Breaking NewsKeralaLead NewsNEWS

മദപ്പാടിലായ ആന പാപ്പാനെ താഴെയിട്ട് കുത്തി; പകരം വന്ന പാപ്പാനു നേരെയും ആക്രമണം

ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ കുത്തി. ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയാണ് പാപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെയും പകരം വന്ന പാപ്പാനെയും കുത്തിയത്. ചങ്ങല അഴിച്ചുമാറ്റാന്‍ മുകളില്‍ കയറിയ മണികണ്ഠനെ ആന കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പാപ്പാനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനുശേഷം ആനത്തറിയിലേക്ക് കൊണ്ടു വരുന്നതിനിടെ ആന വീണ്ടും മറ്റൊരാളെ കൂടി കുത്തി. പകരം വന്ന പാപ്പാനെയാണ് ആന ആക്രമിച്ചത്. ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ആനയാണ് ഹരിപ്പാട് സ്‌കന്ദന്‍.

Signature-ad

ആനയെ മദപ്പാടിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. അവിടെ നിന്നും ചങ്ങല അഴിച്ചുമാറ്റുന്നതിനിടെയാണ് പാപ്പാന് കുത്തേല്‍ക്കുന്നത്. മുകളില്‍ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട ശേഷമാണ് കുത്തിയത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന ആളുകള്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Back to top button
error: