ദുബായ്: മലയാളികളായ നഴ്സുമാര്‍ക്ക് അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്ന് യുഎഇ. നഴ്സിംഗ് ജോലിയില്‍ പ്രവൃത്തി പരിചയമില്ലാതെ തന്നെ നഴ്സുമാര്‍ക്ക് യുഎഇയില്‍ ജോലിയില്‍ പ്രവേശിക്കാം.
ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റും നഴ്സിങ് കൗണ്‍സിലിന്റെ റജിസ്ട്രേഷനും ഗുഡ് സ്റ്റാന്‍ഡിങ്ങും ഉള്ളവര്‍ക്ക് ഇനിമുതല്‍ യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ എഴുതാവുന്നതാണ്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് യുഎഇയിലെ വിവിധ ആശുപത്രികളില്‍ ഒഴിവനുസരിച്ച് ജോലിയും നേടാം.കൂടാതെ മികച്ച നഴ്സുമാരായി തിരഞ്ഞെടുക്കുന്നവർക്ക് ഗോൾഡൺ വിസയും അനുവദിക്കും.
നേരത്തേ, യുഎഇയില്‍ ജോലി ലഭിക്കാന്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമായിരുന്നു.