Breaking News

  • ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ തുടക്കവും തകര്‍ച്ചയോടെ ; മഹാരാഷ്ട്രയെ ആദ്യഇന്നിംഗ്‌സില്‍ എറിഞ്ഞിട്ടു ; കേരളത്തിനായി എംഡി നിധീഷ് മികച്ച ബൗളിംഗ്്, അഞ്ചുവിക്കറ്റ് നേട്ടം

    തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കിരീടപ്രതീക്ഷയുമായി ഇറങ്ങുന്ന കേരളം ആദ്യ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ മഹാരാഷ്ട്രയെ ചുരുട്ടിക്കെട്ടി. എംഡി നിധീഷിന്റെ ഉജ്വല ബൗളിംഗില്‍ 239 റണ്‍ിസിനാണ് മഹാരാഷ്ട്ര പുറത്താക്കിയത്. രണ്ടാം ദിവസം സ്റ്റംപ് എടുക്കുമ്പോള്‍ മുന്ന് വിക്കറ്റ്് നഷ്ടമായി 35 റണ്‍സ് എടുത്ത നിലയിലാണ്. 18 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റാണ് മഹാരാഷ്ട്രക്ക് നഷ്ടമായത്. ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ നാല് പേരും റണ്‍സൊന്നും അടിക്കാതെ കളം വിട്ടു. പിന്നീടെത്തിയ ഗെയ്ക്വാദും സക്സേനയുമാണ് മഹരാഷ്ട്രയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആറാം വിക്കറ്റില്‍ 122 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കുമായി. 11 ഫോറടക്കമാണ് ഗെയ്ക്വാദ് 91 റണ്‍സ് നേടിയതെങ്കില്‍ 49 റണ്‍സെടുക്കാന്‍ നാല് ഫോറാണ് സക്സേന അടിച്ചത്. കേരളത്തിനായി എംഡി നിധീഷ് മികച്ച ബൗളിംഗ്് നടത്തി. അഞ്ച് വിക്കറ്റ് നേടി. 91 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദാണ് മഹാരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. ജലജ് സക്സേന (49 റണ്‍സ്), വിക്കി ഓസ്റ്റ്വാല്‍ (38 റണ്‍സ്), രാമകൃഷ്ണ ഗോഷ് (31)…

    Read More »
  • സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിര്‍ണായക പരിശോധനകള്‍; ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറുടെ മുറിയിലെത്തി ഫയലുകള്‍ നോക്കി

    ശബരിമല: സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിര്‍ണായക പരിശോധനകള്‍. പ്രത്യേക അന്വേഷണസംഘം സന്നിധാനത്തെത്തിയാണ് പരിശോധനകള്‍ നടത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്ഐടി വിശദമായി ചോദ്യം ചെയ്യുന്നതിനിടെ സമാന്തരമായിട്ടാണ് പരിശോധനകളും നടക്കുന്നത്. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്‍ നടത്തിവരുന്നത്. ഉച്ച മുതല്‍ സന്നിധാനത്ത് പരിശോധന നടക്കുന്നതായാണ് സൂചനകള്‍. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറുടെ മുറിയിലെത്തി ഫയലുകള്‍ നോക്കി. 2019 മുതലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ കാര്യങ്ങളില്‍ സജീവമായി ഇടപെട്ട് തുടങ്ങുന്നത്. സന്നിധാനത്തെ പരിശോധനയില്‍ നിന്ന് ദേവസ്വം വിജിലന്‍സ് ശേഖരിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. അന്വേഷണസംഘം ഉടന്‍ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയില്‍ നിന്നും ബാംഗ്ലൂര്‍ എത്തിച്ച സ്വര്‍ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ ഉടമസ്ഥതയില്‍ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും.…

    Read More »
  • ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത് അമേരിക്ക ; പ്രധാനമന്ത്രി ഈജിപ്തില്‍ പോകാതെ ഒളിച്ചോടി ; തിരസ്‌ക്കരിച്ചിട്ടും അഭിനന്ദനസന്ദേശം അയച്ചുകൊണ്ടിരിക്കുന്നത് പേടിച്ചിട്ടെന്ന് രാഹുല്‍ഗാന്ധി

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ പേടിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റിനോടുള്ള ഭയംകാരണം ഇന്ത്യയുടെ വിദേശനയം തീരുമാനിക്കാന്‍ ബിജെപി ഭരണകൂടം അമേരിക്കയെ ഏല്‍പ്പിച്ചെന്നും ആക്ഷേപിച്ചു. ഗാസ സമാധാന ഉച്ചകോടി നടന്ന ഈജിപ്തില്‍ പോകാതെ ഒളിച്ചോടിയെന്നും ട്രംപ് നിരന്തരം തിരസ്‌ക്കരിച്ചിട്ടും ഇപ്പോഴും അഭിനന്ദനസന്ദേശം അയച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഇന്ത്യ ഉടന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് തനിക്ക് മോദി ഉറപ്പ് നല്‍കിയെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. എക്‌സിലിട്ട പോസ്റ്റിലായിരുന്നു വിമര്‍ശനം. അഞ്ചു പോയിന്റുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പോസ്റ്റ്. ”പ്രധാനമന്ത്രി ട്രംപിനെ ഭയപ്പെടുന്നു. 1. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നു. 2. ആവര്‍ത്തിച്ചുള്ള അവഗണനകള്‍ക്കിടയിലും അഭിനന്ദന സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടരുന്നു. 3. ധനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. 4. ശര്‍ം എല്‍-ഷെയ്ക്കിനെ ഒഴിവാക്കി. 5. ഓപ്പറേഷന്‍ സിന്ദൂരില്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമല്ല,” ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി ട്രംപിനെ ഭയപ്പെടുന്നതുകൊണ്ടാണ്…

    Read More »
  • മനപ്പൂര്‍വ്വ വീഴ്ച്ചയുണ്ടായി, ഉത്തരവാദിത്വം നിറവേറ്റിയില്ല ; ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാര്‍ട്ടിരേഖ പുറത്ത് ; തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ആക്ഷേപം

    ആലപ്പുഴ: ജി സുധാകരനുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ വിവാദം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാര്‍ട്ടി രേഖ പുറത്ത്. ജി.സുധാകരനു മനപ്പൂര്‍വമായ വീഴ്ചയുണ്ടായെന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ ചുമതലക്കാരനെന്ന നിലയില്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തെ ദോഷം ചെയ്യുന്ന നിലപാടുകള്‍ ജി സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിലാണ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നും തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതര പരാമര്‍ശങ്ങളുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജി സുധാകരനെതിരെ വലിയ പരാതികളാണ് ഉയര്‍ന്നത്. അമ്പലപ്പുഴ മണ്ഡലത്തിന് മതിയായ തുക നല്‍കിയില്ലെന്ന് പാര്‍ട്ടി രേഖ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പലിശയ്ക്ക് പണം കടമെടുക്കേണ്ടി വന്നു. സ്ഥാനാര്‍ഥി എച്ച്.സലാം എസ്ഡിപിഐ കാരനാണെന്ന പ്രചാരണത്തില്‍ ജി സുധാകരന്‍ മൗനം പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. കെജെ തോമസിനെയും എളമരം കരീമിനെയും ആണ് അന്വേഷണ കമ്മീഷന്‍…

    Read More »
  • റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഉപഭോക്താക്കളുടെ താല്‍പ്പര്യം മുന്‍ നിര്‍ത്തി ; ട്രംപിന് ഇന്ത്യ മറുപടി നല്‍കി, ദീര്‍ഘകാലമായുള്ള ബന്ധമെന്ന് റഷ്യയുടെ പ്രതികരണം

    ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യന്‍ ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തിനാണ് സ്ഥിരമായ മുന്‍ഗണന നല്‍കുകയെന്നാണ് ഇന്ത്യയുടെ മറുപടി. എണ്ണയും വാതകവും സംബന്ധിച്ച് ഇന്ത്യയുമായുള്ള സഹകരണം ഞങ്ങള്‍ തുടര്‍ന്നും ചര്‍ച്ച ചെയ്യുമെന്ന് റഷ്യയും മറുപടി നല്‍കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പ് നല്‍കിയതായി യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടതിന് പിന്നാലെയാണിത്. അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യ പ്രതികരിക്കാതിരിക്കുന്നതിന് കാരണം മോദിക്ക് ട്രംപിനെ പേടിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും പൗരന്മാര്‍ക്ക് ഏറ്റവും മികച്ച കരാര്‍ നേടാന്‍ ശ്രമിക്കുകയാണെന്ന് പറയുകയും ചെയ്തു. ‘ഇന്ത്യ എണ്ണയുടെയും വാതകത്തിന്റെയും ഒരു പ്രധാന ഇറക്കുമതിക്കാരനാണ്. ഇന്ത്യന്‍ ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ സ്ഥിരമായ മുന്‍ഗണന. ഞങ്ങളുടെ ഇറക്കുമതി നയങ്ങള്‍ പൂര്‍ണ്ണമായും ഈ…

    Read More »
  • ‘ഹിന്ദി വിരുദ്ധ’ ബില്ലുമായി സ്റ്റാലിന്‍, സിനിമയും പാട്ടും ഉള്‍പ്പെടെ വിലക്കും ; ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ ചെറുത്തുനില്‍പ്പ്

    ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി ഭാഷ നിരോധിക്കുന്ന ബില്‍ അവതരിപ്പിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ ചെറുത്തുനില്‍പ്പെന്ന നിലയിലാണ് ഡി.എം.കെ വൃത്തങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്ത് ഉടനീളമുള്ള ഹിന്ദി ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, പാട്ടുകള്‍ എന്നിവ നിരോധിക്കാന്‍ ലക്ഷ്യമിടുന്ന ബില്ലാണ് തയ്യാറാക്കുന്നത് എന്നാണ് വിവരം. തമിഴ്നാട്ടില്‍ വിജയ്യുടെ നേതൃത്വത്തില്‍ ശക്തമായിരിക്കുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാനും ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ‘ആന്റി ഡി.എം.കെ’ പ്രചാരണത്തെ മറികടക്കാന്‍ ‘ആന്റി ഹിന്ദി’ വഴി കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഡി.എം.കെ നേതൃത്വം. പ്രത്യേകിച്ച് കരൂര്‍ സംഭവത്തിനുശേഷം പ്രചാരണത്തില്‍ പിന്നില്‍ പോയ വിജയ്, അടുത്ത തിരിച്ചുവരവ് നടത്തുന്നതിന് മുന്‍പ് ബില്ലുമായി രംഗം കീഴടക്കാനാണ് ഭരണപക്ഷത്തിന്റെ ലക്ഷ്യം. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ബില്‍ നിയമസ ഭയില്‍ അവതരിപ്പിക്കും. ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിര്‍ക്കുന്നുവെന്ന് സ്റ്റാലിന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും വിഷയം പ്രചരണത്തിനായി ഡി.എം.കെ ആയുധമാക്കിയിരുന്നു. അതേസമയം,…

    Read More »
  • നിമിഷ പ്രിയയുടെ കാര്യത്തില്‍ പുതിയ മധ്യസ്ഥന്‍ ; വധശിക്ഷ നിലവില്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം ; സുരക്ഷിതമായി പുറത്തുവരുന്നത് ഉറപ്പാക്കാന്‍ എല്ലാം ചെയ്യുന്നുണ്ട്

    ന്യൂഡല്‍ഹി: യെമനില്‍ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ഇന്ത്യന്‍ നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പുതിയ മധ്യസ്ഥന്‍ ഇടപെട്ടിട്ടുണ്ടെന്ന് സുപ്രീംകോടതിയോട് കേന്ദ്രസര്‍ക്കാര്‍. വിധി നിലവില്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും പ്രതികൂലമായി ഒന്നും സംഭവിക്കുന്നില്ലെന്നും വ്യാഴാഴ്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിനോട് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായത് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി ആയിരുന്നു. ഈ വിഷയത്തില്‍ പുതിയ മധ്യസ്ഥന്‍ ഇടപെട്ടിട്ടുണ്ടെന്ന് പറഞ്ഞു. പ്രിയയ്ക്ക് നിയമപരമായ പിന്തുണ നല്‍കുന്ന ഹരജിക്കാരുടെ സംഘടനയായ ‘സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ എന്ന സംഘടനയുടെ അഭിഭാഷകന്‍, വധശിക്ഷ നിലവില്‍ സ്റ്റേ ചെയ്തതായി പറഞ്ഞു. പാലക്കാട് സ്വദേശിയായ അവര്‍ യെമന്‍ തലസ്ഥാനമായ സനയിലെ ഒരു ജയിലില്‍ തടവിലാണ്. 2017-ല്‍ യെമനിലെ ബിസിനസ്സ് പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 38 കാരിയായ ഇന്ത്യന്‍ നഴ്‌സിനെ രക്ഷിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. പ്രിയയെ 2017…

    Read More »
  • ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത; രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ നടത്തുന്നു ; സ്വര്‍ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദില്‍

    പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. എസ്‌ഐടി സംഘം കസ്റ്റഡിയില്‍ എടുത്ത് രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ നടത്തുകയാണ്. ശബരിമലയില്‍ നിന്നും ബാംഗ്ലൂര്‍ എത്തിച്ച സ്വര്‍ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ ഉടമസ്ഥതയില്‍ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഇടപാടുകളിലെ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം തുടര്‍ അന്വേഷണത്തില്‍ സ്ഥാപന അധികാരികളെയും പ്രതിചേര്‍ത്തേക്കും. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിലവില്‍ നടത്തിയ പരിശോധനയില്‍ ഫയലുകള്‍ കണ്ടെത്താന്‍ ആയിട്ടില്ല. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ ഉള്ളവരും വിഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

    Read More »
  • ശബരിമലയില്‍ നടന്നത് വീഴ്ചയല്ല കൊള്ള ; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കും ; ഹിന്ദു സമുദായത്തെ ഉപദ്രവിക്കാന്‍ ആരാണ് ഇത്ര ധൈര്യം നല്‍കിയത്

    തിരുവനന്തപുരം : നാലര കിലോ സ്വര്‍ണം ശബരിമലയില്‍ നിന്ന് തട്ടികൊണ്ട് പോയ കൊള്ളയെ പറ്റി മുഖ്യമന്ത്രി പറയുന്നത് വീഴ്ചയെന്ന്. ഇത് വീഴ്ചയല്ല കൊള്ളയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ദല്ലാള്‍മാരുടെ സര്‍ക്കാരാണ് ഇതെന്നും അല്‍പം ഉളുപ്പ് ഉണ്ടെങ്കില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണമെന്നും പറഞ്ഞു. ഇത് അഭ്യര്‍ത്ഥനയല്ല ആവശ്യമാണെന്നും ദേവസ്വം മന്ത്രിയെ രാജിവെച്ചില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കും. ശബരിമലക്കൊള്ളയില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കും. ഹിന്ദു സമുദായത്തെ ഉപദ്രവിക്കാന്‍ ആരാണ് ഇത്ര ധൈര്യം നല്‍കിയതെന്നും ചോദിച്ചു. ഹിന്ദു സമുദായത്തെ ഉപദ്രവിക്കാന്‍ ഇനി അനുവദിക്കില്ല. സെന്റ് റീത്താസ് സ്‌കൂളില്‍ നടന്നതും പ്രീണന രാഷ്ട്രീയം. കോണ്‍ഗ്രസിനെയും ഇടതിനെയും നിയന്ത്രിക്കുന്നത് എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്നും പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ഇരിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഇവിടെ നടക്കുന്നത് കേള്‍ക്കണമെന്നും പറഞ്ഞു. പണ്ട് കോണ്‍ഗ്രസിലാണ്…

    Read More »
  • സ്വന്തം തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്, ഇത് ഡൂപ്ലിക്കേറ്റ് ഗണേശൻ, ആക്ഷേപിച്ച് വെള്ളാപ്പള്ളി, ആ ലെവലിലേക്ക് താഴാൻ താല്പര്യമില്ല- ​ഗണേഷ്കുമാറിന്റെ മറുപടി

    ആലപ്പുഴ: ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാറിനെ വീണ്ടും ആക്ഷേപിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രം​ഗത്ത്. സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണ് ഗണേഷ് കുമാർ എന്ന് പറഞ്ഞ വെള്ളാപ്പള്ളി ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ​ഗണേഷ് കുമാർ എന്നും പരിഹസിച്ചു. പിതാവിനെ സ്വാധീനിച്ചാണ് മന്ത്രി സ്ഥാനം കൈക്കലാക്കിയത്. കൂടാതെ ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. ‘ഗണേശൻ എന്ന് പല പ്രാവശ്യം പറഞ്ഞെങ്കിൽ പുണ്യം കിട്ടുമെന്ന്. ഏത് ഗണേശനാണ്, വിഘ്നേശ്വരനാണ് ഗണേശൻ. അവൻറെ തന്തയാണ് നടേശൻ. നടേശൻ ആരാണ് ശിവൻ. തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്. തന്തക്കിട്ടും അമ്മക്കിട്ടും പെങ്ങൾക്കിട്ടും പാരവെച്ചില്ലേ ഈ ഗണേശൻ?. ഇത് ഡൂപ്ലിക്കേറ്റ് ഗണേശൻ. ട്രാൻസ്പോർട്ട് മന്ത്രിയല്ലേ. ഒരു ട്രാൻസ്പോർട്ട് മന്ത്രി പാരലായി ട്രാൻസ്പോർട്ട് നടത്താമോ’ – വെള്ളാപ്പള്ളി ചോദിച്ചു. മുൻപും സമാന രീതിയിൽ ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. സ്വഭാവശുദ്ധിയില്ലാത്തയാളെയാണോ…

    Read More »
Back to top button
error: