LIFESocial Media

വിവാഹത്തിന് സമ്മതം വാങ്ങാന്‍ വന്ന യുവതി ഞെട്ടി; വരന്റെ പിതാവ് തന്റെ മുന്‍ കാമുകന്‍!

ല്ലാവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമാണ് വിവാഹം. രണ്ടുപേരുടെ മാത്രമല്ല രണ്ട് കുടുംബങ്ങള്‍ ഒന്നുചേരുന്ന ഒന്നാണ് വിവാഹമെന്ന് നമുക്ക് അറിയാം. എന്നാല്‍ വിവാഹത്തിന് മുന്‍പ് തന്നെ വരന്റെ അച്ഛനെ കണ്ട് വധു ഞെട്ടിയാലോ? അങ്ങനെ ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌കോട്ട്ലന്‍ഡിലെ യുവതിക്കാണ് ഇത്തരമൊരു അപ്രതീക്ഷിത അനുഭവം ഉണ്ടായത്.

യുവതി ഡേറ്റിംഗ് ആപ്പ് വഴി ഒരു യുവാവിനെ പരിചയപ്പെടുകയും പിന്നീട് അത് പ്രണയത്തില്‍ എത്തുകയും ചെയ്യുന്നു. ശേഷം ഈ ബന്ധം വളരെ ശക്തമാകുകയും ഇരുവരും വിവാഹത്തെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നു. വിവാഹത്തിന് സമ്മതം വാങ്ങാന്‍ വരന്റെ മാതാപിതാക്കളെ കാണനെത്തിയപ്പോഴാണ് പറ്റിയ അബദ്ധം യുവതി തിരിച്ചറിഞ്ഞത്.

Signature-ad

അടുത്തുള്ള ഒരു ബാറില്‍ വച്ചാണ് യുവതി വരന്റെ പിതാവിനെ കണ്ടത്. ഈ പിതാവ് തന്റെ മുന്‍ കാമുകനായിരുന്നുവെന്ന് അപ്പോഴാണ് യുവതി മനസിലാക്കിയത്. കഴിഞ്ഞ ക്രിസ്മസ് സീസണിലാണ് യുവതി ഈ വരന്റെ പിതാവിനെ ഡേറ്റ് ചെയ്തിരുന്നത്. യുവതിക്ക് ഇയാളുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് വിവരം.

കൂടാതെ പിതാവിനെ കാണാന്‍ ചെറുപ്പക്കാരെ പോലെയാണ് ഇരുന്നതെന്നും യുവതി റിലേറ്റിവലി ബ്ലോണ്ട് എന്ന പോഡ്കാസ്റ്റില്‍ വ്യക്തമാക്കി. പിന്നാലെ യുവതി വലിയ ഒരു ആശയക്കുഴപ്പത്തിലായി. ഈ ബന്ധം ഇനി വേണോയെന്ന് വരെ ചിന്തിച്ചെന്നും അവര്‍ വെളിപ്പെടുത്തി. യുവാവിനോട് സ്നേഹമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പിതാവ് തന്റെ മുന്‍ കാമുകനായിരുന്നുവെന്ന സത്യം അവര്‍ക്ക് മറക്കാനും കഴിഞ്ഞിരുന്നില്ല. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായെങ്കിലും യുവതി പിന്നെ എന്താണ് ചെയ്തതെന്ന് വ്യക്തമല്ല.

Back to top button
error: