BusinessTRENDING

ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

ര്‍ത്താവുമായി വേര്‍പിരിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം ദുബായ് രാജകുമാരി പുതിയ ബിസിനസ് തുടങ്ങുകയാണ്. പുതിയ പേരില്‍ ഒരു പെര്‍ഫ്യൂം ബ്രാന്‍ഡാണ് പുറത്തിറക്കുന്നത്. ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ മുഹമ്മദ് റഷിദ് അല്‍ മക്തൂമിന്റെ പെര്‍ഫ്യൂമിന്റെ പേര് ഏറെ കൗതുകകരമാണ്. ഡിവോഴ്‌സ് എന്ന പേരില്‍ ആണ് പുതിയ പെര്‍ഫ്യൂം പുറത്തിറക്കുന്നത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ഭര്‍ത്താവിനെ പരസ്യമായി വിവാഹമോചനം ചെയ്ത രാജകുമാരിയുടെ പോസ്റ്റ് ഏറെ വൈറലായിരുന്നു.

രാജകുമാരി തന്റെ സ്വന്തം ബ്രാന്‍ഡായ മഹ്റ എം വണ്ണിലൂടെ തന്നെയാണ് ഡിവോഴ്‌സ് പെര്‍ഫ്യൂമും പുറത്തിറക്കുന്നത്. പെര്‍ഫ്യൂമിന്റെ ലോഞ്ചിംഗിന് മുമ്പ് ഒരു ടീസര്‍ രാജകുമാരി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കു വെച്ചിരുന്നു. ഇത് വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഒരു കറുത്ത പെര്‍ഫ്യൂം ബോട്ടില്‍ ആണ് പോസ്റ്റിലുള്ളത്. കറുത്ത കുപ്പി, തകര്‍ന്ന ഗ്ലാസ്, ഇരുണ്ട പുഷ്പ ദളങ്ങള്‍ എന്നിവയെല്ലാം പരസ്യത്തിന്റെ ടീസര്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ കൗതുകകരമായ ഒരു ബ്രാന്‍ഡിനെക്കുറിച്ച് രാജകുമാരി പറയാതെ പറയുന്നു. അതേസമയം ഉല്‍പ്പന്നം എപ്പോള്‍ വിപണിയില്‍ എത്തും എന്നോ വില എത്രയാണ് എന്നതിനേക്കുറിച്ചോ സൂചനകളില്ല.

Signature-ad

ശൈഖ മഹ്റ പ്രമുഖ വ്യവസായിയായ ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിനെ 2023 മെയില്‍ ആണ് വിവാഹം കഴിച്ചത്. ഒരു വര്‍ഷത്തിനുശേഷം മകള്‍ ജനിച്ചു. പിന്നാലെ വിവാഹമോചനം പ്രഖ്യാപിക്കുകയായിരുന്നു. ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളാണ് ഷെയ്ഖ മെഹ്‌റ. ഷെയ്ഖ മഹ്റയുടെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമാണ്.

പെഴ്‌സണല്‍ കെയര്‍ രംഗത്തെ ലക്ഷ്വറി ബ്രാന്‍ഡാണ് മഹ്റ എം1. ബിസിനസ് താല്‍പ്പര്യമുള്ള രാജകുമാരിയുടെ ഏറ്റവും പുതിയ ആശയമാണ് പെര്‍ഫ്യൂം ലൈന്‍. ഇന്‍സ്റ്റാഗ്രാമില്‍ 9.8 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള രാജകുമാരി സോഷ്യല്‍ മീഡിയയില്‍ ഏറെ സ്വാധീനമുള്ള ഒരാളൂടെയാണ്. തന്റെ ജീവിതവും ബിസിനസ് സംരംഭങ്ങളുംഎല്ലാം രാജകുമാരി സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.

ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജകുടുംബങ്ങളില്‍ ഒന്നാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കുടുംബം. അദ്ദേഹത്തിന്റെ 26 മക്കളില്‍ ഒരാളാണ് അവര്‍. 1800 കോടി ഡോളര്‍ ആണ് ഏകദേശ ആസ്തി.

 

Back to top button
error: