CrimeNEWS

മദ്യപിച്ചെത്തി വീടിന് സമീപത്ത് ബഹളമുണ്ടാക്കി; ചോദ്യംചെയ്ത വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചു

ആലപ്പുഴ: അയല്‍വാസിയായ വീട്ടമ്മയെ മദ്യലഹരിയില്‍ കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം പുത്തന്‍ കണ്ടത്തില്‍ ലീല (50) യെ കൈക്കോടാലി കൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ചത്. സംഭവത്തില്‍ കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം ചുടുകാട് ലക്ഷംവീട് കോളനിയില്‍ രാജനെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഇയാള്‍ മദ്യപിച്ചെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു. സംഭവ ദിവസവും പ്രതി മദ്യലഹരിയില്‍ ലീലയുടെ വീടിന് സമീപം എത്തി അസഭ്യം പറഞ്ഞു. തുടര്‍ന്ന് ലീല എതിര്‍ത്തതിന്റെ വിരോധത്താല്‍ വീട്ടില്‍ പോയി രാജന്‍ കൈക്കോടാലിയുമായി എത്തി ലീലയുടെ പുറത്തും കഴുത്തിനു പുറകിലും ഇടത് ചെവിയുടെ പുറകിലും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Signature-ad

എന്നാല്‍ മൂര്‍ച്ച കുറവായിരുന്ന കൈക്കോടാലി ആയതുകൊണ്ട് മാത്രമാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നത്. സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ചതിന് പ്രതിക്കെതിരെ നേരത്തെയും മുന്‍പും കേസുകളുണ്ട്. പരിക്കേറ്റ ലീലയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: