Breaking News
-
രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ അഴിമതി നിലനിൽക്കുന്ന സംസ്ഥാനമെന്ന പദവി കേരളത്തിന്, ജനം എൽഡിഎഫിനോടൊപ്പമാണ്!! ആ ഡാഷ് എന്നിടത്ത് പൂരിപ്പിക്കേണ്ടത് അവരവര് തന്നെ- പിണറായി
കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എൽഡിഎഫിന് മാത്രമേ നാടിനെ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന് ജനങ്ങൾക്ക് അറിയാം. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതുകൊണ്ട് കാര്യമില്ലെന്നും അതൊന്നും ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ 194ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാന തെരഞ്ഞെടുപ്പാണിത്. വികസിത കേരളത്തിലേക്ക് ചുവടുവെച്ച് നിൽക്കുകയാണ് നമ്മൾ. എല്ലാ മേഖലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനായി. അത് തുടരണം. വികസനത്തിന് ഇടവേള ഉണ്ടാകരുത് എന്നാണ് ജനം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളാകെ എൽഡിഎഫിനോടൊപ്പമാണ്. എൽഡിഎഫിനെ എതിർക്കുന്ന മുന്നണികളിലുള്ളവരടക്കം നാടിന് വികസനം വേണമെന്ന് ചിന്തിക്കുന്നവരാണ്. ജനങ്ങൾക്ക് കൃത്യമായ അനുഭവമുണ്ട്. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിന്റെ പുരോഗതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് ആകുമ്പോൾ ഒരു തരത്തിലുള്ള അവ്യാഗ്രതകളും ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പാണ്. രാജ്യത്തെ…
Read More » -
ജനിച്ചയുടൻ ഷംന ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറുത്തു, പിന്നാലെ മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി… ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ല, അതിനിടയിൽ രണ്ടാമത്തെ കുഞ്ഞുമെത്തി- മൊഴി, ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞില്ല- ഭർത്താവ്
വെള്ളറട: നവജാത ശിശുവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ കേസിൽ ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറത്തു. പിന്നാലെ മരണം ഉറപ്പാക്കാൻ മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് പ്രതിയായ മാതാവ് പോലീസിന് മൊഴി നൽകു. കേസിൽ മാതാവായ ഷംനയെ (23) പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽവച്ച് ഷംന പ്രസവിച്ചത്. മൂന്നുവർഷം മുൻപായിരുന്നു അൽത്താഫുമായുള്ള ഇവരുടെ വിവാഹം. രണ്ടുവയസുള്ള മറ്റൊരു കുഞ്ഞുണ്ട്. ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ലെന്നതാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് ഷംന പോലീസിനോട് പറഞ്ഞു. അതേസമയം ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അൽത്താഫ് ജോലികഴിഞ്ഞ് ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തുമ്പോൾ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകാനായി അൽത്താഫും ബന്ധുവും ചേർന്ന് ഷംനയെ എടുത്ത് ഓട്ടോറിക്ഷയിൽ കയറ്റി. തുടർന്ന് ഷംനയുടെ ചെരുപ്പെടുക്കാനായി അൽത്താഫ് മുറിയിൽ കയറിയപ്പോഴാണ് കട്ടിലിനടിയിൽ രക്തം പുരണ്ട തുണിയിൽ ചോരക്കുഞ്ഞിനെ കണ്ടത്. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു. മൃതദേഹത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് ഡോക്ടറാണ് പോലീസിൽ…
Read More » -
ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് ട്രംപിന്റെ പിൻതുണയോടെ?, ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, യുഎസ്– ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂർ തികയും മുൻപ്തന്നെ പുതിയ സംഘർഷം
തെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ട് ആഴ്ചത്തെ യു എസ്–ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ പശ്ചിമേഷ്യയിൽ പുതിയ സംഘർഷാവസ്ഥ. ഇസ്രായേൽ ലെബനനിൽ തുടരുന്ന സൈനികാക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗോള ഇന്ധന ഗതാഗതത്തിന്റെ പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് അടച്ചത് ലോകവ്യാപകമായി എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഈ കടലിടുക്ക് വീണ്ടും തുറക്കാമെന്ന് ഇറാൻ മുൻപ് സമ്മതിച്ചിരുന്നുവെങ്കിലും, ലെബനനിലെ സാഹചര്യം ചൂടുപിടിച്ചതോടെ ഇറാൻ നിലപാട് കടുപ്പിച്ചതായാണ് സൂചന. ഫാർസ് ന്യൂസ് ഏജെൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇസ്രായേൽ ലെബനനിൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇറാൻ ഈ നീക്കം സ്വീകരിച്ചത്. ഇതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ്– ഇറാൻ വെടിനിർത്തൽ കരാറിനെ പിന്തുണച്ചെങ്കിലും, അതിൽ ലെബനൻ ഉൾപ്പെടുന്നില്ലെന്ന് വ്യക്തമാക്കി. “ഇറാൻ കടലിടുക്ക് തുറക്കുകയും മേഖലയിലെ ആക്രമണങ്ങൾ നിർത്തുകയും ചെയ്യുന്നുവെങ്കിൽ ട്രംപിന്റെ…
Read More » -
ബൂത്തിനു മുന്നിൽ ചക്ക പറിക്കാൻ നിൽക്കുന്ന ആന! വോട്ടർമാരുടെ കാഴ്ചപരിധിയിൽ നിന്നും ഈ ചിഹ്നങ്ങളെ ഒളിപ്പിക്കാനുള്ള പെടാപാടിൽ പോളിങ് ഓഫീസർമാർ
അന്നമനട (തൃശ്ശൂർ): രണ്ട് കാലും തുമ്പിക്കൈയും ഉയർത്തി ചക്ക പറിക്കാൻ നിൽക്കുന്ന ആനയുടെയും ചക്കയുടെയും ശില്പം അന്നമനടയിലെ സ്കൂൾ കവാടത്തിലെ ആകർഷണീയ കാഴ്ചയാണ്. എന്നാൽ, സ്‌കൂൾമുറ്റത്തെ ഈ ചക്കയും ആനയും ബാലറ്റിൽ ഇടംപിടിച്ചതോടെ തിരഞ്ഞെടുപ്പ് അധികാരികൾക്ക് ഈ ശില്പം പൊല്ലാപ്പായി . കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ മൂന്ന് ബൂത്തുകൾ പ്രവർത്തിക്കേണ്ട സ്‌കൂൾ കവാടത്തിലാണ് ഈ ചിഹ്നം തല ഉയർത്തിനിൽക്കുന്നത്. ഇതോടെ ഈ ആനയും ചക്കയും ആസ്വാദനത്തിനപ്പുറം വോട്ടുചെയ്യാനെത്തുന്ന വോട്ടർമാരെ ആകർഷിക്കുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരും ചിഹ്നം അനുവദിച്ചുകിട്ടിയ രണ്ടുപേർ ഒഴികെയുള്ളവരും. ഇതോടെ ഈ ആനയെയും ചക്കയെയും എങ്ങനെ ബൂത്തിലെത്തുന്നവരുടെ കണ്ണെത്താതെ ഒളിപ്പിക്കാനാവുമെന്ന ചിന്തയിലായി പോളിങ് ഓഫീസർമാർ. ചക്ക ചെറിയൊരു തുണിയിലോ സഞ്ചിയിലോ ആക്കി ഒളിപ്പിക്കാം പക്ഷേ, ഏതാണ്ട് ഒരാനയുടെ വലുപ്പമുള്ള ആനയുടെ ശില്പം എങ്ങനെ ഒളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവർ. തിരഞ്ഞെടുപ്പ് ബാലറ്റിലുള്ള ചിഹ്നം നിശ്ചിതപരിധിക്കപ്പുറത്തേ പ്രദർശിപ്പിക്കാവൂവെന്നാണ് ചട്ടം. എന്നാൽ, ഈ ആനയും ചക്കയുമാകട്ടെ സ്‌കൂൾവളപ്പിലെ ഗേറ്റിൽത്തന്നെയാണ്. നിയമപ്രകാരം വോട്ടുചെയ്യാനെത്തുന്നവരെ ആകർഷിക്കാത്ത നിലയിൽ…
Read More » -
പോളിംഗ് പുരോഗമിക്കുന്നു; ബൂത്തുകളിൽ നീണ്ട നിര; രാവിലെ തന്നെയെത്തി സുരേഷ് ഗോപി, മോഹൻലാൽ, പൃഥ്വിരാജ് എന്നീ താരങ്ങൾ
കൊച്ചി: കേരളം വിധിയെഴുതുന്നു. സംസ്ഥാനത്തെ പല ബൂത്തുകളിലും രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് .എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ തുടങ്ങിയവർ രാവിലെ ഏഴരയ്ക്ക് മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്നോടിയായി നടക്കേണ്ട മോക്ഡ്രിൽ പലയിടത്തും സാങ്കേതിക തടസ്സങ്ങൾ കാരണം മുടങ്ങിയത് ആശങ്കയ്ക്കിടയാക്കി. തകരാറിലായ മെഷിനുകൾ മാറ്റിസ്ഥാപിച്ചു. വൈകീട്ട് ആറുമണി വരെയാണ് പോളിങ്. ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനമുള്ളയാൾക്കുവരെ സ്ലിപ് നൽകും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.
Read More » -
അന്ധവിശ്വാസത്തെ തിരുത്താൻ കോടതികൾക്കാകുമെന്ന് സുപ്രീംകോടതി; അത് കോടതിയുടെ പരിധിയിൽ വരുന്ന കാര്യമേയല്ലെന്നും നിയമനിർമ്മാണമാണ് പരിഹാരമെന്നും കേന്ദ്രം
ന്യൂഡൽഹി: ഒരു മതാചാരം അന്ധവിശ്വാസമാണോയെന്ന് പരിശോധിക്കാൻ കോടതികൾക്കാകുമെന്ന് സുപ്രീംകോടതി. എന്നാൽ, ജഡ്ജിമാരുടെ പാണ്ഡിത്യം മതത്തിലല്ല, നിയമത്തിലാണെന്നും മതേതരകോടതികൾക്ക് ഇക്കാര്യം പരിശോധിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. ഒരു ആചാരം അന്ധവിശ്വാസമാണോയെന്ന് എങ്ങനെയാണ് കോടതിക്ക് പരിശോധിക്കാനാവുകയെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു. അന്ധവിശ്വാസമാണെന്ന് സങ്കല്പിച്ചാൽത്തന്നെ കോടതിയല്ല, നിയമനിർമാണമാണ് പരിഹാരമെന്നും അദ്ദേഹം വാദിച്ചു. അതേസമയം, മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന നരബലിപോലുള്ളവയിൽ ഇടപെടാമെന്നതിൽ ഒരു തർക്കവുമില്ലെന്ന് തുഷാർ മേത്ത പറഞ്ഞു. പൊതുക്രമം, ആരോഗ്യം, ധാർമികത എന്നിവയ്‌ക്കെതിരായ ആചാരങ്ങളിൽ കോടതിക്ക് ഇടപെടാം. എന്നാൽ, മതപരിഷ്‌കരണത്തിന്റെപേരിൽ മതത്തിന്റെ സവിശേഷതതന്നെ ഇല്ലാതാക്കരുതെന്ന് തുഷാർ മേത്ത വാദിച്ചു. ഇതിനോട് ജസ്റ്റിസ് ബി.വി. നാഗരത്‌ന യോജിച്ചു. ശബരിമലക്കേസിലെ വിശാലമായ നിയമപ്രശ്‌നങ്ങൾ പരിശോധിക്കുന്ന ഒമ്പതംഗബെഞ്ചിലെ ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ളയാണ് അന്ധവിശ്വാസമാണോയെന്ന് കോടതിക്ക് നിശ്ചയിക്കാനാകുമെന്ന് പറഞ്ഞത്. എന്നാൽ, ഒരു ആചാരം അന്ധവിശ്വാസമാണെന്നും പരിഷ്‌കരണം ആവശ്യമാണെന്നും പറയേണ്ടത് നിയമനിർമാണസഭകളാണെന്ന് സോളിസിറ്റർ വാദിച്ചു. അതേസമയം, നിയമനിർമാണസഭകളാണ് അവസാനവാക്കെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് അമാനുള്ള വ്യക്തമാക്കി. നാഗാലാൻഡിൽ മതാചാരമായി കാണുന്ന ഒന്നിനെ…
Read More » -
കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കായി കർണ്ണാടകയിലെത്തിയ മലയാളി വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി; തിരച്ചിൽ തുടരുന്നു
മൈസൂരു: പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി. പാലക്കാട് കടമ്പഴിപുറത്തെ രമേശിന്റെ മകൾ ശ്രീനന്ദ(15)യെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ. ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ വൈകീട്ട് 5.30-ഓടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും വനം ജീവനക്കാരും പോലീസും ബുധനാഴ്ച പുലർച്ചെവരെ തിരച്ചിൽനടത്തി. പുലർച്ചെ 4.30-വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും രാവിലെ ദുരന്തനിവാരണ സംഘങ്ങളും ചേർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചതായി ചിക്കമഗളൂരു പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ അറിയിച്ചു.
Read More » -
വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുന്നതിനാൽ വോട്ടർമാർക്ക് അധിക നേരം ക്യൂ നിൽക്കേണ്ടി വരില്ലെന്ന് തിര. കമ്മീഷൻ; കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഇന്ന് വിധിയെഴുതും
തിരുവനന്തപുരം:പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ബൂത്തിലേക്ക്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. 883 സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 27196936 സമ്മതിദായകരാണുള്ളത്. വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലെ 30495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ഇവയിൽ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ എന്ന നിബന്ധന പാലിക്കാനായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകൾ വർധിപ്പിച്ചതിനാൽ ഇത്തവണ വോട്ടർമാർ ഏറെനേരം ക്യൂ നിൽക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണു തിരഞ്ഞെടുപ്പ് കമ്മിഷൻ. സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജരാണ്. അസമിലും പുതുച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്.
Read More » -
ലെബനിലെങ്ങും ഇസ്രയേൽ വ്യോമാക്രമണം;89 ആളുകളോളം കൊല്ലപ്പെട്ടു; 700-ൽപ്പരം പേർക്ക് പരിക്ക്; ഹോർമൂസിൽ വീണ്ടും പ്രതിസന്ധി; അമേരിക്ക- ഇറാൻ വെടിനിർത്തൽ നിലനിൽക്കുമോ?
ബെയ്റൂത്ത്: യു.എസ്–ഇറാൻ വെടിനിർത്തൽ ധാരണയുടെ ഭാവിയെ ആശങ്കയിലാഴ്ത്തി ലെബനനിൽ വ്യാപക വ്യോമാക്രമണം നടത്തി ഇസ്രയേൽ . ആക്രമണങ്ങളിൽ കുറഞ്ഞത് 89 പേർ കൊല്ലപ്പെട്ടതായും 700-ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബെയ്റൂത്ത് ഉൾപ്പെടെ ലെബനനിലെ നൂറോളം ഇടങ്ങളിലാണ് വ്യോമാക്രമണം നടന്നത്.അതിനുള്ള തിരിച്ചടിയായി ഹിസ്ബുള്ള ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ആക്രമണങ്ങളെ “കാടത്തം” എന്നു വിശേഷിപ്പിച്ച് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ രംഗത്തെത്തി. നിരവധി കെട്ടിടങ്ങൾ തകർന്നതോടെ ആശുപത്രികൾ പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. ടയർ നഗരത്തിലെ ജനവാസ മേഖലയിലുള്ള ബഹുനില കെട്ടിടം സ്‌ഫോടനത്തിൽ തകർന്നതും സമീപ പ്രദേശങ്ങൾ പുകമഞ്ഞിൽ മുങ്ങിയതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിന് മുൻപ് പ്രദേശവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ പ്രതിരോധസേന മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ലെബനനിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം നിയന്ത്രിച്ചതായി റിപ്പോർട്ടുണ്ട്. വെടിനിർത്തൽ ധാരണയിലെ പ്രധാന വ്യവസ്ഥകളിലൊന്നായ കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഇതോടെ ബാധിക്കപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. ഇന്ന്…
Read More » -
ശോഭ സുരേന്ദ്രന് വേണ്ടി വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകി, ആരോപണത്തിൽ കേസെടുക്കാൻ നിർദേശം
പാലാക്കാട്: ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രനു വേണ്ടി വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയതായുള്ള ആരോപണത്തിൽ കേസെടുക്കാൻ നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തുവെന്ന പരാതിയിൽ ഫ്ലൈയിങ് സ്ക്വാഡ് പ്രാഥമിക അന്വേഷണം നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി. കൂടാതെ ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റ ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകുകയും ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ശേഷം സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പണം വിതരണം ചെയ്യുന്നതിൻറെ ദൃശ്യങ്ങൾ കോൺഗ്രസാണ് പുറത്ത് വിട്ടത്. കണ്ണാടി പഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കണ്ണാടി പഞ്ചായത്തിലെ…
Read More »