Breaking News

  • 12 സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ എവിടെ? നല്‍കിയ സീറ്റ് വേണ്ടെന്ന് ഘടകകക്ഷി; വെട്ടിലായി ബിജെപി; കോണ്‍ഗ്രസില്‍ നിന്നുള്ള അസംതൃപ്തരില്‍ പ്രതീക്ഷ

    തിരുവനന്തപുരം: നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് രണ്ടു ദിവസം ശേഷിക്കുമ്പോഴും പന്ത്രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി. ഘടകകക്ഷിയായ കാമരാജ് കോണ്‍ഗ്രസിന് നല്‍കിയ രണ്ട് സീറ്റുകളില്‍ അവര്‍ മല്‍സരിക്കില്ലെന്ന് തീരുമാനിച്ചു. പാറശാല സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തിരുവനന്തപുരം, ചിറയിന്‍കീഴ്, അരുവിക്കര, കോവളം, നെയ്യാറ്റിന്‍കര, ചടയമംഗലം, ചവറ, അടൂര്‍, മാവേലിക്കര, പുതുപ്പള്ളി, പീരുമേട്, വണ്ടൂര്‍ എന്നീ സീറ്റുകളിലാണ് സ്ഥാനാര്‍ഥിയാകാത്തത്. ഇതില്‍ തിരുവനന്തപുരത്ത് കരമന ജയന്‍, ചിറയിന്‍കീഴില്‍ ബി.എസ്.അനൂപ്, കോവളത്ത് ടി.എന്‍.സുരേഷ്, ചടയമംഗലത്ത് അരുണ്‍ രാജ് തുടങ്ങിയവരെ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനമാകാത്തതിനാല്‍ പ്രചാരണം തുടങ്ങിയിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് പട്ടിക വരുമെന്നാണ് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നത്. സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് കൈമാറിയ പട്ടികയില്‍ ഇവരുടെ പേര് നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നുള്ള അസംതൃപ്തരെ പ്രതീക്ഷിച്ചാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം ബി.ജെ.പി വൈകിപ്പിച്ചത്. പിന്നീട് ആര്‍.ജെ.ഡിയില്‍ നിന്ന് രാജിവെച്ച വി.സുരേന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ചു. സുരേന്ദ്രന്‍ പിള്ള താല്‍പര്യമില്ലെന്ന് അറിയിച്ചതോടെയാണ് തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കൂടിയായ കരമന…

    Read More »
  • അമ്പു കൊള്ളാത്തവരില്ല! ഇറാന്‍ യുദ്ധത്തില്‍ കൈ പൊള്ളി ലോകം; പൊതുഗതാഗതം താറുമാറായി; എസി വില്‍പന നിരോധിച്ചു; ലക്ഷക്കണക്കിന് ഹോട്ടലുകള്‍ പൂട്ടി; ഇന്ധനച്ചെലവ് കുറയ്ക്കാന്‍ പൊതു അവധി; പ്രവാസികളെയും ബാധിക്കും; ജര്‍മനിയും ബ്രിട്ടനും മുതല്‍ ഇന്ത്യയും ശ്രീലങ്കയും തുര്‍ക്കിയുംവരെ

    ലണ്ടന്‍: ഇറാന്‍ യുദ്ധം നീണ്ടുനില്‍ക്കുന്നത് എല്‍പിജിയും എണ്ണയുമടക്കമുള്ള ഊര്‍ജ വിതരണത്തില്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും ആഗോള സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ബാധിക്കുമെന്നും വിദഗ്ധര്‍. എന്നാല്‍, ചില രാജ്യങ്ങളെ ഇതു കൂടുതലായി ബാധിച്ചേക്കാം. പ്രതിസന്ധികള്‍ മുന്നില്‍കണ്ട് ആവശ്യത്തിനു മുന്നൊരുക്കങ്ങള്‍ ഉണ്ടാക്കാത്തവര്‍ക്കിടയില്‍ ഇതു മാരകമാകും. എണ്ണ, പ്രകൃതിവാതക പാടങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വ്യാഴാഴ്ച എണ്ണ വില വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പ്രതിസന്ധിയിലായേക്കാവുന്ന രാജ്യങ്ങള്‍ ഏതൊക്കെ? ജി7 വന്‍കിട സമ്പദ്വ്യവസ്ഥകള്‍ ആദ്യം യൂറോപ്പിലേക്ക് നോക്കുക. പുതിയ ഊര്‍ജ്ജ ആഘാതം നാല് വര്‍ഷം മുമ്പ് റഷ്യ യുക്രെയ്നെ ആക്രമിച്ച കാലത്തെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഈ മേഖലയില്‍ വീണ്ടും ഉണര്‍ത്തുന്നു. അത് ഇറക്കുമതിയെ ആശ്രയിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കുകയും പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ജര്‍മ്മനി – ഊര്‍ജ വില കൂടുന്നത് അതിന്റെ വ്യവസായ കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നഷ്ടമുണ്ടാക്കും. 2022-ന് ശേഷം ആദ്യമായാണ് ഉല്‍പ്പാദന മേഖലയില്‍ കുറവുണ്ടാകുന്നത്. ഒരു കയറ്റുമതി രാജ്യമെന്ന നിലയില്‍, ആഗോള സാമ്പത്തിക തകര്‍ച്ച ജര്‍മ്മനിയെ…

    Read More »
  • നാമനിർദ്ദേശ പത്രികാ സമർപ്പണം; തിങ്കഴ്ച അവസാന തീയ്യതി; സ്ഥാനാർത്ഥി പട്ടിക പൂർത്തീകരിക്കാതെ എൽഡിഎഫും എൻഡിഎയും

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണം തിങ്കളാഴ്ച അവസാനിക്കും. എന്നാൽ എൽഡിഎഫും എൻഡിഎയും ഇനിയും മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ട പട്ടികയിറക്കാനുണ്ടായ ആവേശവും ഊർജ്ജവുമൊന്നും പിന്നീടങ്ങോട്ട് ഇരുമുന്നണികളിലുമുണ്ടായില്ലെന്നതാണ് വാസ്തവം. അതേ സമയം പ്രാരംഭഘട്ട സ്ഥാഥാനാർത്ഥി പ്രഖ്യാപനത്തിൽ മറ്റ് ഇരുമുന്നണികളെ അപേക്ഷിച്ച് ഇഴഞ്ഞുനീങ്ങിയ യുഡിഎഫ് ഇടയ്ക്കുണ്ടായ ചില കല്ലുകടിയൊക്കെയുണ്ടായെങ്കിലും പിന്നീട് നടന്ന ശീഘ്ര ചർച്ചകൾക്കൊടുവിൽ അന്തിമ പട്ടിക പുറത്തുവിട്ടു. എസ്ഡിഎഫിന് ഇനി തീരുമാനമാകാൻ ബാക്കിയുള്ളത് അഞ്ചുമണ്ഡലങ്ങൾ. തിരുവനന്തപുരത്ത് നടൻ സുധീർ കരമനയെ തീരുമാനിച്ചെങ്കിലും പ്രഖ്യാപനമുണ്ടായിട്ടില്ല. മന്ത്രി വി. അബ്ദുറഹിമാൻ തീരൂരിലേക്ക് മാറിയതോടെ താനൂരിൽ സ്ഥാനാർഥിയില്ലാതായി. മങ്കടയിൽ എം.പി. അലവിയും പിൻമാറിയ മട്ടാണ്. ഐ.എൻ.എലിന് നൽകിയ കാസർകോട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലും പ്രഖ്യാപിച്ചിട്ടില്ല. ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ മുന്നണിയിലും സ്ഥാനാർഥി നിർണയം പൂർത്തിയാകാത്ത സാഹചര്യം. ബി.ജെ.പി. രണ്ട് ഘട്ടങ്ങളിലായി 86 സീറ്റുകളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ബാക്കി സ്ഥാനാർഥിളെ പ്രഖ്യാപിച്ചിട്ടില്ല.

    Read More »
  • ഇടതു സ്ഥാനാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നു; രണ്ടിടത്ത് പ്രതിസന്ധി; ഇന്ന് പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിസന്ധി കടുക്കും

    തിരുവനന്തപുരവും കാസര്‍കോടും ഉൾപ്പെടെ ഇടതുമുന്നണിയുടെ  നാലു സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാവും. ചലച്ചിത്രതാരം സുധീര്‍ കരമനയെ തലസ്ഥാനത്ത് ഇടത് സ്വതന്ത്രനായി ഇറക്കും. ഷാനവാസ് പാദൂര്‍ കാസര്‍കോട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ശേഷിക്കുന്ന രണ്ട് സീറ്റുകളിലാണ് ഇനി സ്ഥാനാര്‍ഥികളെ കിട്ടാനുള്ളത്. താനൂര്‍, വള്ളിക്കുന്ന്  സീറ്റുകളിൽ കൂടി സ്‌ഥാനാർഥികളായാൽ പ്രഖ്യാപനം നടത്തും. വി.അബ്ദുറഹിമാന്‍ സ്വയം താനൂരില്‍ നിന്ന് തിരൂരിലേക്ക് മാറിയതോടെയാണ് താനൂരില്‍ പ്രതിസന്ധിയായത്. താനൂരിൽ ഉചിതമായ സ്ഥാനാർഥിക്കായി തിരച്ചില്‍ തുടരുകയാണ്. അബ്ദുറഹിമാന്‍ രണ്ടത്താണി വരുമെന്ന പ്രതീക്ഷയില്‍ നീക്കുപോക്കിനായി ഒഴിച്ചിട്ട മണ്ഡലമായിരുന്നു വള്ളിക്കുന്ന്.  മങ്കടയില്‍ എം.പി.അലവിയാണ് സ്ഥാനാര്‍ഥി. പകരം മുസ്‍ലിം ലീഗുകാരനായ കുന്നത്ത് മുഹമ്മദിനെ കൊണ്ടുവരാന്‍ നീക്കമുണ്ട്. ഇന്നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്കാകും ഇടതുമുന്നണിക്ക് പോകേണ്ടിവരുക. തിങ്കളാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. ഇന്നും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനായില്ലെങ്കില്‍ ഇത് പ്രതിസന്ധിയുണ്ടാക്കും. ഇന്ന് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിരക്കാണ്. മൂന്ന് മുന്നണികളുടെയും പ്രമുഖര്‍ ഇന്ന് പത്രിക നല്‍കും. തിരുവനന്തപുരത്ത് വി.ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, കെ.മുരളീധരന്‍, …

    Read More »
  • ‘ലക്ഷ്യങ്ങള്‍ അടുത്തെത്തി’; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചനയെന്ന് ട്രംപ്; ‘ഹോര്‍മൂസ് കടലിടുക്ക് തുറക്കില്ല, അത് ഉപയോഗിക്കുന്നവര്‍ സംരക്ഷിക്കട്ടെ’; പ്രസിഡന്റിന്റെ ഉടക്കിനു പിന്നില്‍ നാറ്റോയുടെ കാലുവാരല്‍?

    ന്യൂയോര്‍ക്ക്: ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചനയെന്ന് യുഎസ്. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അടുത്തെത്തിയെന്നും ഡോണള്‍ഡ് ട്രംപ് ദ ട്രൂത്തില്‍ കുറിച്ചു. ഹോര്‍മുസ് കടലിടുക്ക് യുഎസ് സംരക്ഷിക്കില്ലെന്നും. അതുപയോഗിക്കുന്നവര്‍ സംരക്ഷിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം തുടരുകയാണ്. ഇറാന്റെ തീവ്രവാദ ഭരണകൂടവുമായി ബന്ധപ്പെട്ട് തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അമേരിക്ക വളരെ അടുത്തെത്തിക്കഴിഞ്ഞെന്നാണ് ട്രംപ് പറഞ്ഞത്. അതിനാല്‍ പശ്ചിമേഷ്യേയിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നത് പരിഗണനയിലാണ്. അതിനാല്‍ ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ ഇനി അതിനെ ആവശ്യാനുസരണം സംരക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം. ആവശ്യപ്പെട്ടാല്‍, ഈ രാജ്യങ്ങളെ തങ്ങള്‍ സഹായിക്കുമെന്നും എന്നാല്‍ ഇറാന്റെ ഭീഷണി ഇല്ലാതാക്കിക്കഴിഞ്ഞാല്‍ അത് ആവശ്യമായി വരരുതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഹോര്‍മുസിനെ ലക്ഷ്യമിടുന്ന ഇറാനിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ യുഎസിന് തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ യു.കെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ യുകെയുടെ തീരുമാനം വളരെ വൈകിപ്പോയെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അവര്‍ തങ്ങളുടെ ആദ്യ സഖ്യകക്ഷിയായിരുന്നു.…

    Read More »
  • മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും വൻ തട്ടിപ്പ്, അച്ചായൻസ് ഫിലിം ഹൗസ് നിയമനടപടിയിലേക്ക്…

    കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയിൽ വൻ തട്ടിപ്പ്. വിതരണ ഏജൻസിയുടെ തട്ടിപ്പിന് ഇരയായ അച്ചായൻസ് ഫിലിം ഹൗസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. സിനിമാ വിതരണ രംഗത്ത് പിടിമുറുക്കി മമ്മൂട്ടിക്കമ്പനിയടക്കമുള്ള പ്രമുഖ വിതരണ ഏജൻസികളുടെ മറവിലാണ് തട്ടിപ്പ് സംഘം വിലസുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് (ദുബായ്)മമ്മൂട്ടിക്കമ്പനിയുടെ മറവിൽ അച്ചായൻസ് ഫിലിം ഹൗസിനെ തട്ടിപ്പിന് ഇരയാക്കിയതെന്ന് അച്ചായൻസ് ഫിലിം ഹൗസ് പുറത്തുവിട്ട വാർത്താകുറിപ്പിൽ അറിയിച്ചു. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് (ദുബായ്) പ്രതിനിധികളായ ട്രൂത്ത് സമദ്, റെബിൻ ആരിഫ് എന്നിവർ മുഖേന മമ്മൂട്ടിക്കമ്പനിയുടെ ‘ബസൂക്ക’ എന്ന ചിത്രത്തിൻറെ നോർത്ത് അമേരിക്കൻ വിതരണാവകാശം ഒരു വലിയ തുകയ്ക്ക് മിനിമം ഗ്യാരൻറി(എം ജി) അടിസ്ഥാനത്തിൽ അച്ചായാൻസ് ഫിലിം ഹൗസ് സ്വന്തമാക്കിയിരുന്നു. കരാർ പ്രകാരം സിനിമ വിജയിക്കാത്ത പക്ഷം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം അവരുടെ അടുത്ത പ്രോജക്റ്റ് ആയ ‘കളങ്കാവൽ’ സിനിമയുടെ വിതരണാവകാശം വഴി പരിഹരിക്കുമെന്ന് അച്ചായൻസ് ഫിലിം ഹൗസുമായുള്ള കരാറിൽ…

    Read More »
  • ഇറാന്റെ ആയുധശേഖരത്തില്‍ ഇനി എത്ര ബാക്കിയുണ്ട്? പ്രതിരോധിക്കുകയെന്നത് എത്രത്തോളം ബുദ്ധിമുട്ടാണ്? മൂന്നാഴ്ച പിന്നിട്ടിട്ടും അയയാതെ ഇറാന്‍; ഗള്‍ഫിലേക്കും ഇസ്രയേലിലേക്കും തുടരെ ആക്രമണം; യുദ്ധ വിദഗ്ധരുടെ കണക്കുകള്‍ പാളിയോ?

    ടെഹ്‌റാന്‍: യുദ്ധം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് ഇസ്രയേലും അമേരിക്കയും പ്രഖ്യപിച്ചെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ആക്രമണങ്ങളില്‍ അയവില്ല. ഗള്‍ഫ് രാജ്യങ്ങളിലെയും പശ്ചിമേഷ്യയിലെയും നിര്‍ണായ ഊര്‍ജ നിലയങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും നേരെ ഇറാനിയന്‍ മിസൈലുകളും ഡ്രോണുകളും ആക്രമണം തുടരുന്നു. ഫെബ്രുവരി 28-ന് സംഘര്‍ഷം ആരംഭിച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന യുദ്ധലക്ഷ്യം ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഷികളെ നിര്‍വീര്യമാക്കുക എന്നതായിരുന്നു. എന്നാല്‍, അത് ഏറെക്കുറെ പ്രയാസകരമാണ്. കരസേന ഇങ്ങാതെ കാര്യമില്ലെന്നു പറയുന്ന നിലയിലേക്ക് നെതന്യാഹു അടക്കം എത്തിയിരിക്കുന്നു. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഖരം എത്ര വലുതാണ്? യുഎസ് ഓഫീസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് പറയുന്നതനുസരിച്ച്, യുദ്ധത്തിന് മുമ്പ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈല്‍ ശേഖരം ഇറാന്റേതായിരുന്നു. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ നല്‍കുന്ന വിവരമനുസരിച്ച്, ഇസ്രായേലിനെ ആക്രമിക്കാന്‍ ശേഷിയുള്ള 2,000 കിലോമീറ്റര്‍ (1,240 മൈല്‍) വരെ പരിധിയുള്ളതും മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ (10,550 മൈല്‍) വരെ വേഗതയുള്ളതുമായ വിവിധ…

    Read More »
  • സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്, വലിയ നേതാക്കൾ ഒന്നും പോയിട്ടില്ല!! പാർട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരും, ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരും, എല്ലാവർക്കും അർഹമായ പരി​ഗണന തരും- ചെന്നിത്തല

    തിരുവനന്തപുരം: പാർട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ട്, അതുപോലെ സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് എല്ലാവരെയും വളർത്തിയത്. അതിനാൽതന്നെ നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. അപ്പോൾ എല്ലാവർക്കും ആവശ്യമായ പരിഗണന നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്. വലിയ നേതാക്കൾ ഒന്നും പോയിട്ടില്ല. പാർട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ ദിവസത്തോടെ പരിഹരിച്ചതായി നേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ജി സുധാകരന് യുഡിഎഫ് പിന്തുണ നൽകുമെന്ന് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രമേശ്‌ ചെന്നിത്തല അറിയിച്ചു. ജി സുധാകരനെ സിപിഎം കറിവേപ്പിലയാക്കി. വ്യക്തതയുള്ള നിലപാടുള്ള നേതാവാണ് അദ്ദേഹം. സിപിഎം…

    Read More »
  • ‘പിണറായി 3.0 വരില്ലെന്നു പറയാന്‍ കഴിയില്ല, സതീശന്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല’; കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും സുധാകരന്‍; കണ്ണൂരില്‍ കലാപക്കൊടി താഴുന്നില്ല; യൂത്ത് കോണ്‍ഗ്രസ് സ്വന്തം നിലയ്ക്കു മുന്നോട്ട്

    കണ്ണൂര്‍: പിണറായി വിജയന്‍ മൂന്നാമതും അധികാരത്തിലെത്തില്ലെന്നു പറയാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. അതിനുള്ള ‘മെറ്റീരിയലു’കള്‍ തന്റെ കൈയിലില്ല. വി.ഡി. സതീശന്‍ നൂറു സീറ്റ് ലഭിക്കുമെന്നൊക്കെ പറയുന്നുണ്ട്. അവര്‍ക്ക് ഉറപ്പുണ്ടായിരിക്കും. എനിക്ക് അതിനുള്ള ബോധ്യമില്ലെ’ന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നേതൃത്വത്തെ മുള്‍മുനയിലാക്കിയശേഷം തിരിച്ചെത്തിയ സുധാകരന്‍ പ്രചാരണത്തില്‍ അടക്കം പങ്കെടുക്കുമെന്ന് അറിയിച്ചത് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍, അഭിമുഖങ്ങളിലൂടെ അതൃപ്തി വ്യക്തമാക്കുകയാണ് സുധാകരന്‍ ചെയ്യുന്നത്. കേരളത്തിലെ നേതാക്കള്‍ പറഞ്ഞതുകൊണ്ടല്ല, മറിച്ചു രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന ഖാര്‍ഗെയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തില്‍നിന്നു പിന്‍മാറിയത്. ഒറ്റയ്ക്കു മത്സരിക്കുകയെന്നത് തന്നേപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ആലോചിക്കാന്‍ പാടില്ലാത്തതാണ്. ബിജെപിയില്‍ ചേരുമെന്നു പറയുന്നതൊക്കെ ശുദ്ധ അസംബന്ധമാണെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, നാളെ കണ്ണൂരിലും മട്ടന്നൂരിലും സുധാകരന്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്ണൂരിലെയും മട്ടന്നൂരിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളായ ടി.ഒ. മോഹനനും,…

    Read More »
  • സുധാകരന്റെ സ്ഥാനാർഥിത്വം എഴുതിവച്ച തിരക്കഥയോ? കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ച ചെയ്തത് കെ സുധാകരനും കോൺ​ഗ്രസും മാത്രം… സുധാകരൻ സ്ഥാനാർഥിയാകുമോ? പുതിയ പാർട്ടി ഉണ്ടാക്കുമോ? സുധാകരനെ കയ്യിൽകിട്ടിയാൽ ചോദിക്കാൻ ഒരുപിടി ചോദ്യങ്ങളുമായി കാത്തിരുന്നത് ദിവസങ്ങൾ… ഒടുവിൽ ആ തീരുമാനമെത്തി, “ഞാൻ പാർട്ടിക്ക് വിധേയൻ”… ശുഭം

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ കൊച്ചുകേരളത്തിൽ എന്തു സംഭവിച്ചു, ഭരിക്കുന്ന പാർട്ടിയടക്കം പലരും സ്ഥാനാർഥി പ്രഖ്യാപനങ്ങൾ നടത്തി, പല വാ​ഗ്ദാനങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നടത്തി, സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പലരും മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും മുന്നിലെത്തി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി… ഇതെല്ലാം ചെറു വാർത്തകളിൽ ഒതുങ്ങി. മാധ്യമങ്ങളുടേയും, സമൂഹമാധ്യമങ്ങളുടേയും എന്തിനേറെ മറ്റു പാർട്ടികളുടേയും ശ്രദ്ധ പോയത് കോൺ​ഗ്രസിലേക്കും കെ സുധാകരൻ എന്ന വ്യക്തിയിലേക്കും… ഓരോ ദിവസവും സുധാകരന് സീറ്റ് കിട്ടുമോയെന്നറിയാൻ മാധ്യമങ്ങൾ കോൺ​ഗ്രസിലെ നേതാക്കൾക്ക് പിറകെ കൂടി… സുധാകരന് സീറ്റില്ല എംപിമാർ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പറഞ്ഞ് കെ സി വേണു​ഗോപാലും സണ്ണി ജോസഫും സതീശനുമെല്ലാം മാധ്യമങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിലെല്ലാം ഇടയിൽ പുട്ടിനു പീര എന്നപോലെ ഓരോ തവണയും സുധാകരൻ മത്സരിക്കും, സീറ്റ് കൊടുത്തില്ലെങ്കിൽ സ്വതന്ത്രനാകും, അതല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന വിധത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ അറഞ്ചംപുറഞ്ചം വന്നുകൊണ്ടിരുന്നു. അതിന് ആക്കംകൂട്ടാനെന്ന വിധം മല്ലികാർജുൻ ഖർ​ഗെയുടെ വീട്ടിൽ…

    Read More »
Back to top button
error: