്ങിയ ഒരു സിനിമയുടെ പേര് പോലെ എന്തൊക്കെയോ പറയേണ്ടി വന്നു. ഏറെ കൊട്ടിഘോഷിച്ചു നടത്തിയ ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ ചെല്ലും ചിലവും കണക്കും സമര്‍പ്പിക്കാത്തതിൽ ദേവസ്വം ബോർഡിനോട് കടുത്ത അതൃപ്തിയാണ് ഹൈക്കോടതി പ്രകടിപ്പിച്ചത്. ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകിയപ്പോൾ വരവ്, ചെലവ് കണക്കുകൾ ഉൾപ്പെടെ 45 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. എത്ര പേർ പങ്കെടുത്തു, താമസ സൗകര്യം, സംഭാവന അടക്കം എല്ലാ കണക്കുകളും സമർപ്പിക്കാനും നിർദേശിച്ചിരുന്നു…     എന്നാൽ കണക്കുകൾ ബോധിപ്പിക്കാതെ വീണ്ടും സമയം നീട്ടി ചോദിച്ചതാണ് ജസ്റ്റിസുമാരായ രാജാ വിജയരാകുവാനും, കെ.വി.ജയകുമാറും അടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ അതൃപ്തിക്ക് കാരണമായത്. മനഃപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും ബില്ലുകൾ ഓഡിറ്റ്…

    Read More »
  • സിപിഎം വെള്ളാപ്പള്ളിയെ വിടില്ലെന്ന് ഉറപ്പായി : വെള്ളാപ്പള്ളിയുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിച്ച് പിന്മാറേണ്ടി വന്ന ഗതികേടിൽ സിപിഐ : എന്തു കേട്ടാലും പറഞ്ഞാലും മറുപടി പറയേണ്ടെന്ന് തീരുമാനം: ആർക്കും കൊട്ടാവുന്ന ചെണ്ടയായി സിപിഐ മാറുകയാണോ എന്ന് പാർട്ടിക്കുള്ളിൽ തന്നെ ചോദ്യം

          തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ നമ്മൾ തിരിച്ചൊന്നും പറയേണ്ട എന്ന തീരുമാനത്തിലേക്ക് സിപിഐ എത്തിയതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവന്നിരുന്ന വാക് പോരാട്ടത്തിന് താൽക്കാലിക വെടി നിർത്തലായി. എന്നാൽ എന്ത് കേട്ടാലും പറഞ്ഞാലും ഒന്നും തിരിച്ചു പറയേണ്ടതില്ല എന്ന നിലപാടിനോട് സിപിഐക്കുള്ളിൽ ചിലർക്ക് കടുത്ത വിയോജിപ്പുണ്ട് .അങ്ങനെ ആർക്കും കൊട്ടാവുന്ന ഒരു ചെണ്ടയായി സിപിഐ മാറുകയാണോ എന്ന് ചോദ്യമാണ് അവരുന്നയിക്കുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തരം കിട്ടുമ്പോൾ എല്ലാം സിപിഐ ക്കെതിരെ വായിൽ തോന്നിയതെല്ലാം വിളിച്ചുപറയുന്നുണ്ടെന്നും ഇടതുമുന്നണിയിൽ സിപിഎമ്മിലെ ചില നേതാക്കളും വെള്ളാപ്പള്ളിയുടെ അതേ വഴിയിലാണ് പോകുന്നതെന്നും ഇതിനോടൊന്നും തിരിച്ചു പ്രതികരിക്കേണ്ട എന്നത് കഷ്ടമാണെന്നും സിപിഐയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. എന്നാൽ സിപിഐ സെക്രട്ടറിയേറ്റിന്റെ തീരുമാനം ഒന്നും മിണ്ടണ്ട എന്നതായത് കൊണ്ട് തീരുമാനത്തിൽ എതിർപ്പുള്ളവരും മൗനം പാലിക്കുകയാണ്. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളിൽ മറുപടി നൽകേണ്ടതില്ലെന്നാണ് സിപിഐ സെക്രട്ടറിയേറ്റിന്റെ തീരുമാനം. വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളിൽ…

    Read More »
  • എന്താണ് കോൺഗ്രസേ ശോഭിതമാകാത്തത് : പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികൾക്ക് അവസാനം ഇല്ല : കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ശോഭിത നേതൃത്വത്തിനെതിരെ 

      കോഴിക്കോട് : ജയിച്ചാലും തോറ്റാലും കോൺഗ്രസിനുള്ളിൽ അടിയൊഴിഞ്ഞ നേരമില്ല എന്ന് പറയുന്നതാകും ശരി. തൃശൂർ കോർപ്പറേഷനിൽ ജയിച്ച് ഭരണം പിടിച്ചെടുത്തിട്ടും പാർട്ടിക്കുള്ളിൽ മേയർ സ്ഥാനത്തെ ചൊല്ലി അടിയായിരുന്നു. ഇപ്പോഴിതാ കോഴിക്കോടും സ്ഥിതി അതുപോലെതന്നെ. തൃശൂർ കോർപ്പറേഷനും പിന്നാലെ കോഴിക്കോട് കോർപ്പറേഷനിലും കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത് കോൺഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ കെ സി ശോഭിതയാണ് രംഗത്തെത്തിയത്. പാറോപ്പടി ഡിവിഷനിലെ തോൽവി അന്വേഷിക്കുന്ന പേരിൽ തന്നെയും കുടുംബത്തെയും വേട്ടയാടുന്നു എന്നും പി എം നിയാസിന്‍റെ തോൽവിക്ക് തന്‍റെ ഭർത്താവിനെ പഴിചാരാനാണ് ശ്രമമെന്നും ശോഭിത ആരോപിക്കുന്നു. വനിത എന്ന നിലയിൽ ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കൾ നൽകുന്നില്ല എന്നും ശോഭിത തുറന്നടിച്ചിട്ടുണ്ട്. പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നു എന്നും ശോഭിത പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് കെ സി അബുവിന്‍റെ മകളും കഴിഞ്ഞ കൗൺസിലിലെ യുഡിഎഫ് കക്ഷി നേതാവുമാണ് ശോഭിത. ശോഭിതയുടെ ആരോപണം കെപിസിസി…

    Read More »
  • അൻവറിന് ഇ ഡി കുരുക്കിടുമോ,: ചോദ്യം ചെയ്യൽ ഇനിയും ഉണ്ടാകുമെന്ന് സൂചന : ചുമത്തിയിട്ടുള്ളത് മൂന്നോളം കേസുകൾ

    കൊച്ചി : നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിന്റെ സ്വപ്നങ്ങൾക്ക് മേൽ ഇ ഡി കറുത്ത നിഴലിൽ വീഴ്ത്തുമോ എന്ന് ആശങ്ക. അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതോടെയാണ് അൻവറിനെ ഇ ഡി കുരിക്കിടുമോ എന്ന് സംശയം വന്നിരിക്കുന്നത്. പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും ചോദ്യം ചെയ്യൽ ഇനിയും ഉണ്ടാകുമെന്നാണ് സൂചനകൾ . അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ചോദ്യം ചെയ്തത്. ഇഡി കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നോളം കേസുകളാണ് അൻവറിനെതിരെ ചുമത്തിയിട്ടുള്ളത്. കേരളbഫിനാൻഷ്യൽ കോർപ്പറേഷനിലെ വായ്പാ തട്ടിപ്പ്, ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തൽ, അനധികൃത സ്വത്ത് വർധനവ് തുടങ്ങിയ കേസുകളാണ് അൻവറിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ, അൻവറിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അൻവർ ഒരേ ഭൂമിയിൽ രണ്ടു വായ്പ എടുത്തുവെന്നാണ് പ്രധാന പരാതി. കെ എഫ് സിക്ക് 22.3 കോടി…

    Read More »
  • യെമനിലെ വിഘടനവാദി നേതാവിനെ യുഎഇ കടത്തിയെന്ന് സഖ്യസൈന്യം; ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫ് ചെയ്ത് സൗദിയുടെ കണ്ണുവെട്ടിച്ച് ‘സിനിമാറ്റിക്’ രക്ഷപ്പെടല്‍; ഹൂതികളുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നു; പശ്ചിമേഷ്യയില്‍ സ്വന്തമായി സ്വാധീനം ഉറപ്പിക്കാനുള്ള നീക്കം?

    റിയാദ്: ഗള്‍ഫ് ശക്തികള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിക്കൊണ്ട്, യെമനിലെ വിഘടനവാദി നേതാവിനെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) രഹസ്യമായി കടത്തിയതായി സൗദി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ആരോപണം. ഇതേസമയം തന്നെ, നഷ്ടപ്പെട്ട ഏദന്‍ തുറമുഖം തിരിച്ചുപിടിക്കാനായി സൗദി പിന്തുണയുള്ള സൈന്യം മുന്നേറ്റം തുടരുകയാണ്. യുഎഇ പിന്തുണയുള്ള സതേണ്‍ വിഘടനവാദി ഗ്രൂപ്പിന്റെ തലവന്‍ ഐദറൂസ് അല്‍ സുബൈദി രക്ഷപ്പെട്ടത് അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളും ആഗോള എണ്ണവിപണിയിലെ വമ്പന്മാരുമായ സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചേക്കാം. കഴിഞ്ഞ മാസം വിഘടനവാദികള്‍ ഏദന്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ യെമന്‍ പിടിച്ചടക്കുകയും സൗദി അതിര്‍ത്തിക്കടുത്ത് വരെ എത്തുകയും ചെയ്തിരുന്നു. ഇത് തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സൗദി പ്രഖ്യാപിച്ചിരുന്നു. സുബൈദിക്കു രക്ഷപ്പെടാന്‍ യുഎഇ സഹായം നല്‍കിയെന്ന സൗദിയുടെ അവകാശവാദം കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട പ്രതിസന്ധിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. സുബൈദി യെമനില്‍ നിന്ന് സൊമാലിലാന്റിലേക്കാണ് പോയതെന്നും അവിടെ നിന്ന് ഒരു വിമാനത്തില്‍ മൊഗാദിഷുവില്‍ എത്തിയ ശേഷം അബുദാബിയിലെ സൈനിക വിമാനത്താവളത്തിലേക്ക്…

    Read More »
  • ഗ്രീന്‍ലാന്‍ഡിനെ അടര്‍ത്തി എടുക്കാന്‍ അമേരിക്കയുടെ ‘കോഴ’ നീക്കവും! ജനങ്ങള്‍ക്ക് ഒരുലക്ഷം ഡോളര്‍വരെ നല്‍കാന്‍ ചര്‍ച്ച നടത്തിയെന്നു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; മഡൂറോയെ പിടികൂടിയ ശേഷം നീക്കം ശരവേഗത്തില്‍; കോംപാക്ട് ഓഫ് ഫ്രീ അസോസിയേഷന്‍ കരാറും പരിഗണനയില്‍; ധാതുസമ്പത്തില്‍ കണ്ണ്

