Breaking NewsKeralaLead NewsNEWSpolitics
‘അത് കുടുംബ പ്രശ്നമായിരുന്നു; അവർതന്നെ പറഞ്ഞു ആ വിഷയം തീർന്നുവെന്ന്‘ : ഗണേഷ് കുമാർ വിഷയത്തിൽ എ.എൻ. ഷംസീർ

കോഴിക്കോട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഉയർന്നുവന്ന ആരോപണം അടഞ്ഞ അധ്യായമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കഴിഞ്ഞദിവസം പ്രചരിച്ചതെല്ലാം അവരുടെ ഒരു കുടുംബപ്രശ്നമാണ്. അത് അവർതന്നെ പരിഹരിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാകുന്നതെന്നും എ.എൻ ഷംസീർ കോഴിക്കോട് പറഞ്ഞു.
അവർ പറഞ്ഞ കാര്യമാണ് മാധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന് പറഞ്ഞു. കുടുംബപ്രശ്നങ്ങളൊന്നും രാഷ്ട്രീയ പ്രശ്നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയ പ്രശ്നമാക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നും ഇല്ല. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ശേഷം ജനങ്ങൾ തീരുമാനിക്കട്ടയെന്നും ഷംസീർ പറഞ്ഞു.






