വരാനിരിക്കുന്ന തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ നടന്‍ വിജയ്‌യുടെ ആരാധക കൂട്ടായ്മ. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ദളപതി വിജയ് മക്കള്‍ ഇയക്കത്തിന്റെ തീരുമാനം. താരത്തിന്റെ നിര്‍ദേശപ്രകാരമാണ് നീക്കമെന്നാണ് അരാധകകൂട്ടായ്മയുടെ വിശദീകരണം. വരുന്ന തെരഞ്ഞെടുപ്പില്‍ കൂടി കരുത്ത് തെളിയിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ അടിത്തറ ഉറപ്പിക്കാനാണ് അരാധക കൂട്ടായ്മയുടെ നീക്കം.
ഒറ്റയ്ക്ക് മത്സരിക്കും; തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കവുമായി വിജയ് ആരാധകര്‍ 10 Feb 2022 8:52 AM റിപ്പോർട്ടർ നെറ്റ്‌വർക്ക് വരാനിരിക്കുന്ന തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ നടന്‍ വിജയ്‌യുടെ ആരാധക കൂട്ടായ്മ. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ദളപതി വിജയ് മക്കള്‍ ഇയക്കത്തിന്റെ തീരുമാനം. താരത്തിന്റെ നിര്‍ദേശപ്രകാരമാണ് നീക്കമെന്നാണ് അരാധകകൂട്ടായ്മയുടെ വിശദീകരണം. വരുന്ന തെരഞ്ഞെടുപ്പില്‍ കൂടി കരുത്ത് തെളിയിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ അടിത്തറ ഉറപ്പിക്കാനാണ് അരാധക കൂട്ടായ്മയുടെ നീക്കം. Also Read – ‘ഒരു ചെറിയ തെറ്റ്, യുപി കേരളമായേക്കും’; വോട്ടെടുപ്പിന് മുമ്പ് യോഗിയുടെ മുന്നറിയിപ്പ് തമിഴ്‌നാട്ടിലെ നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പിലാണ് ദളപതി വിജയ് മക്കള്‍ ഇയക്കം വലിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിട്ടാരിക്കും പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുകയെന്നും ആരാധക സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമോ, പിന്തുണയോ തേടില്ല. സ്ഥാനാര്‍ത്ഥികള്‍ക്കായി അരാധകരുടെ പിന്തുണ തേടും. ദളപതി വിജയ് മക്കള്‍ ഇയക്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും ഇത് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വഴിയൊരുക്കുമെന്ന പ്രതിക്ഷയിലാണ് ആരാധക കൂട്ടായ്മ.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തമിഴ്നാട്ടില്‍ ഒമ്പത് ജില്ലകളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ‘ഇളയ ദളപതി വിജയ് മക്കള്‍ ഇയക്കം’ മത്സരിച്ച 169 സീറ്റുകളില്‍ 110 എണ്ണത്തില്‍ വിജയിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. തലപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് അനുമതി നല്‍കിയതോടെ അദ്യമായിട്ടായുരുന്നു ആരാധക സംഘടന മത്സര രംഗത്ത് ഇറങ്ങിയത്. പ്രചാരണത്തിനായി വിജയ് തന്റെ ഫോട്ടോകളും പേരും ഫാന്‍സ് അസോസിയേഷന്‍ പതാകയും ഉപയോഗിക്കാനും അനുവാദം നല്‍കിയിരുന്നു.