Breaking News
-
ഒരു കുതിരയ്ക്ക് വില 15 കോടി രൂപ, എരുമയുടെ വിലയോ 23 കോടിയും ; രാജസ്ഥാനിലെ പുഷ്‌കര്‍മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് കോടികളുടെ മൂല്യമുള്ള ആയിരക്കണക്കിന് കന്നുകാലികള്‍
ജയ്പൂര്‍: ഇന്ത്യയില്‍ ഒരു കുതിരയുടെ വില 15 കോടിയെന്ന് കേട്ടാല്‍ ഞെട്ടുമോ? അപ്പോള്‍ ഒരു എരുമയുടെ വില 23 കോടിയെന്ന് കേട്ടാലോ? രാജസ്ഥാനിലെ വാര്‍ഷിക പുഷ്‌കര്‍ കന്നുകാലി മേളയില്‍ കൊണ്ടുവന്ന ചണ്ഡീഗഡില്‍ നിന്നുള്ള ഒരു കുതിരയ്ക്കും രാജസ്ഥാനില്‍ നിന്നുള്ള ഒരു എരുമയ്ക്കുമാണ് ഞെട്ടിക്കുന്ന ഈ വില. ഈ വര്‍ഷം, മേള ആയിരക്കണക്കിന് മൃഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. ഗാരി ഗില്ലിന്റെ ഉടമസ്ഥതയിലുള്ള ചണ്ഡിഗഡില്‍ നിന്നുള്ള രണ്ടര വയസ്സുള്ള ഒരു കുതിരയ്ക്കാണ് ഈ വില. ഈ വര്‍ഷത്തെ മേളയിലെ മാര്‍ക്യൂ മൃഗങ്ങളില്‍ ഒന്നാണ് ഈ യുവ കുതിര. ‘രണ്ടര വയസ്സുള്ള ഒരു കുതിരയായ ഷഹബാസ് ഒന്നിലധികം ഷോകളില്‍ വിജയിച്ചിട്ടുണ്ട്, കൂടാതെ ഒരു അഭിമാനകരമായ വംശത്തില്‍ പെട്ടയാളുമാണ്,’ ഗില്‍ പറഞ്ഞു. ‘അദ്ദേഹത്തിന്റെ കവറിംഗ് ഫീസ് 2 ലക്ഷം രൂപയാണ്, അദ്ദേഹത്തിന്റെ ചോദിക്കുന്ന വില 15 കോടി രൂപയാണ്. 9 കോടി രൂപ വരെ ഓഫറുകള്‍ ലഭിച്ചു.’ കുതിരയുടെ പ്രജനനച്ചെലവ് മാത്രം 2 ലക്ഷം രൂപയാണ്. വിലയേറിയ…
Read More » -
എസ്‌ഐആര്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടപ്പാക്കുന്നത് ശരിയല്ല ; നീതിപൂര്‍വകവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി അജണ്ടയെന്ന് വി.ഡി. സതീശന്‍
തിരുവനന്തപുരം: നീതിപൂര്‍വകവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് എസ്‌ഐ ആറെന്ന് സംശയിക്കണമെന്നും 23 വര്‍ഷമായി വോട്ടു ചെയ്യുന്നവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും ഇല്ലാതാക്കുന്ന മായാജാലമാണ് എസ്.ഐ. ആറെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടുനില്‍ക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) പ്രഖ്യാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം അംഗീകരി ക്കാനാകില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണം. തദ്ദേശ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് എസ്.ഐ.ആര്‍ നടപ്പാക്കരുതെന്ന് ഔദ്യോഗിക മായി ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കാതിരുന്നത് ദൗര്‍ഭാഗ്യ കര മാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും ഉദ്യോഗസ്ഥ വിന്യാസ ത്തില്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധി ഉണ്ടാകുകയും ചെയ്യുമെന്നതായിരിക്കും പരിണിത ഫലം. സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ്…
Read More » -
എങ്ങിനെയെങ്കിലും പ്രശ്‌നം പരിഹരിച്ചെടുക്കാന്‍ സിപിഐഎം നെട്ടോട്ടം ; പിഎംശ്രീയില്‍ പന്ത് ഇപ്പോള്‍ സിപിഐയുടെ കോര്‍ട്ടില്‍ ; എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു
തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം ഉറപ്പായതോടെ ഈ നീക്കം ഒഴിവാക്കാനാണ് തിരക്കിട്ട സമവായ നീക്കവുമായി സിപിഐഎം. പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു. നാളെ സിപിഐഎം- സിപിഐ ചര്‍ച്ച നടന്നേക്കും. സിപിഐയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട സമവായ നീക്കങ്ങള്‍ക്കുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയും. പ്രശ്നത്തിന് പരിഹാരം കണ്ടേ മതിയാകൂവെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് വരുന്നത് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കണമെന്നാണ് സിപിഐയുടെ നിലപാട്. അതുവരെ മറ്റൊരു നടപടിയിലേക്കും പോകരുതെന്നാണ് സിപിഐയുടെ ആവശ്യം. മന്ത്രിസഭ ഉപസമിതി പിഎം ശ്രീ പദ്ധതിയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ട് ജനുവരിയോടെ സമര്‍പ്പിക്കാമെന്ന നിര്‍ദേശമാണ് സിപിഐഎം മുന്നോട്ടുവെ ക്കുന്നത്. എന്നാല്‍ കാര്യങ്ങളെ നീട്ടിക്കൊണ്ടുപോകാനാണ് ഇതെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഐഎം വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. അതേസമയം സിപിഐ അടിയന്തരമായി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുകയാണ്. സിപിഎം മുന്നോട്ടുവച്ച…
Read More » -
നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സെക്രട്ടേറിയേറ്റില്‍ തീരുമാനം ; ഇടതുമുന്നണി ഐക്യം ഏതെങ്കിലും വിധത്തില്‍ തകര്‍ന്നാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് സിപിഐ
തിരുവനന്തപുരം : പിഎംശ്രീ പദ്ധതിയില്‍ തട്ടി സിപിഐഎം സിപിഐ ബന്ധത്തില്‍ വലിയ ഉലച്ചില്‍. നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് സിപിഐ തീരുമാനം. പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ട് മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതാകും നല്ലതെന്നാണ് സിപിഐയുടെ നിലപാട്. ധരാണപത്രം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കണമെന്നാണ് സിപിഐ യുടെ ആവശ്യം. അതുവരെ സിപിഐഎമ്മിന്റെ ഒരു നിലപാടും അംഗീകരിക്കേണ്ടതില്ലെന്നാണ് സിപിഐ തീരുമാനം. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. ഇടതുമുന്നണി ഐക്യം തകര്‍ന്നാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന ചര്‍ച്ചകളാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. മന്ത്രിസഭ ഉപസമിതി എന്ന നിര്‍ദേശത്തോട് യോജിക്കേണ്ട തില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു. നാല് മന്ത്രിമാരും ഇതേ നിലപാട് സ്വീകരിച്ചു. സിപിഐ മുന്നോട്ടുവെച്ച നിലപാടിനോട് യോജിച്ചില്ലെങ്കില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്. രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിര്‍ദേശവുമായി വീണ്ടും സിപിഐഎം സിപിഐയെ സമീപിച്ചു. ജനറല്‍ സെക്രട്ടറി എം.എ ബേബിയാണ് നിര്‍ദേശം മുന്നോട്ടു വെച്ചത്. നിര്‍ദ്ദേശം തള്ളിക്കളയാന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മന്ത്രിസഭാ…
Read More » -
തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നീക്കം ; തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയെന്ന്് മുഖ്യമന്ത്രി
തിരുവനന്തപുരം: ബിഹാര്‍ എസ്ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. എസ്ഐആറിനെതിരെ നിയമസഭയില്‍ യോജിച്ചു പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാംഘട്ട എസ്ഐആര്‍ പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാന്‍ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും’ എന്നതായിരുന്നു 2024ലെ വോട്ടര്‍ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവര്‍ തന്നെയാണ് ബിഹാറില്‍ 65 ലക്ഷം പേരെ…
Read More » -
മുരാരി ബാബുവിനെ ചോദ്യം ചെയ്യുക ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി, ശബരിമലയിലെത്തിച്ച് തെളിവെടുപ്പു നടത്തും? മുരാരി ബാബു നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽവിട്ട് കോടതി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ നാലു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. അതേസമയം മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ തട്ടിപ്പിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. ഇതിനിടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പും ഉടൻ പൂർത്തിയാക്കും. ഗൂഢാലോചനയിൽ മുരാരി ബാബുവിന് വലിയ പങ്കുണ്ടെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Read More » -
കേന്ദ്രത്തിന്റെ ഉദ്ദേശം ദേശീയ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കൽ, എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല, പൗരൻറെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല- പിണറായി
തിരുവനന്തപുരം: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം(എസ്‌ഐആർ) നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ദുരൂഹതയാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൽ. എസ്‌ഐആർ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിഹാർ എസ്‌ഐആറിൻറെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ അത്ര നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ തന്നെ അറിയിച്ചിട്ടും എസ്‌ഐആർ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിർബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിൻറെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ‘വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും’ എന്നതായിരുന്നു 2024ലെ വോട്ടർ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവർ തന്നെയാണ് ബിഹാറിൽ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത്. ഭരണഘടനയുടെ…
Read More » -
കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചത് അഗതി മന്ദിരത്തിലെ സഹ അന്തേവാസിയുടെ ക്രൂര പീഡനത്തിൽ, മാരകമായി പരുക്കേറ്റ സുദർശനനെ ചികിത്സിക്കാതെ അധികൃതർ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചു, പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ, തുമ്പായത് സിസിടിവി ദൃശ്യങ്ങൾ
തൃശൂർ: കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയെ അതി ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൂടാതെ ആലപ്പുഴ സ്വദേശി എംഎ സുദർശനന് എറണാകുളം കൂനമ്മാവിലെ അഗതി മന്ദിരത്തിൽ വച്ചാണ് മർദ്ദനമേറ്റതെന്ന് പോലീസ് കണ്ടെത്തി. ഇവിടെയുണ്ടായ കശപിശയ്ക്കിടെ സഹ അന്തേവാസിയുടെ അതിക്രൂര പീഡനത്തിലാണ് സുദർശനന് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ അഗതിമന്ദിരവുമായി ബന്ധപ്പെട്ട് പാസ്റ്റർ ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിലായി. അതേസമയം സഹ അന്തേവാസിയുടെ ആക്രമണത്തിൽ പരുക്കേറ്റ ഇയാളെ ചികിത്സിക്കാൻ തയാറാവാതെ അഗതിമന്ദിരത്തിലെ അധികൃതർ കൊടുങ്ങല്ലൂരിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക തെളിവുകൾ പോലീസിന് ലഭിച്ചത്. കൂനമ്മാവ് ഇവാഞ്ചലിക്കൽ ആശ്രമത്തിലെ അന്തേവാസിയായിരുന്നു പരുക്കേറ്റ സുദർശൻ. സംഭവത്തെക്കുറിച്ച് തൃശൂർ റൂറൽ എസ്പി നേരിട്ട് അന്വേഷണം നടത്തി. കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിൽ യുവാവിന് നേരെ അതിക്രൂരമായ ആക്രമണമുണ്ടായത്. ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനെ ജനനേന്ദ്രിയം അറുത്ത നിലയിൽ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുദർശനന്റെ…
Read More » -
നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ ബൈക്കിൽ ഇടിച്ചു കയറി, ദമ്പതികൾക്ക് ദാരുണാന്ത്യം
മലപ്പുറം: പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ് (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടമുണ്ടായത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കവെ ഇലക്ട്രിക് കാർ വന്നിടിക്കുകയായിരുന്നു. ഉടനെ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Read More »
