Breaking News

  • ഇറാന്റെ പരമോന്നതനേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജതബ ഖമനേയിയ്ക്ക് പരിക്ക്; ആക്രമണം സ്ഥാനമേൽക്കാനിരിക്കെ

    ടെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മകൻ മുജ്തബ ഖമനേയിയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. പുതിയ പരമോന്നത നേതാവായി മുജതബ ഖമനേയി സ്ഥാനമേൽക്കാനിരിക്കെ യുദ്ധത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായി സ്ഥിരീകരണം വന്നിരിക്കുകയാണ്. സ്ഥാനാരോഹരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇറാനിയൻ സ്‌റ്റേറ്റ് ടിവിയാണ് ഇക്കാര്യം സ്ഥിരികരിക്കുന്നത്. റമദാൻ യുദ്ധത്തിലെ ‘ജൻബാസ്’ എന്നാണ് മുജ്തബ ഖമനേയിയെ ഇറാനിയൻ ടിവി വിശേഷിപ്പിച്ചത്. ശത്രുക്കളാൽ പരിക്കേൽക്കുന്നവരെയാണ് ഇങ്ങനെ പരാമർശിക്കുന്നത്. പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ കൂടുതൽ വിശദീകരണം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനേയിയും മാതാവും സഹോദരിയുമടക്കം ഫെബ്രുവരി 28-ന് ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 88 പുരോഹിതന്മാരുൾപ്പെട്ട പണ്ഡിതസഭയാണ് 56-കാരനായ മുജ്താബയെ ആ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറും (ഐ.ആർ.ജി.സി.) ഇറാന്റെ പിന്തുണയുള്ള ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയും മുജ്തബയുടെ നേതൃത്വം അംഗീകരിച്ചു. ആവശ്യമായ പരിശീലനം പിതാവിൽനിന്ന് മുജ്തബയ്ക്ക് കിട്ടിയിട്ടുണ്ടെന്നും ഈ പ്രതിസന്ധിഘട്ടം…

    Read More »
  • ഒരാഴ്ച കൊണ്ട് യുഎസിന്റെ 2.7 ബില്യൺ ഡോളർ വിലമതിക്കുന്ന റഡാർ സംവിധാനങ്ങൾ ഇറാൻ തകർത്തു; ഇനിയങ്ങോട്ട് പ്രഹരശേഷി ഉയർത്താനും ലക്ഷ്യമിടുന്നു

    ടെഹ്‌റാൻ: യുഎസുയുള്ള ഏറ്റുമുട്ടലിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അമേരിക്കയുടെ 2.7 ബില്യൺ ഡോളർ വിലമതിക്കുന്ന ഉയർന്ന മൂല്യമുള്ള റഡാർ സംവിധാനങ്ങൾ നശിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ. ഏകദേശം 70 മില്യൺ ഡോളർ വിലമതിക്കുന്ന AN/TPS-59 പോലുള്ള താഴ്ന്ന മൂല്യമുള്ള റഡാറുകൾ ഉൾപ്പെടെ, യുഎസ് സായുധ സേനയുടെ ഏറ്റവും ഉയർന്ന മൂല്യമുള്ള മൂന്ന് റഡാർ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് സ്ഥിരീകരിച്ചിരിക്കുന്നത് യുഎസിന്റെ വ്യത്യസ്ത മൂല്യമുള്ള ഒന്നിലധികം റഡാർ സിസ്റ്റങ്ങൾ ആക്രമണമിച്ച് തകർത്തുവെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട നഷ്ടം AN/FPS-132 റഡാറാണ്, ഇത് യുഎസ് മിസൈൽ പ്രതിരോധത്തിന്റെ ഏറ്റവും പുറം പാളിയുടെ ഭാഗമാകാൻ ഉദ്ദേശിച്ചുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ മുൻകൂർ മുന്നറിയിപ്പ് റഡാറാണ്. 5,000 കിലോമീറ്റർ വരെ അകലെയുള്ള വിക്ഷേപണങ്ങൾ കണ്ടെത്താനും നൂറുകണക്കിന് ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്ക് ചെയ്യാനും ബാലിസ്റ്റിക് മിസൈലുകൾക്ക് കൃത്യമായ പാത പ്രവചനം നൽകാനും കഴിയുന്ന ആ നിരീക്ഷണ സംവിധാനത്തിനാണ് ഇറാൻ തകരാർ വരുത്തിയത് . അതിനിടെയിതാ യുഎസിനും ഇസ്രയേലിനുമെതിരെ…

    Read More »
  • ഞാൻ രാജി വയ്ക്കുമെന്നു കരുതി ആരും പുറകേ നടക്കേണ്ട, ഒരു കത്തി തന്നാൽ വേണമെങ്കിൽ കൈ മുറിച്ച് ചോ​ര തരാം, അതു കുടിച്ചോ…. ഞാൻ ഇന്നു രാജിവച്ചു പോകുമെന്നാണ് ചിലർ കരുതിയത്- ​ഗണേഷ് കുമാർ

    തിരുവനന്തപുരം: ഭാര്യയോടു മാപ്പുപറഞ്ഞ് പ്രശ്നം ഒത്തുതീർപ്പാക്കിയ പിന്നാലെ രാജി വയ്ക്കുമെന്നു കരുതി ആരും തന്റെ പുറകേ നടക്കേണ്ടെന്ന് പരിഹസിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. അല്ലെങ്കിലും അങ്ങനെ ആഗ്രഹിക്കാൻ കൊള്ളാമോ എന്നു ചോ​ദിച്ച മന്ത്രി വേണമെങ്കിൽ കൈമുറിച്ച് തന്റെ ചോര തരാമെന്നും പറഞ്ഞു. കെഎസ്ആർടിസി മെഡിക്കൽ സെന്റർ ആൻഡ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിസഭയ്ക്ക് ഇനി കുറച്ചുദിവസം കൂടി മാത്രമേ കാലാവധി ഉള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ മന്ത്രിക്ക് ഒരു വിലയുമില്ല. എന്നെ ജനങ്ങൾ വ്യക്തിപരമായി സ്‌നേഹിക്കുന്നുണ്ട്. അവരെ വിദ്വേഷിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എന്റെ ചോര വേണമെങ്കിൽ ഒരു കത്തി തന്നാൽ കൈ മുറിച്ച് തരാം. അതു കുടിച്ചോ. ഞാൻ ഇന്നു രാജിവച്ചു പോകുമെന്നാണ് ചിലർ കരുതിയത്. അതു നടന്നില്ല. അത്തരം സന്തോഷത്തിനു വേണ്ടി നടക്കേണ്ട. അങ്ങനെയൊക്കെ ആഗ്രഹിച്ചാൽ കൊള്ളാമോ എന്നും മന്ത്രി ചോദിച്ചു. അതേസമയം പൊതുജനങ്ങൾക്കു കൂടി ചികിത്സ തേടാൻ കഴിയുന്ന കെഎസ്ആർടിസി…

    Read More »
  • കപ്പലുകൾ പിടിച്ചെടുക്കുന്നതിനേക്കാൾ അവ മുക്കിക്കളയുന്നതാണ് കൂടുതൽ ‘രസകരം’, സൈനീകർക്കും അതാണ് താല്പര്യം – ഇറാന്റെ കപ്പലുകൾ തകർക്കുന്നത് സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം

    വാഷിങ്ടൺ: ഇറാൻ നാവികസേനയുടെ കപ്പലുകൾ പിടിച്ചെടുക്കുന്നതിനേക്കാൾ അവ മുക്കിക്കളയുന്നതാണ് കൂടുതൽ ‘രസകര’മെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ കപ്പലുകൾ തകർക്കുന്നത് സംബന്ധിച്ച് അമേരിക്കൻ സൈനികരോട് നടത്തിയ ഇടപെടലുകൾ വിവരിക്കവെയാണ് ട്രംപ് ഇത്തരമൊരു പരാമർശം നടത്തിയത്. ശത്രുക്കളുടെ കപ്പലുകൾ നശിപ്പിക്കുന്നതിനോടാണ് സൈനികർക്ക് കൂടുതൽ താല്പര്യം. അവ മുക്കുന്നത് കൂടുതൽ സുരക്ഷിതമായ മാർഗമാണെന്ന് അവർ വിശ്വസിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. “ഇറാൻ്റെ കപ്പലുകൾ മികച്ച ഗുണനിലവാരമുള്ള കപ്പലുകളാണെന്ന് സൈനികർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എങ്കിൽപ്പിന്നെ എന്തുകൊണ്ട് നമുക്ക് അവ പിടിച്ചെടുത്ത് ഉപയോഗിച്ചുകൂടാ എന്ന് താൻ ചോദിച്ചെന്നും, എന്നാൽ അവ മുക്കിക്കളയുന്നതാണ് സൈനികർക്ക് ഇഷ്ടമെന്ന മറുപടിയാണ് ലഭിച്ചതെന്നും ട്രംപ് പറഞ്ഞു. കപ്പലുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനേക്കാൾ അവ മുക്കുന്നതാണ് സുരക്ഷിതമെന്ന സൈനികരുടെ വാദം ശരിയായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് നാലിന് ഇന്ത്യൻ മഹാസമുദ്രത്തിൽവെച്ച് ഇറാൻ്റെ ഐആർഐഎസ് ദേന എന്ന കപ്പൽ തകർത്തതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നതിനിടെയാണ് ട്രംപിൻ്റെ പ്രസ്താവന. 87 പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവത്തെ…

    Read More »
  • ഉസ്താദ് സാകിർ ഹുസൈൻ്റെ 75-ാം ജന്മവാർഷികാഘോഷത്തിൽ അദ്ദേഹത്തിൻ്റെ പാരമ്പര്യം കലയിൽ പ്രകടമാക്കിയ പ്രതിഭകളെ ആദരിച്ച് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത അംബാനി

    Read More »
  • സംസ്ക്കരിക്കാനായി കൊണ്ടുപോയ ‘മൃതദേഹം‘ ആംബുലൻസ് ഹമ്പ് കയറിയപ്പോൾ സംസാരിച്ചു; പിന്നെ ആ യാത്ര ആശുപത്രിയിലേയ്ക്ക്

    ബെംഗളൂരു: മരിച്ചുവെന്ന് കരുതി സംസ്‌കാരച്ചടങ്ങുകൾ നടത്താൻ കൊണ്ടുപോകുന്നതിനിടെ 65-കാരൻ സംസാരിച്ചു. ബാഗൽകോട്ട് ജില്ലയിലെ ജമാകാന്തിയിലാണ് സംഭവം. മുബാറക്ക് എന്ന വ്യക്തിയാണ് ‘മരിച്ച് ‘ജീവിച്ചത്. കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്ന ഇയാളെ ബെളഗാവിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. അവിടെ എത്തിയപ്പോൾ അയാൾ ഇതിനകം മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഉടൻതന്നെ സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നതിനായി സ്വന്തംസ്ഥലത്തേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു. ആംബുലൻസ് ലോകപുരയിൽ എത്തിയപ്പോൾ റോഡിലെ ഹമ്പിൽ കയറിയപ്പോൾ ‘മൃതദേഹം‘ കുലുങ്ങി. അപ്പോൾ മുബാറക്ക് ശ്വാസമെടുക്കുകയും സംസാരിക്കുകയുമായിരുന്നു. ഇത് കണ്ട് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ വിജയപുരയിലുള്ള ആശുപത്രിയിൽ എത്തിച്ചു. ഇയാൾ ഇപ്പോൾ ഇവിടെ ചികിത്സയിലാണ്.

    Read More »
  • ഇറാൻ ​യുദ്ധത്തിന്റെ ​ഗിയർ മാറ്റുന്നു… ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, റാസ് തനുറ എണ്ണ ശുദ്ധീകരണ ശാല ലക്ഷ്യമിട്ട് ഇറാൻ തൊടുത്തത് 1000 കിലോയ്ക്ക് മുകളിൽ വാർഹെഡുള്ള മിസൈലുകൾ… ഇനി മുതൽ യുദ്ധത്തിനുപയോ​ഗിക്കുക കൂടുതൽ പ്രഹര ശക്തിയുള്ള മിസൈലുകൾ മാത്രം- ഇറാൻ

    ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഉൾപ്പെട്ട സൈനിക ശക്തികളുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ, ഇനി മുതൽ 1000 കിലോഗ്രാം മുകളിലുള്ള വാർഹെഡുകളുള്ള മിസൈലുകൾ മാത്രമേ പ്രയോഗിക്കൂ എന്ന പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തി. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ബ്രിഗേഡിയർ ജനറൽ മജീദ് മൂസവി നടത്തിയ പ്രസ്താവനയാണ് യുദ്ധത്തിൽ പുതിയ ഘട്ടം ആരംഭിക്കുന്നതായി സൂചിപ്പിക്കുന്നത്. ലെബനീസ് മാധ്യമമായ അൽ മയാദീൻ റിപ്പോർട്ട് ചെയ്തതനുസരിച്ച്, അമേരിക്കൻ- ഇസ്രായേൽ സൈനിക താവളങ്ങൾക്കും ഗൾഫ് മേഖലയിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇനി മുതൽ കൂടുതൽ ശക്തമായി തുടരുമെന്ന് മൂസവി മുന്നറിയിപ്പ് നൽകി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും സൗദി അറേബ്യയിലെ റാസ് തനുറ എണ്ണ ശുദ്ധീകരണശാലയും മുമ്പ് ലക്ഷ്യമിട്ടിരുന്ന ആക്രമണങ്ങളിൽ ഇത് ഉൾപ്പെട്ടിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അതേസമയം സൈനിക നിരീക്ഷകരുടെ വിലയിരുത്തലിൽ, ഇറാൻ ഇപ്പോൾ യുദ്ധതന്ത്രത്തിൽ വലിയ മാറ്റം വരുത്തുകയാണ്. സംഘർഷത്തിൻ്റെ ആദ്യഘട്ടത്തിൽ ഇറാൻ പ്രധാനമായും കുറഞ്ഞ ചെലവുള്ള ഡ്രോണുകളും മിസൈലുകളും വലിയ തോതിൽ…

    Read More »
  • ‘ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ’: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച് ഇറാൻ പത്രം

    ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ കുട്ടികളുടെ ഫോട്ടോ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച് ടെഹ്റാൻ ടൈംസ്. യുഎസിന്‍റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മിനാബിലെ സ്കൂളിലെ കുട്ടികളുടെ ചിത്രമാണ് പത്രം പുറത്തുവിട്ടത്. ‘ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ’ എന്ന തലക്കെട്ടിലാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ഇറാനെതിരായ ആക്രമണം സംബന്ധിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തെറ്റായ അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മുഖപ്രസംഗവും പത്രം പ്രസിദ്ധീകരിച്ചു. അതേസമയം മിനാബിലെ വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാനെ തന്നെ കുറ്റപ്പെടുത്തിയാണ് ട്രംപ് രംഗത്തെത്തിയത്. ഫെബ്രുവരി 28 നാണ് മിനാബിൽ ആക്രമണം നടന്നത്. ടെഹ്‌റാനില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെ, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള മിനാബ് എന്ന ചെറുപട്ടണത്തിലെ ഷജറ ത്വയ്യിബ എലിമെന്ററി സ്‌കൂളാണ് തകര്‍ത്തത്. കുട്ടികള്‍ അടക്കം 160ലേറെ പേരാണ് കൊല്ലപ്പെട്ടത്. മക്കളെ സ്‌കൂളിലേക്കയച്ച മാതാപിതാക്കള്‍ തകര്‍ന്ന സ്‌കൂളിനു മുന്നില്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിഷേധം ഉയർന്നതോടെ ഇങ്ങനെയൊരു ആക്രമണം നടന്നതായി അറിയില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.…

    Read More »
  • ‘അത് കുടുംബ പ്രശ്നമായിരുന്നു; അവർതന്നെ പറഞ്ഞു ആ വിഷയം തീർന്നുവെന്ന്‘ : ​ഗണേഷ് കുമാർ വിഷയത്തിൽ എ.എൻ. ഷംസീർ

    കോഴിക്കോട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഉയർന്നുവന്ന ആരോപണം അടഞ്ഞ അധ്യായമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കഴിഞ്ഞദിവസം പ്രചരിച്ചതെല്ലാം അവരുടെ ഒരു കുടുംബപ്രശ്‌നമാണ്. അത് അവർതന്നെ പരിഹരിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാകുന്നതെന്നും എ.എൻ ഷംസീർ കോഴിക്കോട് പറഞ്ഞു. അവർ പറഞ്ഞ കാര്യമാണ് മാധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളൊന്നും രാഷ്ട്രീയ പ്രശ്‌നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയ പ്രശ്‌നമാക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നും ഇല്ല. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ശേഷം ജനങ്ങൾ തീരുമാനിക്കട്ടയെന്നും ഷംസീർ പറഞ്ഞു.

    Read More »
  • മിനാബിൽ 150 പെൺകുട്ടികളെ കൊന്നൊടുക്കിയത് ഇറാനുമാകാം!! ഞാൻ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ടിട്ടില്ല, ലോകത്തെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമഹോക്ക് മിസൈലുകൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നു, ഇറാന്റെ കയ്യിലുമുണ്ട്….

    വാഷിങ്ടൺ: ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്‌കൂളിന് സമീപം അമേരിക്കൻ ‘ടോമഹോക്ക്’ മിസൈൽ പതിച്ച് 150 വിദ്യാർഥിനികൾ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രതികരണവുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ലോകത്തെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമഹോക്ക് മിസൈലുകൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇറാന്റെ പക്കലും ടോമഹോക്ക് മിസൈലുകൾ ഉണ്ടെന്നും പറഞ്ഞു. അതേസമയം ഫെബ്രുവരി 28-ന് ഇറാനുനേരെ യു.എസും ഇസ്രായേലും നടത്തിയ ആക്രമണത്തിന്റെ അതേദിനത്തിലാണ് തെക്കൻ ഇറാനിലെ മിനാബിലെ പ്രൈമറി സ്‌കൂളിന് സമീപമുള്ള നാവിക താവളത്തിൽ മിസൈൽ പതിച്ചത്. ഈ ആക്രമണത്തിൽ പിഞ്ചുകുട്ടികളടക്കം 175 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതു ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇറാനിലെ മെഹർ വാർത്താ ഏജൻസി പുറത്തുവിട്ട ദൃശ്യങ്ങളിൽ, ജനവാസമേഖലയോട് ചേർന്നുള്ള കെട്ടിടത്തിൽ മിസൈൽ പതിക്കുന്നതും വലിയ തോതിൽ പുക ഉയരുന്നതും വ്യക്തമാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇറാനിയൻ പതാക പുതപ്പിച്ച ചെറിയ…

    Read More »
Back to top button
error: