Breaking News
-
ഗംഗാ നദീതീരത്ത് ബോട്ടിലിരുന്ന് ഇഫ്താര്‍ ആഘോഷം, 14 മുസ്ലിം യുവാക്കള്‍ അറസ്റ്റില്‍, ബിരിയാണി കഴിച്ച് പുണ്യ സ്ഥലം അശുദ്ധമാക്കിയെന്ന് ഹിന്ദുത്വ പ്രവര്‍ത്തകര്‍
വാരണാസി: ഗംഗാ നദീതീരത്ത് ബോട്ടിൽ ഇഫ്താർ നടത്തി ബിരിയാണി കഴിച്ചതിന് 14 മുസ്‌ലിം യുവാക്കളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. വാരണസിയിലെ ദശാശ്വമേധ് ഘട്ടിന് സമീപമാണ് സംഭവം നടന്നത്. പുണ്യനദിയായി കരുതപ്പെടുന്ന ഗംഗയുടെ തീരത്ത് മാംസാഹാരം കഴിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് പൊലീസ് നടപടി. ബിജെപി യുവമോർച്ച നേതാവ് രജത്ത് ജയ്‌സ്വാളിന്റെ പരാതിയിലാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിന്ദുകളുടെ മതവികാരത്തെ ഹനിക്കാൻ മനപ്പൂർവമുള്ള ശ്രമമാണിതെന്നാണ് ജയ്‌സ്വാളിന്റെ ആരോപണം. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് നടപടി. ലല്ലപുര സ്വദേശികളാണ് അറസ്റ്റിലായത്. ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, പരസ്യമായി മാംസാഹാരം കഴിച്ചിട്ടില്ലെന്നും ഇഫ്താർ സമയത്ത് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുവാക്കളുടെ ബന്ധുക്കൾ പറയുന്നത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
Read More » -
സുരക്ഷാ മേധാവിയുടെ കൊലയ്ക്കു ചുട്ട മറുപടി; ഇസ്രയേല്‍ തലസ്ഥാനത്ത് ക്ലസ്റ്റര്‍ ബോംബ് വര്‍ഷം; വ്യാപക നാശം; ‘അമേരിക്ക മുട്ടുമടക്കുന്നതു വരെ സമാധാനമില്ലെ’ന്ന് മോജ്തബ; ഞങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി
ദുബായ്/ടെല്‍ അവീവ്: സെക്യൂരിറ്റി ചീഫ് അലി ലാരിജാനിയുടെ വധത്തിനു പിന്നാലെ ഇസ്രയേലില്‍ രൂക്ഷമായ ആക്രമണം നടത്തി ഇറാന്‍. പ്രധാന ഉദ്യോഗസ്ഥരെയടക്കം വധിച്ചത് പ്രവര്‍ത്തനങ്ങളെ തെല്ലും ബാധിച്ചില്ലെന്നതു വ്യക്തമാക്കുന്നതായിരുന്നു ക്ലസ്റ്റര്‍ ബോംബ് ആക്രമണം. ലെബനനില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേല്‍ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഇസ്ലാമിക് റിപ്പബ്ലിക് എന്നത് ശക്തമായ ഒരു രാഷ്ട്രീയ വ്യവസ്ഥയാണെന്നും അത് ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്നും അമേരിക്കയ്ക്കും ഇസ്രായേലിനും മനസിലാകുന്നില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു.മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മരണം ഭരണത്തെ തടസപ്പെടുത്തില്ലെന്നും രാഷ്ട്രം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലാരിജാനിയെ വധിച്ചതിന് പ്രതികാരമായി ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിച്ച മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ടെല്‍ അവീവിനെ ലക്ഷ്യമിട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖോറംഷഹര്‍ 4, ഖദര്‍ മിസൈലുകളാണ് ഉപയോഗിച്ചതെന്നും ഇവ രണ്ടിലും ഒന്നിലധികം വാര്‍ഹെഡുകള്‍ ഉണ്ടായിരുന്നുവെന്നും ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി)…
Read More » -
ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റി; റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നത്
പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി. അടൂർ ആർ.ഡി.ഒയുടെതാണ് നടപടി. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. തുടർന്ന് ഇതേ പരാതിക്കാരൻ നൽകിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്നും ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്. വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടിയതോടെ അയോഗ്യത തടയാൻ ശ്രീനാദേവി കുഞ്ഞമ്മ നീക്കം തുടങ്ങി. കളക്ടർക്ക് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് നീക്കം. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കൽ എന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നു. കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ…
Read More » -
സുധാകരനും അടൂർ പ്രകാശിനും ഇളവ്? ഇരുവരും മത്സരരംഗത്തിറങ്ങാൻ തയ്യാറെടുക്കുന്നു; നേമത്ത് കെ.എസ്. ശബരീനാഥൻ
ന്യൂഡൽഹി: അവസാന നിമിഷം എംപിമാരായ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും മത്സരിക്കും. അതിനിടെ,പത്രികാ സമർപ്പണത്തിനുള്ള നീക്കം ആരംഭിച്ച് കെ. സുധാകരൻ. കേരള ഹൗസിൽ നിന്ന് ബാധ്യത രഹിത സർട്ടിഫിക്കറ്റ് അദ്ദേഹം വാങ്ങി. മാത്രമല്ല, ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ കുടിശ്ശികയും തീർക്കാനുള്ള നടപടികളും സുധാകരന്റെ ഓഫീസ് ആരംഭിച്ചു. കേരള ഹൗസിലെ ബാധ്യതരഹിത സർട്ടിഫിക്കറ്റ് അടൂർ പ്രകാശ് നേരത്തെ വാങ്ങിയിരുന്നു. മത്സരിക്കണമെന്ന് ഉറച്ചുനിന്നതോടെയാണ് ഇരുവർക്കും ഇളവ് നൽകിയേക്കാമെന്ന ആലോചനയിലേക്ക് ഹൈക്കമാൻഡ് കടന്നത്. ഇന്നലെ രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർ സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാനവട്ടം ശ്രമം നടത്തിയിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. തനിക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല എന്ന വികാരം അദ്ദേഹത്തിനുണ്ട്. കണ്ണൂരിലെ സീറ്റ് ചർച്ചയിൽ തന്നെ ഉൾപ്പെടുത്തിയില്ലെന്ന പരാതിയും സുധാകരൻ ഉന്നയിക്കുന്നുണ്ട്. കണ്ണൂർ ഒഴികെയുള്ള ചില മണ്ഡലങ്ങളിൽ താൻ നിർദ്ദേശിച്ച പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താത്തതിലും അദ്ദേഹത്തിന് പരിഭവമുണ്ട്.…
Read More » -
സ്വർണ്ണവില താഴേയ്ക്ക് തന്നെ; ഇന്ന് പവന് 240 രൂപ ഇടിഞ്ഞ് 1,15,860 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 14,460 രൂപയിലെത്തി. പവന് 240 രീപ കുറഞ്ഞ് 1,15,860 രൂപയിലെത്തി. യുഎസ് ഫെഡറല്‍ റിസർവിന്‍റെ പണനയ യോഗത്തിലെ തീരുമാനം ഇന്ന് പുറത്തുവരും. അതിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർ ജാഗ്രത പാലിക്കുന്നതാണ് വില ഇടിവിന് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 11,940 രൂപയാണ്. ചില ജ്വല്ലറികളിൽ ഗ്രാമിന് 11,880 രൂപയ്ക്കും 18 കാരറ്റ് സ്വർണം വിൽക്കുന്നുണ്ട്. 265 രൂപയാണ് വെള്ളി വില. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും സഹിതം 1.31 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. കേരളത്തില്‍ വിവാഹ സീസൺ ആരംഭിച്ചിരിക്കെ വില കുറഞ്ഞത് കല്യാണ പാർട്ടികൾക്ക് ആശ്വാസമാണ്. യുഎസ് – ഇസ്രയേൽ സഖ്യം ഇറാനിൽ ആക്രമണം തുടങ്ങിയപ്പോൾ സ്വർണവില വർധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. യുദ്ധസാഹചര്യത്തില്‍ ഇത് സാധാരണവുമാണ്. എന്നാൽ ക്രൂഡ് ഓയിൽ വില വർധിച്ചതോടെ ട്രെൻഡ് മാറി. സ്വര്‍ണം…
Read More » -
പാർട്ടിയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ചവരെ തഴഞ്ഞ് ഇന്നലെ വന്നവർക്കൊക്കെ വാരിക്കോരി കൊടുത്തു; കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ തുടങ്ങിയവരെ മൈൻഡാക്കിയില്ല… ബി.ജെ.പി.യിൽ കലഹം
കൊല്ലം: ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ പ്രമുഖരെ തഴഞ്ഞതിനെച്ചൊല്ലി ബി.ജെ.പി.യിൽ പൊട്ടിത്തെറി. കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ, എ. നാഗേഷ്, ജിജി ജോസഫ് തുടങ്ങിയ സംസ്ഥാന നേതാക്കൾക്കും രണ്ടാംനിരയിലെ ഭൂരിപക്ഷം പേർക്കും സീറ്റ് നിഷേധിച്ചതാണ് കലഹത്തിനു കാരണം. കേന്ദ്ര നേതൃത്വത്തെയും ആർ.എസ്.എസിനെയും സമീപിച്ച് മുതിർന്ന നേതാക്കൾതന്നെ പരാതി പറഞ്ഞതായാണ് വിവരം. പരസ്യപ്രതികരണവുമായി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു രംഗത്തെത്തുകയും ചെയ്തു. ബി.ജെ.പി.ക്ക് വലിയ സ്വാധീനമുള്ള കൊടുങ്ങല്ലൂർ ട്വന്റി ട്വന്റിക്കും ആറന്മുള ബി.ഡി.ജെ.എസിനും നൽകുന്നതും പാർട്ടിക്കുള്ളിൽ കലഹത്തിന് വഴിവെച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ, കളമശ്ശേരി തുടങ്ങിയ മണ്ഡലങ്ങൾ ഘടകകക്ഷികൾക്കു നൽകുന്നതിലും എതിർപ്പ് ഉയർന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി അടിത്തട്ടിൽ പ്രവർത്തകരുള്ള മണ്ഡലങ്ങൾ ‘ആളില്ലാ പാർട്ടികൾ’ക്ക് താലത്തിൽ വെച്ചുനൽകിയതായി പ്രമുഖ നേതാവ് മാതൃഭൂമിയോട് പറഞ്ഞു. ചെങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയെ ഹരിപ്പാട്ടേക്ക് മാറ്റിയത് പ്രാദേശികമായി വലിയ പ്രശ്നമായി. സുരേന്ദ്രൻപക്ഷ നേതാക്കൾ പ്രസിഡന്റുമാരായ ജില്ലകളിൽ ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ്…
Read More » -
തെരഞ്ഞെടുപ്പു കാലത്ത് കുരുക്കായി ഷാനിമോള്‍ ഉസ്മാനെതിരേ ഫ്‌ളാറ്റ് തട്ടിപ്പ് വിവാദം; വീട്ടിലേക്കു മാര്‍ച്ച് നടത്തി പ്രവാസി നിക്ഷേപകര്‍; മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതി; മത്സരിക്കുന്ന മണ്ഡലത്തില്‍ പ്രചാരണം നടത്തും
ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനു കുരുക്കായി 100 കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പ്. വിദേശത്തുപോയി കഷ്ടപ്പെട്ട് സമ്പാദിച്ച തുക വിനിയോഗിച്ച് നിര്‍മിച്ച, 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ ക്രൗണ്‍ പ്ലാസ ഫ്‌ലാറ്റ് സമുച്ചയം മകളുടെയും മരുമകന്റെയും പേരില്‍ ഷാനിമോള്‍ കൈവശപ്പെടുത്തിയെന്നാണു നിക്ഷേപകരുടെ പരാതി. തട്ടിപ്പിനിരയാക്കപ്പെട്ട പ്രവാസികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ക്ക് പരാതി നല്‍കി. നാട്ടിലെത്തുമ്പോള്‍ സ്ഥിരമായ മാസവരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഒരുകൂട്ടം പ്രവാസികള്‍ പദ്ധതിയില്‍ തുക നിക്ഷേപിച്ചത്. 215 സര്‍വീസ് അപ്പാര്‍ട്മെന്റുകളില്‍ 20 എണ്ണത്തിലായിരുന്നു നിക്ഷേപം. 1,25,000 രൂപ പ്രതിമാസം നല്‍കാമെന്ന് സമ്മതിച്ചാണ് അപ്പാര്‍ട്മെന്റ് നടത്തിപ്പിനുള്ള കരാര്‍ എഴുതിയത്. കാലാവധി കഴിഞ്ഞിട്ടും വിട്ടുനല്‍കിയില്ല. വാടകത്തുകയും നല്‍കില്ല. സ്ഥലം കൈയേറി വ്യാജരേഖയുണ്ടാക്കി സീക്ക് ഹോട്ടല്‍സ് എന്ന ബോര്‍ഡ് സ്ഥാപിച്ച് ഉടമസ്ഥാവകാശം ഒപ്പിച്ചെടുത്തു. മറ്റ് അപ്പാര്‍ട്മെന്റുകളിലേക്ക് കയറാന്‍ ഉടമസ്ഥരെ അനുവദിക്കുന്നില്ല. ഗുണ്ടാസംഘത്തെ ഉപയോഗിച്ചും രാഷ്ട്രീയ സ്വാധീനത്താലും ഭീഷണിപ്പെടുത്തുന്നു.…
Read More » -
വിമാന യാത്രക്കാർക്ക് ആശ്വാസമായി പുതിയ ഉത്തരവ്; മുൻകൂട്ടി പണമടയ്ക്കാതെ 60 ശതമാനം സീറ്റുകൾ യാത്രക്കാർക്ക് ലഭ്യമാക്കണം; ഒരുമിച്ച് ബുക്ക് ചെയ്യുന്നവർക്ക് അടുത്തടുത്ത സീറ്റുകൾ അനുവദിക്കണം
ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കാർക്ക് സന്തോഷകരമായൊരു വാർത്ത വന്നിരിക്കുകയാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയം പുതിയ ഉത്തരവിറക്കി. വിമാനങ്ങളിലെ ആകെ സീറ്റുകളിൽ 60 ശതമാനമെങ്കിലും യാതൊരുവിധ അധിക ചാർജും (സീറ്റ് സെലക്ഷൻ ചാർജ്) ഇല്ലാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന് മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. നിലവില്‍ വിരലില്‍ എണ്ണാവുന്ന സീറ്റുകളാണ് ചെക്കിന്‍ സമയത്ത് സൗജന്യമായി തിരഞ്ഞെടുക്കാനാവുക. ഇനി 60% സീറ്റുകള്‍ ഫ്രീ സീറ്റുകളായിരിക്കും. കൂടാതെ, ഒരേ പിഎൻആറിൽ (PNR) ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അടുത്തടുത്ത സീറ്റുകൾ അനുവദിക്കണമെന്നും ഡിജിസിഎയുടെ മാർഗരേഖയിൽ വ്യക്തമാക്കുന്നു. പലപ്പോഴും ബന്ധുക്കളായവര്‍ക്ക് പല സീറ്റുകളിലായി ഇരിക്കേണ്ടി വരാറുണ്ട്. യാത്രക്കാരുടെ സൗകര്യത്തിനു മുൻഗണന നൽകിക്കൊണ്ടാണ് കേന്ദ്രത്തിന്റെ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഓരോ വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകൾ മുൻകൂട്ടി പണമടയ്ക്കാതെ തന്നെ യാത്രക്കാർക്ക് തിരഞ്ഞെടുക്കാൻ സാധിക്കണം. ∙രേ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് വിമാനത്തിൽ വെവ്വേറെ സീറ്റുകൾ നൽകുന്ന രീതി ഇനി മുതൽ അനുവദിക്കില്ല. അവർക്ക് ഒന്നിച്ചു തന്നെയുള്ള സീറ്റുകൾ മുൻഗണനാക്രമത്തിൽ നൽകണം.അതിനാൽ തന്നെ,യാത്രയിൽ കുടുംബങ്ങൾക്കും…
Read More » -
‘വെറുതെ വിടില്ല, തിരിച്ചടിച്ചിരിക്കും‘; ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെ വധിച്ച ഇസ്രയേലിന് കനത്ത പ്രഹരം നല്കുമെന്ന് ഐആർജിസി
ടെഹ്‌റാൻ/ ടെൽ അവീവ്: രാജ്യത്തിന്റെ നിർണ്ണായക സ്ഥാനത്തിരുന്ന ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഐആർജിസി. പരമോന്നതനേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടശേഷം ഇറാൻ ഭരണകൂടത്തെ സുസംഘടിതമായി നിർത്തുന്നതിൽ സുപ്രധാനപങ്കുവഹിച്ച വ്യക്തിയായിരുന്നു അലി ലാരിജാനി. കഴിഞ്ഞ ദിവസം പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ‘ഇന്ന് രാത്രി ശത്രുവിന്റെ ആകാശം കൂടുതൽ വർണ്ണാഭമായിരിക്കും’ എന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ എയർ ഫോഴ്സ് കമാൻഡർ സർദാർ മൗസവി പറഞ്ഞു. വേഗത്തിലുള്ള തിരിച്ചടിക്കും അദ്ദേഹം ആഹ്വനം ചെയ്തു. പിന്നാലെ ആക്രമണം ആരംഭിച്ചതായി ഐആർജിസി അറിയിക്കുകയും ചെയ്തു. ടെൽ അവീവിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ വിവിധയിടങ്ങളിൽ മിസൈൽ പതിച്ചും അവശിഷ്ടങ്ങൾ പതിച്ചും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാരിജാനിയെ കൂടാതെ ഇറാന്റെ ബാസിജ് സേനയുടെ മേധാവി ഗുലാംറേസ സുലൈമാനിയെയും കഴിഞ്ഞ ദിവസം ഇസ്രയേൽ വധിച്ചിരുന്നു. യുദ്ധത്തിന്റെ ആദ്യദിനമായ ഫെബ്രുവരി…
Read More »
