Breaking NewsLead NewsSocial MediaTRENDING

അബിക്ക് സംഭവിച്ചത് ഇപ്പോള്‍ മനസിലായി, ഇപ്പോള്‍ മകനും! ലാല്‍ ജോസിന്റെ വാക്കുകള്‍ ചര്‍ച്ചയാക്കി നെറ്റിസണ്‍സ്

ന്തരിച്ച നടന്‍ അബിയെ പ്രേക്ഷകര്‍ മറന്നിട്ടില്ല. നല്ല കലാകാരനായിരുന്ന അബി എന്തുകൊണ്ട് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്ന ചോദ്യം പലര്‍ക്കുമുണ്ട്. പല വാദങ്ങളും ഇതേക്കുറിച്ച് വന്നു. അബിയെ സിനിമാ രംഗത്ത് പലരും ഒതുക്കിയെന്നായിരുന്നു പലരുടെയും വാദം. എന്നാല്‍, കഴിഞ്ഞ ദിവസം സംവിധായകന്‍ ലാല്‍ ജോസ് അബിയുടെ കരിയറില്‍ സംഭവിച്ചതിനെക്കുറിച്ച് തുറന്ന് സംസാരിച്ചു. അബി കരിയറില്‍ കാണിച്ച നിരുത്തരവാദിത്വമാണ് ലാല്‍ ജോസ് ചൂണ്ടിക്കാണിച്ചത്. മിമിക്രിയിലും സിനിമകളിലും അബിക്ക് ഈ മനോഭാവമുണ്ടായിരുന്നെന്ന് ലാല്‍ ജോസ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

രസികന്‍ എന്ന തന്റെ സിനിമയില്‍ ഗാനരംഗം ചിത്രീകരിക്കാനിരിക്കെ അബി തന്നോട് പറയാതെ സെറ്റില്‍ നിന്ന് പോയെന്നാണ് ലാല്‍ ജോസ് പറഞ്ഞത്. കരിയറില്‍ നിലനില്‍ക്കുന്നതിന് ആത്മാര്‍ത്ഥത കാണിക്കാന്‍ അബി തയ്യാറായിരുന്നില്ലെന്നും ലാല്‍ ജോസ് പറഞ്ഞു. പിന്നാലെ കമന്റ് ബോക്‌സില്‍ പല അഭിപ്രായങ്ങള്‍ വന്നു. അബിക്ക് കരിയറില്‍ തടസമായത് എന്തെന്ന് ഇപ്പോള്‍ മനസിലായെന്ന് പലരും കമന്റ് ചെയ്തു.

Signature-ad

‘ഒരുപാട് ആളുകള്‍ക്ക് ഉള്ള സംശയം ആയിരുന്നു അബിക്കെന്ത് സംഭവിച്ചു എന്നുള്ളത്. അതിന്റെ കൃത്യമായ ഉത്തരം ഈ എപ്പിസോഡില്‍ ഉണ്ട്. അല്‍പ്പം മയപ്പെടുത്തിയാണെങ്കിലും കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു. അബിയുടെ നാട്ടുകാരന്‍ ആണ് ഞാന്‍. ലാല്‍ ജോസ് പറഞ്ഞ കാര്യങ്ങള്‍ കൃത്യമാണ്….’

‘അബി വേദിയില്‍ അത് പോലെ പ്രിയപെട്ടവന്‍ ആയിരുന്നു. എന്നിട്ടും തിരശീലയില്‍ ശോഭിച്ചില്ലല്ലോ എന്ന് എപ്പഴും ഓര്‍ക്കാറുണ്ട്. അത് പോലെ മകന്റെ ചില വാര്‍ത്തകള്‍ വന്നപ്പോഴും. എല്ലാത്തിനും ഏകദേശം ഒരു ഐഡിയ കിട്ടി ഇപ്പോള്‍’, ‘അപ്പൊ അബിയെ പറ്റി ശാന്തിവിള ദിനേശ് പറഞ്ഞത് കറക്റ്റ് ആയിരുന്നല്ലേ’, ‘അബിയെ പോലെ തന്നെ ഇപ്പോള്‍ മകനും’ എന്നിങ്ങനെ കമന്റുകളുണ്ട്. ഒപ്പം അബിയുടെ കലാപരമായ കഴിവുകളെ പ്രശംസിച്ചും കമന്റുകളുണ്ട്.

‘വളരെ ഇഷ്ടമുള്ള നടന്‍ ആയിരുന്നു. കോമഡികളില്‍ എന്നും ഒരു കിങ് ആയിരുന്നു. ഏറ്റവും ചിരിപ്പിച്ചത് രസികന്‍. കിടിലോല്‍ക്കിടിലം. കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്നീ മൂവിസ് ആയിരുന്നു. മിമിക്രി കാസറ്റുകള്‍ക്കായി കാത്തിരുന്ന കാലമുണ്ടായിരുന്നു. പ്രത്യേകിച്ച് ഓണം സീസണില്‍. ആ നല്ല നടന്റെ വേര്‍പാട് താങ്കളെ എത്രത്തോളം വിഷമിപ്പിച്ചു എന്ന് മനസ്സിലായി. ഇപ്പോഴും താങ്കളുടെ മനസ്സില്‍ മായാതെ അഭി എന്ന കലാകാരന്‍ ഉണ്ടെന്നും അദ്ദേഹത്തിന്റെ വളര്‍ച്ച താങ്കള്‍ എത്ര ആഗ്രഹിച്ചെന്നും മനസ്സിലായി. ആ നല്ല നടന്റെ വേര്‍പാടിന് മുന്നില്‍ കണ്ണീര്‍ പൂക്കള്‍’

‘അദ്ദേഹത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഇറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയിലെ എസ്‌ഐ കഥാപാത്രം മാത്രം മതി അദ്ദേഹത്തിന്റെ കാലിബര്‍ മനസ്സിലാക്കാന്‍. ആ സിനിമയെ സര്‍പ്രൈസ് ഹിറ്റാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക് കഥാപാത്രം വഹിച്ചിട്ടുണ്ട്,’ എന്നിങ്ങനെയാണ് കമന്റുകള്‍. കമന്റ് ബോക്‌സില്‍ പലരും ശാന്തിവിള ദിനേശിനെ പരാമര്‍ശിക്കുന്നതിന് കാരണമുണ്ട്. മുമ്പൊരിക്കല്‍ അബിയെയും മകന്‍ ഷെയിന്‍ നിഗത്തെയും വിമര്‍ശിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചിരുന്നു. അബിയേക്കാള്‍ കരിയറില്‍ പ്രശ്‌നക്കാരനാണ് ഷെയിന്‍ നിഗമെന്ന് ശാന്തിവിള ദിനേശ് അന്ന് പറഞ്ഞു.

Back to top button
error: