IndiaNEWS

മന്ത്രി റോജയുടെ കാറിന് നേരെ ആക്രമണം; പിന്നില്‍ പവന്‍ കല്യാണിന്റെ അനുയായികളാണെന്ന് പരാതി

വിശാഖപട്ടണം: ആന്ധ്രാപ്രദേശ് മന്ത്രിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും നടിയുമായ ആര്‍.കെ റോജയുടെ കാറിന് നേരെ ആക്രമണം. നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിന്റെ അനുയായികളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പരാതി. ശനിയാഴ്ച വിശാഖപട്ടണം വിമാനത്താവളത്തിലായായിരുന്നു സംഭവം.

മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ത്രിതല തലസ്ഥാന പദ്ധതി സംബന്ധിച്ച റാലിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു റോജ. ഇതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ റോജയുടെ ഡ്രൈവറുടെ തലയ്ക്ക് പരുക്കേറ്റു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോജയെ കൂടാതെ മറ്റ് നേതാക്കളുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ഇന്‍ഡസ്ട്രയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കൂടിയാണ് റോജ.

Signature-ad

റോജയും നേതാക്കളും വിമാനത്താവളത്തില്‍ എത്തിയ അതേസമയത്ത് ജനസേന പ്രവര്‍ത്തകരും പവന്‍ കല്യാണിന്റെ ആരാധകരും അദ്ദേഹത്തിനെ സ്വീകരിക്കാന്‍ വിശാഖപട്ടണം വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവരാണ് റോജ അടക്കമുള്ളവരുടെ വാഹനങ്ങള്‍ കൊടി കെട്ടിയ വടി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണം നടത്തിയവരെ കണ്ടു പിടിക്കാന്‍ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

Back to top button
error: