Breaking News
-
തൃശൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കടലില്‍ കാണാതായി
തൃശൂര്‍: തളിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കടലില്‍ കാണാതായി. ചാഴൂര്‍ സ്വദേശി ശ്രീരാഗിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം തളിക്കുളം നമ്പിക്കടവ് കടപ്പുറത്തായിരുന്നു സംഭവം. കടപ്പുറത്ത് കുളിക്കാനിറങ്ങിയതായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങിമരിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേവാര്‍ഡില്‍ രോഗി തൂങ്ങിമരിച്ചു. വയനാട് പുല്പള്ളി സ്വദേശി രാജനാണ് (71) ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം. ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാന്‍ പുറത്തേക്കു പോയപ്പോഴായിരുന്നു ഇത്. ഇവര്‍ പുറത്തിറങ്ങിയതിനു പിന്നാലെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ടു. മരുന്നു നല്‍കാനായി സ്റ്റാഫ് നഴ്സെത്തി മുട്ടിവിളിച്ചിട്ടും തുറന്നില്ല. പിന്നാലെ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പിത്താശയത്തിലെ കല്ലിനെ തുടര്‍ന്ന് ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
Read More » -
ഇന്ത്യാഗേറ്റില്‍ നേതാജി പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാഗേറ്റില്‍ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായാണ് പ്രതിമ അനാച്ഛാദനവും നടത്തിയത്. 28 അടി ഉയരവും 280 മെട്രിക് ടണ്‍ ഭാരവുമുള്ളതാണ് പ്രതിമ. നിര്‍മാണത്തിന് ആവശ്യമായ ഗ്രാനൈറ്റ് 1665 കിലോമീറ്റര്‍ അകലെയുള്ള തെലങ്കാനയില്‍നിന്നാണ് ഡല്‍ഹിയിലെത്തിച്ചത്. രാഷ്ട്രപതി ഭവന് മുതല്‍ നാഷണല്‍ സ്റ്റേഡിയം വരെയും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയും ഉള്‍പ്പെടുന്ന പ്രദേശമാണ് ‘കര്‍ത്തവ്യപഥ്’. രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള ചരിത്രപ്രധാന പാതയുടെ പേരാണ് മാറ്റിയത്. ബ്രിട്ടീഷ് ഭരണകാലത്ത് കിങ്സ് വേ എന്ന് അറിയപ്പെട്ടിരുന്ന ഇവിടം സ്വാതന്ത്ര്യത്തിനുശേഷമാണ് രാജ്പഥ് എന്ന് പുനര്‍നാമകരണം ചെയ്തത്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിന പരേഡ് ഇതിലൂടെയാണ്. വെള്ളിയാഴ്ച മുതല്‍ കര്‍ത്തവ്യപഥ് പൂര്‍ണമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2021 ഫെബ്രുവരിയിലാണ് തുടങ്ങിയത്. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ളവ ഉള്‍പ്പെട്ടതാണിത്.
Read More » -
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു. വേനല്‍ക്കാല വസതിയായ ബാല്‍മോറല്‍ കൊട്ടാരത്തില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ 96 വയസുകാരിയായ രാജ്ഞി പങ്കെടുക്കേണ്ട പ്രിവി കൗണ്‍സില്‍ മാറ്റിവച്ചു. രാജ്യത്തിനു മുഴുവന്‍ ആശങ്കയുണ്ടാക്കുന്നതാണ് വാര്‍ത്തയെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് അറിയിച്ചു. കിരീടാവകാശി ചാള്‍സ് രാജകുമാരന് രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജകുമാരന് ബാല്‍മോറലിലേക്ക് യാത്ര തിരിച്ചു. പിതാവ് ജോര്‍ജ് ആറാമന്റെ നിര്യാണത്തെത്തുടര്‍ന്ന് 1952 ഫെബ്രുവരിയിലാണ് രാജകുമാരിയായിരുന്ന എലസബത്ത്, രാജ്ഞിയായി ചുമതലയേല്‍ക്കുന്നത്.
Read More » -
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ വ്യാപകമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയും ഒറ്റപ്പെട്ട ശക്തമായ മഴയുമാണ് പ്രവചിക്കുന്നത്. കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്ക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെയെല്ലാം ഫലമായാണ് കേരളത്തില്‍ മഴ കനക്കാന്‍ സാധ്യത. അതിനിടെ, സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ കേരളത്തില്‍ തീവ്രമഴയാണ് നേരത്തെ പ്രവചിച്ചിരുന്നത്. പുതിയ മുന്നറിയിപ്പ് അനുസരിച്ച് വടക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയില്ല. ശക്തമായ മഴ കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. വെള്ളിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ശനിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്…
Read More » -
12 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; അഞ്ചുദിവസം വ്യാപകമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി മുതല്‍ വടക്കന്‍ കേരളം വരെ ഒരു ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ പാതയില്‍നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. കര്‍ണാടകക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തു മറ്റൊരു ചക്രവാത ചുഴി നിലനില്‍ക്കുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ വ്യക്തമാക്കി. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്തമഴ (യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
Read More » -
അമിത്ഷായുടെ സുരക്ഷാഉദ്യോഗസ്ഥന് ചമഞ്ഞ എം.പിയുടെ പഴ്സനല്‍ സ്റ്റാഫ് പിടിയില്‍
മുംബൈ: സുരക്ഷാ ഉദ്യോഗസ്ഥന് ചമഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ചുറ്റും കറങ്ങിനടന്നയാള്‍ അറസ്റ്റില്‍. ഹേമന്ത് പവാര്‍ (32) എന്നയാളാണ് അറസ്റ്റിലായത്. താന്‍ ആന്ധ്രപ്രദേശില്‍നിന്നുള്ള എം.പിയുടെ പഴ്സനല്‍ സെക്രട്ടറിയാണെന്നാണ് ഇയാളുടെ അവകാശവാദം. ദ്വിദിന സന്ദര്‍ശനത്തിനായി അമിത് ഷാ മുംബൈയിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. സന്ദര്‍ശനം ബുധനാഴ്ച അവസാനിച്ചെങ്കിലും വിവരം ഇന്നാണ് പുറത്തുവന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഐ.ഡി. കാര്‍ഡ് ധരിച്ച് അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിലും ഹേമന്ത് പവാര്‍ പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും വീടിനും പുറത്തും ഇയാള്‍ ഉണ്ടായിരുന്നു. സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് മുംബൈ പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് അവര്‍ ഹേമന്ത് പവാറിനെ ചോദ്യം ചെയ്യുകയും ചെയ്തു. അമിത് ഷായുടെ സുരക്ഷാ സംഘത്തിന്റെ ലിസ്റ്റില്‍ ഇയാളുടെ പേരില്ലെന്നും പോലീസിന് വിവരം ലഭിച്ചു. പിന്നാലെ ഹേമന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Read More » -
കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര അംഗീകാരം
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. സെപ്റ്റംബര്‍ ഒന്നിന് രണ്ടാം ഘട്ടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചിരുന്നു. 11.17 കിലോമീറ്റര്‍ വരുന്നതാണ് നിര്‍ദിഷ്ട പാത. പാതയില്‍ 11 സ്റ്റേഷനുകളാണ് വരുന്നത്. 1957.05 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കില്‍ എത്തുന്നതോടെ, കൊച്ചി നഗരത്തിലെ ഗതാഗതസൗക്യങ്ങള് കൂടുതല്‍ വിപുലമാകും.
Read More » -
ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ ഫുഡ്ഡെലിവറിക്കാരന്റെ ജനനേന്ദ്രിയം വളര്‍ത്തുനായ് കടിച്ചെടുത്തു
മുംബൈ: ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റി ലിഫ്റ്റിനുള്ളില്‍ വളര്‍ത്തുനായ ബാലനെ ആക്രമിച്ചതിനു സമാനമായ മറ്റൊരു സംഭവം. നവി മുംബൈയിലെ ഫ്ളാറ്റിലെ ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ വളര്‍ത്തുനായ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിച്ചു. പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. യുവാവ് ലിഫ്റ്റില്‍നിന്നും ഇറങ്ങുന്നതിനിടെ മറ്റൊരാള്‍ വളര്‍ത്തുനായുമായി കയറാന്‍ കാത്തുനില്ക്കുകയായിരുന്നു. യുവാവ് ഇറങ്ങുന്നതിനിടെ നായ ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഉടമ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നായ തിരിഞ്ഞുനിന്ന് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ ഇതു കാണാം. അതേസമയം, നോയിഡയിലെ സെക്ടര്‍ 75 ലെ അപെക്സ് അഥീന സൊസൈറ്റിയിലെ ലിഫ്റ്റില്‍ നിന്നും യുവാവിനെ നായ ചാടിക്കടിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു. ലിഫ്റ്റ് നിര്‍ത്തി പുറത്തേക്കിറങ്ങുമ്പോള്‍ നായ യുവാവിനെ ചാടി കടിക്കുകയാണ്. അതിനിടെ യുവാവ് ലിഫ്റ്റില്‍ മലര്‍ന്നടിച്ച് വീഴുന്നതു വീഡിയോയില്‍ കാണാം.
Read More » -
തിരുവോണം വള്ളെത്തിലായേക്കും; അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവോണ ദിവസമായ നാളെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. തെക്കന്‍ കര്‍ണാടകക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്ക്കുന്നു. അടുത്ത 24 മണിക്കൂറിനുളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിന്റെ സ്വാധീനത്താല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെയെല്ലാം ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്. അതിനിടെ വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ആറ് ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Read More »