Breaking News

  • ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസിന്റെ ജാഗ്രതക്കുറവു മൂലം ; തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും; പ്രതി രക്ഷപ്പെട്ടത് വിയ്യൂര്‍ പോലീസിനെ അറിയിക്കാന്‍ വൈകി: ബാലമുരുകനെ കൊണ്ടുവന്നത് സ്വകാര്യ വാഹനത്തില്‍;

      തൃശൂര്‍: അമ്പതിലധികം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. ബാലമുരുകനെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുവന്നിരുന്ന തമിഴ്‌നാട് ബന്ദല്‍കുടി എസ്.ഐ നാഗരാജനും മറ്റു രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസെടുക്കുക. സംഭവത്തില്‍ തമിഴ്നാട് പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറില്‍ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും ഗുരുതമായ കൃത്യവിലോപവും വീഴ്ചയുമാണെന്നാണ് കണ്ടെത്തല്‍. ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസ് കേരള പോലീസിനെ അറിയിക്കാന്‍ വൈകിയതും വീഴ്ചയാണ്. ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്‌നാട് പോലീസ് വിയ്യൂര്‍ പോലീസിനെ വിവരം അറിയിച്ചത്. ഇന്നലെ രാത്രി 9.40നാണ് ഇയാള്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത് രാത്രി 10.40 ഓടെയാണെന്നാണ് വിവരം. മറയൂരില്‍ നിന്ന് പിടിച്ചപ്പോള്‍ പകരം വീട്ടിയത് മറയൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണം നടത്തിക്കൊണ്ട്…

    Read More »
  • ഇതാണെന്റെ ജീവിതത്തിനുള്ള മറുപടി കണ്ണൂരില്‍ കൊടുക്കുമോ….. : ആത്മകഥ വായിച്ചിട്ട് സംശയമുണ്ടെങ്കില്‍ കണ്ണൂരില്‍ പരിപാടി സംഘടിപ്പിക്കാമെന്ന് ഇ.പി.ജയരാജന്‍ ; എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി കണ്ണൂരില്‍ പറയാമെന്നും ജയരാജന്‍

      തിരുവനന്തപുരം: തന്റെ ആത്മകഥ എല്ലാവരും വായിക്കണമെന്നും വായിച്ചാല്‍ എല്ലാം വ്യക്തമാകുമെന്നും എന്നിട്ടും സംശയമുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ കണ്ണൂരില്‍ ആത്മകഥയുടെ ചര്‍ച്ചയ്ക്കായി പരിപാടി സംഘടിപ്പിക്കാമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. അവിടെ വെച്ച് എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി. പുസ്തകം എല്ലാവരും വായിച്ചിരുന്നെങ്കില്‍ എല്ലാറ്റിനും വ്യക്തത വരുമായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു. ഇ.പി ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് കഥാകൃത്ത് ടി പദ്മനാഭന്‍ ഏറ്റുവാങ്ങിയാണ് പ്രകാശനം നടത്തിയത്.

    Read More »
  • ആശ വര്‍ക്കര്‍മാര്‍ക്ക് ഇനി ഓണറേറിയം എണ്ണായിരം രൂപ ; ഓണറേറിയം വര്‍ധിപ്പിച്ചുള്ള ഉത്തരവിറങ്ങി; വര്‍ധിപ്പിച്ചത് ആയിരം രൂപ

      തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം ഇനി എണ്ണായിരം രൂപ. ഓണറേറിയം വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. നവംബര്‍ ഒന്ന് മുതല്‍ 8000 രൂപ ആക്കിയാണ് ഉത്തരവ്. ഈ മാസം മുതല്‍ ആശമാര്‍ക്ക് 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വര്‍ധനവാണ് കേരള സര്‍ക്കാര്‍ വരുത്തിയത്. 26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശിക മുഴുവന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ 266 ദിവസമാണ് സമരം നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ 266 ദിവസം നീണ്ടു നിന്ന് രാപ്പകല്‍ സമരം ആശ വര്‍ക്കര്‍മാര്‍ അവസാനിപ്പിച്ചിരുന്നു.  

    Read More »
  • വര്‍ക്കലയ്ക്കു പിന്നാലെ കൊല്ലത്തും ട്രെയിനില്‍ അക്രമം ; ഭിന്നശേഷിക്കാരന്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടു; പ്രതി രക്ഷപ്പെട്ടു

      കൊല്ലം: വര്‍ക്കലയ്ക്കു പിന്നാലെ കൊല്ലത്തും ട്രെയിനില്‍ അക്രമം. കൊല്ലത്ത് ഭിന്നശേഷിക്കാരനാണ് ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. ആലപ്പുഴ താമരക്കുളം വല്യത്ത് വീട്ടില്‍ നാസറി(49)നാണ് മര്‍ദ്ദനമേറ്റത്. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കംപാര്‍ട്മെന്റില്‍ യാത്ര ചെയ്യുമ്പോഴാണ് നാസറിനു നേരെ അക്രമം ഉണ്ടായത്. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിലാണ് മര്‍ദ്ദനമേറ്റത്. കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലായിരുന്നു സംഭവം. ഭിന്നശേഷിക്കാരുടെ കംപാര്‍ട്മെന്റില്‍ എന്തിനാണ് കയറിയതെന്ന് ചോദിച്ചതോടെ യുവാവ് പ്രകോപിതനാകുകയായിരുന്നു. അക്രമിയെ സഹയാത്രികര്‍ തടഞ്ഞുവച്ചെങ്കിലും ഇയാള്‍ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. അക്രമിക്കുവേണ്ടി റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.  

    Read More »
  • കോട്ടയത്ത് ഹൈവേ പോലീസിന്റെ വാഹനം നിയനിയന്ത്രണം വിട്ട് അപകടം ; മൂന്നു പോലീസുകാര്‍ക്ക് പരിക്ക്

      കോട്ടയം: ഹൈവേ പോലീസിന്റെ വാഹനം കോട്ടയത്ത് അപകടത്തില്‍ പെട്ടു. കോട്ടയം പാലാ മുണ്ടാങ്കല്‍ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എസ്.ഐനൗഷാദ്, സിവില്‍ പോലീസുകാരായ സെബിന്‍, എബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സെബിന്റെ കാലിനും മുഖത്തും പരിക്കേറ്റു. മറ്റ് രണ്ടുപേരുടെയും പരിക്കുകള്‍ ഗുരുതരമല്ല. മൂന്നു പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന ആളുകളാണ് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലെത്തിച്ചത്.

    Read More »
  • അമ്പതിലധികം കേസുകളിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പട്ടു ; തിരച്ചിൽ ഊർജ്ജിതം  ; ബൈക്കിൽ താക്കോൽ വെച്ച് പോകരുതെന്ന് മുന്നറിയിപ്പ് 

    തൃശൂര്‍: അമ്പതിലധികം കേസുകളിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പട്ടു.  വിയ്യൂര്‍ സെൻട്രൽ ജയിൽ പരിസരത്തിൽ നിന്ന് തമിഴ്നാട് പോലീസിന്റെ  കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത് കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകന്‍.  ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. ബാലമുരുകനെതിരെ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിരുനഗറിലെ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ജയിലിന്റെ മുമ്പില്‍ വെള്ളം വാങ്ങാന്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ മേയില്‍ തമിഴ്‌നാട് പോലീസ് വാഹനത്തില്‍ നിന്ന് സമാനമായി രീതിയില്‍ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. ബാലമുരുകനെ കണ്ടെത്താന്‍ തൃശൂരില്‍ വ്യാപകമായ തെരച്ചില്‍ നടത്തുകയാണ് പോലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാല്‍ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ പോലീസിനെ  അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.  . ബൈക്കില്‍ താക്കോല്‍ അടക്കം…

    Read More »
  • ബീഹാര്‍ മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക് ; പ്രചാരണം ഇന്ന് അവസാനിക്കും ‘ തെരഞ്ഞെടുപ്പ് നടക്കുന്നത് 121 സീറ്റുകൡലേക്ക്; രാഹുല്‍ ഗാന്ധിയും അമിത് ഷായും ഇന്ന് ബീഹാറില്‍

      പാറ്റ്‌ന : ബീഹാര്‍ മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്. ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. പറ്റ്‌ന അടക്കം18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കുക. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിര്‍ണ്ണായകമാണ്. 2020ല്‍ 121ല്‍ 61 സീറ്റ് മഹാസഖ്യം നേടിയിരുന്നു. രാഹുല്‍ ഗാന്ധി ഇന്ന് ബിഹാറില്‍ മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കെസി വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെപി നദ്ദയുടെ റോഡ് ഷോ ഇന്ന് ഗയയില്‍ നടക്കും. അതിനിടെ സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. വോട്ടര്‍പട്ടികയിലെ മാറ്റങ്ങള്‍ എഴുതി നല്‍കണമെന്നും കമ്മീഷനോട്…

    Read More »
  • കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ പൊലിഞ്ഞ ഡോക്ടര്‍മാരുടെ കുടുംബത്തിനും കേന്ദ്രത്തിന്റെ അവഗണന; ആകെ സഹായം നല്‍കിയത് 500 പേര്‍ക്ക്; ഇന്ത്യയിലാകെ മരിച്ചത് 1596 പേരെന്ന് അനൗദ്യോഗിക കണക്ക്; കൃത്യമായ കണക്കില്ലാതെ കേന്ദ്രം; ബിഹാറും ബംഗാളും തമിഴ്‌നാടും ആന്ധ്രയും ഡല്‍ഹിയും ഗുജറാത്തും മുന്നില്‍; കേരളം അവിടെയും മാതൃക

    ന്യൂഡല്‍ഹി: കോവിഡ് മഹാമാരി അവസാനിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചികിത്സ നല്‍കുന്നതിനിടെ കോവിഡ് ബാധിച്ചു മരിച്ച ഡോക്ടര്‍മാരുടെ ബന്ധുക്കള്‍ക്കു സഹായം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. കേരളമൊഴിച്ചു മറ്റു സംസ്ഥാനങ്ങളിലെല്ലാം നൂറുകണക്കിനു ഡോക്ടര്‍മാര്‍ക്കാണ് കോവഡിന്റെ പിടിയില്‍ ജീവന്‍ നഷ്ടമായത്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും എത്ര ഡോക്ടര്‍മാര്‍ക്കു ജീവന്‍ നഷ്ടമായെന്നും അവരുടെ കുടുംബത്തിനു നല്‍കിയ നഷ്ടപരിഹാരം എത്രയെന്നു ചൂണ്ടിക്കാട്ടി നല്‍കിയ വിവരാവകാശ ഹര്‍ജിയിലാണ് മറുപടി. എത്ര ഡോക്ടര്‍മാര്‍ മരിച്ചു എന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ കണക്കുകളില്ലെന്നും കേന്ദ്രം പറയുന്നു. എന്നാല്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറയുന്ന കണക്കില്‍ ഇത് 1600 വരുമെന്നാണ്. ഇതുവരെ 500 ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്കാണു സഹായം നല്‍കിയത്. ‘ഡോക്ടര്‍മാര്‍ക്കൊപ്പം നില്‍ക്കുന്നില്ലെങ്കില്‍ സമൂഹം നമുക്കു മാപ്പു നല്‍കില്ലെന്നു’ കഴിഞ്ഞ ഒക്‌ടോബര്‍ 28നു സുപ്രീം കോടതി പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്. പ്രധാനമന്ത്രി ഗരീബ് കല്യാന്‍ പാക്കേജിനു കീഴില്‍ സ്വകാര്യ ഡോക്ടര്‍മാര്‍ വരാത്തതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്.…

    Read More »
  • തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടിക്രമങ്ങള്‍ സംസ്ഥാനത്ത് ഇന്ന് തുടങ്ങും

      തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടിക്രമങ്ങള്‍് ഇന്ന് ആരംഭിക്കും. എസ്‌ഐആറിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ബിഎല്‍ഒ മാര്‍ വീടുകളിലെത്തും. വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പിച്ചശേഷം ഫോമുകള്‍ കൈമാറും. വോട്ടര്‍പട്ടികയിലുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരു മാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്. പോര്‍ട്ടലില്‍ പേരുള്ള വിവിഐപി മാരുടെ വീടുകളില്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. എസ്‌ഐആറിനെ സിപിഎമ്മും കോണ്‍ഗ്രസും എതിര്‍ക്കുമ്പോഴാണ് കമ്മീഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്. പ്രതിഷേധത്തിനിടെ തമിഴ്‌നാട്ടിലും എസ്‌ഐആറിന് ഇന്ന് തുടക്കമാകും.

    Read More »
  • അവര്‍ മരണത്തില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ല ; ഞാന്‍ കാത്തിരിക്കുന്നത് ഗോവിന്ദച്ചാമിയുടെ മരണവാര്‍ത്ത ; വര്‍ക്കലയിലെ കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് സൗമ്യയുടെ അമ്മ ‘ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പേടിയില്ലാതെ സഞ്ചരിക്കാന്‍ ട്രെയിനുകളില്‍ സുരക്ഷ ശക്തമാക്കണം

    എന്റെ മോളുടെ അവസ്ഥ ഇനിയീ ഭൂമിയില്‍ ഒരാള്‍ക്കും വരരുതേ എന്ന് കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പക്ഷേ എന്നിട്ടും… ഷൊര്‍ണൂരിനടുത്തെ വീട്ടിലിരുന്ന് പറഞ്ഞ് മുഴുമിപ്പിക്കാന്‍ ആവാതെ സുമതി വിതുമ്പി. കേരളത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത സൗമ്യയുടെ അമ്മയാണ് സുമതി. വര്‍ക്കലയില്‍ മദ്യപിച്ച് ലക്ക് കെട്ട ഒരാള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയുടെ വാര്‍ത്ത അറിഞ്ഞത് മുതല്‍ സുമതി പ്രാര്‍ത്ഥിക്കുകയാണ്, ഗുരുതരാവസ്ഥയില്‍ നിന്ന് ആ മോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരണമേ എന്ന്… സൗമ്യ ഓര്‍മ്മയായി 15 വര്‍ഷം ആകുമ്പോഴും ട്രെയിനുകളിലെ സുരക്ഷിതത്വമില്ലായ്മയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് സുമതി പറഞ്ഞു. മദ്യപിച്ചും ലഹരി മരുന്നുപയോഗിച്ചും എത്തുന്നവരെ ട്രെയിനില്‍ കയറ്റാതിരിക്കാന്‍ അവരെ തടയാന്‍ ഒരു സംവിധാനവും നമുക്കില്ല. ട്രെയിനിലായാലും ബസിലായാലും ഇങ്ങനെയുള്ളവര്‍ ഭീഷണിയായി അതില്‍ ഉണ്ടാകും. ഇവരെ നിയന്ത്രിക്കാനാണ് തടയാനാണ് അധികാരികളും ബന്ധപ്പെട്ടവരും ശ്രദ്ധിക്കേണ്ടത്. സ്ത്രീകള്‍ക്ക് ട്രെയിനിലും ബസിലും സുരക്ഷിതത്വം ഇല്ലാതാവുന്നത് ഇക്കൂട്ടര്‍ മൂലമാണ്. അന്ന് എന്റെ മകള്‍ സൗമ്യ, ഇപ്പോഴിതാ വേറെ ഏതോ ഒരു…

    Read More »
Back to top button
error: