LocalNEWS

വിധികര്‍ത്താക്കള്‍ നിറത്തിന്റെ പേരില്‍ വിവേചനം കാട്ടി; ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തില്‍ പ്രതിഷേധം

തിരുവനന്തപുരം: കേരള സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തില്‍ സംഘാടകര്‍ക്കെതിരേ വ്യാപക പ്രതിഷേധം. നിറത്തിന്റെ പേരില്‍ വിധികര്‍ത്താക്കള്‍ വിവേചനം കാട്ടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. പല വിഭാഗങ്ങളായാണ് ട്രാന്‍സ്ജന്‍ഡേര്‍സ് മത്സരങ്ങളില്‍ പങ്കെടുത്തത്.

മത്സരങ്ങളുടെ ഫലം പുറത്തു വന്നതിന് ശേഷമാണ് ചിലര്‍ പ്രതിഷേധവുമായെത്തിയത്. നിറത്തിന്റെ പേരില്‍ തങ്ങള്‍ക്ക് സമ്മാനം നഷ്ടമായെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്.

Signature-ad

ഇതിന് തൊട്ടുപിന്നാലെ വിധികര്‍ത്താക്കള്‍ വേദി വിട്ട് പുറത്തേക്ക് പോവുകയും ചെയ്തു. മന്ത്രി ആര്‍. ബിന്ദു, ആന്റണി രാജു എന്നിവരാണ് സമ്മാനദാനച്ചടങ്ങില്‍ പങ്കെടുത്തത്.

 

 

Back to top button
error: