തിരുവനന്തപുരം: ബാങ്ക് കെട്ടിടത്തില്‍നിന്ന് ചാടി ജീവനക്കാരന് ആത്മഹത്യ ചെയ്തു. എസ്.ബി.ഐ. തൈക്കാട് ശാഖയിലെ ജീവനക്കാരനായ മാര്‍ത്താണ്ഡം സ്വദേശി ആദര്‍ശാണ് ജീവനൊടുക്കിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
എസ്.ബി.ഐ. തൈക്കാട് ശാഖയിലെ ഹോംലോണ്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ആദര്‍ശ്. ബുധനാഴ്ച രാവിലെ ജോലിക്കെത്തിയ ഇയാള്‍ പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് പോവുകയും അവിടെനിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയുമായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്കുന്ന സൂചന.