KeralaNEWS

കനത്ത മഴ, ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ കാല്‍വഴുതി; ഓടയില്‍ വീണ വയോധികനു ദാരുണാന്ത്യം

കോഴിക്കോട്: കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ ഓടയില്‍ വീണു കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. കമിഴ്ന്നു കിടക്കുന്ന രൂപത്തിലാണ് ശശിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

300 മീറ്റര്‍ ദൂരം ശശിയുടെ മൃതദേഹം ഒഴുകിയെന്നാണ് വിവരം. കോവൂര്‍ എംഎല്‍എ റോഡില്‍ മണലേരിതാഴത്തെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തില്‍ കാല്‍വഴുതി ഓടയില്‍ വീഴുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍ കയറിനില്‍ക്കുകയായിരുന്നു ശശിയും സുഹൃത്തും.

Signature-ad

ശക്തമായ മഴയായതിനാല്‍ റോഡിനോടു ചേര്‍ന്നുള്ള ഓടയില്‍ വെള്ളംനിറഞ്ഞിരുന്നു. പൊലീസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. രാത്രി തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്.

Back to top button
error: