NEWSWorld

ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ഓഫീസില്‍ ലൈംഗിക വേഴ്ച്ച; സൈബറിടത്തിലൂടെ പ്രചരിപ്പിച്ചത് നാനൂറിലേറെ സെക്സ് ടേപ്പുകള്‍; ഉന്നത ഉദ്യോഗസ്ഥന്‍ അഴിക്കുള്ളില്‍; ദൃശ്യങ്ങള്‍ നീക്കാന്‍ അധികൃതരുടെ നെട്ടോട്ടം

കൊണാക്രി(ഇക്വിറ്റോറിയല്‍ ഗിനിയ): ഉന്നതരുടെ ഭാര്യമാരുമായുള്ള സെക്സ് ടേപ്പ് പ്രചരിപ്പിച്ച ഉദ്യോഗസ്ഥ പ്രമുഖന്‍ കുടുങ്ങി. ഇയാള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നൂറ് കണക്കിന് വീഡിയോകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങല്‍നിന്ന് ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയയിലെ അധികൃതര്‍.

ഗിനിയയിലെ ധനകാര്യമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡയക്ടര്‍ ബല്‍ത്താസര്‍ എബാംഗ് എന്‍ഗോംഗയാണ് ഇത്തരത്തില്‍ വീഡിയോകള്‍ ചിത്രീകരിച്ചത്. നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി സ്വന്തം ഓഫീസില്‍ വെച്ചാണ് ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇത്തരത്തില്‍ സ്വന്തം ഓഫീസിനുള്ളില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥന്‍മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടതായി ഗിനിയയിലെ വൈസ്പ്രസിഡന്റ് അറിയിച്ചു.

Signature-ad

ഗിനിയയില്‍ ഇത്തരം വിവാദം ഇതാദ്യമല്ല. 24 മണിക്കൂറിനകം ഇത്തരം ദൃശ്യങ്ങള്‍ പിന്‍വലിക്കണം എന്നാണ് സര്‍ക്കാര്‍ ഇന്‍്‌റര്‍നെറ്റ് കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് കാരണം നിരവധി കുടുംബങ്ങള്‍ തകരുന്നത് നോക്കിനില്‍ക്കാനാകില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ക്-ടോക്ക്, എക്‌സ് എന്നിവയിലൂടെ 400 ഓളം വീഡിയോകളാണ് ബല്‍ത്താസര്‍ പ്രചരിപ്പിച്ചത്. ഇയാള്‍ വിവാഹിതനും സെന്‍ട്രല്‍ ആഫ്രിക്കന്‍ ഇക്കണോമിക്ക് ആന്‍ഡ് മോണിറററി കമ്മിഷന്‍ ചെയര്‍മാന്റെ മകനുമാണ്. രാജ്യത്ത് ഏറ്റവുമധികം കാലം പ്രസിഡന്റായിരുന്ന തിയോഡോറാ ഒബിയാങ്ങിന്റെ അടുത്ത ബന്ധു കൂടിയാണ് ഇയാള്‍. സര്‍ക്കാര്‍ പദവിയില്‍ ഇരുന്ന് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ ബല്‍ത്താസര്‍ ഇപ്പോള്‍ ജയിലിലാണ്.

ഇയാള്‍ക്ക് ലൈംഗികരോഗം ഉണ്ടോ എന്നറിയുന്നതിനായി പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രോഗം ഉണ്ടെന്ന് തെളിഞ്ഞാല്‍ പൊതുജനങ്ങളുടെ ആരോഗ്യം തകര്‍ക്കാന്‍ ശ്രമിച്ചതിന് ബല്‍ത്താസറിന്റെ പേരില്‍ വേറേയും കേസെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഇത്തരത്തില്‍ ഒരു വിവാദം ഉയര്‍ന്ന സന്ദര്‍ഭത്തില്‍ ഗിനിയയിലെ ഒരു ഡസനോളം എം.പിമാരും ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ഹണിട്രാപ്പില്‍ കുടുങ്ങിയിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: