Breaking News
-
അവര്‍ മരണത്തില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ല ; ഞാന്‍ കാത്തിരിക്കുന്നത് ഗോവിന്ദച്ചാമിയുടെ മരണവാര്‍ത്ത ; വര്‍ക്കലയിലെ കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് സൗമ്യയുടെ അമ്മ ‘ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പേടിയില്ലാതെ സഞ്ചരിക്കാന്‍ ട്രെയിനുകളില്‍ സുരക്ഷ ശക്തമാക്കണം
എന്റെ മോളുടെ അവസ്ഥ ഇനിയീ ഭൂമിയില്‍ ഒരാള്‍ക്കും വരരുതേ എന്ന് കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പക്ഷേ എന്നിട്ടും… ഷൊര്‍ണൂരിനടുത്തെ വീട്ടിലിരുന്ന് പറഞ്ഞ് മുഴുമിപ്പിക്കാന്‍ ആവാതെ സുമതി വിതുമ്പി. കേരളത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത സൗമ്യയുടെ അമ്മയാണ് സുമതി. വര്‍ക്കലയില്‍ മദ്യപിച്ച് ലക്ക് കെട്ട ഒരാള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയുടെ വാര്‍ത്ത അറിഞ്ഞത് മുതല്‍ സുമതി പ്രാര്‍ത്ഥിക്കുകയാണ്, ഗുരുതരാവസ്ഥയില്‍ നിന്ന് ആ മോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരണമേ എന്ന്… സൗമ്യ ഓര്‍മ്മയായി 15 വര്‍ഷം ആകുമ്പോഴും ട്രെയിനുകളിലെ സുരക്ഷിതത്വമില്ലായ്മയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് സുമതി പറഞ്ഞു. മദ്യപിച്ചും ലഹരി മരുന്നുപയോഗിച്ചും എത്തുന്നവരെ ട്രെയിനില്‍ കയറ്റാതിരിക്കാന്‍ അവരെ തടയാന്‍ ഒരു സംവിധാനവും നമുക്കില്ല. ട്രെയിനിലായാലും ബസിലായാലും ഇങ്ങനെയുള്ളവര്‍ ഭീഷണിയായി അതില്‍ ഉണ്ടാകും. ഇവരെ നിയന്ത്രിക്കാനാണ് തടയാനാണ് അധികാരികളും ബന്ധപ്പെട്ടവരും ശ്രദ്ധിക്കേണ്ടത്. സ്ത്രീകള്‍ക്ക് ട്രെയിനിലും ബസിലും സുരക്ഷിതത്വം ഇല്ലാതാവുന്നത് ഇക്കൂട്ടര്‍ മൂലമാണ്. അന്ന് എന്റെ മകള്‍ സൗമ്യ, ഇപ്പോഴിതാ വേറെ ഏതോ ഒരു…
Read More » -
പെണ്‍കുട്ടികളെ കളിപ്പിക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല ; ക്രിക്കറ്റ് കളിക്കാന്‍ ഒരു അവസരം ലഭിക്കാന്‍ വേണ്ടി ആണ്‍കുട്ടിയുടെ വേഷം കെട്ടി ; വര്‍ഷങ്ങള്‍ക്കിപ്പുറം തല ഉയര്‍ത്തി നിന്നത് ലോകകപ്പ്് ഉയര്‍ത്തിക്കൊണ്ട്
കഠിനാധ്വാനം പ്രതിഭയെ തോല്‍പ്പിക്കുമെങ്കില്‍, ഷഫാലി വര്‍മ്മയുടെ കഥ അത് പത്തിരട്ടി തെളിയിക്കുന്നു. വനിതാ ക്രിക്കറ്റിലെ ഏറ്റവും ശക്തരായ ഹിറ്റര്‍മാരില്‍ ഒരാളായി മാറുന്നതിനുമുമ്പ്, ഹരിയാനയില്‍ ജനിച്ച ഈ പവര്‍ഹൗസിന്, കളിക്കാന്‍ ഒരു അവസരം ലഭിക്കാന്‍ വേണ്ടി ഒരു ആണ്‍കുട്ടിയുടെ വേഷം പോലും ധരിക്കേണ്ടിവന്നു. ഹരിയാനയിലെ റോഹ്തക്കിലാണ് ഷഫാലി വര്‍മ്മ ജനിച്ചത്. അവിടെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ പലപ്പോഴും ആണ്‍കുട്ടികള്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ യുക്തിക്ക് നിരക്കാത്ത നിയമങ്ങള്‍ അനുസരിക്കാന്‍ ഷഫാലി തയ്യാറല്ലായിരുന്നു. അച്ഛന്‍ സഞ്ജയ് വര്‍മ്മ ഒരു ചെറിയ ജ്വല്ലറി കട നടത്തുന്നത് കണ്ടാണ് അവള്‍ വളര്‍ന്നത്, പക്ഷേ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ തിളക്കം ക്രിക്കറ്റിനോടുള്ള സ്‌നേഹമായിരുന്നു. മകളുടെ പ്രതിഭ അദ്ദേഹം നേരത്തെ തിരിച്ചറിഞ്ഞു. ഒരേയൊരു പ്രശ്‌നം? അവരുടെ പ്രദേശത്ത് പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റ് അക്കാദമികള്‍ ഉണ്ടായിരുന്നില്ല. അവര്‍ ബുദ്ധിപൂര്‍വ്വം ഒരു വഴി കണ്ടെത്തി. അച്ഛന്‍ അവളുടെ മുടി ചെറുതായി വെട്ടി, ഒരു ആണ്‍കുട്ടിയെപ്പോലെ വസ്ത്രം ധരിപ്പിച്ചു, തുടര്‍ന്ന് അവളെ ഒരു ആണ്‍കുട്ടികളുടെ അക്കാദമിയില്‍ ചേര്‍ത്തു. എല്ലാ…
Read More » -
കാനഡ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പെര്‍മിറ്റുകളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറച്ചു ; കുടിയേറ്റനിയമം കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ അപേക്ഷകരില്‍ 4-ല്‍ 3 പേരെയും തള്ളുന്നു
ടൊറന്റോ: വിദേശപഠനവും ജോലിയുമൊക്കെ പ്രധാന സ്വപ്‌നമായി കരുതുന്ന ഇന്ത്യാക്കാ രില്‍ പ്രമുഖ സ്ഥാനം കാനഡയ്ക്കുണ്ട്. പ്രത്യേകിച്ചും നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക്് ഇടയില്‍. എന്നാല്‍ കാനഡ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി കള്‍ക്ക് ഏര്‍പ്പെടു ത്തിയ നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരെയാണ് കാര്യമായി ബാധിച്ചിരിക്കു ന്നതെന്ന് സര്‍ക്കാര്‍ ഡാറ്റ വ്യക്തമാക്കുന്നു. കാനഡയിലെ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളി ല്‍ പഠിക്കാനുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പെര്‍മിറ്റ് അപേക്ഷകളില്‍ ഏകദേശം 74% ഓഗസ്റ്റ് മാസത്തില്‍ നിരസിക്കപ്പെട്ടു. ഓഗസ്റ്റ് 2023-ല്‍ 20,900 ആയിരുന്നത് ഓഗസ്റ്റ് 2025-ല്‍ 4,515 ആയി കുറഞ്ഞു. താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും വിദ്യാര്‍ത്ഥി വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പരിഹരിക്കുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി, 2025-ന്റെ തുടക്കത്തില്‍ കാനഡ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പെര്‍മിറ്റുകളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറച്ചു. ഏറ്റവും പുതിയ മാസമായ ഓഗസ്റ്റില്‍ കനേഡിയന്‍ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള ഇന്ത്യന്‍ അപേക്ഷകളില്‍ ഏകദേശം 74% നിരസിക്കപ്പെട്ടു, ഇത് ഓഗസ്റ്റ് 2023-ലെ 32% നെ അപേക്ഷിച്ച് വളരെ…
Read More » -
ലോകത്തെ ഏറ്റവും ഭാഗ്യവാനായ മനുഷ്യരില്‍ ഒരാള്‍ ജീവിക്കുന്നത് ഏറ്റവും വേദനാജനകമായി ; ഉറക്കത്തില്‍ ഇടയ്ക്കിടെ ഞെട്ടി ഉണരും, മുറിയില്‍ ഒറ്റയ്ക്കിരുന്നു കരയും ; പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ സ്ഥിരീകരിച്ചു
പലര്‍ക്കും, അദ്ദേഹം ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന 241 പേരുടെയും താഴെ നിലത്തുണ്ടായിരുന്ന 19 പേരുടെയും മരണത്തിന് കാരണമായ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് എഐ-171 അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ 40 വയസ്സുകാരനായ വിശ്വാസ് കുമാര്‍ രമേശിന്, ഈ അതിജീവനം ഒരു അത്ഭുതവും ഒപ്പം ഒരു ശാപവുമായി മാറിയിരിക്കുന്നു. സംഭവത്തില്‍ രക്ഷപ്പെട്ട ഏകയാളായ വിശ്വാസ്‌കുമാര്‍ രമേശാണ് കടുത്ത മാനസീകവ്യഥയില്‍ ജീവിക്കുന്നത്. ലണ്ടനിലേക്ക് പോകുകയായിരുന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12-ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം ബി.ജെ. മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങി. വിമാനത്തിലുണ്ടായിരുന്ന 241 പേരില്‍, എമര്‍ജന്‍സി എക്സിറ്റിന് സമീപം 11 എ സീറ്റിലിരുന്ന രമേശ് മാത്രമാണ് ജീവനോടെ പുറത്തുവന്നത്. ഏതാനും സീറ്റുകള്‍ക്കപ്പുറമിരുന്ന അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ അജയ് അപകടത്തില്‍ മരിച്ചു. ”ഞാന്‍ മാത്രമാണ് രക്ഷപ്പെട്ടയാള്‍. എങ്കിലും എനിക്കിതുവരെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതൊരു…
Read More » -
ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക്്് പരിക്കേറ്റിരിക്കുന്നത് തലയില്‍; കണ്ടെത്തിയിരിക്കുന്നത് തലച്ചോറില്‍ ചതവ് ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍
തിരുവനന്തപുരം: ട്രെയിനില്‍ നിന്നും മധ്യവയസ്‌കന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക്്് പരിക്കേറ്റിരിക്കുന്നത് തലച്ചോറില്‍. അപകടനില തരണം ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പറഞ്ഞു. പരിക്ക് തലച്ചോറിനാണ് ഏറ്റിരിക്കുന്നത്്. തലച്ചോറില്‍ ചതവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ന്യൂറോ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും ചേര്‍ന്നുള്ള ചികിത്സയാണ് നിലവില്‍ നല്‍കുന്നത്. വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നല്‍കുന്നുണ്ട്. സര്‍ജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടി ഇപ്പോഴുള്ളതെന്നും പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയില്‍ തൃപ്തയല്ലെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ഡോക്ടര്‍മാരും എത്തിയത്. പെണ്‍കുട്ടിയുടെ മാതാവ് എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രതികരണം നടത്തിയത് എന്ന് അറിയില്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം. മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ പേടിയായെന്നും പ്രിയദര്‍ശിനി കൂട്ടിച്ചേര്‍ത്തിരുന്നു. മകളുടെ നില അതീവഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും പറഞ്ഞു. ഇന്നലെ രാത്രി കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ് മദ്യപിച്ചെത്തിയ സുരേഷ് കുമാര്‍…
Read More » -
നവകേരളത്തിലേക്കുള്ള യാത്രയില്‍ കണ്ണി ചേരേണ്ടത് അനിവാര്യം: വിഷന്‍ 2031 സാംസ്‌കാരിക സെമിനാര്‍ കേരളത്തെ മാറ്റി മറിക്കുന്നതിന്റെ തുടക്കമെന്നു മന്ത്രി കെ. രാജന്‍; അക്കാദമികളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തി ഏകോപിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍; നിറഞ്ഞ സദസില്‍ ഭാവി കേരളത്തെക്കുറിച്ച് ചര്‍ച്ച
തൃശൂര്‍: നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിലാണ് കേരളം ഇപ്പോഴുള്ളതെന്നും അതില്‍ ഓരോ മലയാളിയും കണ്ണിചേരേണ്ടത് അനിവാര്യമാണെന്നും റവന്യൂ വകുപ്പു മന്ത്രി കെ. രാജന്‍. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമിയില്‍ സംഘടിപ്പിച്ച വിഷന്‍ 2031 സാംസ്‌കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനം അനിവാര്യമായ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. അയിത്തവും അനാചാരങ്ങളും തീണ്ടിക്കൂടായ്മയും നിറഞ്ഞ അപകടകരമായ ഭൂതകാലത്തിനു കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളില്‍നിന്നും വിഭിന്നമായി, സാമൂഹികനീതിയില്‍ ഉറച്ചുനിന്ന ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ കാല്‍വയ്പ്പും അതിന്റെ ചരിത്രവും കേരളത്തിനുണ്ട്. ശ്രീനാരായണഗുരു അടക്കമുള്ള നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഉഴുതുമറിച്ചിട്ട നവോത്ഥാനത്തിന്റെ കാലടികള്‍ ആഴത്തില്‍ പതിച്ച സംസ്ഥാനമാണ് നമ്മുടേത്. ഊരൂട്ടമ്പലം സ്‌കൂളിന്റെ ചരിത്രം വിസ്മരിക്കാനാവാത്തതാണ്. എഴുത്തുകളും വായനകളും നാടക പ്രസ്ഥാനങ്ങളും യാത്രാവിവരണങ്ങളുമെല്ലാം മലയാളിയുടെ നവോത്ഥാനത്തെ കൂടുതല്‍ ശക്തമാക്കി. എന്നാല്‍ കേരളം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയുടെയും മാനവികതയുടെയും മഹാസഞ്ചയത്തിനുചുറ്റും അഗ്‌നിഗോളങ്ങള്‍പോലെ എഴുത്തിലും വായനയിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും വര്‍ഗീയ ഫാസിസ്റ്റ് സ്വഭാവരൂപീകരണരീതികള്‍…
Read More » -
മമ്മൂട്ടി സൂഷ്മാഭിനയംകൊണ്ട് അമ്പരപ്പിച്ചു; ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രീയപ്രേരിതം; അവര്‍ അദ്ദേഹത്തെ അര്‍ഹിക്കുന്നില്ല; കുട്ടികളുടെ സിനിമകള്‍ ഇല്ലാത്തത് വേദനിപ്പിക്കുന്നു; 28 സിനിമകളില്‍ നിലവാരമുള്ളത് 10 ശതമാനത്തിനു മാത്രം; ഡലലോഗിനും അവാര്‍ഡ് ഏര്‍പ്പെടുത്തണം: ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പ്രകാശ് രാജ്
തൃശൂര്‍: കിഷ്‌കിന്ധാ കാണ്ഡത്തില്‍ ആസിഫ് അലിയും വിജയരാഘവനും എ.ആര്‍.എം സിനിമയില്‍ ടോവിനോ തോമസും മികച്ച അഭിനയം കാഴ്ച വച്ചെങ്കിലും ഭ്രമയുഗത്തിലെ സൂക്ഷ്മാഭിനയത്തിലൂടെ മമ്മൂട്ടി മികച്ച നടനിലേക്കുള്ള പുരസ്‌കാരത്തിലേക്ക് എളുപ്പം നടന്നുകയറിയെന്ന് ജൂറി ചെയര്‍പേഴ്‌സനും നടനുമായ പ്രകാശ് രാജ്. അദ്ദേഹത്തിന്റെ അഭിനയത്തില്‍ തനിക്ക് പോലും അസൂയ തോന്നി. അദ്ദേഹത്തിന്റെ അഭിനയത്തിലെ കണ്‍ട്രോള്‍ പുതുതലമുറ പാഠമാക്കണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കാന്‍ ഇത് ചാരിറ്റി പ്രവര്‍ത്തനമല്ല, മികച്ചവര്‍ക്ക് നല്‍കുകയാണ് ജൂറിയുടെ കര്‍ത്തവ്യം. ദേശീയ അവാര്‍ഡ് നല്‍കുന്നതില്‍ വിട്ടുവീഴ്ചകളുണ്ടെന്നു കരുതുന്നു. ദേശീയ അവാര്‍ഡിന് മമ്മൂട്ടിയുടെ രാഷ്ട്രീയം തടസമാകുന്നുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരും ദേശീയ അവാര്‍ഡ് ജൂറിയുമൊന്നും മമ്മുക്കയെ അര്‍ഹിക്കുന്നില്ലെന്നും മറുപടി നല്‍കി. കുട്ടികളുടെ സിനിമകള്‍ വേണം ചലച്ചിത്ര പ്രവര്‍ത്തകര്‍ കുട്ടികളുടെ സിനിമയെക്കുറിച്ച് കൂടി ചിന്തിക്കണമെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍പേഴ്‌സണ്‍ പ്രകാശ് രാജ്. ഇക്കുറി കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അവാര്‍ഡില്ല. ഈ സമൂഹം മുതിര്‍ന്നവരുടേത് മാത്രമല്ല, കുട്ടികളുടേത് കൂടിയാണ്.…
Read More » -
ലോകക്രിക്കറ്റിന് ബിസിസിഐ യ്ക്ക് ഇതിനേക്കാള്‍ വലിയൊരു മാതൃകയില്ല ; പുരുഷവനിതാ ടീമുകള്‍ക്ക് ഒരു വേര്‍തിരിവുമില്ല ; ലോകകപ്പ് ജേതാക്കളായ വുമണ്‍ടീമിന് മെന്‍സ് ടീമിന് നല്‍കിയ അതേ പ്രതിഫലം
ന്യൂഡല്‍ഹി: പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യവേതനം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് അനുകൂല നിലപാടാണുള്ളത്. ആദ്യമായി ലോകകപ്പ് നേടിയ വുമണ്‍സ് ക്രിക്കറ്റ് ടീമിന് മെന്‍സ് ടീമിന് നല്‍കുന്നതില്‍ നിന്നും ഒട്ടും കുറയില്ലെന്ന് ബിസിസിഐയുടെ വാഗ്ദാനം. ഐസിസി വനിത ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് 51 കോടി രൂപ നല്‍കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഐസിസി യില്‍ നിന്ന് പ്രൈസ് മണിയായി 39.78 കോടി രൂപയും ടീമിന് ലഭിച്ചിരുന്നു. എട്ട് വര്‍ഷത്തിനുശേഷം ലോകകപ്പിലെ ആദ്യ കിരീടത്തില്‍ മുത്തമിട്ടാല്‍ അതിന്റെ പത്തിരട്ടിയിലേറെയാണ് താരങ്ങള്‍ക്ക് സ്വന്തമാവുക. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി നല്‍കിയത്. ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്. 2005ല്‍ നടന്ന ഫൈനലില്‍…
Read More »

