ആ വരുന്നത് ഒരു ഡ്രോണാണോ… മേയ് 7 ന് ഇന്ത്യ പാക്കിസ്ഥാനുമേൽ ഏൽപ്പിച്ച ഒന്നൊന്നര പ്രഹരം… നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ നടത്തിയ ബ്രഹ്മോസ് ആക്രമണ വീഡിയോ പുറത്ത്

ഇസ്ലാമാബാദ്: പഹൽഗാം ആക്രമണത്തിനു തിരിച്ചടിയായി 2025 മേയ് 7ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെ വിവിധ ഇടങ്ങളിൽ നടത്തിയ ആക്രമണത്തിന്റെ പുതിയ വീഡിയോ പുറത്ത്. റാവൽപിണ്ടിയിലെ പാക്കിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വ്യോമത്താവളത്തിൽ ഇന്ത്യ നടത്തിയ രണ്ടാമത്തെ ആക്രമണമാണ് ഇതെന്നാണ് സൂചന.
നൂർ ഖാൻ വ്യോമതാവളത്തിനു പുറത്തുനിന്നും എടുത്ത വീഡിയോയിൽ മിസൈൽ വ്യോമത്താവളത്തിൽ പതിച്ച് വലിയ സ്ഫോടനം ഉണ്ടാകുന്നത് കാണാനാവും. ആകാശത്തുനിന്നും മിസൈൽ പതിക്കുമ്പോൾ ‘ങേ അതൊരു ഡ്രോൺ ആണോ?’ എന്ന് വീഡിയോ പകർത്തുന്ന പാക്കിസ്ഥാനി ചോദിക്കുന്നതും കേൾക്കാനാകും.
അതേസമയം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്കുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ ഭാഗത്തുനിന്നും പുറത്തുവന്നിട്ടില്ല. അതേസമയം പാക്കിസ്ഥാൻ വ്യോമതാവളങ്ങൾ ആക്രമിക്കാൻ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുൻപ് സ്ഥിരീകരിച്ചിരുന്നു. പാക്ക് വ്യോമതാവളങ്ങൾക്കു സുരക്ഷ നൽകിയിരുന്ന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്ക്രിയമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രമണം.
കനത്ത സുരക്ഷയുള്ള പാക്കിസ്ഥാൻ വ്യോമസേനയുടെ നൂർ ഖാൻ വ്യോമതാവളത്തിൽ വൻനാശനഷ്ടമാണ് ഇന്ത്യ വരുത്തിയത്. ഒന്നിലധികം തവണ ഇവിടെ ആക്രമണം നടത്തി.
Rawalpindi, Pakistan ; Second hit footage at Noor Khan Air Base by India’s BrahMos long range supersonic cruise missile. #OperationSindoor pic.twitter.com/8LqDHvuYs5
— Kanwaljit Arora (@mekarora) February 8, 2026






