LIFELife Style

”ഇറങ്ങിപ്പോടോ എന്ന് വരെ പറഞ്ഞിട്ടുണ്ട, കണ്ട് നിന്ന നടന്‍മാര്‍ ഞെട്ടി; ബാബുരാജുമായി അങ്ങനെയാണ്”

ഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന നിര്‍മാതാവ് സാന്ദ്ര തോമസ് വിവാദങ്ങളുടെ നടുവിലാണിപ്പോള്‍. പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ സംഘടനയ്ക്കെതിരെ പരസ്യ വിമര്‍ശനവുമായി സാന്ദ്ര രംഗത്ത് വന്നു. നേതൃനിരയിലുള്ളവര്‍ തന്നോട് മോശമായി സംസാരിച്ചതിനെക്കുറിച്ച് സാന്ദ്ര തോമസ് തുറന്നടിച്ചു. പ്രൊഡ്യൂസറെന്ന നിലയില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരത്തെയും സാന്ദ്ര നേരിട്ടുണ്ട്.

അഭിനേതാക്കളുടെ നിരുത്തരവാദിത്വത്തോടെയുള്ള സമീപനത്തിനെരെ രംഗത്ത് വന്ന ചുരുക്കം വനിതാ പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ് സാന്ദ്ര തോമസ്. സംഘടനകള്‍ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നടപടി എടുത്തപ്പോള്‍ നടനെ പിന്തുണയ്ക്കാനും സാന്ദ്ര തോമസ് മടിച്ചില്ല. ഇപ്പോഴിതാ സിനിമാ ലോകത്തെ തന്റെ അടുത്ത സുഹൃത്തിനെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്.

Signature-ad

ഒരു പ്രശ്നം വന്നാല്‍ തന്നോടൊപ്പം കൂടുതല്‍ സമയം സംസാരിക്കുന്നത് ബാബുരാജാണെന്ന് സാന്ദ്ര പറയുന്നു. അതേസമയം സഹോദരങ്ങളെ പോലെയാണെങ്കിലും ഭയങ്കര വഴക്കും നടക്കാറുണ്ടെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. കണ്ട് നില്‍ക്കുന്നവര്‍ പേടിക്കുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത പറയും. എനിക്കങ്ങനെ പറയാന്‍ സ്വാതന്ത്രമുള്ളയാളാണ്. ബാക്കിയുള്ള ആക്ടേര്‍സ് ഞെട്ടിപ്പോയിട്ടുണ്ട്. ബാബുരാജിനെ പോലെയൊരാളോട് ഞാന്‍ ഇറങ്ങിപ്പോടോ എന്ന് പറഞ്ഞു.

പുള്ളിയുടെ അടുത്ത് അങ്ങനെയാണെങ്കില്‍ നമ്മുടെ അടുത്ത് എന്തായിരിക്കും എന്നവര്‍ കരുതും. പുള്ളിക്ക് എന്നെ നന്നായി അറിയാം. ഇപ്പോഴത്തെ കേസില്‍ പോലും പുള്ളി എന്നോട് പറഞ്ഞത് ഇതൊന്നും ഒരു കാരണവശാലും സഹിക്കേണ്ട കാര്യം അല്ലെന്നാണ്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഫൈറ്റ് ചെയ്യണം എന്ന് ആദ്യം തന്നോട് പറയുന്നത് ബാബുരാജാണെന്നും സാന്ദ്ര തോമസ് പറയുന്നു.

സിനിമാ ലോകത്ത് ബാബുരാജിനെ പോലെ ഒരുപിടി സൗഹൃദങ്ങള്‍ സാന്ദ്ര തോമസിനുണ്ട്. നേരത്തെ നിര്‍മാണ രംഗത്തേക്ക് തിരിച്ച് വന്നപ്പോള്‍ നടന്‍ ചെമ്പന്‍ വിനോദ് നല്‍കിയ ഉപദേശത്തെക്കുറിച്ച് സാന്ദ്ര തോമസ് സംസാരിച്ചിട്ടുണ്ട്. നീ ഒന്നുകൂടി ആലോചിച്ചിട്ട് വന്നാല്‍ മതി, പഴയ സാഹചര്യമല്ല ഇപ്പോഴെന്ന് ചെമ്പന്‍ വിനോദ് പറഞ്ഞു. ഇപ്പോള്‍ എല്ലാം മാറി. എല്ലാവരും കെമിക്കല്‍ ഉപയോഗിക്കുന്നവരാണ്. അവിടെ നിനക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുമോ എന്ന് നോക്കിയിട്ട് വന്നാല്‍ മതിയെന്ന് ചെമ്പന്‍ വിനോദ് തന്നെ ഉപദേശിച്ചെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

പുരുഷന്‍മാരും സ്ത്രീകളുമെല്ലാം ഇത് ഉപയോഗിക്കുന്നവരാണ്. അവരെ എങ്ങനെ മാനേജ് ചെയ്യാന്‍ പറ്റുമെന്ന് ഒന്നുകൂടെ ആലോചിക്കണമെന്നും പറഞ്ഞിരുന്നു. അതൊന്നും കുഴപ്പമില്ലെന്ന് കരുതിയെങ്കിലും വന്നപ്പോഴാണ് ഇത് എളുപ്പമല്ലെന്ന് മനസിലായത്. അത് വരെയും ഇത്ര മാനസിക സമ്മര്‍ദ്ദത്തിലൂടെ ഞാന്‍ കടന്ന് പോയിട്ടില്ല. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലാണ് താനേറെ സമ്മര്‍ദ്ദം അനുഭവിച്ചതെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു.

പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ നടപടികള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് സാന്ദ്ര തോമസ്. നിര്‍മാതാവായ തന്നോട് വരെ അശ്ലീലച്ചുവയില്‍ സംസാരിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നവര്‍ സാധാരണ ആര്‍ട്ടിസ്റ്റുകളോടും ടെക്നീഷ്യന്‍മാരോടും എങ്ങനെയായിരിക്കും പെരുമാറുകയെന്ന് സാന്ദ്ര തോമസ് ചോദിക്കുന്നുണ്ട്.

 

 

Back to top button
error: