MovieNEWS

ദിലീപ്-അരുൺ ഗോപി ചിത്രം കൊച്ചിയിൽ, ‘ആബേൽ’ കട്ടപ്പനയിൽ, കമ്പം തിരുവനന്തപുരത്ത്

രാമലീല’യുടെ ഉജ്വല വിജയത്തിനു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന, ദിലീപ് നായകനാകുന്ന പുതിയ ചിത്രം തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സിൽ ആരംഭിച്ചു. ആദ്യ ഷോട്ടിൽ ദിലീപ് അഭിനയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

ലെനയും നിരവധി ബാലികമാരും പങ്കെടുത്ത രംഗമാണ് പിന്നീട് ചിത്രീകരിച്ചത്.
ഉദയ്കൃഷ്ണയുടേതാണു തിരക്കഥ. അജിത് വിനായകാ ഫിലിംസിൻ്റെ ബാനറിൽ വിനായകാ അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നിർവധി ദുരുഹതകൾ ഒരുക്കി ജേർണി കം ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ലക്ഷ്യം നേടാനായി ഇറങ്ങിത്തിരിക്കുന്ന ഒരു യുവാവിൻ്റെ യാത്ര പൂർണ്ണമായും ഉദ്വേഗത്തോടെ അവതരിപ്പിക്കുകയാണ്. അരുൺ ഗോപിയും ഉദയ് കൃഷ്ണനും ഈ ചിത്രത്തിലൂടെ.
പ്രശസ്ത ബോളിവുഡ് താരം തമന്ന നായികയാകുന്ന ചിത്രത്തിലെ അഭിനേതാക്കൾ ഏറെയും
ഇൻഡ്യയിലെ പല ഭാഷകളിൽ നിന്നുള്ളവരാണ്. ബോളിവുഡ്ഡിലെ അഞ്ചു പ്രമുഖ വില്ലന്മാർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന് സംവിധായകനായ അരുൺ ഗോപി പറഞ്ഞു.
അതിൽ ഏറെ പ്രസിദ്ധനായ ഡിനോമോറിയോയുടെ സാന്നിദ്ധ്യം ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.
സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം സാം സി. എസ്, ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിംഗ് വിവേക് ഹർഷൻ.

Signature-ad

കൊച്ചി, യു.പി, ജാർഖണ്ഡ്, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.

സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആബേൽ’ എന്ന സിനിമയുടെ ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു. നവാഗതനായ അനീഷ്
ജോസ് മൂത്തേടൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മേരി മാതാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽ മാത്യു നിർമ്മിക്കുന്നു.
വി എഫ് എക്സ് ഡയറക്ഷനിലും ആഡ് ഫിലിം രംഗത്തും പ്രവർത്തിച്ചതിനു ശേഷമാണ് അനീഷ് ജോസ് മൂത്തേടൻ ഫീച്ചർ ഫിലിം രംഗത്തേക്കു കടന്നു വരുന്നത്.
മലയോര കുടിയേറ്റ കർഷകരുടെ ജീവിതപശ്ചാത്തലത്തിലൂടെ
പ്രധാനമായും ഏതാനുംക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സൗബിൻഷാഹിർ ആബേൽ എന്ന കഥാപാത്രത്തെ പ്രതിനിധീകരിക്കുന്നു.
അതിഥി രവിയാണ് നായിക.
താരപ്പൊലിമക്കപ്പുറം കഥാപാത്രങ്ങൾക്ക് ഏറെ അനുയോജ്യമായ അഭിനേതാക്കളെയാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നു സംവിധായകനായ അനീഷ് ജോസ് പറഞ്ഞു.
നിസ്താർ അഹമ്മദ് സേഠ്, ലെന, ജോണി ആൻ്റണി, , ജോജി മുണ്ടക്കയം, അലൻസിയർ, ശ്രീകാന്ത് മുരളി, ഹരിലാൽ, ഹരീഷ് പെങ്ങൻ, സീമ.ജി.നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം- അജ്മൽ ഹസ് ബുള്ള,
ഛായാഗ്രഹണം- രതീഷ്.കെ.അയ്യപ്പൻ.
എഡിറ്റിംഗ്- രതിൻ രാധാകൃഷ്ണൻ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സൈഗാൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ- ഡാർവിൻ തോമസ്.
പ്രൊഡക്ഷൻ മാനേജർ- സുനിൽ കൊട്ടാരക്കര
പ്രൊഡക്ഷൻ എക്സിക്യട്ടീവ്സ്- മോഹൻ രാജ് പയ്യന്നൂർ, അനിൽ
പ്രൊഡക്ഷൻ കൺട്രോളർ- നോബിൾ ജേക്കബ്ബ്. പ്രോജെക്ട് ഡിസൈനർ- ടോമി വർഗീസ്.

നവാഗതനായ സുധൻ രാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കമ്പം തിരുവനന്തപുരത്ത് ആരംഭിച്ചു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ വച്ചു നടന്ന ലളിതമായ പൂജാ ചടങ്ങോടെയായിരുന്നു തുടക്കം.
പ്രശസ്ത സംവിധായകനായ തുളസീദാസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
സംവിധായകനായ സജിത് ലാൽ ഫസ്റ്റ് ക്ലാപ് നൽകി.
തുടർന്ന് ബാലരാമപുരത്തിനടുത്ത് വണ്ടന്നൂരിലെ ഒരു വീട്ടിലാണ് ചിത്രീകരണം ആരംഭിച്ചു.
നിരവധി കൗതുകങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായകനായ സുധൻ രാജ്പാഞ്ഞു.
സംവിധായകരായ തുളസീദാസ്, ജിതിൻ ലാൽ എന്നിവരും ബാദുഷ, മനു രാജ്, ലഷ്മിദേവൻ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ബെൻ തിരുമല ,ഡോ.ഉണ്ണികൃഷ്ണവർമ്മ എന്നിവരുടെ വരികൾക്ക് ഷാജി റോക്ക് വെൽ, ഡോ.വിമൽ കുമാർ കാളിപ്പുരയത്ത്.സുനിൽ പ്രഭാകർ എന്നിവർ ഈണം പകർന്നിരിക്കുന്നു
പ്രിയൻ ഛായാഗ്രഹണവും വിഷ്ണു വേണുഗോപാൽ, അയൂബ് എന്നിവർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
സെൻസ് ലോഞ്ച് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സുധൻരാജ്, ലഷ്മിദേവൻ എന്നിവരാണ് ‘കമ്പം’ നിർമ്മിക്കുന്നത്.

കാക്കിപ്പട പൂർത്തിയായി

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’യുടെചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.
മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ചു ഒരു സംഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയത്തിനു രൂപം കൊടുത്തിരിക്കുന്നത്.
ഒരു കേസന്വേഷണത്തിലൂടെയാണ് കഥാപുരോഗതി മുന്നോട്ടു പോകുന്നത്. തെളിവെടുപ്പിനായി ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് റിസർവ്വഡ് പൊലീസ് കോൺസ്റ്റബിൾമാരുടെ ജീവിതത്തിലൂടെയാണ് ഈ സിനിമയുടെ വളർച്ച.
നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തു നാഥ്, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ആരാധിക, ജയിംസ് ഏല്യാ, സഞ്ജിമോൻ പാറായിൽ, വിനോദ് സാക്ക്, സൂര്യ കൃഷ്ണാ, ഷിബുലാബൻ, പ്രദീപ്, എന്നിവരും പ്രധാന താരങ്ങളാണ്.
എസ്.വി.ഫിലിംസിൻ്റെ ബാനറിൽ ഷെജി വലിയകത്താണ് നിർമ്മാതാവ്.
സംഗീതം – ജാസി ഗിഫ്റ്റ്,
പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

വാർത്തകൾ: വാഴൂർ ജോസ്

Back to top button
error: