Breaking News

  • റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഉറപ്പ് നൽകി, ഇനി ചൈനയേയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും, അങ്ങനെ റഷ്യയെ ഒറ്റപ്പെടുത്തും, അതൊരു വലിയ ചുവടുവയ്‌‌‌പ്പാണ്- ട്രംപ്, പ്രതികരിക്കാതെ ഇന്ത്യൻ എംബസി

    വാഷിങ്‌ടൻ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയെന്നും ട്രംപ്. ചെെനയിൽ നിന്നും ഇത്തരത്തിൽ ഉറപ്പുവാങ്ങും. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള യുഎസ് ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്‌‌പ്പായിരിക്കുമതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇതേകുറിച്ചുള്ള ചോദ്യത്തിന് വാഷിങ്‌ടനിലെ ഇന്ത്യൻ എംബസി പ്രതികരിച്ചില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു. ‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ‍ഞാൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഉറപ്പുനൽകി. അതൊരു വലിയ ചുവടുവയ്‌‌‌പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും’ – വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. അതേസമയം കയറ്റുമതി ഉടനടി നിർത്താൻ ഇന്ത്യക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാൽ ആ പ്രക്രിയ ഉടൻ അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം യുക്രെയ്‌‌നുമായുള്ള യുദ്ധം തുടരുന്ന റഷ്യയുടെ എണ്ണയിൽ നിന്നുള്ള വരുമാനം തടയാൻ യുഎസ്…

    Read More »
  • ബിഹാർ തിരഞ്ഞെടുപ്പ് യുദ്ധവും എൻഡിഎയ്ക്കുളിലെ വിശ്വാസക്കുറവും കരുത്താക്കാൻ രാഹുൽ ​ഗാന്ധിയുടെ വോട്ട് മോഷണ ആരോപണം

    ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഴുവൻ ശ്രദ്ധയും വരാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലാണ്. ബിഹാർ പിടിക്കുന്നത് വഴി ഡൽഹിയിലും പിടിമുറുക്കാൻ ആകും എന്ന് ഇന്ത്യ മുന്നണി ഉറച്ചു വിശ്വസിക്കുമ്പോൾ മറുഭാഗത്ത് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്കും ഇതൊരു ‘ഡൂ ഓർ ഡൈ’ തിരഞ്ഞെടുപ്പ് തന്നെയാണ്. ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ കേന്ദ്രസർക്കാറിന് കാലാവധി പൂർത്തിയാക്കാനും, ബിജെപിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങളുടെ മുന ഒടിക്കാനും എൻഡിഎ മുന്നണിക്കും ഈ തിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്. അതിനാൽ തന്നെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള മത്സരം എന്നതുപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം കൂടിയാണ്. പല വർഷങ്ങളായി ബീഹാറിന്റെ മുഖ്യമന്ത്രിപദം അലങ്കരിക്കുന്ന നിതീഷ് കുമാറിനെ തന്നെ ഉയർത്തിക്കാട്ടിയാണ് എൻഡിഎ മുന്നണി വോട്ടു ചോദിക്കുന്നത്. എൻഡിഎ മുന്നണി പ്രധാനമായും പ്രതീക്ഷ വയ്ക്കുന്നത് വനിത വോട്ടർമാരിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി…

    Read More »
  • ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തഴഞ്ഞവര്‍ക്ക് ചുട്ട മറുപടി നല്‍കി മുഹമ്മദ് ഷമിയുടെ പ്രതികാരം ; രഞ്ജിയില്‍ മിന്നും പ്രകടനത്തില്‍ ആദ്യ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റ്, വീഴ്ത്തി

    കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ തനിക്ക് അവസരം നല്‍കാതിരുന്ന ബിസിസിഐയ്ക്ക് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ശക്തമായ മറുപടി. രഞ്ജി ട്രോഫിയിലെ പുതിയ സീസണിലെ ആദ്യ പോരാട്ടത്തില്‍ മിന്നും പ്രകടനം കാഴ്ച വെച്ചു. ഉത്തരാഖണ്ഡിനെതിരെ 10 ഓവര്‍ എറിഞ്ഞ് 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. ഇന്ത്യന്‍കുപ്പായത്തില്‍ അവസാനമായി ഷമി കളിച്ചത് ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു. ഫിറ്റ്‌നസ് മോശമായതുകൊണ്ടാണ് ഓസീസിനെതിരേയുള്ള ടീമില്‍ ഉള്‍പ്പെടുത്താതി രുന്നതെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ഫിറ്റ്നസ് ഇല്ലെങ്കില്‍ രഞ്ജി എങ്ങിനെയാണ് കളിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്്. അതേസമയം ഐപിഎല്ലില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാതിരുന്നത് മുതല്‍ താരം ഇന്ത്യന്‍ ടീമിന് പുറത്താണ്് . രഞ്ജിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഷമിയിപ്പോള്‍. നേരത്തെ ടെസ്റ്റ് ടീമിലും ഷമിയെ സെലക്ടര്‍മാര്‍ അവഗണിച്ചിരുന്നു. ” ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ എന്റെ കൈകളിലല്ല. ഫിറ്റ്നസ് പ്രശ്നമുണ്ടെങ്കില്‍, ഞാന്‍ ഇവിടെ പശ്ചിമ ബംഗാളിനു വേണ്ടി കളിക്കില്ല. നാല് ദിവസത്തെ രഞ്ജിട്രോഫി മത്സരങ്ങള്‍…

    Read More »
  • എറണാകുളത്ത് വോട്ട് മോഷണ ആരോപണവുമായി ഡിസിസി പ്രസിഡന്റ് ; ഒരേ പേരുകള്‍, ഒരേ മേല്‍വിലാസം. ഇതില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തി കോണ്‍ഗ്രസ്

    കൊച്ചി: എറണാകുളത്ത് വോട്ട് മോഷണ ആരോപണവുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കൊച്ചി കോപ്പറേഷനില്‍ മാത്രം 6557 ഇരട്ട വോട്ടുകള്‍ നടന്നു. 27 തദ്ദേശ സ്ഥാപനങ്ങളിലായാണ് ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത്. ഒരേ പേരുകള്‍, ഒരേ മേല്‍വിലാസം. ഇതില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് മുഹമ്മദ് ഷിയാസ് പരാതി നല്‍കി. വിശ്വാസ സംരക്ഷണ ജാഥ വേദിയിലായിരുന്നു മുഹമ്മദ് ഷിയാസ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ മധ്യമേഖല യാത്ര ബെന്നി ബെഹ്നാന്‍ എംപിയാണ് നയിക്കുന്നത്. ജാഥ ഉദ്ഘാടനത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ അബിന്‍ വര്‍ക്കിയെ തോളിലേറ്റി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വിശ്വാസ സംരക്ഷണ ജാഥ വേദിയിലേക്കാണ് അബിന്‍ വര്‍ക്കിയെ പ്രവര്‍ത്തകര്‍ തോളിലേറ്റി എത്തിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു. അതിനിടെ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംഭവത്തില്‍ ഇടപെട്ട് മുദ്രാവാക്യം വിളിക്കരുതെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.…

    Read More »
  • ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയുടെ സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമം ; അസോസിയേറ്റ് സംവിധായകനെതിരേ പോലീസില്‍ പരാതി നല്‍കി വെഫറര്‍

    കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയുടെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനത്തിന് ശ്രമിച്ച അസോസിയേറ്റ് ഡയറക്ടര്‍ക്കെതിരേ നിയമനടപടിയുമായി വെഫറര്‍ ഫിലിംസ്. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ വേഫെറര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ദിനില്‍ ബാബുവിനെതിരെ പരാതി നല്‍കിയത്. ദിനില്‍ ബാബുവുമായി വേഫെറര്‍ ഫിലിംസിനു യാതൊരു ബന്ധവും ഇല്ലെന്നും പറഞ്ഞു. വേഫേററിന്റെ ഒരു ചിത്രത്തിലും ദിനില്‍ ഭാഗമല്ലെന്നും കമ്പനി വ്യക്തമാക്കി. വേഫെറര്‍ ഫിലിംസിന്റെ കാസ്റ്റിങ് കോളുകള്‍ ദുല്‍ഖര്‍ സല്‍മാന്റെയോ വേഫെറര്‍ ഫിലിംസിന്റെ യോ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി മാത്രമേ പുറത്ത് വരൂ എന്നും മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിങ് കോളുകള്‍ കണ്ട് വഞ്ചിതരാകരുതെന്നും കമ്പനി സിനിമാ മോഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദിനില്‍ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നല്‍കി. വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാമെന്നും പറഞ്ഞ് ദിനില്‍ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറില്‍ ഉള്ള വേഫെററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തില്‍ വിളിച്ച് വരുത്തി.…

    Read More »
  • പീഡിപ്പിച്ചയാള്‍ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു ; ആത്മഹത്യാക്കുറിപ്പിലെ ‘എന്‍എം’ നിതീഷ് മുരളീധരന്‍; അനന്തു അജിയുടെ ഇന്‍സ്റ്റഗ്രാം വിഡിയോ പുറത്ത്

    ആര്‍എസ്എസിനെതിരെ കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ‘എന്‍എം’ എന്ന ചുരുക്കപ്പേരില്‍ വെളിപ്പെടുത്തിയ ആള്‍ നിതീഷ് മുരളീധരന്‍. നിതീഷ് മുരളീധരനാണ് തന്നെ പീഡിപ്പിച്ചതെന്നും ഇതാണ് തന്റെ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയുന്ന അനന്തു അജിയുടെ ഇന്‍സ്റ്റഗ്രാം വിഡിയോ പുറത്തുവന്നു. ആര്‍എസ്എസ് ശാഖയില്‍ കുട്ടിക്കാലത്ത് ലൈംഗിക പീഡനം നേരിട്ടുവെന്നും പീഡിപ്പിച്ചയാള്‍ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യള്‍ ചെയ്ത വിഡിയോയില്‍ പറയുന്നു. ലൈംഗിക പീഡനത്തിനിരയായതായി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട ശേഷമാണ് കോട്ടയം കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശിയായ 24കാരന്‍ തിരുവനന്തപുരത്തെ ലോഡ്ജില്‍ വ്യാഴാഴ്ച വൈകീട്ട് തൂങ്ങിമരിച്ചത്. ഇയാളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ആര്‍.എസ്.എസിനും നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണമുള്ളത്. ഐ.ടി പ്രഫഷനലാണ് മരിച്ച യുവാവ്. ഇത് തന്റെ മരണമൊഴിയാണ് എന്ന് സൂചിപ്പിക്കുന്ന കുറിപ്പില്‍ നാല് വയസ്സുള്ളപ്പോള്‍ ശാഖയില്‍വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആര്‍.എസ്.എസിലെ പലരില്‍നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് തന്നെ വിഷാദരോഗത്തിന് അടിമായാക്കിയെന്നും യുവാവ് പറയുന്നു. ലൈംഗിക പീഡനം മാത്രമല്ല,…

    Read More »
  • ഗാസയിലെ കൈമാറ്റങ്ങളില്‍ മൃതദേഹങ്ങള്‍ മാറിപ്പോകുന്നു ; ഹമാസ് കഴിഞ്ഞ ദിവസം രാത്രി കൈമാറിയ ഒരെണ്ണം ബന്ദികളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇസ്രായേല്‍

    ജറുസലേം: അതിനിടയില്‍ ഹമാസ് കഴിഞ്ഞ ദിവസം രാത്രി കൈമാറിയ മൃതദേഹങ്ങളിലൊന്ന് ‘ബന്ദികളുമായി പൊരുത്തപ്പെടുന്നില്ല’ എന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു. തിരിച്ചേല്‍പ്പിച്ച മൃതദേഹം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് മെഡിസിനില്‍ പരിശോധിച്ച ശേഷമാണ് ഇസ്രായേല്‍ ഈ അവകാശവാദം ഉന്നയിച്ചത്. മരണപ്പെട്ട ബന്ദികളെ തിരിച്ചേല്‍പ്പിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഇസ്രായേല്‍ ഹമാസിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖില്‍ വെച്ച് ഒപ്പുവെച്ച ഗാസ സമാധാന കരാറിന് ഡൊണാള്‍ഡ് ട്രംപും മറ്റ് അംഗങ്ങളും ചേര്‍ന്ന് മധ്യസ്ഥത വഹിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസം. അതിനുമുമ്പ്, 2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തിന് ശേഷം, ഹമാസ് 20 ഇസ്രായേലി ബന്ദികളെയും വിട്ടയച്ചിരുന്നു. ഹമാസ് ബന്ദികളെ വിട്ടയക്കുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിലായിരുന്നു. പിന്നീട് അദ്ദേഹം അവിടുത്തെ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുകയും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. ഇതിനിടെ, തിരിച്ചറിയാത്ത നിലയില്‍ ഇസ്രായേല്‍ റെഡ് ക്രോസിന് കൈമാറിയ 45 പലസ്തീനികളുടെ…

    Read More »
  • സഹായഹസ്തങ്ങളുമായി ലോകരാജ്യങ്ങള്‍ ഗാസയിലേക്ക് ; 400 ട്രക്കുകളില്‍ ഭക്ഷണവും, ഇന്ധനവും, മരുന്നുകളുമായി ഗാസ മുനമ്പിലേക്ക് ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ്

    ജറുസലേം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങളുടെ ഒഴുക്ക് പുനരാരംഭിച്ചു. ഇസ്രായേലും ഹമാസും മരണപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നത് സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ തുടരുന്നതി നിടയിലും, 400 ട്രക്കുകളില്‍ ഭക്ഷണവും, ഇന്ധനവും, മരുന്നുകളും ഗാസ മുനമ്പിലേക്ക് പോകുകയാണെന്ന് ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് അറിയിച്ചു. ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് അറിയിച്ച പ്രകാരം, ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, മരുന്നുകള്‍ എന്നിവയുമായി കുറഞ്ഞത് 400 ട്രക്കുകളെങ്കിലും ബുധനാഴ്ച ഗാസ മുനമ്പിലേക്ക് പോകുന്നു ണ്ട്. മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിലെ കാലതാമസ ത്തെച്ചൊല്ലി ഇസ്രായേലും ഹമാസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന vതിനിടെയാണ് ഈ പ്രഖ്യാപനം. ചൊവ്വാഴ്ച, ഗാസയിലെ മാനുഷിക സഹായം നിരീക്ഷിിക്കുന്ന ഇസ്രായേലി പ്രതിരോധ വിഭാഗമായ കോര്‍ഡിനേഷന്‍ ഓഫ് ഗവണ്‍മെന്റ് ആക്ടിവിറ്റീസ് ഇന്‍ ദ ടെറിട്ടറീസ് മാനുഷിക സംഘടനകളെ അറിയിച്ചത്, കരാര്‍ പ്രകാരം ആവശ്യപ്പെട്ട പ്രതിദിന 600 സഹായ ട്രക്കുകളില്‍ പകുതി മാത്രമേ ഗാസയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ്. ഈ ഭീഷണി അവര്‍ നടപ്പിലാക്കുന്നുണ്ടോ എന്ന്…

    Read More »
  • കൊല്‍ക്കത്തയില്‍ വീണ്ടും ബലാത്സംഗക്കേസ് ; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ക്ലാസ്‌മേറ്റ് പീഡിപ്പിച്ചു ; സംഭവം ദുര്‍ഗ്ഗാപ്പൂര്‍കേസിന്റെ ഞെട്ടല്‍ മാറും മുമ്പ്, മമതാബാനര്‍ജിക്ക് രൂക്ഷ വിമര്‍ശനം

    കൊല്‍ക്കത്ത: ദുര്‍ഗ്ഗാപൂര്‍ ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം കൊല്‍ക്കത്തയില്‍ മറ്റൊരു വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ക്ലാസ്‌മേറ്റാണ് ബലാത്സംഗം ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, ഇര ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. നഗരത്തിന്റെ തെക്കന്‍ ഭാഗത്തുള്ള ആനന്ദപൂര്‍ ഏരിയയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ദുര്‍ഗ്ഗാപൂര്‍ കേസില്‍, ഇരയായ വിദ്യാര്‍ത്ഥിനിയുടെ പുരുഷ സുഹൃത്ത് ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ഇരയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി സ്ഥിരീകരിച്ചു. ഇരയുടെ ‘ലൈംഗികാവയവങ്ങളില്‍ നിരവധി മുറിവുകള്‍’ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരയുടെ പിതാവ് പുരുഷ സുഹൃത്തിനെതിരെ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രതികള്‍ വളഞ്ഞ സ്ഥലത്തേക്ക് മകളെ കൊണ്ടുപോയതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുറ്റകൃത്യം നടന്ന വൈകുന്നേരം കോളേജ് കാമ്പസിന് പുറത്ത് ഭക്ഷണം വാങ്ങാന്‍…

    Read More »
  • ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ 12 പേര്‍ ; ഗായിക മൈഥിലി ഠാക്കൂര്‍ അലിനഗറില്‍ മത്സരിക്കും ; ഒന്‍പത് സീറ്റുകളിലും പുതുമുഖങ്ങളെ പരീക്ഷിക്കുന്നു

    ന്യൂഡല്‍ഹി: ബിഹാറിലെ നാടോടി ഗായികയായ മൈഥിലി ഠാക്കൂര്‍ ബിജെപി ടിക്കറ്റില്‍ അലിനഗറില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിജെപി ഇന്ന് പുറത്തിറക്കിയ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയിലെ 12 പേരില്‍ ഒരാളാണ് അവര്‍. ഈ പട്ടികയില്‍ ഉള്‍പ്പെട്ട 12 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്‍പതിലും ബിജെപി പുതിയ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. യുവജനങ്ങളിലുള്ള മൈഥിലി ഠാക്കൂറിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തി മിഥിലാഞ്ചല്‍ മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ബിജെപി നടത്തുന്നത്. അലിനഗര്‍ ഈ മേഖലയിലെ ഒരു പ്രധാന പോരാട്ട കേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ട്. രണ്ടാം പട്ടികയിലെ മറ്റ് പ്രധാന സ്ഥാനാര്‍ത്ഥികളില്‍, മുന്‍ ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥന്‍ ആനന്ദ് മിശ്ര (ബക്‌സര്‍), വീരേന്ദ്ര കുമാര്‍ (റോസ്ര), ഛോട്ടി കുമാരി (ഛപ്ര) എന്നിവരും ഉള്‍പ്പെടുന്നു. രണ്ട് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം ലഭിച്ചു. അവര്‍ ഹയാഘട്ട് എംഎല്‍എ രാംചന്ദ്ര പ്രസാദും, റോസ്ര എംഎല്‍എ ബീരേന്ദ്ര കുമാറുമാണ്. ബാര്‍ഹ് എംഎല്‍എയായ ജ്ഞാനേന്ദ്ര സിംഗ് ജ്ഞാനുവിനും, മറ്റ്…

    Read More »
Back to top button
error: