HealthLIFE

പനിക്കൂർക്ക വെറുമൊരു ഇലയല്ല, പ്രത്യേകിച്ച് പനിക്കാലത്ത്

മ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന, വര്‍ഷം മുഴുവന്‍ ലഭിക്കുന്ന ഒരു ഔഷധിയാണ് പനിക്കൂര്‍ക്ക.പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇതിന്റെ ഇല.കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം പ്രാദേശികമായി ഇത്  അറിയപ്പെടുന്നു.പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയ്ക്ക് വളരെ പെട്ടെന്ന് ഫലം തരാൻ ഈ വെള്ളം കുടിക്കുന്നത് വഴി സാധിക്കും.
 പണ്ടുകാലത്ത് പല രോഗങ്ങൾക്കും  ഉപയോഗിച്ചുകൊണ്ടിരുന്നത് ഈ സസ്യമായിരുന്നു.ഒരു പാരാസെറ്റമോൾ ടാബ്‌ലറ്റിനെക്കാൾ ഗുണവും കരുത്തുമുള്ളതാണ് ഇതിന്റെ ഒരു തണ്ട് ഇല.പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റാൻ ഇതിന് കഴിയും.കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന് വളരെ അധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക.പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ആര്‍ത്രൈറ്റിസ്, യൂറിക് ആസിഡ് തുടങ്ങിയവക്കെല്ലാം ഉത്തമ പ്രതിവിധികൂടിയാണ് ഇത്.ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വയറിളക്കം പോലുള്ളവക്കുമെല്ലാം പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൃമിശല്യം ഇല്ലാതാക്കാൻ തൃഫലയുടെ കൂടെ പനിക്കൂർക്ക കൂടി ചേർത്ത് കഴിച്ചാൽ മതി.വായ്നാറ്റം മാറാൻ ഇതിന്റെ ഇല വായിലിട്ടു ചവച്ചാൽ മതി.
മനൂഷ്യർക്കെന്നപോലെ വളർത്തു പക്ഷികൾക്കും മൃഗങ്ങൾക്കും ഇത് നല്ലതാണ്.ലവ് ബേർഡ്സ്,മുയൽ എന്നിവയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും പനിക്കൂർക്കയുടെ ഇലയാണ്.

Back to top button
error: