Breaking News

  • മിനാബിൽ 150 പെൺകുട്ടികളെ കൊന്നൊടുക്കിയത് ഇറാനുമാകാം!! ഞാൻ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ടിട്ടില്ല, ലോകത്തെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമഹോക്ക് മിസൈലുകൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നു, ഇറാന്റെ കയ്യിലുമുണ്ട്….

    വാഷിങ്ടൺ: ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്‌കൂളിന് സമീപം അമേരിക്കൻ ‘ടോമഹോക്ക്’ മിസൈൽ പതിച്ച് 150 വിദ്യാർഥിനികൾ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രതികരണവുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ലോകത്തെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമഹോക്ക് മിസൈലുകൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇറാന്റെ പക്കലും ടോമഹോക്ക് മിസൈലുകൾ ഉണ്ടെന്നും പറഞ്ഞു. അതേസമയം ഫെബ്രുവരി 28-ന് ഇറാനുനേരെ യു.എസും ഇസ്രായേലും നടത്തിയ ആക്രമണത്തിന്റെ അതേദിനത്തിലാണ് തെക്കൻ ഇറാനിലെ മിനാബിലെ പ്രൈമറി സ്‌കൂളിന് സമീപമുള്ള നാവിക താവളത്തിൽ മിസൈൽ പതിച്ചത്. ഈ ആക്രമണത്തിൽ പിഞ്ചുകുട്ടികളടക്കം 175 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതു ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇറാനിലെ മെഹർ വാർത്താ ഏജൻസി പുറത്തുവിട്ട ദൃശ്യങ്ങളിൽ, ജനവാസമേഖലയോട് ചേർന്നുള്ള കെട്ടിടത്തിൽ മിസൈൽ പതിക്കുന്നതും വലിയ തോതിൽ പുക ഉയരുന്നതും വ്യക്തമാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇറാനിയൻ പതാക പുതപ്പിച്ച ചെറിയ…

    Read More »
  • മുഖ്യമന്ത്രിയുടെ ഓഫീസ് സർക്കാർ ജീവനക്കാർക്ക് ഡിഎ സന്ദേശം അയച്ചതിൽ തെറ്റില്ലെന്ന് ഹൈക്കോടതി; ഇത് നല്ല ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു ഹര്‍ജിക്കാരനോട് കോടതി

    കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡി എ സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമാണ് ഇതെല്ലാം. ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡി എ സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി സന്ദേശം അയയ്ക്കാനും ഹെെക്കോടതി അനുമതി നൽകി. ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റ് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഡിഎ സന്ദേശത്തില്‍ എന്താണ് നിയമ വിരുദ്ധത. ക്ഷേമരാഷ്ട്രത്തില്‍ ഭരണനിര്‍വ്വഹണം എളുപ്പമാക്കുന്നതിനാണ് സാങ്കേതിക വിദ്യ. മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നല്ല, ഐടി മിഷന്റെ അക്കൗണ്ടില്‍ നിന്നാണ് ഡിഎ സന്ദേശം അയച്ചത്. മൂന്നാംകക്ഷിയല്ല സന്ദേശം അയയ്ക്കുന്നത്. ഇത് നല്ല ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചത്. സന്ദേശം അയയ്ക്കുന്നതിനുള്ള സമ്പൂര്‍ണ്ണ ചുമതല ഐടി മിഷനാണ് എന്ന് ഐടി മിഷനിലെ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ അറിയിച്ചത്. ഐടി മിഷന് നിരവധി…

    Read More »
  • മരത്തിൽ നിന്ന് കയറിൽ കെട്ടി ഇറക്കിയ ചക്ക അനുവാദം ചോദിക്കാതെ എടുത്തുകൊണ്ടുപോയി, അയൽവാസിയെ പൂവരണി പള്ളിക്ക് സമീപമിട്ട് വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്തി!! പ്രതിക്ക് ജീവപര്യന്തം ശിക്ഷ

    കോട്ടയം: പൂവരണിയിൽ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയ വൈരാ​ഗ്യത്തിൽ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം പൂവരണി ജോസിനെ(66)തിരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ ഒരുലക്ഷം രൂപ പിഴയും അടക്കേണ്ടത്. ആക്രമണത്തിൽ പൂവരണി സ്വദേശി സ്‌കറിയ ചാക്കോയാണ് കൊല്ലപ്പെട്ടത്.2018ലായിരുന്നു കേസിനാസ്പദമായ സംഭവം. കയറിൽ കെട്ടി ഇറക്കിയ ചക്ക, ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ ജോസ് പൂവരണി പള്ളിക്ക് സമീപം വെച്ച് വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

    Read More »
  • “അയ്യായിരം പ്രണയിനികൾ ഉണ്ടെന്ന് തലയിൽ ആൾത്താമസം ഉള്ളവർ പറയുമോ? ഇയാളെ ഊളംപാറയിൽ അയക്കണ്ടേ… ഇത്ര തറ മന്ത്രി വേറെ കാണില്ല, പല ഭാര്യമാരായി, അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല, പെണ്ണിനോടും പൊന്നിനോടും കെബി ഗണേഷ് കുമാറിന് ഏറെയിഷ്ടം”- വെള്ളാപ്പള്ളി

    ആലപ്പുഴ: കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രം​ഗത്ത്. ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല, മാന്യതയും മര്യാദയും വേണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കുമ്പോൾ നിലയും വിലയും സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ ബി ഗണേഷ് കുമാർ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത് ആണെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു. ‘ഇത്തരം പ്രവർത്തികൾ ഭാരതീയ സംസ്‌കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുൽ മാങ്കൂട്ടത്തിനെതിരെയടക്കം ഉയർന്ന ആരോപണങ്ങൾ ലൈവായി ഇവിടെ നിൽക്കുമ്പോൾ. സർക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം’, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാന്യമായി പൊതുപ്രവർത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെബി ഗണേഷ് കുമാർ. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല. മാന്യതയും മര്യാദയും വേണം. മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്. ഭംഗിയായി ഭരണം കൊണ്ടുപോവുമ്പോൾ ഇതെല്ലാം…

    Read More »
  • നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി; നടപടി സർക്കാർ നല്കിയ അപ്പീലിന്റെ പശ്ചാത്തലത്തിൽ

    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയച്ചത്. കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സമര്‍പ്പിച്ചത്. കോടതി തെളിവുകൾ ശേഖരിച്ചത് പക്ഷപാതപരമാണെന്നും വിചാരണ നീതി പൂർവ്വം നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നല്കിയത്. മുഖ്യപ്രതി പൾസർ സുനിയും നടൻ ദിലീപും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നതിന്റെ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നുണ്ട്. ഇരുവരും ആറുതവണ പലയിടങ്ങളിൽ കണ്ടുമുട്ടിയെന്നതിന്റെ തെളിവുകളും സാക്ഷ്യമൊഴികളും ഹാജരാക്കിയിട്ടും ഇരുവരും ഒരുമിച്ചു നില്ക്കുന്ന ചിത്രമോ ദൃശ്യങ്ങളോ ഇല്ലല്ലോയെന്ന് ചോദിച്ച് കോടതി അതെല്ലാം നിസാരമായി തള്ളിക്കളഞ്ഞുവെന്നും അപ്പീലിൽ പരാമർശിച്ചിട്ടുണ്ട്. അതിക്രമ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിന്റെ പക്കലെത്തിയെന്നതിനും തെളിവുണ്ട്. അതും കോടതി പരി​ഗണിച്ചില്ല. ഇത്തരത്തിൽ…

    Read More »
  • ലോൺ ആപ്പ് ഭീഷണി, തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്ത ഫോട്ടോകൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് അപമാനിച്ചു!! 21 കാരൻ ആസിഡ് കുടിച്ച് ജീവനൊടുക്കി

    തിരുവനന്തപുരം: ലോൺ ആപ്പ് വഴി എടുത്ത പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയുണ്ടായ ഭീഷണിയിൽ 21കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് എന്ന സച്ചുവാണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് അപമാനിച്ചു. ഇതിൽ മനംനൊന്ത് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്. ഈമാസം ആറിന് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ്, മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. സംഭവത്തിൽ കുടുംബം പോലീസിലും സൈബർ സെല്ലിലും പരാതി നൽകി. ആനന്ദിന് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നതായി പിതൃസഹോദരൻ അനിൽകുമാർ പ്രതികരിച്ചു.

    Read More »
  • ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം ഇറാൻ തടഞ്ഞാൽ 20 ശതമാനം കൂടുതൽ ശേഷിയോടെ പ്രഹരിക്കുമെന്നും താക്കീത്; പിന്നാലെ ക്രൂഡ് ഓയിൽ-പാചക വാതക വില താഴേയ്ക്ക്

    വാഷിം​ഗ്ടൺ: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം ഇറാൻ തടഞ്ഞാൽ 20 ശതമാനം കൂടുതൽ ശേഷിയോടെ പ്രഹരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുദ്ധം ഉടൻ അവസാനിക്കും. ഇത് ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന ചൈന അടക്കമുള്ള രാജ്യങ്ങൾക്കുള്ള സമ്മാനമാണ്. ഒരു പാട് കയ്യടി കിട്ടാൻ പോകുന്ന നീക്കമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. ഇറാനിലെ യുദ്ധം പെട്ടെന്ന് തീരുമെന്നും ഡോണൾഡ് ട്രംപ് പറയുകയുണ്ടായി. ഇതേതുടർന്ന് കൂപ്പുകുത്തി ക്രൂഡ് ഓയിൽ വില. ഇന്നലെ ബാരലിന് 120 ഡോളറിന് തൊട്ടടുത്തെത്തിയ ക്രൂഡ് ഓയില്‍ നിലവിൽ 90 ഡോളറിന് താഴെയാണ്.ബ്രെന്‍റ് ക്രൂഡ് 89 ഡോളറിലും ഡബ്ല്യൂടിഐ 86 ഡോളറിലുമെത്തി. എന്നാൽ യുഎഇയുടെ മർബൻ ക്രൂഡ് 110 ഡോളറിൽ തന്നെയാണ്. പാചക വാതക വിലയും ഇടിഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതോടെ ഇന്ന് രാജ്യാന്തര തലത്തിൽ വിപണികൾ തിരിച്ചു വരുമെന്നാണ് കരുതുന്നത്. ഏഷ്യൻ ഓഹരി വിപണികൾ രാവിലെ നേട്ടത്തിലാണ്. ജപ്പാനിലെ നിക്കെയ്…

    Read More »
  • ജി. സുധാകരനോട് ഇനി അനുരഞ്ജനത്തിനില്ലെന്ന് സിപിഎം ; വീട്ടിലെത്തുന്നവരെ നിരീക്ഷിക്കാൻ സ്‌പെഷ്യൽബ്രാഞ്ച്; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്

    ആലപ്പുഴ ∙ പാർട്ടിയുമായി ഇടഞ്ഞ് അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം അവസാനിപ്പിച്ചെന്നു വിവരം. ഇതോടെ അമ്പലപ്പുഴ മണ്ഡലത്തിൽ അദ്ദേഹത്തെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ സുധാകരനുമായി ബന്ധപ്പെടുന്നുണ്ട്. സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തയാറായാൽ യുഡിഎഫ് പിന്തുണ നൽകുമെന്ന ഉറപ്പു നൽകിയിട്ടുണ്ട്. സുധാകരൻ സ്വന്തം നിലയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുമെന്ന തരത്തിലാണു ചർച്ചകൾ നീങ്ങുന്നത്. ജി.സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമേ അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥിയെ തീരുമാനിക്കുകയുള്ളുവെന്ന സന്ദേശം സംസ്ഥാന നേതൃത്വം ജില്ലയിലെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലെ സാധ്യതാ സ്ഥാനാർഥി പട്ടികയിലുള്ള കോൺഗ്രസ് നേതാക്കളോട് മറ്റെവിടെയെങ്കിലും പരിഗണിക്കേണ്ടതുണ്ടോ എന്നു നേരത്തേ തന്നെ നേതൃത്വം ആരാഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടു സംസാരിച്ചിട്ടും വഴങ്ങാത്ത ജി.സുധാകരനുമായി ഇനി അനുനയ നീക്കങ്ങൾ വേണ്ടെന്ന നിലപാടിലാണു സിപിഎം നേതൃത്വം. എം.വി.ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറും സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. അംഗത്വം പുതുക്കണമെന്ന്…

    Read More »
  • യുഎസ്- ഇസ്രയേലിന് എതിരായ സൈനികനീക്കങ്ങൾ എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് ഞങ്ങളാണ്, അമേരിക്കയല്ല… മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിൽ- ട്രംപിന് മറുപടിയുമായി ഇറാൻ

    ടെഹ്‌റാൻ: അമേരിക്ക, ഇറാൻ, ഇസ്രയേൽ യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് ഇറാൻ സായുധസേനയായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർ(ഐആർജിസി). മുൻപ് യുദ്ധം ഏകദേശം അവസാനിക്കാറായെന്നു ഒരഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെയാണ് യുഎസിന് മറുപടിയുമായി ഇറാൻ രംഗത്തെത്തിയത്. ”യുദ്ധത്തിന്റെ അവസാനം നിർണയിക്കുന്നത് ഞങ്ങളാണ്. മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിലാണ്. അതിനാൽ അമേരിക്കൻ സൈന്യമല്ല യുദ്ധം അവസാനിപ്പിക്കേണ്ടത്”, ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. യുഎസിനും ഇസ്രയേലിനും എതിരായ സൈനികനീക്കങ്ങൾ എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് തങ്ങളാണെന്നും ഐആർജിസി വ്യക്തമാക്കി. അതേസമയം ഇറാൻ യുദ്ധം ഏകദേശം പൂർത്തിയായെന്നും ഉടൻ അവസാനിക്കുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നത്. ഇതൊരു ‘ചെറിയ യാത്ര’ മാത്രമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടസപ്പെടുത്തിയാൽ ഇതുവരെ നേരിട്ടതിനെക്കാൾ 20 മടങ്ങ് കഠിനമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.

    Read More »
  • സ്വർണ്ണ വില കൂടി: പവന് 520 രൂപ വർദ്ധിച്ച് 1,19,080യായി; വെള്ളിയും മുകളിലോട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നേക്ക് 65 രൂപയാണ് കൂടിയത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 520 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14,885 രൂപയും, ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയുമാണ് കേരളത്തിലെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് വില 1,20,00 രൂപയായിരുന്നു. പിന്നീട് ഇന്നേക്ക് വിലയിടിയുകയായിരുന്നു. ഇന്ന് വീണ്ടും വിലയിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു ആ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 290 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് ഇന്ന് 2,900 രൂപയാണ്. ഈ മാസം ഇതുവരെയുള്ള സ്വ‌‍‌ർണ…

    Read More »
Back to top button
error: