IndiaNEWS

ഇന്ത്യയുടെ ഇന്ധന ആവശ്യകതയില്‍ വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇന്ധന ആവശ്യകതയില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ ഇന്ത്യയുടെ ഇന്ധന ആവശ്യം 4.2 ശതമാനം വര്‍ദ്ധിച്ചതായി കേന്ദ്ര എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലില്‍ (പിപിഎസി) നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

എണ്ണ ആവശ്യകത സൂചിപ്പിക്കുന്ന ഇന്ധന ഉപഭോഗം മൊത്തം 19.41 ദശലക്ഷം ടണ്‍ ആയിരുന്നു. ഗ്യാസോലിന്‍ അല്ലെങ്കില്‍ പെട്രോള്‍ വില്‍പന ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 6.2 ശതമാനം ഉയര്‍ന്ന് 2.91 ദശലക്ഷം ടണ്‍ ആയി. പാചക വാതകം അല്ലെങ്കില്‍ ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) വില്‍പ്പന 9.9 ശതമാനം വര്‍ധിച്ച് 2.48 ദശലക്ഷം ടണ്ണിലെത്തി.

Signature-ad

അതേസമയം നാഫ്ത വില്‍പ്പന 13.2 ശതമാനം ഇടിഞ്ഞ് 1.11 ദശലക്ഷം ടണ്ണായി. റോഡുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ബിറ്റുമെന്‍ വില്‍പ്പനയില്‍ 11.6 ശതമാനം കുറവുണ്ടായപ്പോള്‍ ഇന്ധന എണ്ണയുടെ ഉപയോഗം മാര്‍ച്ചില്‍ 14.4 ശതമാനം വര്‍ധിച്ചു.

 

Back to top button
error: