NEWS

കെ സി വേണുഗോപാലിനെ ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്തതായി പരാതി

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കൊപ്പം ഇ.ഡി ഓഫീസിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെ ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്തു.തുടര്‍ന്ന് കെ.സി വേണുഗോപാല്‍ കുഴഞ്ഞുവീണു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗെഹ്‍ലോട്ട്, മുകുള്‍ വാസ്നിക് തുടങ്ങിയ നേതാക്കളെയും പൊലീസ് മർദ്ദിച്ചതായി പരാതിയുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് രാഹുല്‍ ഗാന്ധി എംപി ഇ.ഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായത്.ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യംചെയ്യല്‍. കാല്‍നടയായാണ് രാഹുല്‍ ഇ.ഡി ഓഫീസിലെത്തിയത്.രാഹുലിനെ അനുഗമിച്ചിരുന്ന നേതാക്കളെയായിരുന്നു ഇഡി ഓഫീസിന് മുന്നിൽ വച്ച് പോലീസ് തടയുകയും മർദ്ദിക്കുകയും ചെയ്തത്.

Back to top button
error: