Breaking News
-
ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഉടൻ? കസ്റ്റഡിയിൽ…രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു, ചെന്നൈയിലും ഹൈദരാബാദിലും പരിശോധന
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത പോറ്റിയെ ചോദ്യം ചെയ്യുകയാണിപ്പോൾ. ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റ്. രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം കൂട്ടിക്കൊണ്ടുപോയത്. രഹസ്യകേന്ദ്രത്തിൽ എത്തിച്ചാണു ചോദ്യം ചെയ്യുന്നത്. പത്തനംതിട്ട എആർ ക്യാംപിലേക്കാണ് കൊണ്ടുപോയതെന്നാണു സൂചനയുണ്ട്. അതുപോലെ പ്രത്യേക സംഘത്തിലെ രണ്ടു ടീമുകൾ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുകയാണ്. ഇതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ശബരിമല സ്വർണപ്പാളി വിവാദത്തിൽ റജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറിലും ഉണ്ണികൃഷ്ണൻ പോറ്റി പ്രതിയാണ്. സ്വർണപ്പാളികളിൽ ഉണ്ടായിരുന്ന സ്വർണം ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിൽനിന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്കു കൈമാറിയെന്നും അതു ദേവസ്വം ബോർഡിനെ തിരിച്ച് ഏൽപ്പിച്ചതായി രേഖകൾ ഇല്ലെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി പ്രത്യേക സംഘം രൂപീകരിച്ചത്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ ദേവസ്വം ആസ്ഥാനത്ത് എത്തിയ സംഘം ദേവസ്വം…
Read More » -
ഗ്രാനേഡിന്റെ പിൻ വലിക്കുമ്പോൾ എംപിയുണ്ട് അപ്പുറത്ത് എറിയരുതെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ… ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഒരു കയ്യിൽ ലാത്തിയും ഒരു കയ്യിൽ ടിയർ ഗ്യാസും, ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ സ്‌ഫോടക വസ്തുവെറിഞ്ഞ കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തതിനു പിന്നാലെ പോലീസിനെതിരെയുള്ള ദൃശ്യങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ്. ആറ് ദൃശ്യങ്ങളാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ വാർത്താ സമ്മേളനത്തിനിടെ പുറത്ത് വിട്ടത്. സംഭവത്തിൽ പോലീസ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തെന്നും എന്നാൽ കേസ് എടുക്കാനാവശ്യമായ തെളിവുകളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഒന്ന് ഷാഫി പറമ്പിൽ എംപി ഒന്നാം പ്രതിയും ഞാൻ രണ്ടാം പ്രതിയുമായ കേസ്, മറ്റൊന്ന് സ്‌ഫോടന വസ്തുവെറിഞ്ഞ കേസ്. രണ്ടാമത്തെ എഫ്‌ഐആറിൽ ആരുടെയും പേരില്ല. പക്ഷേ അറസ്റ്റ് ചെയ്ത്ഏഴ് പേരെ, ഇതിൽ അഞ്ച് പേരെ കോടതിയിൽ ഹാജരാക്കി. ആ പ്രതികൾ എവിടെയാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്. തെളിവുണ്ടോ? ഫോറൻസിക് റിപ്പോർട്ടുണ്ടോ? സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കേസെടുത്തത്. അപ്പോഴേക്കും ആയിരങ്ങൾ അതിലൂടെ കടന്നുപോയി. മുഖം നഷ്ടപ്പെട്ട സിപിഐഎമ്മിന്റെയും വില കുറഞ്ഞ പോലീസിന്റെയും മുഖം മിനുക്കലാണ് ഈ അറസ്റ്റ്’,…
Read More » -
ആഗോള പ്രതിസന്ധിയിലും കേരളത്തിന് ജപ്പാനിൽ കൈനിറയെ അവസരങ്ങൾ; എൽ.ടി.ഒ. ബാറ്ററി, ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം- ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ചാപ്റ്റർ മേള
കൊച്ചി: ലോകമെമ്പാടുമുള്ള താരിഫ് അനിശ്ചിതത്വങ്ങളും അതിനെത്തുടർന്നുള്ള ആഗോള പ്രതിസന്ധികളും കേരളത്തിന് ജപ്പാനുമായി ലാഭകരമായി ബന്ധപ്പെടാൻ നിരവധി അവസരങ്ങൾ നൽകുമെന്ന് ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ചാപ്റ്റർ (INJACK) സംഘടിപ്പിച്ച മൂന്നാമത് ‘ജപ്പാൻ മേളയിൽ’ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് ബാറ്ററി (LTO ബാറ്ററി), ജാപ്പനീസ് കറൻസിയായ ‘യെൻ’ അടിസ്ഥാനമാക്കിയുള്ള വായ്പകൾ, കൂടാതെ ടൂറിസം മേഖലയുടെ വിവിധ വശങ്ങൾ, പ്രത്യേകിച്ച് ആരോഗ്യ- ക്ഷേമ ടൂറിസം തുടങ്ങിയ മേഖലകളിൽ കേരളത്തിന് ഈ ആഗോള അനിശ്ചിതത്വം വലിയ സാധ്യതകൾ തുറക്കുന്നു. ഓരോ പ്രതിസന്ധിക്കുള്ളിലും ഒരു അവസരം ഒളിഞ്ഞുകിടക്കുന്നുണ്ട്. അത് നാം മുതലെടുക്കണം. ട്രംപ് ഭരണകൂടത്തിന്റെ താരിഫുകൾ ബിസിനസ്സ് മേഖലയിൽ വലിയ തോതിൽപ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ, അതിനെ നേരിടാൻ കേരളത്തിന് പുതിയ അവസരങ്ങൾ കണ്ടെത്താൻ കഴിയണം. കേരളത്തിന്റെ കയറ്റുമതിയിൽ പ്രധാനപ്പെട്ടവയായ സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവയ്ക്ക് ഒരു ബദൽ കമ്പോളമായി ജപ്പാനെ കാണാൻ കേരളം ശ്രമിക്കണം,” കേരള സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ.…
Read More » -
ഞാൻ ആത്മഹത്യ ചെയ്യും ഇനി നമ്മൾ കാണില്ല കേട്ടോടാ… അർജുനുമായുള്ള അവസാന കൂടിക്കാഴ്ച ഓർത്തെടുത്ത് സഹപാഠി, വീട്ടുകാർ തല്ലിയതിനാൽ കുട്ടി ആത്മഹത്യ ചെയ്തെന്നു പറയാൻ വിദ്യാർഥികളെ നിർബന്ധിച്ചു!! ക്ലാസ് ടീച്ചർക്കും പ്രധാനാധ്യാപികയ്ക്കും സസ്പെൻഷൻ
പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയെടുത്ത് സ്‌കൂൾ മാനേജ്‌മെന്റ. ആരോപണവിധേയയായ ക്ലാസ് ടീച്ചർ ആശയെയും പ്രധാനാധ്യാപിക ലിസിയെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇക്കാര്യത്തിൽ വ്യക്തത വരുന്നതുവരെ മാറ്റി നിർത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. തുടർ നടപടികൾ സർക്കാർ വകുപ്പുതല നിർദ്ദേശങ്ങൾക്ക് വിധേയമായി സ്വീകരിക്കുന്നതാണെന്ന് മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ പത്ത് ദിവസത്തേക്കാണ് സസ്‌പെൻഷൻ. അതേസമയം വിദ്യാർഥിയുടെ മരണത്തിൽ ക്ലാസ് ടീച്ചർക്കും പ്രധാനാധ്യാപികയ്ക്കും വിദ്യാർഥിയുടെ വീട്ടുകാർക്കുമെതിരെ ആരോപണവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ആശ ടീച്ചർ ക്ലാസ് മുറിയിൽവെച്ച് സൈബർ സെല്ലിലേക്ക് വിളിച്ചിരുന്നുവെന്നും ഒരു വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പിഴ നൽകേണ്ടിവരുമെന്നും അർജുനെ ഭീഷണിപ്പെടുത്തിയെന്നുമാണ് സഹപാഠി പറയുന്നത്. അതിനുശേഷം അർജുൻ അസ്വസ്ഥനായിരുന്നുവെന്നും സ്‌കൂൾ വിട്ട് പോകുമ്പോൾ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും ഇനി നമ്മൾ കാണില്ലെന്നു പറഞ്ഞാണു അർജുൻ പോയതെന്നു സഹപാഠി പറഞ്ഞു. ഇതിനിടെ അധ്യാപികയുടെ മാനസിക പീഡനത്തെ തുടർന്നാണ് മകൻ ജീവനൊടുക്കിയതെന്ന രക്ഷിതാക്കളും…
Read More » -
നിമിഷപ്രിയയുടെ മോചനത്തിന് പുതിയ മധ്യസ്ഥനെത്തും, ആ ജീവനിൽ ആശങ്കപ്പെടേണ്ട, നല്ലതുമാത്രം സംഭവിക്കും- കേന്ദ്രം സുപ്രീംകോടതിയിൽ, കേസ് ജനുവരിയിലേക്ക് മാറ്റി
ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കെ.എ. പോൾ ആണോ മധ്യസ്ഥനെന്നു ചോദിച്ച കോടതിയോട് അല്ലായെന്നും പുതിയ ആളാണെന്നും കേന്ദ്രം വ്യക്തമാക്കി. നിമിഷയുടെ ജീവനിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ചർച്ചകൾ പുരോഗമിക്കുകയാണ്. നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയും കേന്ദ്രം പങ്കുവച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി. അതിനിടയിൽ പുതിയ സംഭവങ്ങൾ ഉണ്ടായാൽ കോടതി പരിഗണിക്കും. അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി കെ.എ. പോൾ പണം പിരിക്കുന്നത് തങ്ങളുടെ അറിവോടെയല്ലെന്നും പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈ 16ന് നടക്കാനിരുന്ന നിമിഷയുടെ വധശിക്ഷ ചർച്ചകളെ തുടർന്ന് മാറ്റിവച്ചിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല. 2017ലാണ് തലാൽ കൊല്ലപ്പെട്ടത്. തുടർന്ന് 2020 ൽ യെമൻ കോടതി വധശിക്ഷക്ക് ഉത്തരവിട്ടു. 2024 ഡിസംബറിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി വധശിക്ഷക്ക്…
Read More » -
ആ വെല്ലുവിളി വേണ്ട, നിയമം നിയമത്തിന്റെ വഴിക്ക് പോകും, സ്കൂൾ മാനേജുമെന്റിന് പ്രത്യേക അജണ്ട, സർക്കാരിന് മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കിൽ അത് വേണ്ട- വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രശ്‌ന പരിഹാരത്തിന് ശേഷവും സ്‌കൂൾ അധികൃതർ വാർത്താസമ്മേളനം നടത്തി മന്ത്രിയേയും സർക്കാരിനേയും കടുത്ത ഭാഷയിൽ വിമർശിക്കുന്നതിന് പിന്നിൽ പ്രത്യേക രാഷ്ട്രീയ താത്പര്യമാണെന്ന് ശിവൻകുട്ടി ആരോപിച്ചു. ഹിജാബ് വിഷയത്തിൽ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു സ്‌കൂൾ മാനേജ്‌മെന്റ് ലക്ഷ്യം. പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുന്നു. കോൺഗ്രസിന് വേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വർഗീയപരവുമായ വിവേചനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കാൻ ആര് ശ്രമിച്ചാലും അത് സർക്കാർ അനുവദിക്കില്ലെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. വിദ്യാലയങ്ങളെ കക്ഷി രാഷ്ട്രീയത്തിന്റെ വേദിയാക്കാൻ ഒരിക്കലും ആരേയും അനുവദിക്കില്ല. ഒരവസരം കിട്ടി എന്നുള്ളതുകൊണ്ട് ഒരു പിടിഎ പ്രസിഡന്റും പ്രിൻസിപ്പലും മാനേജറും ഇത്രയധികം മോശമായി സർക്കാരിനെയും അതിന്റെ സംവിധാനത്തേയും പരസ്യമായി വിമർശിക്കാൻ പാടുണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു. അവർ വലിയ ആഹ്ലാദത്തോടെയാണ് വിമർശനം നടത്തിയത്. എന്നിട്ട്…
Read More » -
ഊർജ വിഷയത്തിൽ അമേരിക്കയ്ക്കല്ല ഇന്ത്യക്കാരുടെ താൽപര്യങ്ങൾക്കു മുൻഗണന!! രാജ്യത്തിന്റെ ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കി- ട്രംപിനു മറുപടിയുമായി ഇന്ത്യ
ന്യൂഡൽഹി: ഊർജ വിഷയത്തിൽ ഇന്ത്യ മുൻഗണന നൽകുന്നത് ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണെന്നു ട്രംപിന്റെ പ്രസ്താവനയ്ക്ക മറുപടിയുമായി കേന്ദ്രസർക്കാർ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടി നൽകുകയായിരുന്നു ഇന്ത്യ. ‘‘എണ്ണയും പ്രകൃതിവാതകങ്ങളും പ്രധാനമായും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഊർജം ആവശ്യമായ സാഹചര്യത്തിൽ, ഇന്ത്യക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇവിടെ മുൻഗണന. രാജ്യത്തിന്റെ ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’’– വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. അതുപോലെ സ്ഥിരമായ ഊർജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വിപണി സാഹചര്യങ്ങൾക്കനുസരിച്ച്, ഊർജ സ്രോതസുകൾ വിപുലീകരിക്കുന്നതും വൈവിധ്യവൽക്കരിക്കുന്നതും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതായും പ്രസ്താവനയിൽ പറയുന്നു. ഇതിനിടെ യുഎസ് ഭരണകൂടം ഇന്ത്യയുമായുള്ള ഊർജ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ താൽപര്യം കാണിച്ചിട്ടുണ്ട്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അതേസമയം റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ…
Read More » -
വഴിയിൽ നിന്നു കിട്ടിയ കുപ്പി കൗതുകത്തിനെടുത്ത് ക്ലാസിൽ കൊണ്ടുവന്ന് സ്പ്രേ ചെയ്തു, പിന്നാലെ കേട്ടത് വിദ്യാർഥികളുടെ കൂട്ടക്കരച്ചിൽ, ഒപ്പം ശ്വാസ തടസവും ബോധക്ഷയവും!! 10 വിദ്യാർഥികളും രണ്ടു അധ്യാപകരും ആശുപത്രിയിൽ, പ്ലസ് വൺ വിദ്യാർഥി പ്രയോഗിച്ചത് പെപ്പർ സ്പ്രേ
നേമം: പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ക്ലാസിൽ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചത് വൻ പരിഭ്രാന്തി സൃഷ്ടിച്ചു. സ്പ്രേ അന്തരീക്ഷത്തിൽ കലർന്നതോടെ കടുത്ത ശ്വാസ തടസവും ബോധക്ഷയവും അനുഭവപ്പെട്ട 10 വിദ്യാർഥികളെയും 2 അധ്യാപകരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആദ്യം ഓക്സിജൻ നില താഴ്ന്നത് ആശങ്കയ്ക്കിടയാക്കിയെങ്കിലും പിന്നീട് അപകടനില തരണം ചെയ്തതോടെ വൈകിട്ട് എല്ലാവരും ആശുപത്രി വിട്ടു. അതേസമയം പെപ്പർ സ്പ്രേയാണു പ്രയോഗിച്ചതെന്നറിയാതെ വിഷവാതകം പടർന്നു എന്ന സംശയമാണ് പരിഭ്രാന്തിയുണ്ടാക്കിയത്. വഴിയിൽ നിന്നു കിട്ടിയ സ്പ്രേ കൗതുകത്തിന് പ്രയോഗിച്ചതാണെന്ന് കുട്ടി പറഞ്ഞതോടെ തിരച്ചിൽ നടത്തി ശുചിമുറിയിൽ നിന്ന് കുപ്പി കണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചു. ഹയർ സെക്കൻഡറി ബ്ലോക്കിലെ മുകളിലെ നിലയിലെ പ്ലസ് വൺ സയൻസ് ക്ലാസിൽ രാവിലെയാണ് സംഭവം. അധ്യാപികമാരായ ബേബി സുധ, സജി, എന്നിവർക്കും പ്ലസ് വൺ സയൻസ് ബാച്ചിലെ അഞ്ചു വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ശ്വാസം മുട്ടലും ബോധക്ഷയവും ഉണ്ടായത്. നേമം താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ…
Read More » -
ഇസ്രയേൽ വിട്ടു നൽകിയ മൃതദേഹങ്ങളില്‍ പലതും കണ്ണുകെട്ടിയുള്ളത്, കണ്ണുകള്‍ക്കിടയില്‍ വെടിയേറ്റ പാടുകൾ, ക്രൂരമായി മർദിച്ചതിന്റേയും പീഡിപ്പിച്ചതിന്റേയും മുറിവുകൾ!! മിക്കവരും മരിച്ചതു വധശിക്ഷയ്ക്ക് വിധേയരായി- 90 പലസ്തീനികളുടേയും മൃതദേഹങ്ങൾ തിരിച്ചറിയാനാവുന്നില്ല- ഡോക്ടർമാർ
ഗാസ: ഇസ്രയേല്‍ വിട്ടുകൊടുത്ത 90 പലസ്തീനികളുടെ മൃതദേഹങ്ങൾ കണ്ടാൽതന്നെയറിയാം എത്ര ക്രൂരമായാണ് ബന്ദികൾ കൊല്ലപ്പെട്ടതെന്ന്. പല മൃതദേഹങ്ങളിലും ക്രൂര മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് റിപ്പോര്‍ട്ട്. പീഡനത്തിന്റെ തെളിവുകള്‍, വധശിക്ഷ, വെടിയേറ്റ പാടുകള്‍ തുടങ്ങിയവ മൃതദേഹങ്ങളില്‍ കാണാമെന്ന് റെഡ് ക്രോസില്‍ നിന്നും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയ ഖാന്‍ യൂനിസിലെ നാസ്സര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടാതെ മൃതദേഹങ്ങളില്‍ പലതും കണ്ണുകെട്ടിയിട്ടായിരുന്നു ഉണ്ടായത്. കണ്ണുകള്‍ക്കിടയില്‍ വെടിയേറ്റതിന്റെ പാടുണ്ട്. അതിനാൽതന്നെ മൃതദേഹങ്ങളൊന്നും തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ‘ വിട്ടുനൽകിയ മൃതദേഹങ്ങളില്‍ പലതും കണ്ണുകെട്ടിയിട്ടായിരുന്നു ഉണ്ടായത്. കണ്ണുകള്‍ക്കിടയില്‍ വെടിയേറ്റതിന്റെ പാടുണ്ട്. മിക്കവരും വധശിക്ഷയ്ക്ക് വിധേയരായവരാണ്. ശരീരത്തിലെ മുറിവുകള്‍ തെളിയിക്കുന്നത് കൊല്ലപ്പെടുന്നതിന് മുമ്പ് അവര്‍ക്ക് മര്‍ദ്ദനമേറ്റെന്നാണ്. കൂടാതെ കൊല്ലപ്പെട്ടതിന് ശേഷവും അവരോട് ക്രൂരത കാട്ടിയതിന്റെ തെളിവുകള്‍ മൃതദേഹത്തിലുണ്ട്’, ഡോ. അഹ്‌മദ് അല്‍ ഫറ്റ പറഞ്ഞു. അതുപോലെ തിരിച്ചറിയല്‍ രേഖകളില്ലാതെയാണ് ഇസ്രയേല്‍ സേന മൃതദേഹം വിട്ടുകൊടുത്തതെന്നും ആക്രമണങ്ങളില്‍ നശിച്ച ഗാസയിലെ ആശുപത്രിയില്‍ ഡിഎന്‍എ വിശകലനം നടത്താനുള്ള സംവിധാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
ജീവനൊടുക്കിയ കോട്ടയം സ്വദേശി ആർഎസ്എസിന്റെ ഒന്നിലധികം ക്യാംപുകളിൽ പങ്കെടുത്തിട്ടുണ്ട്!! ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി, ലൈംഗികാതിക്രമം നേരിട്ടു, ആത്മഹത്യാ സൂചന നൽകി- മരണമൊഴി സ്ഥിരീകരിച്ച് സുഹൃത്തുക്കൾ
തിരുവനന്തപുരം: ആർഎസ്എസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ യുവാവ് ആർഎസ്എസിന്റെ ഒന്നിലധികം ക്യാംപുകളിൽ പങ്കെടുത്തതായി സ്ഥിരീകരിച്ച് പോലീസ്. അതുപോലെ ലൈംഗികാതിക്രമം നേരിട്ടതായും ജീവനൊടുക്കുമെന്ന് യുവാവ് പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകി. ഇതിനിടെ ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തി. കൂടാതെ യുവാവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും സിഡിആറും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്. അതേസമയം, മരണത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോൺഗ്രസും ഡിവൈഎഫ്‌ഐയും. ഇന്ന് രാവിലെ എട്ടുമണിയോടെ കാഞ്ഞിരപ്പളളിയിലെ ഡിവൈഎസ്പിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്ത്. പത്തരയോടെ യൂത്ത് കോൺഗ്രസിന്റെ മാർച്ചും ആരംഭിച്ചു. തന്നെ ചെറുപ്പം മുതൽ പീഡിപ്പിച്ചതായി യുവാവ് പേരെടുത്ത് പറഞ്ഞ കണ്ണൻ എന്ന നിതീഷ് മുരളീധരനെ അറസ്റ്റ് ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. യുവാവിന്റെ ആത്മഹത്യാ കുറിപ്പിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് യുവാവിന്റെ മരണമൊഴി വീഡിയോ പുറത്തുവന്നിരുന്നത്. ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തുവെച്ചിരുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതിൽ നിധീഷ് മുരളീധരൻ എന്ന ആർഎസ്എസ്…
Read More »