Breaking News
-
എന്താണ് തീവ്ര വോട്ടർപട്ടിക പരിഷ്കരണം അഥവാ എസ്.ഐ.ആർ..? കേരളത്തിൽ ഇത് നടപ്പിലാക്കുമ്പോൾ വോട്ടർ പട്ടികയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും..? PATHRAM EXPLAINE
തീവ്ര വോട്ടർപട്ടിക പരിഷ്കരണം എന്ന വാക്ക് നമുക്ക് ഏറെ സുപരിചിതമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പത്രമാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും നിരന്തരം പ്രത്യക്ഷപ്പെടുന്ന പദമാണ് എസ്.ഐ.ആർ എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണം. കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ മാറ്റം വരുത്തിയ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാകും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളം കൂടാതെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രണ്ടാം ഘട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണം തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താൻ പോകുന്നത്. തീവ്ര വോട്ടർപട്ടിക പരിഷ്കരണം നമ്മുടെ വാതിൽ പടിയ്ക്കൽ എത്തി നിൽക്കുമ്പോൾ എസ്.ഐ.ആറിനെ പറ്റി നമുക്ക് വിശദമായി തന്നെ സംസാരിക്കാം. > എന്താണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം? ഒരു ശക്തമായ ജനാധിപത്യ സംവിധാനം ഉറപ്പാക്കുന്നതിൽ കുറ്റമറ്റ വോട്ടർ പട്ടികയ്ക്ക് വലിയ പങ്കാണ് ഉള്ളത്. അതിനാൽ തന്നെ കാര്യക്ഷമായ വോട്ടർ പട്ടിക പരിഷ്‌കരണങ്ങൾ കൃത്യമായ ഇടവേളകളിൽ രാജ്യത്ത് നടക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് രണ്ട്…
Read More » -
ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു; ഹമാസ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നെന്ന് ആരോപണം; ഏറ്റവുമൊടുവില്‍ കൈമാറിയ ബന്ദിയുടെ ശരീരവും ഇസ്രയേലിയുടേതല്ല; റഫ മേഖലയില്‍ ഏറ്റുമുട്ടലെന്നു റിപ്പോര്‍ട്ട്
ടെല്‍അവീവ്: ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാലസ്തീന്‍ മേഖലയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് ആക്രമണമെന്നു പറയുന്നെങ്കിലും ഉത്തരവില്‍ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയിട്ടില്ല. മരിച്ച ബന്ദികളുടെ മൃതദേഹം കൈമാറുന്നതില്‍ ഹമാസ് വീഴ്ച വരുത്തുന്നെന്നും ബന്ദിയെന്ന പേരില്‍ കൈമാറിയവരുടെ മൃതദേഹങ്ങള്‍ ഇസ്രയേലി പൗരന്റേതല്ലെന്നുമാണ് ഐഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരേ നേരത്തേ നെതന്യാഹു രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയായി ഇന്നലെ ടണലില്‍നിന്നു കണ്ടെത്തിയ ബന്ദിയുടെ മൃതദേഹം കൈമാറുമെന്ന് ഹമാസും വ്യക്തമാക്കിയെങ്കിലും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖ്വസാം ബ്രിഗേഡ് നിലപാടു മാറ്റുകയായിരുന്നു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. റഫയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ വെടിവയ്പുണ്ടായെന്ന് ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ പരമാവധി സംരക്ഷിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്നും ഏതുവിധേനയും യുദ്ധമാരംഭിക്കാനുള്ള നീക്കമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ഹമാസ് വൃത്തങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍, തിങ്കളാഴ്ച കൈമാറിയ ശരീരം ഇസ്രയേല്‍ പരിശോധിച്ചപ്പോഴാണ് ഇത് ബന്ദിയുടേതല്ലെന്നു കണ്ടെത്തിയത്.…
Read More » -
ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ ഫോണില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ത്തി; പോണ്‍ സൈറ്റില്‍ ഇടുമെന്നു ഭീഷണി; യുവാവിനെ ബംഗളുരുവില്‍നിന്ന് പൊക്കി പോലീസ്
കൊച്ചി: എറണാകുളം കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് സ്വകാര്യദൃശ്യം ചോർത്തിയ മുൻ ജീവനക്കാരനെ ബംഗളുരൂവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടി. സ്വകാര്യദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട മലപ്പുറം എടപ്പാൾ സ്വദേശി അജിത്തിനെയാണ് (25) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായിരുന്നയാളാണ് അജിത്. വൈഫൈ പരിശോധിക്കാനെന്ന വ്യാജേനെ ഓഫീസിൽ വെച്ച് പെൺകുട്ടിയുടെ സ്മാർട്ട് ഫോൺ വാങ്ങി, അനുമതിയില്ലാതെ വാട്സാപ്പും ഗാലറിയും പരിശോധിച്ചാണ് സ്വകാര്യ ദൃശ്യം ചോർത്തിയത്. ഇയാൾ സ്വന്തം മൊബൈൽ ഫോണിലേക്ക് ഫോട്ടോ സെൻഡ് ചെയ്ത വിവരം ട്രെയിനി അറിഞ്ഞിരുന്നില്ല. ഫോൺ വാങ്ങുന്നതെന്തിനെന്ന് യുവതി ചോദിച്ചപ്പോൾ സെക്യൂരിറ്റി ആവശ്യങ്ങൾക്കാണെന്നായിരുന്നു യുവാവിന്റെ മറുപടി. മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ, മാനേജ്മെന്റ് ഇയാളെ പിരിച്ചുവിട്ടു. തുടർന്ന് ബംഗളൂരുവിലേക്ക് പോയ ശേഷമാണ് യുവതിയെ ഫോണിൽ വിളിച്ച് സ്വകാര്യ ദൃശ്യം കൈയ്യിലുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ യുവതിയുടെ ഫോട്ടോ പോൺ…
Read More » -
‘പാര്‍ക്കിനെക്കുറിച്ചു പറയുമ്പോള്‍ എത്ര നന്ദി പറഞ്ഞാലും തീരാത്ത അനുഭവങ്ങള്‍’; വിവാദങ്ങള്‍ക്കിടയിലും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി മന്ത്രി കെ. രാജന്‍; ധനമന്ത്രിക്കും പ്രശംസ; എവിടെയും കിഫ്ബിയുടെ ഗുണഫലങ്ങളെന്ന് മുഖ്യമന്ത്രി
തൃശൂര്‍: സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനച്ചടങ്ങിലെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും വാനോളം പുകഴ്ത്തി റവന്യൂ മന്ത്രി കെ. രാജന്‍. 336 ഏക്കറില്‍ 371 കോടി മുതല്‍മുടക്കി ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രകൃതി പഠനശാല തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കെന്ന പേരില്‍ യാഥാര്‍ഥ്യമായതിന് ഒരേയൊരു കാരണം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവതരിപ്പിച്ച കിഫ്ബി എന്ന പദ്ധതിയാണ്. കേരളത്തിന്റെ പ്ലാന്‍ ഫണ്ടുകൊണ്ടു പൂര്‍ത്തിയാക്കാന്‍ പറ്റാത്ത വിശാലമായ ആശയമാണിത്. വിദേശത്തുനിന്ന് മൃഗങ്ങളെ എത്തിക്കാന്‍ ആവശ്യമായ സംഖ്യ വേണമെന്നാണ് ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ടത്. സാന്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പൂര്‍ണമായ സംഖ്യ പ്ലാന്‍ ഫണ്ടില്‍നിന്നു നല്‍കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തയാറായി. നവകേരള സദസിനെ അനാവശ്യ വിവാദങ്ങളില്‍ പെടുത്തിയതേടെയാണു സുവോളജിക്കല്‍ പാര്‍ക്കിലെ പരിപാടി മാറ്റിവയ്‌ക്കേണ്ടിവന്നത്. അതേ നവകേരള സദസിന്റെ സമ്മാനമായാണു പാര്‍ക്കിനു മുന്നിലൂടെയുള്ള റോഡിനായി ഏഴുകോടി അനുവദിച്ചത്. പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്പ് റോഡിന്റെ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലെത്തി. പാര്‍ക്കിലേക്കുള്ള എല്ലാ വഴികളും ബിഎംബിസി നിലവാരത്തിലേക്ക് മാറ്റാനുള്ള സംഖ്യ ഈ സര്‍ക്കാര്‍ കനിഞ്ഞു നല്‍കി.…
Read More » -
സുവോളജിക്കല്‍ പാര്‍ക്ക് 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന്റെ ഗുണമെന്ന് മുഖ്യമന്ത്രി ; ജനങ്ങള്‍ നല്‍കിയ തുടര്‍ഭരണത്തിന്റെ ഫലം 40 വര്‍ഷം മുടങ്ങിക്കിടന്ന പദ്ധതി നടപ്പിലായി
തൃശൂര്‍ നിവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നമായ പുത്തൂര്‍ സുവോളജിക്കല്‍ ലാബ് സാക്ഷാത്കരിക്കപ്പെട്ടതിന് കാരണം ജനങ്ങള്‍ നല്‍കിയ തുടര്‍ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് പതിറ്റാണ്ടായി ഈ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ജനങ്ങള്‍ കാത്തിരി ക്കുക ആയിരുന്നു. വൈലോപ്പിള്ളിയെ പോലെ നിരവധി പേരടെ ആഗ്രഹം ഇപ്പോള്‍ സ്ഥലീകരിക്കപ്പെട്ടതായും പറഞ്ഞു. പല പദ്ധതികളെയും പോലെ പാതിയില്‍ മന്ദീഭവിക്കുന്ന സ്ഥിതി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് ഉണ്ടായില്ല. നാലു പതിറ്റാണ്ട് നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായത്. നമ്മുടെ നാടിന് പല ദുരനുഭവങ്ങളുണ്ട്. ഒരു ഘട്ടത്തില്‍ നന്നായി പോയ പ്രവര്‍ത്തനങ്ങള്‍ പിന്നീട് മന്ദീഭവിക്കുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ട്. സുവോളജിക്കല്‍ പാര്‍ക്കിന് ആ ഗതി ഉണ്ടായില്ലെന്നത് ആശ്വാസകരം. കിഫ്ബി കേരളത്തിന്റെ പശ്ചാത്തല വികസന രംഗത്ത് വലിയ സഹായം നല്‍കിയ സംവിധാനം. നമ്മുടെ നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വിഭവശേഷി വച്ച് കഴിയാത്ത അവസ്ഥയുണ്ട്.വിഭവശേഷിക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ കേരളം കാലാനുസൃതമായ പുരോഗതി നേടില്ല. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. എല്‍ഡിഎഫ് 2016 ല്‍ അധികാരത്തില്‍ ഏറിയപ്പോള്‍…
Read More » -
കൃഷിമന്ത്രിക്കെതിരേ എസ്എഫ്‌ഐയും വിദ്യാഭ്യാസമന്ത്രിക്കെതിരേ എഐവൈഎഫും ; മന്ത്രിമാര്‍ക്കെതിരേ മുഖ്യമന്ത്രിയും മുഖ്യമന്ത്രി ബിജെപിക്കാരനായെന്ന് സിപിഐയും ; കേരളത്തിന്റെ ഗതികേട്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നമ്പര്‍വണ്‍ പദവി അവകാശവാദത്തെ പരിഹസിച്ച് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് അബിന്‍വര്‍ക്കി. കൃഷിമന്ത്രിക്കെതിരേ എസ്എഫ്‌ഐയും വിദ്യാഭ്യാസമന്ത്രിക്കെതിരേ എഐവൈഎഫും സമരം നടത്തുകയും മുഖ്യമന്ത്രി യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തിട്ടും നമ്പര്‍ വണ്ണാണെന്ന് അവകാശപ്പെടുന്നെന്ന് അബിന്‍ വര്‍ക്കിയുടെ വിമര്‍ശനം. പി എംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. സിപിഐക്കാരനായ കൃഷി വകുപ്പ് മന്ത്രി രാജിവെക്കാന്‍ എസ്എഫ്‌ഐ സമരം ചെയ്യുന്നു. സിപിഎംകാരനായ വിദ്യാഭ്യാസ മന്ത്രിക്കെതിരേ എഐഎസ്എഫ് സമരം ചെയ്യുന്നു, മുഖ്യമന്ത്രി ബിജെപിക്കാരുടെ ആളായി മാറിയെന്ന് സിപിഐയും പറയുന്നു, മന്ത്രിമാര്‍ക്ക് ഭരിക്കാനറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുന്നു. എന്നിട്ടും സര്‍ക്കാര്‍ നമ്പര്‍ വണ്‍ വണ്‍ ആണെന്നാണ് അവകാശവാദമെന്നും ഇത് കേരളത്തിന്റെ ഗതികേടാണെന്നും അബിന്‍ വര്‍ക്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത് എസ്.എഫ്.ഐ കാര്‍ഷിക വകുപ്പ് മന്ത്രി രാജി വെക്കാന്‍ സമരം ചെയ്യുന്നു. എ.ഐ.എസ്.എഫ് വിദ്യാഭ്യാസ മന്ത്രി രാജി വെക്കാന്‍ സമരം ചെയ്യുന്നു. സി.പി.ഐ പറയുന്നു മുഖ്യമന്ത്രി പി എം ശ്രീ വഴി ശ്രീ.…
Read More » -
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരം ; തൃശൂര്‍ രണ്ടാമതും കണ്ണൂര്‍ മൂന്നാമതും ; അത്‌ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി
തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോള്‍ കിരീടം നേടിയത്. 892 പോയിന്റ് നേടി തൃശൂര്‍ റണ്ണറപ്പ് ട്രോഫിയും 892 പോയിന്റുമായി മൂന്നാം സ്ഥാനം കണ്ണൂരും നേടി. പുരസ്‌കാരം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സമ്മാനിച്ചു. അത്ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി. അത്ലറ്റിക്‌സ് മത്സരത്തിന്റെ അവസാനം 4 – 100 മീറ്റര്‍ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കള്‍ ആക്കിയത്. ഒരു മീറ്റ് റെക്കോര്‍ഡ് അടക്കം മൂന്നു സ്വര്‍ണമാണ് റിലേയില്‍ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാംപ്യന്മാരായത്. ഗെയിംസ് ഇനങ്ങളില്‍ 798 പോയിന്റുകള്‍ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്സില്‍ 649 പോയിന്റുകളാണ് തിരുവനന്തപുരം നേടിയെടുത്തത്. അക്വാടിക്‌സിലെ 149 പോയിന്റുകള്‍ തൃശൂര്‍ ജില്ലാ രണ്ടാമത് എത്തിച്ചു. 212 പോയിന്റുകളോടെ…
Read More » -
സര്‍ക്കാര്‍ ഇടങ്ങളില്‍ പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം ഹൈക്കോടതി സ്റ്റേ ചെയ്തു ; ഇത് ആര്‍എസ്എസിനെ ഒതുക്കാന്‍ കൊണ്ടുവന്ന പരിപാടിയെന്ന് ബിജെപി ; കര്‍ണാടകാസര്‍ക്കാരിന് തിരിച്ചടി
ബെംഗളൂരു: പൊതുസ്ഥലങ്ങളില്‍ പത്തിലധികം ആളുകളുടെ ഒത്തുചേരലുകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയ ഉത്തരവ് ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. സ്വകാര്യ സംഘടനകള്‍, അസോസിയേഷനുകള്‍ അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വത്തോ പരിസരമോ ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്് ഒക്ടോബര്‍ 18 നായിരുന്നു. ഇതിനെതിരേ ബിജെപി ശക്തമായി രംഗത്ത് വന്നിരുന്നു. തീരുമാനം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു ആരോപണം. പൊതുസ്ഥലങ്ങളില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തരവ് വന്നത്. ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിന്റെ പേര് സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഉത്തരവിലെ വ്യവസ്ഥകള്‍ ഹിന്ദു വലതുപക്ഷ സംഘടനയുടെ റൂട്ട് മാര്‍ച്ചുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് പറയപ്പെടുന്നു. സ്‌കൂള്‍ പരിസരങ്ങളും അനുബന്ധ കളിസ്ഥലങ്ങളും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് കഴിഞ്ഞ ബിജെപി…
Read More »