    ന്യൂയോര്‍ക്ക്: ഡെന്‍മാര്‍ക്കില്‍നിന്ന് ഗ്രീന്‍ലാന്‍ഡിനെ അടര്‍ത്തിയെടുക്കാന്‍ അമേരിക്ക ഗ്രീന്‍ലാന്‍ഡ് നിവാസികള്‍ക്കു വന്‍തോതില്‍ പണം നല്‍കാന്‍ തീരുമാനിച്ചിരുന്നെന്നും ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നുമുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്. നാലു സോഴ്‌സുകളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ പണമിടപാടിന്റെ കൃത്യമായ തുകയെക്കുറിച്ചോ അതിന്റെ മറ്റ് നടപടിക്രമങ്ങളെക്കുറിച്ചോ വ്യക്തതയില്ലെങ്കിലും, ഒരാള്‍ക്ക് 10,000 ഡോളര്‍ മുതല്‍ 1,00,000 ഡോളര്‍ വരെ നല്‍കുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് സഹായികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര ചര്‍ച്ചകള്‍ വെളിപ്പെടുത്തിയ രണ്ടുപേര്‍ പറഞ്ഞു. ഡെന്മാര്‍ക്കിന്റെ വിദേശ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ലെന്ന് കോപ്പന്‍ഹേഗനിലെയും നൂക്കിലെയും അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, 57,000 ആളുകള്‍ താമസിക്കുന്ന ഈ ദ്വീപിനെ എങ്ങനെ ‘വാങ്ങാം’ എന്നതിനെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ നടത്തിയ ആലോചനകളിലൊന്നാണ് ഈ പണമിടപാട് പദ്ധതി. യുഎസ് സൈന്യത്തെ ഉപയോഗിക്കാനുള്ള സാധ്യത ഉള്‍പ്പെടെ ഗ്രീന്‍ലാന്‍ഡ് കൈക്കലാക്കാന്‍ വൈറ്റ് ഹൗസ് ചര്‍ച്ച ചെയ്യുന്ന വിവിധ പദ്ധതികളില്‍ ഒന്നാണിത്. എന്നാല്‍, സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ചും ഡെന്മാര്‍ക്കിനോടുള്ള സാമ്പത്തിക ആശ്രിതത്വത്തെക്കുറിച്ചും ദീര്‍ഘകാലമായി ചര്‍ച്ച ചെയ്യുന്ന ഒരു…

    Read More »
  • തൊഴില്‍ കിട്ടാന്‍ പങ്കപ്പാട്; പറ്റിയ ആളെക്കിട്ടന്‍ അതിലും പാട്! അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടി; കൊള്ളാവുന്നവര്‍ ഇല്ലെന്ന് കമ്പനികളും; ടാലന്റ് വിലയിരുത്തുന്നത് എഐ; ലിങ്ക്ഡ് ഇന്‍ സര്‍വേയില്‍ ആശങ്കയുമായി യുവാക്കള്‍

    ന്യൂഡല്‍ഹി: 2026ലെ തൊഴില്‍ വിപണി ലക്ഷ്യമാക്കി വലിയ തോതില്‍ ജോലിമാറ്റത്തിന് താല്‍പര്യപ്പെട്ട് നില്‍ക്കുകയാണ് ഇന്ത്യന്‍ പ്രൊഫഷണലുകള്‍. എന്നാല്‍ ഈ തീരുമാനത്തോടൊപ്പം തന്നെ ഒരു വലിയ ആശങ്കയും അവരെ പിന്തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലിങ്ക്ഡ്ഇന്‍ നടത്തിയ സര്‍വേ പ്രകാരം, ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ഭൂരിഭാഗവും പുതിയ ജോലി തേടാന്‍ സ്വയം തയാറെടുപ്പ് നടത്തിയിട്ടില്ലെന്ന് കരുതുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനം പേരും ജോബ് സെര്‍ച്ചിന് തങ്ങള്‍ പൂര്‍ണമായി തയ്യാറായിട്ടില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. തൊഴില്‍ രംഗത്തെ വേഗത്തിലുള്ള മാറ്റങ്ങള്‍, ആവശ്യമായ പുതിയ വൈദഗ്ധ്യത്തിന്റെ പോരായ്മ, റിക്രൂട്ട്‌മെന്റില്‍ എഐയുടെ വ്യാപകമായ ഉപയോഗം എന്നിവയാണ് ഈ ആശങ്കക്ക് പ്രധാന കാരണം. തൊഴില്‍ വിപണിയില്‍ മത്സരം മുന്‍പെന്നത്തേക്കാള്‍ കഠിനമായിട്ടുണ്ട്. 2022ന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ ജോലിയൊഴിവിലേക്കും അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി. ഇത് തൊഴില്‍ തേടുന്നവരുടെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. തൊഴില്‍ ദാതാക്കളും സമാനമായ പ്രശ്നത്തില്‍. ഇന്ത്യയിലെ 74 ശതമാനം തൊഴില്‍ദാതാക്കളും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടായതായി വ്യക്തമാക്കുന്നു.…

    Read More »
  • സ്വര്‍ണക്കടത്തു മുതല്‍ ലൈഫ് മിഷനും കരുവന്നൂരുംവരെ; കൈവച്ചിടത്തെല്ലാം നിഗൂഢത; പണി തെറിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന്‍ ഉപജാപങ്ങളുടെ രാജകുമാരന്‍? ‘എല്ലാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു’ എന്ന മൊഴിക്കായി കിണഞ്ഞു ശ്രമിച്ചു; കാറ്റാടിപ്പാടത്തിന്റെ കഥ നിരത്തിയ മാധ്യമ പ്രവര്‍ത്തകനും കുടുങ്ങി; പുറത്താകല്‍ കാലത്തിന്റെ കാവ്യനീതി

    തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട ഡിപ്ലോമാറ്റിക് ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തടക്കം അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയതിലൂടെ വെളിവായത് മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ കെട്ടുകഥകളുടെ നിജസ്ഥിതി. കേരളത്തെ ഇളക്കിമറിച്ച സ്വര്‍ണക്കടത്തു കേസിന്റെ തിരക്കഥ മുഴുവന്‍ രചിച്ചതു ഇയാളുടെ നേതൃത്വത്തിലായിരുന്നെന്നു വ്യക്തമായി. പിന്നീട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴും കോടതിയില്‍നിന്നു രൂക്ഷ വിമര്‍ശനം നേരിട്ടതും ഇഡിയും കസ്റ്റംസും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പുലബന്ധം പോലുമില്ലായിരുന്നു. അതിലൊന്നായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്. ഇതില്‍നിന്നു ലഭിച്ച പണമാണ് ശിവശങ്കറിന്റെ ലോക്കറിലുണ്ടായിരുന്നതെന്ന് ഇഡി ഒരിടത്തു പറഞ്ഞപ്പോള്‍ മറ്റൊരിടത്ത് സ്വര്‍ണക്കടത്തിലൂടെ ലഭിച്ചതായിരുന്നു എന്നായിരുന്നു. ഏറ്റവുമൊടുവില്‍ കൈക്കൂലി കേസിലാണ് രാധാകൃഷ്ണനു പുറത്തേക്കു വഴിയൊരുങ്ങിയത്. നിര്‍ബന്ധിത വിരമിക്കല്‍ എന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സെക്ഷന്‍ 56 ജെ പ്രകാരമുള്ള നടപടി എടുത്തിരിക്കുന്നത്. എം. ശിവശങ്കരന്റെ അറസ്റ്റിനടക്കം നേതൃത്വം കൊടുത്തതും പി. രാധാകൃഷ്ണനാണ്. കേസിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍…

    Read More »
  • കോലിയെക്കാളും മെലിഞ്ഞു; ഇതെന്തു ഭാവിച്ചാ? നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്ന രോഹിത്തിന്റെ വീഡിയോ വൈറല്‍; ഫിറ്റായി ഹിറ്റ്മാന്‍ എന്ന് ആരാധകര്‍

    ബംഗളുരു: 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് വമ്പന്‍ ട്രാന്‍സ്ഫര്‍മേഷനാണ് രോഹിത് ശര്‍മ വരുത്തിയിരിക്കുന്നത്.  ഫോമിലും ഫിറ്റ്നസിലും അത് പ്രകടവുമാണ്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം നടത്തുന്ന രോഹിത് ശര്‍മയുടെ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങളും ആരാധകരും. നെറ്റ്സില്‍ പരിശീലനം നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ രോഹിത് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും. ഞായറാഴ്ചയാണ് ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുക.   ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ശര്‍മ ശരീരഭാരം കുറച്ചിരുന്നു. ഇപ്പോഴിതാ അതാവര്‍ത്തിച്ചിരിക്കുകയാണെന്ന് വിഡിയോ ദൃശ്യങ്ങള്‍ പറയുന്നു. കോലിയെക്കാളും മെലിഞ്ഞ് ഫിറ്റായി ഹിറ്റ്മാന്‍ എന്നാണ് ആരാധകര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ നിരവധി നേട്ടങ്ങളും രോഹിത് സ്വന്തമാക്കിയിരുന്നു. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ നേടിയ 76 റണ്‍സ് പ്രകടനവും നിര്‍ണായകമായി. Rohit Sharma in the nets. pic.twitter.com/OsFnlwkg40 — Mufaddal Vohra (@mufaddal_vohra) January 6, 2026   കരിയറില്‍ ആദ്യമായി ഐസിസിയുടെ ഏകദിന റാങ്കിങിലും താരം ഒന്നാമതെത്തി. ഇന്ത്യയ്ക്കായി…

    Read More »
  • ‘റെജി ലുക്കോസ് സിപിഎം സമ്മേളന വേദിയില്‍ എത്തിയതിന്റെ കാരണം ഇതാണ്’; സിപിഎമ്മുകാരനായിരുന്നു എന്ന റെജി ലുക്കോസിന്റെ വാദത്തിന് മറുപടിയുമായി അഡ്വ. അനില്‍ കുമാര്‍; വേദിയില്‍ എത്തിയത് മാധ്യമ സെമിനാറിന്റെ ഭാഗമായി

    കോട്ടയം: സിപിഎമ്മുകാരനായിരുന്നുവെന്ന റജി ലൂക്കോസിൻ്റെ അവകാശവാദം ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനില്‍കുമാര്‍.  എന്താണ് അതിന്‍റെ കാരണങ്ങളെന്ന് അക്കമിട്ട് നിരത്തി ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് അദ്ദേഹം. റെജി ലൂക്കോസ് സിപിഎം ജില്ലാ സമ്മേളന വേദിയിലെത്തിയതിന്‍റെ കാരണവും അദ്ദേഹം ഈ പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. കെ അനില്‍കുമാറിന്‍റെ വാദങ്ങള്‍  1. റജി ലൂക്കോസ് ഇപ്പോൾ സിപിഎമ്മിൻ്റെ ഒരു ഘടകത്തിലും അംഗമല്ല. 2023-24 കാലത്ത് ഏതെങ്കിലും സിപിഎം  സമ്മേളനത്തിൻ്റെ ഭാഗമായി കണ്ടില്ല. 2. 2021 ൽ അദ്ദേഹം ഒരു മാധ്യമ സെമിനാറിൻ്റെ ഭാഗമായിട്ടാണ് ജില്ലാ സമ്മേളന വേദിയിലെത്തിയത്. 3. ഒരു പാർട്ടിയംഗം ലോക്സഭാ തെരഞ്ഞെടുപ്പിലോ തദ്ദേശ തെരഞ്ഞെടപ്പിലോ പങ്കെടുക്കാതെ വരുമോ? 4. റജി ലൂക്കോസിനെപ്പറ്റി ലഭിച്ച ചില പരാതികൾ പാർട്ടി കൈകാര്യം ചെയ്യാൻ ശ്രമിച്ചപ്പോൾ അതു പരിഹരിക്കാൻ പ്രദേശത്തെ പാർട്ടി നേതാക്കൾ അദ്ദേഹത്തെ സമീപിച്ചു. എന്തായിരുന്നു മറുപടി: പാർട്ടിക്കാരനല്ലാത്ത തനിക്ക് പരാതി തിർക്കാൻ ബാധ്യതയില്ല എന്ന മറുപടിയാണ്  രണ്ടു പാർട്ടി നേതാക്കളോട് അദ്ദേഹം പറഞ്ഞത് 5 പരാതിയുടെ ഉള്ളടക്കം തൽക്കാലം പുറത്തു വിടാൻ…

    Read More »
Back to top button
error: